ഇന്നെന്റെ ഒരു കൂട്ടുകാരി പറയുകയുണ്ടായി അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ചുണ്ടായ ഒരു സംഭവം. എല്ലാവരും കൂടി പുറത്തു പോയി ആഹാരം കഴിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ഏഴു വയസ്സുകാരി മകൾ ഡ്രസ് ചെയ്ഞ്ചു ചെയ്തു പുറത്തു പോകാൻ. അവളുടെ അമ്മ അവളോടു “ടീ അച്ഛന്റെ മുമ്പിലാണോടി തുണി മാറുന്നതെന്നു ” പല്ലു കടിച്ചു.നിങ്ങൾക്കൊക്കെ , അതായത് ആർഷ ഭാരത സംസ്കാരക്കാർക്കു ഇത് വളരെ സ്വാഭാവികമായി തോന്നുന്നുണ്ടാകും. നിങ്ങൾക്ക് ഉയർന്ന മത ധാർമ്മികതാ വാദികൾക്കും ഇത് വളരെ സാധാരണമായിരിക്കും.പക്ഷേ ആ ഒറ്റ പ്രസ്ഥാവനയിലൂടെ ആ സ്ത്രീ / അമ്മ സ്ത്രീകൾക്കു നേരെയുള്ള സകല വയലൻസിനും നീതീകരണം ഉണ്ടാക്കുക ആയിരുന്നു. പരസ്പര ബഹുമാനമോ, അവനവനോടു പോലും ബഹുമാനമില്ലാത്ത ഒരു കുടുംബത്തിന്റെ നേർച്ചിത്രമാണത്.