ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍ മനസ്സ് എങ്ങനെ ആണെന്ന ഇത് വരെ കേട്ടിട്ട് പോലും ഇല്ലായിരുന്നു. അത് അനുഭവിച്ച് അറിയാനുള്ള മഹാഭാഗ്യം കിട്ടി. മരിക്കാന്‍ പോകുന്ന നിമിഷം ഒരാളുടെ ചിന്തകള്‍ എങ്ങനെ ആവുമെന്നൊക്കെ ഒന്നറിഞ്ഞു. അതിനര്‍ത്ഥം...
അന്തരീക്ഷം അകെ ഒരു പുകമയം. മാനം നോക്കി കിടക്കുമ്പോള്‍ പുതിയ ഒരു ചിന്ത . ഉറക്കം വരാത്ത രാത്രിയുടെ ആദ്യ യാമത്തില്‍ അവളെന്നോട് ചോദിച്ചു ഇന്ന് വേണോ ? ഇരുട്ടില്‍ ഞാന്‍ തലയാട്ടിയത് അവള് കണ്ടോ...
കിളിവാലന്‍ കുന്നു... എനിയ്ക്ക് ഓര്‍മ്മവയ്ക്കുംബോഴേ ഒരു മോട്ടകുന്നായിരുന്നു എങ്കിലും ഞങ്ങളുടെ ഗ്രാമത്തിന്റെ തിലക കുറി തന്നെയായിരുന്നു അത് .... അങ്ങിങ്ങായി കുറച്ചു കരിമ്പനകളുമായി... പണ്ട് അതില്‍ ഒരു പാട് മരങ്ങള്‍ എല്ലാം ഉണ്ടായിരുന്നുവത്രേ... സത്യത്തില്‍ അത്...
ചട്ടയും വശങ്ങളും പൊളിഞ്ഞു പോയ സ്ലേറ്റില്‍ വരികള്‍ മുഴുമിക്കാന്‍ പാടുപെടുന്നവന്റെ കുപ്പായം കരിമ്പനടിച്ചതുമായിരുന്നു. പുതിയ സ്ലേറ്റ് അച്ഛന് വാങ്ങിത്തരുന്നില്ലെന്ന മറുപടിയില്‍ ജീവിതത്തിന്റെ വരികള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ആ അച്ഛന്റെ ദയനീയ മുഖം
തറവാട്ടില്‍ മുന്‍പ് മുടിവെട്ടാന്‍ വരുന്ന ആളെ കാണുമ്പോഴേ മുടി എല്ലാം കൊഴിഞ്ഞിരുന്നെങ്കില് എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.
അങ്ങിനെ തന്നെയാണോ അതിനെ വിളിക്കുന്നതെന്നറിയില്ല. സ്ട്രെച്ചര്‍..അത് പല പേരിലും അറിയപ്പെട്ടിരുന്നു. സെച്ചറെന്നായിരുന്നു കാരണവന്മാര് അതിനെ സൌകര്യപൂര്‍വ്വം പറഞ്ഞിരുന്നത്. ചെറുവാടിക്കാരന്റെ അറിയപ്പെടുന്ന പബ്ളിക് ട്രാന്‍സ്പോര്‍ട്ട് വാഹനവും ആംബുലന്‍സും ഒക്കെ അതായിരുന്നു. ആലുങ്ങലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍. അത്...
ചെറുവാടിയിലെ പുഴക്കടവിലേക്കുള്ള വഴിയില്‍ പാടവക്കത്തായി നെഞ്ചു വിരിച്ചു നില്ക്കുന്ന ആല് മരവും അതിനു ചുവട്ടിലെ അത്താണിയും പണ്ട് നാട്ടുകാരുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ഒരിക്കലെങ്കിലും ആ അത്താണിയില്‍ തന്റെ തോളിലെ അല്ലെങ്കില്‍ തലയിലെ അതുമല്ലെങ്കില്‍ മനസ്സിലെ...