ലോക ക്രിക്കറ്റിലെ എക്കാലത്തെയും എണ്ണം പറഞ്ഞ വലംകയ്യൻ ഓപ്പണർമാരിലൊരാൾ, ഒരിക്കൽ ഇടംകയ്യനായി അവതരിച്ചിട്ടുണ്ട്, കഥയിങ്ങനെ ..

എന്താ, കേട്ടിട്ട് ലേശം കൂടുതൽ കൗതുകം തോന്നുന്നുണ്ടോ? ലോക ക്രിക്കറ്റിലെ മൾട്ടി ഡേ ഫോർമാറ്റിലെ എക്കാലത്തെയും എണ്ണം പറഞ്ഞ വലം കയ്യൻ ഓപ്പണർമാരിലൊരാൾ, ഒരിക്കൽ സ്വന്തം ടീമിനെ തോൽവിയുടെ നാണക്കേടിൽ നിന്ന് രക്ഷിക്കാനായി ഇടംകയ്യനായി അവതരിച്ചിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും നിർഭാഗ്യവാൻ എന്ന് കൊണോർ വില്യംസിനെ വിളിക്കാൻ കാരണമെന്ത് ?

Suresh Varieth 2001 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ദക്ഷിണാഫ്രിക്കൻ പര്യടനം…… ലോകത്ത് മറ്റേതൊരാളും മറന്നാലും…

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധത്തിന്റെ ചില അറിയാക്കഥകൾ

ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള ബന്ധം ഇനി രഹസ്യമല്ല. നിരവധി ക്രിക്കറ്റ് താരങ്ങൾ ബോളിവുഡ്…

അവസരങ്ങൾ നൽകി വളർത്തിയാൽ അടുത്ത ഏകദിന ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ ഗ്ലൗവിലൊതുക്കാൻ സഞ്ജുവും ഉണ്ടായേക്കും

Suresh Varieth 1996 ലെ ടൈറ്റൻ കപ്പ്… ഇന്ത്യ സച്ചിനൊപ്പം ഒരു ഓപ്പണറെത്തേടിയലയുന്ന കാലത്ത്, കർണാടകത്തിനായി…

മാലാഖമാര്‍ കൈവെടിഞ്ഞ താഴ്‌വാര

എങ്ങനെയാണ് ഈ മനുഷ്യനെ നിങ്ങള്‍ക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് മറുപടി എന്‍റെ പക്കല്‍ ഉണ്ടായിരുന്നില്ല.

ഈഡനിലെ ഇതിഹാസം – സഞ്ജു..

ക്രിക്കറ്റ് ചരിത്രത്തില്‍ തന്റെ സ്ഥാനം എങ്ങനെയാണു രേഖപ്പെടുത്തപ്പെടുക എന്ന് വി.വി.എസ് പെട്ടെന്ന് ആലോചിച്ചു പോയി.

സമാനതകളില്ലാത്ത ഫിനിഷര്‍: എബി ഡിവില്ലിയേഴ്സ്

മഹേന്ദ്ര സിംഗ് ധോണിയോ എബി ഡിവില്ലിയേഴ്സോ, ആരാണ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ? ബുദ്ധിമുട്ടുള്ള ചോദ്യമാണ്. ഫിനിഷര്‍മാര്‍ എന്ന രീതിയില്‍ രണ്ടു പേരും മികച്ചവര്‍ തന്നെയാണെങ്കിലും ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ സ്വാഭാവികമായും ഡിവില്ലിയേഴ്സിനെയാകും സെലക്റ്റ് ചെയ്യുക.

ക്രിക്കറ്റില്‍ നിന്നും അപ്രത്യക്ഷമാകുന്ന സൌന്ദര്യാത്മകത

കളിയിലും ജീവിതത്തിലും വോണ്‍ ഒരു തെമ്മാടിയായിരുന്നു .ലെഗ് സ്പിന്‍ എന്ന മരിച്ചു കൊണ്ടിരുന്ന ബൌളിഗ് കലയെ തന്റെ മാന്ത്രിക വിരലുകളില്‍ ആവാഹിച്ചെടുത്ത വോണ്‍ അപാരമായ പ്രതിഭയുള്ള ബൌളറായിരുന്നു .ജീവിതത്തില്‍ അയാള്‍ യാതൊരു സദാചാരവും പാലിച്ചിരുന്നില്ല .തൊണ്ണൂറു ഡിഗ്രിയോളം ആംഗിളില്‍ തിരിഞ്ഞു മൈക്ക് ഗാറ്റിംഗിന്റെ സ്റ്റമ്പ് പിഴുത നൂറ്റാണ്ടിന്റെ പന്ത് വിരിഞ്ഞത് അയാളുടെ മാന്ത്രിക വിരലുകളില്‍ ആയിരുന്നു .അതെ വിരലുകള്‍ കൊണ്ട് തന്നെ കാണികള്‍ക്ക് നേരെ ആക്ഷേപകരമായ അംഗവിക്ഷേപങ്ങള്‍ നടത്താനും വോണ്‍ മടിച്ചില്ല .വോണ്‍ ഒരു യഥാര്‍ത്ഥ ജീനിയസ് ആയിരുന്നു . മാന്യതയുടെ മൂടുപടം എടുത്തണിഞ്ഞു വിശുദ്ധനാകാന്‍ അയാള്‍ ശ്രമിച്ചില്ല . ഒരു ദുര്‍മന്ത്രവാദി യെപോലെ വോണ്‍ തന്റെ ആഭിചാര ക്രിയകളുമായി ലോകമെമ്പാടും ഉള്ള ബാറ്റ്സ്മാന്മാരെ വേട്ടയാടി . പക്ഷെ ഇന്ത്യയില്‍ എത്തി ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെ പന്തെറിഞ്ഞപ്പോള്‍ പലപ്പോഴും വോണിനു തന്റെ അമാനുഷികത നഷ്ടപ്പെട്ടിരുന്നു .അയാളുടെ കയ്യില്‍ വിരിഞ്ഞിരുന്ന ഫ്ളിപ്പര്‍ ,ടോപ്‌ സ്പിന്‍ ,ഗൂഗ്ളി എന്നൊക്കെ വിശേഷിക്കപ്പെട്ടിരുന്ന ചതികുഴികള്‍ തിരിച്ചറിഞ്ഞ ഇന്ത്യന്‍ മാന്ത്രികര്‍ അയാളെ അനായാസം നേരിട്ടു .