Home Tags Hamza alungal

Tag: hamza alungal

മരണാനുഭവത്തിന്റെ ശാസ്‌ത്രഭാഷ

മരണം: അറിഞ്ഞവര്‍ക്കാര്‍ക്കും പറഞ്ഞു തരാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു അത്ഭുത പ്രതിഭാസമാണത്‌. പറഞ്ഞു പറഞ്ഞു കൊണ്ടിരിക്കുമ്പോഴും നമ്മളതിന്റെ വിരല്‍ തുമ്പില്‍ പോലും സ്‌പര്‍ശിക്കുന്നില്ല. അജ്ഞാതമായ ഒരനുഭവത്തെ പരിചിതമായ പ്രതലത്തില്‍ പ്രതിഷ്‌ഠിക്കാനുള്ള ഒരു ശ്രമത്തിനുപോലും സാധ്യവുമാകുന്നില്ല.

ദുരന്താഗ്‌നിയില്‍ വേവുന്ന ഹൃദയവുമായി ഇനിയെത്ര ജന്മങ്ങള്‍

എയ്ഡ്‌സെന്ന മഹാമാരിയെക്കുറിച്ച് പലരുടെയും ചിന്തകളും ബോധവത്കരണങ്ങളും ഡിസംബര്‍ ഒന്നെന്ന ഈ ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നുവോ. അതെക്കുറിച്ചുള്ള കണക്കുകളും ഞെട്ടലുകളും അവിടെ തീരുന്നില്ലെ.

നാടുനീങ്ങി പേറ്റിച്ചികള്‍; സംസ്‌കൃതിയുടെ പാഠങ്ങളും

പേറ്റിച്ചികള്‍...പോയകാലങ്ങളില്‍ അവരുടെ കാര്‍മികത്വത്തിലായിരുന്നു ഓരോ ജനനവും. ഇന്ന്‌ വംശനാശം സംഭവിച്ചിരിക്കുന്നു ഈ വിഭാഗത്തിന്‌. അവരുടെ പിന്‍മുറക്കാര്‍ പോലും ആതുരാലയങ്ങളില്‍ അഭയം തേടുന്നു.അപ്പോള്‍ വിസ്‌മൃതിയിലാണ്ടത്‌ ഒരുജനവിഭാഗത്തിന്റെ കുലത്തൊഴിലായിരുന്നു. കൈമോശം വന്നത്‌ ഒരു സംസ്‌കൃതിയുടെ ഒട്ടേറെ പഴയ പാഠങ്ങളാണ്‌.

ഭ്രാന്ത്‌; ആരെയാണ്‌ ചങ്ങലകളില്‍ ബന്ധിക്കേണ്ടത്‌?

മന്ത്രവാദിക്കുള്ള ഭീമമായ `വഴിപാടും' അടുക്കള മാറ്റിപ്പണിയലും കഴിഞ്ഞപ്പോള്‍ കുടുംബം തളര്‍ന്നു. അസുഖം മാറിയില്ല. മറ്റൊരു പണിക്കരുടെ അരികിലെത്തി. അവിടെ വീടിന്റെ പൂമുഖമായിരുന്നു പ്രശ്‌നക്കാരന്‍. പൂമുഖം പൊളിച്ചു. രക്ഷയില്ല

ചുവന്ന തെരുവുകളില്‍ ആണ്‍കുരുന്നുകള്‍ [ലൈംഗിക വിപണി – 5]

ഇരിങ്ങാവൂരിലെ സമീര്‍ബാബു എന്ന പതിനഞ്ചുകാരനെ കാണാതായതോടെയാണ്‌ തിരൂരിന്റെ സ്വവര്‍ഗാനുരാഗ കഥകള്‍ക്ക്‌ പ്രചാരം കൈവന്നത്‌.1996 ഫിബ്രുവരിയിലായിരുന്നുവത്‌. പിന്നീട്‌ തിരിച്ചുകിട്ടി കള്ള്‌ ഷാപ്പിനരികിലെ പൊട്ടക്കിണറ്റില്‍ നിന്നും വികൃതമായൊരു മൃത്‌ദേഹം. പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ചോദ്യം ചെയ്‌ത കരീം എന്ന പ്രതി പിന്നീട്‌ ആത്മഹത്യചെയ്‌തു.

കലാലയ മുറ്റത്ത്‌ നിന്ന്‌ ലഹരിയുടെ പാഠങ്ങള്‍

കോഴിക്കോട്‌ നഗരത്തിലെ പ്രമുഖ കോളജില്‍ ഡിഗ്രിക്ക്‌ പഠിക്കുന്ന മൂന്ന്‌ പെണ്‍കുട്ടികള്‍. അവര്‍ സിവില്‍ സ്റ്റേഷനു മുന്നിലെ മദ്യത്തിനും മയക്കുമരുന്നിനും കീഴ്‌പ്പെട്ടവര്‍ക്കുള്ള ചികിത്സാ കേന്ദ്രത്തിനു മുമ്പില്‍ സംശയിച്ചു നിന്നു.

കുറ്റകൃത്യങ്ങളിലെ കുട്ടിരാജാക്കന്‍മാര്‍

ജൂണ്‍ ആദ്യവാരത്തില്‍ കോഴിക്കോട്‌ പബ്ലിക്‌ ലൈബ്രറിയുടെ മുമ്പില്‍ ടൂവീലറുകള്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനടുത്ത്‌ ഒരു പതിനാറുകാരന്‍ പയ്യന്‍.നഗരത്തിലെ മുന്തിയ സ്‌കൂളിലെ യൂണിഫോം ആണ്‌ വേഷം. ബൈക്കിനു താഴെ കുനിഞ്ഞിരിക്കുകയാണവന്‍. പെട്ടന്നാണ്‌ ടൗണ്‍ പോലീസ്‌ സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ അതുവഴി വന്നത്‌. പയ്യന്‍ പെട്ടന്ന്‌ എണീറ്റ്‌നിന്നു. പോലീസുകാരന്‍ എന്തെങ്കിലും ചോദിക്കാന്‍ തുടങ്ങുംമുമ്പേ അവന്‍ പറഞ്ഞു. അച്ഛന്‍ ബൈക്ക്‌ നിര്‍ത്തിപോയിട്ട്‌ കുറെ നേരമായി. കാണാനില്ല. വണ്ടിക്കെന്തങ്കിലും കുഴപ്പമുണ്ടോ എന്ന്‌ നോക്കിയതാ...

മാധ്യമപുരസ്‌കാരം ഹംസ ആലുങ്ങലിന്

0
മലപ്പുറം ജില്ലയുടെ വികസന, സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഫീച്ചറുകള്‍ക്ക് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരത്തിന് സുപ്രഭാതം ദിനപത്രത്തിലെ ഹംസ ആലുങ്ങല്‍ അര്‍ഹനായി.

കൊലവിളിയുടെ താരാട്ട് : ഒന്ന്‌

2011 ജനുവരി ഒന്‍പതിനായിരുന്നു കോഴിക്കോട്‌ നഗരത്തിലെ ഒളവണ്ണയില്‍ നിന്ന്‌ ആ ദുരന്തം വായനക്കായി നമ്മുടെ മുമ്പിലെത്തിയത്‌. അഞ്ച്‌ മാസവും നാല്‌ വയസ്സും പ്രായമുള്ള രണ്ട്‌ കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം മാതാവ്‌ ജീവനൊടുക്കിയ വാര്‍ത്ത. ഒളവണ്ണ തൊണ്ടിലക്കടവ്‌ മാട്ടുംപുറത്ത്‌ വീട്ടില്‍ ഗിരീഷിന്റെ ഭാര്യ സൗമ്യയാ(28)ണ്‌ ദിയ (4) ദില്‍ഷ (അഞ്ച്‌ മാസം) എന്നീ കുഞ്ഞുമക്കളെ കൊന്നു കെട്ടിത്തൂക്കി ജീവിതത്തെ തോല്‍പ്പിച്ചത്‌.......

ജയിലിലും ജ്വലിക്കുന്ന ശൗര്യം കുഞ്ഞാലിയുടെ ജീവിത കഥ ഒമ്പത്‌

കുഞ്ഞാലിയും സഹപ്രവര്‍ത്തകരുമാണ്‌ ഒന്നിച്ച്‌ അറസ്റ്റിലായിരിക്കുന്നത്‌. കരുവാരക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. വാര്‍ത്ത ഏറനാട്ടിലെങ്ങും പരന്നു.

പുഴുക്കളെപോലെ മരിച്ച്‌ ജീവിച്ച ജനത; കുഞ്ഞാലിയുടെ ജീവിതകഥ -7

വന്‍കിട ഭൂവുടമകള്‍ക്കു കീഴില്‍ കഴുതകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജന സമൂഹത്തിന്റെ ആവാസകേന്ദ്രമായിരുന്നു അന്‍പതുകളിലെ കിഴക്കന്‍ ഏറനാട്‌. സ്ഥാപിത താത്‌പര്യങ്ങള്‍ക്കായി അവര്‍ ഒരുപറ്റം പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്‌തു. ചവിട്ടിയരച്ചു. അവകാശങ്ങള്‍ നിഷേധിച്ചു....

മലയാളികള്‍ ലൈംഗികാതുരാലയങ്ങളില്‍; ഉത്തേജക വിപണിയില്‍ പകല്‍കൊള്ള

എണ്‍പതുകാരനും ഇരുപതുകാരനും ഒരുപോലെ ഫലപ്രദം. ഇരുപതുകാരന്‌ പതിന്മടങ്ങ്‌ ശക്തി വര്‍ധിപ്പിക്കാം... ലൈംഗിക ഉത്തേജക മരുന്നിന്റെ പരസ്യവാചകം കണ്ടാണ്‌ പത്രപ്രവര്‍ത്തകനായ സുഹൃത്ത്‌ രഹസ്യമരുന്ന്‌ പരസ്യം ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പരിലേക്ക്‌ വിളിച്ചത്‌. ഡോക്‌ടറെ തന്നെ ഫോണില്‍...

ഒളിവിലെ ഓര്‍മകള്‍:കുഞ്ഞാലിയുടെ ജീവിതകഥ അഞ്ച്‌

കല്‍ക്കത്താ തീസിസിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയെ നിരോധിച്ച കാലം. ബി ടി രണദിവേയുടെ തീവ്രവാദപരമായ സിദ്ധാന്തത്തിന്റെ കരുത്തനായ അനുകൂലിയായിരുന്നു കുഞ്ഞാലിയും. കല്‍ക്കത്താ തീസീസിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ നഷ്‌ടം കനത്തതായിരുന്നു. അതിനുകൊടുക്കേണ്ടിവന്ന വിലയോ ഭയാനകവുമാണ്‌....

ധീരത പെറ്റുപോറ്റിയ മകന്‍ (സഖാവ്‌ കുഞ്ഞാലിയുടെ ജീവിതകഥ- രണ്ട്‌ )

കുഞ്ഞാലിയെ അധ്യാപകര്‍ക്കെല്ലാം വലിയ കാര്യമായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമുണ്ടായിരുന്നു ആ മികവ്‌. മറ്റു കുട്ടികളെയൊക്കെ വളരെ പിന്നിലാക്കിയിരുന്ന ബുദ്ധി സാമര്‍ത്ഥ്യം. അവനൊരു ചുണക്കുട്ടിയാണെന്നായിരുന്നു അവര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായം. എന്ത്‌ വന്നാലും അവനെ തുടര്‍ന്ന്‌ പഠിപ്പിക്കണമെന്നും ഹെഡ്‌മാസ്റ്റര്‍ ആയിഷുമ്മയെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. എല്ലാം...

അബ്ബാസ്‌, അജ്‌മല്‍, ജുനൈസ്‌ കുട്ടിപ്രഭുക്കള്‍ക്ക്‌ പകര്‍ത്താനുള്ള പാഠം [ലൈംഗിക വിപണി – 4]

വിവിധ ജില്ലകളില്‍ നിന്നായി 1996കളുടെ ആദ്യത്തില്‍ പതിമൂന്നിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ ധാരാളമായി കാണാതായിരുന്നു. അവരില്‍ പലരും തൊഴില്‍തേടി വന്നടിഞ്ഞിരുന്നത്‌ തിരൂരിലായിരുന്നു. തിരൂര്‍ ബസ്‌ സ്റ്റാന്‍ഡും റെയില്‍വേസ്റ്റേഷന്‍ പരിസരവും അന്ന്‌ അടക്കിവാണിരുന്നത്‌ ചില മാഫിയകളായിരുന്നു.

പാപം ചെയ്യാത്തവരില്‍ ആരുണ്ട്‌ കല്ലെറിയാന്‍? [ലൈംഗിക വിപണി – 3]

ബംഗ്ലൂരുവില്‍ നിന്ന്‌ പിടിയിലായി പോലീസിന്‌ കൈമാറിയ അജ്‌നാസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ്‌ വേറെയും ചിലകുട്ടികളെക്കൂടി നഗരത്തില്‍ നിന്നും പിടികൂടിയിരുന്നു. അവരില്‍ നിന്നാണ്‌ നടത്തിപ്പുകാരിയായ ആ സ്‌ത്രീയെക്കുറിച്ചറിഞ്ഞത്‌.

ഒരേ പങ്കാളികള്‍; ഭാര്യക്കും ഭര്‍ത്താവിനും [ലൈംഗിക വിപണി – 2]

മാവൂരിനടുത്താണ്‌ റഹീമിന്റെ വീട്‌. റിയാസിന്റെ സ്വദേശം കല്‍പ്പറ്റയിലും. ഇതവരുടെ യഥാര്‍ഥപേരല്ല, ശരിക്കുള്ളപേരെന്നനിലയില്‍ അവര്‍ പറഞ്ഞതും ഒറിജനലാണോ എന്ന്‌ അവര്‍ക്കും ദൈവത്തിനും മാത്രമെ അറിയൂ. എന്നാല്‍ പറഞ്ഞകഥ സത്യമാണെന്ന്‌ കരുതാം. റിയാസ്‌ ചെയ്‌ത കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌ റഹീമും റഹീമിന്റെ ലീലാവിലാസങ്ങള്‍ സാക്ഷ്യപ്പെടുത്തിയത്‌ റിയാസുമായിരുന്നു.

മാംസ വിപണിയില്‍ ആണ്‍കുട്ടികള്‍ വില്‍പ്പനക്ക്‌ [ലൈംഗിക വിപണി – 1]

2007ഏപ്രില്‍അഞ്ചിന് കോഴിക്കോട് മിഠായിത്തെരുവ് സ്‌ഫോടനത്തില്‍ പരുക്കേറ്റ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പതിമൂന്നുകാരന്‍ പയ്യന്‍. മനു എന്ന് വിളിക്കാം. കുട്ടിയുടെ ബന്ധുക്കളെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് കഥ പുറത്ത് വന്നത്. നഗരത്തിലെ പകല്‍ മാന്യന്‍മാരെ സത്കരിക്കുന്ന എണ്ണം പറഞ്ഞ പയ്യന്‍മാരിലൊരാളായിരുന്നു മനു. തിരുവനന്തപുരം ജില്ലയിലാണ് വീട്. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ വോളിബോള്‍ താരമായിരുന്നു അച്ഛന്‍. അമ്മക്കും ഉയര്‍ന്ന ഉദ്യോഗം. സ്വരച്ചേര്‍ച്ചയില്ലാത്ത അച്ഛന്റെയും അമ്മയുടെയും ജീവിതം മടുത്ത് വീട് വിട്ടിറങ്ങി. എത്തിപ്പെട്ടത് കോഴിക്കോട്ടെ സെക്‌സ് റാക്കറ്റിന്റെ കൈക്കുമ്പിളില്‍