എണ്‍പതുകളുടെ അവസാനം വരെ ഭാരതം റോക്കറ്റ് ടെക്നോളജിയില്‍ വെറും ശിശുക്കളായിരുന്നു. 1980 ല്‍ വിക്ഷേപിക്കപ്പെട്ട SLVക്ക് വെറും 35 കിലോഗ്രാം ഭാരമുള്ള ഒരു പെലോടിനെ 200 കിലോമീറ്റര്‍ ഉയരത്തിലെത്തിക്കാന്‍ ഉള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. അതിന്‍റെ അടുത്ത തലമുറ ASLV യുടെ ആദ്യ രണ്ടു പരീക്ഷണങ്ങളും പരാജയപ്പെട്ടു. 1992 ലാണു ASLV വിജയിക്കുന്നത്. അതിനും ,150 കിലോഗ്രാം പേലോഡ് 250 കിലോമീറ്റര്‍ ഉയരത്തിലെതിക്കാനുള്ള ശേഷിയെ ഉണ്ടായിരുന്നുള്ളൂ. ഇതെല്ലാം വെറും പരീക്ഷണ ഉപഗ്രഹങ്ങള്‍ എന്നല്ലാതെ നമ്മുടെ ആവശ്യങ്ങള്‍, സൈനികം ,കമ്മ്യൂണിക്കേഷന്‍ , റിമോട്ട് സെന്‍സിംഗ് ഒന്നും നടക്കില്ലായിരുന്നു