Home Tags Election 2019

Tag: election 2019

ഒന്നുറപ്പാണ്, ഈ ജനാധിപത്യം വ്യാജമാണ്

0
ശരിയാണ്, മോഡിയെ നേരിടുന്നേടത്ത് ധാരാളം കുറവുകളും പിഴവുകളും പ്രതിപക്ഷ പാർട്ടികൾക്ക് സംഭവിച്ചേക്കാം... പക്ഷേ, 2014 ൽ തെരഞ്ഞെടുപ്പിനെ മഹാ വികസന നായകൻ എന്ന പരിവേഷത്തോടെ നേരിട്ട പോലെയല്ല മോഡി ഇപ്രാവശ്യം മത്സരിച്ചത്

എങ്ങനെ നമ്മൾ തോൽക്കാതിരിക്കും ?

0
അതെ സഖാക്കളെ,നമ്മുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്. ബംഗാളിൽ, ത്രിപുരയിൽ, ഇപ്പോൾ കേരളത്തിലും. വീരവാദം നിർത്താം.പരിശോധിച്ചു തന്നെ നമുക്ക് മുന്നോട്ട് പോകാം

എക്സിറ്റ് പോളുകളുടെ മനഃശാസ്ത്രം

0
ഇനി ശരിക്കുമൊരു സർവ്വേ നടത്തിയാൽ പോലും അതിൽ പങ്കെടുക്കുന്നവർ സത്യമായിരിക്കും പറയുക എന്ന് ഒരിക്കലും പറയുവാൻ സാധിക്കില്ല.പ്രതേകിച്ചു ഭരിക്കുന്നവരെ ഭയമുള്ളപ്പോൾ .

മണ്ടത്തരം കാട്ടുന്ന ആ പാചകക്കാരനെ ഇനി ഞാൻ വിളിക്കില്ല, നിങ്ങളോ ?

0
എന്റെ ബന്ധുവായ ഒരപ്പൂപ്പൻ. നൂറ് വയസുണ്ട്. സ്വന്തം കാര്യമൊക്കെ നോക്കാനുള്ള ആരോഗ്യം ഇപ്പോഴും ഉണ്ട്. പുള്ളി ആവുന്ന കാലത്ത് നാട്ടിലും പുറത്തും അറിയപ്പെടുന്ന പാചകക്കാരനായിരുന്നു.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സുരക്ഷിതമാണോ ?

0
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1982 ൽ നമ്മുടെ പറവൂരിലാണ്‌ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തെരഞ്ഞെടുപ്പിനുപയോഗിച്ച് പരീക്ഷിച്ചത്.

സഹോദരിയെ ഭർത്താവാക്കി വോട്ടേഴ്‌സ് ഐഡി, അജോയ് പിടിച്ച പുലിവാല്

0
ശാസ്തമംഗലം രാജാ കേശവദാസ് സ്‌കൂളിലെ എഴുപത്തഞ്ചാം നമ്പർ ബൂത്ത് ഇന്നലെ ഒരു സത്യം കേട്ട് ഞെട്ടി....ഞാനാണ് നിവർത്തിയില്ലാതെ ആ സത്യം വെളിപ്പെടുത്തിയത്

ഇലക്ഷൻ കഴിഞ്ഞു, നേര് പറയാൻ നേരമായ്‌

0
ഇടതുപക്ഷം വലിയ സാന്നിദ്ധ്യമായി പാർലമെന്റിൽ ഉണ്ടാവണമെന്ന് ആഗ്രഹമുള്ള ഒരു പൗരനെന്ന നിലയിൽ ഇലക്ഷൻ കാലത്തും മനസ്സിലെ ആശങ്കൾ തുറന്നു പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. നവമാധ്യമങ്ങളിലോ പത്രങ്ങളിലോ എഴുതാൻ ധൈര്യമുണ്ടായിരുന്നില്ല, ഇനി പറയാമെന്നു തോന്നുന്നു.

പ്രകൃതിക്ഷോഭം കഴിഞ്ഞ നാട്ടില്‍ തെരഞ്ഞെടുപ്പുത്സവത്തിന് എവിടെനിന്നെത്തി ഇത്ര പണം?

0
വലിയ പ്രകൃതിക്ഷോഭത്തിലൂടെ കടന്നുപോയ ഒരു നാട്ടില്‍ തെരഞ്ഞെടുപ്പുത്സവത്തിന് ഓരോ മുന്നണിയും ചെലവഴിച്ച തുക നമ്മെ ഞെട്ടിക്കണം. എവിടെനിന്നു വന്നു ഇത്രയേറെ പണം?

പ്രിസൈഡിംഗ് ഓഫീസറായാലും സംഘികൾ തെറി വിളിക്കും

0
ശബരിമല കയറാൻ ശ്രമിച്ചതിന്റെ പേരിൽ സംഘി വർഗ്ഗീയവാദികളിൽ നിന്ന് വ്യാപകമായി അവഹേളങ്ങൾ അനുഭവിക്കേണ്ടിവന്ന ബിന്ദു തങ്കം കല്യാണി ഇന്നലെ തിരഞ്ഞെടുപ്പ് ദിവസം പട്ടാമ്പി കോളേജിൽ പ്രിസൈഡിങ് ഓഫീസറായി എത്തിയപ്പോഴും അവിടെയും സംഘികളിൽ നിന്നും തെറിയഭിഷേകം നേരിടേണ്ടിവന്നു.

യഥാർത്ഥത്തിൽ നമ്മുടെ പോളിംഗ് ശതമാനം തൊണ്ണൂറിനും മുകളിലാണ്, മലയാളികളെ സമ്മതിക്കാതെ വയ്യ

0
ഏറെ ജനാധിപത്യ രാജ്യങ്ങൾ അൻപത് ശതമാനം പോളിംഗ് എങ്കിലും നടത്താൻ കഷ്ടപ്പെടുന്ന ലോകത്ത് ഏതാണ്ട് എൺപത് ശതമാനം വോട്ട് ഓരോ തിരഞ്ഞെടുപ്പിനും ഇടുന്ന കേരളം നല്ലൊരു മാതൃകയാണ്

എങ്ങനെയാണ് കേടുവന്ന മെഷീനുകളിലൊക്കെ ഒരുപോലെ താമരപ്പൂമാത്രം വിരിഞ്ഞത് ?

0
ക്രമക്കേട് കണ്ടു പിടിക്കപ്പെട്ട മെഷീനുകൾ ഒന്നിടിവെട്ടിപ്പോയി ,പിന്നൊന്നു മഴ പെയ്തു പോയി ,ഇനിയൊന്നു വെയിലത്തു പോയതാ എന്നൊക്കെ ടിക്കാറാം മീണ പറയുന്നു.ഇതൊരു വെറും technical failure ആണത്രേ

ഒരു ഫാസിസ്റ്റ് ഭരണകൂടത്തെ ജനാധിപത്യത്തിലൂടെ നാം തിരഞ്ഞെടുക്കുന്നുണ്ടെങ്കിൽ ആ ജനത ഒരു ചത്ത സമൂഹമാണ്

0
ബി.ജെ.പി തുടരുമോ ഇല്ലയോ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് 2019 തിരഞ്ഞെടുപ്പ്. തുടർന്നാൽ നമ്മൾ ഓരോരുത്തരും പരാജയപ്പെട്ടു എന്നു കൂടി അതിനു അർഥമുണ്ട്.

ലോകമെമ്പാടും വെറുപ്പിനെ ശക്തമായ പ്രത്യയശാസ്ത്ര ഉപകരണമായി തിരിച്ചറിയുന്നു!

0
ഞാൻ നിന്നെ / നിങ്ങളെ വെറുക്കുന്നു എന്നത് ഏറ്റവും വ്യക്തിപരമായ ഒരു പ്രസ്താവനയായി മാത്രം കണ്ടിരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് ലോകമെമ്പാടും വെറുപ്പിനെ ( hatred ) ശക്തമായ പ്രത്യയശാസ്ത്ര ഉപകരണമായി തിരിച്ചറിയുന്നുണ്ട്.

ഇതവര്‍ പരസ്പരം പങ്കിടുന്ന മതാത്മക അന്ധവിശ്വാസമല്ലേ?

0
ഇതവര്‍ പരസ്പരം പങ്കിടുന്ന മതാത്മക അന്ധവിശ്വാസമല്ലേ?മതാന്ധവിശ്വാസങ്ങളില്‍ പലതും ഈ നിലവാരത്തിലുള്ളവയാണ്.

‘മഹാത്മാഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഹിന്ദുവാണ്’ ഈ ഹെഡിങ്ങിനു ഒരു കാരണമുണ്ടായിരുന്നു

0
മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. കാരണം എന്തെന്നോ?

ബിജെപിയുടെ പതനം ആസന്നമായ തിരഞ്ഞെടുപ്പ്

0
മതം പറഞ്ഞു കൊണ്ടല്ല, വികസനം പറഞ്ഞു കൊണ്ടാണ് ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതോടൊപ്പം അഴിമതി തടയുമെന്നും പറഞ്ഞിരുന്നു.

അപ്പോൾ ചലോ പോളിംഗ് ബൂത്ത്, ബാക്കി എല്ലാം പറഞ്ഞ പോലെ…

0
ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ആണ് ജനിച്ചത്. അഞ്ചാം ക്‌ളാസിൽ മുതൽ സ്‌കൂളിൽ ക്‌ളാസ്സ് റെപ്രസെന്ററിവീവിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മുതൽ വോട്ട് ചെയ്ത് തുടങ്ങിയതാണ്. ജനാധിപത്യം ആഴത്തിൽ വേരോടിയിട്ടുള്ള ഒരു സംസ്ഥാനം ആണ് കേരളം. പഞ്ചായത്ത് മുതൽ പാർലിമെന്റ് വരെ, റെസിഡന്റ് അസോസിയേഷൻ മുതൽ സഹകരണ സംഘം വരെ ജനാധിപത്യപരമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നത്.

ഇയാളെന്ത്‌ കപടനായ മനുഷ്യനാണ്‌ ! എന്ത്‌ നുണയനാണിയാൾ !

0
2016 ഏപ്രിൽ മുതൽ ഇയാൾ ഇന്ത്യൻ പാർലമന്റ്‌ മെംബറാണ്‌ . അതായത്‌ മൂന്ന് വർഷമായി MP ആണ്‌ . ഇയാൾക്ക്‌ മാത്രം അത്‌ അറിയില്ല . അതുകൊണ്ടാണല്ലൊ MP ആയ തന്നെ വീണ്ടും MP ആക്കിയാൽ മല മറിക്കും എന്ന് പറയുന്നത്‌എന്നിട്ട്‌ ഇയാൾ പാർലമെന്റിൽ ഇത്‌ വരെ എന്ത്‌ മലയാണ്‌ മറിച്ചത്‌ ? ശബരിമലയെക്കുറിച്ച്‌ ഇയാൾ പാർലമെന്റിൽ സംസാരിച്ചൊ ?മൂന്ന് വർഷമായി എം പി ആയ ഇയാൾ വെറും 11 ഡിബേറ്റിലാണ്‌ ഇത്‌ വരെ പങ്കെടുത്തിട്ടുള്ളത്‌ ( സംസ്ഥാന ശരാശരി 16.5%) . ആതിൽ ഒന്ന് പോലും ശബരിമലയെക്കുറിച്‌ ഇല്ല

സുരേഷ്‌ഗോപി വിഷയത്തിൽ സംഘികൾക്കിട്ട് താങ്ങി ഹരീഷ് പേരടിയുടെ കുറിപ്പ്

0
ഈ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ്അയാൾ ആ വയറിൽ തൊട്ടത്.ആ വിഡിയോ കണ്ട ഏല്ലാവർക്കും അത് മനസിലാവും...

ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്

0
ഗർഭിണിയുടെ നിറവയർ തൊട്ടു ഇലക്ഷൻ പ്രചാരണം നടത്തിയ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്കൊരു തുറന്ന കത്ത്..ഒട്ടും പ്രിയമല്ലാത്ത സുരേഷ് ഗോപിക്ക്,സംഘ് പരിവാർ പ്രത്യയശാസ്ത്രം പേറുന്ന സുരേഷ് ഗോപീ താങ്കൾ ഗർഭിണിയുടെ ഉദരത്തിൽ കൈവച്ച് ഇലക്ഷൻ പ്രചാരണം നടത്തുമ്പോൾ ഞങ്ങൾക്ക് തോന്നുന്ന വികാരം എന്താണെന്ന് താങ്കൾക്കറിയുമോ ഭയമാണ്...നിറഞ്ഞ ഭയം... കാരണം താങ്കൾ ഉയർത്തുന്ന പ്രത്യയശാസ്ത്രം അത്രമേൽ ക്രൂരമാണ് ..

വോട്ട് ചെയ്യണം, ഇതെല്ലാം ഓർത്ത് ചെയ്യണം

0
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ യിലാകട്ടെ, ദലിതർക്കെതിരായുള്ള അട്രോസിറ്റി കേസുകളിൽ 40,801 കേസുകളാണ് 2016ൽറിപ്പോർട്ട് ചെയ്യപ്പെട്ടത് അതിൽ 38,670 കേസുകൾ ദലിത് സ്ത്രീകൾക്കും പെൺകുഞ്ഞുങ്ങൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ, കൊലപാതകം, ഒറ്റക്കും സംഘം ചേർന്നും ഉള്ള ക്രൂരമായ ലൈംഗിക പീഡനം, ശാരീരികാക്രമണം, തുടങ്ങിയ അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ്

ടി.എൻ.ശേഷൻ, താങ്കളുടെ കുറവ് ഞങ്ങൾ മനസിലാക്കുന്നു 

0
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.രാജ്യമെങ്ങും അരങ്ങു തകർക്കുന്ന തിരഞ്ഞെടുപ്പ് റാലികളിലും സമ്മേളനങ്ങളിലും ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി തരംതാണ വർഗ്ഗീയ പ്രസംഗംങ്ങളും വിദ്വേഷപരാമർശങ്ങളും പ്രധാനമന്ത്രിയുൾപ്പടെ നിരവധി രാഷ്ട്രീയ നേതാക്കൾ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.തലയില്ലാത്ത കോഴിയെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞുതളരുന്ന കരുത്തില്ലാത്ത ഒരു തിരഞ്ഞെടുപ്പ് കമ്മീഷനാണ് രാജ്യത്തെ സുപ്രധാനമായ ഈ ജനാധിപത്യ പ്രക്രിയയെ നിയന്ത്രിക്കുന്നത് എന്നത് ദു:ഖകരമാണ്.ബഹുമാനപ്പെട്ട സുപ്രീംകോടതി രൂക്ഷമായ ഭാഷയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്തതും വിമർശിച്ചതും.പെരുമാറ്റചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ എന്ത് നടപടിയെടുക്കണം എന്ന് തങ്ങൾക്ക് അറിയില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ അറിയിച്ചത്.

സത്യാനന്തരകാലത്തെ പ്രധാനമന്ത്രി

0
കേരളത്തില്‍ അയ്യപ്പനാമം ഉച്ചരിക്കുന്നവരെ മുഴുവന്‍ ജയിലില്‍ അടക്കുകയാണെന്ന് പ്രധാനമന്ത്രി. കര്‍ണ്ണാടകത്തില്‍ വെച്ചാണിത് പറഞ്ഞത്. അതിന് മുമ്പ് കേരളത്തില്‍ വന്നപ്പോള്‍ ഇങ്ങനെ ഒരാക്ഷേപം ഉന്നയിക്കപ്പെട്ടിരുന്നില്ല. ഈ കാവല്‍ക്കാരന്റെ ഭരണ കാലത്ത് വന്‍സ്‌ഫോടനങ്ങളൊന്നും നടന്നിട്ടില്ല എന്ന് മഹാരാഷ്ട്രയില്‍ വെച്ച് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഫുല്‍വാമയും ഉറിയും അടക്കം നിരവധി സ്‌ഫോടനങ്ങള്‍ വസ്തുതകളായി ഉയര്‍ന്നു നില്‍ക്കുമ്പോഴാണ് യാതൊരു മന:സാക്ഷിക്കുത്തും കൂടാതെ പ്രധാനമന്ത്രി ഇങ്ങനെ പച്ചക്കള്ളം പറഞ്ഞത്. മുമ്പും പ്രധാനമന്ത്രിമാര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. ബി ജെ പിക്കാരന്‍ പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുണ്ട്. അവരൊന്നും തന്നെ ഇങ്ങനെ പച്ചക്കള്ളം പറഞ്ഞിട്ടില്ല. പിന്നെ എന്തുകൊണ്ട് ഇദ്ദേഹം ഇങ്ങനെ?

ഇങ്ങനെയും ചില രാഷ്ട്രീയക്കാരുണ്ട്…

0
ആലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫിന്‍െറ അനുജന്‍ അന്‍വാസ് റിയാദിലുണ്ട്. ജ്യേഷ്ഠന്‍െറ ഇലക്ഷന്‍ വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ കുറച്ചുദിവസം മുമ്പ് അദ്ദേഹത്തെ കണ്ടിരുന്നു. എല്ലാം കേട്ടു, വാര്‍ത്തയാക്കാനുള്ളത് കുറിച്ചെടുത്തുകഴിഞ്ഞപ്പോള്‍ കുശലം എന്ന നിലയില്‍ ചോദിച്ചു. ‘നാട്ടില്‍ പോകുന്നില്ളേ? ഇലക്ഷന്‍ പ്രവര്‍ത്തനത്തില്‍ ജ്യേഷ്ഠനെ സഹായിക്കാമല്ളോ, വോട്ടും ചെയ്യാം.’ അന്‍വാസ് ചിരിച്ചു. പക്ഷേ ആ ചിരിയില്‍ ഒരു നൊമ്പരം നിഴലിട്ടതുപോലെ തോന്നി.

ഹൊ ! എംപി ആയാൽ എന്തൊരു സുഖമാ

0
അടിസ്ഥാനശമ്പളവും മറ്റ് അലവൻസുകളും ചേർത്ത് മാസം രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ കയ്യിൽ കിട്ടുന്ന ഒരു ജോലി. വാഹനം വാങ്ങാനായി നാല് ലക്ഷം രൂപ വരെ അഡ്വാൻസ്. ട്രെയിൻ യാത്രക്ക് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് പൂർണ്ണമായും സൗജന്യം. തനിച്ചല്ല, ജീവിതപങ്കാളിയേയും പിന്നെ സഹായിയായി ഒരാളെയും കൂടി സൗജന്യമായി കൊണ്ടുപോകാം. ഓരോവർഷവും 34 തവണ ഡൽഹി വരെ പോയിവരാനുള്ള വിമാനടിക്കറ്റ് സൗജന്യം. ഇതിൽ എട്ടെണ്ണം വരെ ജീവിതപങ്കാളിക്ക് ഉപയോഗിക്കാം. ഈ യാത്രാസൗജന്യങ്ങൾക്ക് പുറമേ, ജോലിസംബന്ധമായ യാത്രകൾക്ക് ട്രാവൽ അലവൻസ് വേറെയുമുണ്ട്. യാത്ര എങ്ങിനെ എന്നതിനനുസരിച്ച് ഒരു ഫ്‌ളൈറ്റ് ടിക്കറ്റിൻ്റെയോ അല്ലെങ്കിൽ ട്രെയിൻ ടിക്കറ്റിൻ്റെയോ തുക

കേരളത്തിൽ നിന്ന് ബിജെപിക്കൊരു എംപി ഉണ്ടായാൽ ഉത്തരവാദി ട്രോളന്മാർ

0
കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഒരു ബിജെപി എംപി ഉണ്ടായാൽ അതിന് ഒരു കാരണം, ഒരു പ്രധാന കാരണം ട്രോളന്മാരായിരിക്കും. ട്രോളുകൾ വഴി ഉണ്ടാക്കിക്കൊടുത്ത വിസിബിലിറ്റി മാത്രമല്ല. അതും ഒരു പ്രധാന ഘടകമാണ്. അതു കൊണ്ടാണ് എന്നെ ട്രോളിക്കോളൂ എന്ന് കണ്ണന്താനം ആവശ്യപ്പെട്ടത്. ഫാഷിസ്റ്റുകളെ മണ്ടൻമാരായി ചിത്രീകരിക്കുന്നതാണ് ട്രോളൻമാർ ചെയ്യുന്ന ഏറ്റവും വലിയ അപരാധം. അവർ മണ്ടൻമാരല്ല. നമ്മളെ എല്ലാവരെയും പോലെ ബുദ്ധി ഉള്ളവരാണ്.

മോദിയോട് കുറച്ചു സംശയങ്ങൾ ചോദിക്കാനുണ്ട്

0
എൽ.ഡി.എഫും യു.ഡി.എഫുമല്ല, ബി.ജെ.പിയാണ് ഇനി കേരളത്തിലെ ജനങ്ങളുടെ ചോയ്സ് എന്ന തലക്കെട്ടോടെ അങ്ങ് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ കണ്ടു. അങ്ങയെ ആരോ പറഞ്ഞ് പറ്റിച്ചതാണ്. അമ്മച്ചിയാണെ, ആ പ്രചരണത്തിൻ്റെ ശക്തി കാരണം താങ്കളിന്ന് കേരളത്തിലോട്ട് വരുന്നുണ്ടെന്ന് പോലും ഏതോ പയ്യന്മാര് ട്രോളിറക്കിത്തുടങ്ങിയപ്പൊഴാണ് അറിഞ്ഞത്. ഇനി ആത്മവിശ്വാസമാണെങ്കിൽ പണ്ട് യോദ്ധയിൽ ലാലേട്ടൻ പറഞ്ഞതേ പറയാനുള്ളൂ...വളരെ നല്ലതാണ്... അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം. പ്രസംഗം ആരുടെയാണെങ്കിലും ഞങ്ങള് കേരളീയർക്ക് ചില വിചിത്രമായ ആചാരങ്ങളുണ്ട്..ആചാരം സംരക്ഷിക്കാൻ ഉത്സുകനാവുന്ന അങ്ങ് ഈ ആചാരവും സംരക്ഷിക്കുമെന്ന് കരുതുന്നു.

ഈ ജീവിയെ എങ്ങിനെ അവിടെ നിന്ന് ഇറക്കാമെന്നു നോക്കൂ

0
ഈ ജീവി എങ്ങിനെ അവിടെ എത്തി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സമയം മെനക്കെടുത്തുന്നതിൽ കാര്യമില്ല. ഈ ജീവിയെ എങ്ങിനെ അവിടെ നിന്ന് ഇറക്കാം എന്നതാണ് പ്രസക്തമായ ചോദ്യം. ഈ ജീവിയുടെ പൃഷ്ഠ ഭാഗം ടാങ്കിനെ അഭിമുഖീകരിക്കുന്നു. ജീവി മലമൂത്ര വിസർജനം നടത്തുന്നത് മുഴുവൻ ടാങ്കിലേക്ക്. കുടിവെള്ളം മലിനമാവാൻ ഇനി എന്തെങ്കിലും വേണോ?രാഷ്ട്രീയ വിത്യാസം മറന്നു ഈ ജീവിയെ താഴെ ഇറക്കി മനുഷ്യന്റെ നിലനില്പ്പിനു ആവശ്യമുള്ള കുടിവെള്ളം സംരക്ഷിക്കുന്നതിനെ പറ്റി പാർട്ടികൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

അരാജകമായ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു തെരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു

0
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടി ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വന്നു. ആ തെരഞ്ഞെടുപ്പിലൂടെ. രാജ്യം അസ്വാതന്ത്രത്തിലേക്ക് വീണ്ടും കടന്നുപോകുകയായിരുന്നു. അരാജകമായ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒരു തെരഞ്ഞെടുപ്പ് സംജാതമായിരിക്കുന്നു. വളരെ പ്രധാനപ്പെട്ട ഒരു തെരഞ്ഞെടുപ്പാണ് ഇക്കുറി നമ്മുടേത്. തെരഞ്ഞെടുപ്പ് ശരിയായ വിധം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ നമുക്കൊരു പാട് സ്വാതന്ത്ര്യങ്ങള്‍ ഇല്ലാതാവും. അതിലാദ്യത്തേത് ഇനിയൊരു തെരഞ്ഞെടുപ്പിനുള്ള അവസരം നമുക്കുണ്ടാവില്ലായെന്നതാണ്. സംഘപരിവാറിന്റെ സുപ്രധാന നേതാവാണ് അപ്രകാരമൊരു പ്രഖ്യാപനം നടത്തിയത്. നിങ്ങളെനിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ താന്‍ ശപിച്ചുകളയുമെന്ന് ഭീക്ഷണിപ്പെടുത്താനും ഇദ്ദേഹം തയ്യാറായി ജനങ്ങളോട്.

വോട്ട് ചെയ്യുവാൻ താത്പര്യമില്ലാത്തവരോടായി സുകന്യയ്ക്ക് ഒന്നേ പറയാനുള്ളൂ

0
ട്രാൻസ്‌ജെന്റർ സമൂഹത്തിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് വോട്ടവകാശം ഉള്ളവർ എന്ന ഞെട്ടിപ്പിക്കുന്ന വാർത്ത. എനിക്ക് നേടാൻ സാധിച്ച വിജയം, എന്റെ സമൂഹത്തിലടക്കം ഈ രാജ്യത്ത് എല്ലാവരും നേടണം എന്ന് തന്നെയാണ് എന്റെയും ആഗ്രഹം. അതിനാൽ തന്നെ രേഖകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടുന്നവരെ സഹായിക്കാൻ ഒരു സംരംഭവും കഴിഞ്ഞ വർഷം തുടങ്ങിയിരുന്നു. ഓടി ഓടി ഏകദേശം എല്ലാ നിയമവശങ്ങളും പഠിച്ചു എന്ന് തന്നെ പറയാല്ലോ... ആ ഉദ്യമത്തിന്റെ ഭാഗമായി 7 പേർക്ക് കൂടി അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ ചേർക്കുവാനുള്ള സഹായങ്ങൾ ചെയ്തു നൽകുവാനായി എന്ന സന്തോഷം കൂടി ഈ അവസരത്തിൽ അഭിമാനപൂർവം പങ്കുവെയ്ക്കുന്നു.