Tag: Indiavision
പ്രമുഖ മലയാളം ചാനലിലെ ജീവനക്കാര്‍ ‘കഞ്ഞിവെയ്ക്കാന്‍’ കഷ്ടപ്പെടുന്നു !
ചാനല്‍ ഓഫീസില്‍ ടിവി ന്യൂ ലോഗോയെ സാക്ഷിയാക്കി കഞ്ഞി വെച്ച് ആ വീഡിയോ തങ്ങളുടെ 'ടിവി ന്യൂ ജീവിത സമരം' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടാണ് ജീവനക്കാര്‍ തങ്ങളെ തിരിഞ്ഞു നോക്കാത്ത ചാനല്‍ അധികാരികള്‍ക്കെതിരെ പ്രതിഷേധിച്ചത്.
ഫൗസിയ മുസ്തഫ, കെയര്‍ ഓഫ് ഇന്ത്യാവിഷം
ഇന്ത്യാവിഷനിലെ ഫൗസിയ മുസ്തഫക്ക് അടുത്ത് തന്നെ ഒരു അവാര്‍ഡ് കിട്ടാന്‍ സാധ്യതയുണ്ട്. ഒരു മഹാ കണ്ടുപിടുത്തം നടത്തിയതിനാണത്. മലപ്പുറത്തെ മുസ്ലിം സ്ത്രീകളും അവര്‍ ധരിക്കുന്ന വസ്ത്രവും തികച്ചും പ്രാകൃതമാണ് എന്ന എമണ്ടന്‍ കണ്ടുപിടുത്തമാണ് ഫൗസിയ നടത്തിയിരിക്കുന്നത്. ഭര്ത്താക്കന്മാര് ഗള്‍ഫിലുള്ള ഭാര്യമാര്‍ തങ്ങളുടെ ദുരവസ്ഥയെ മറികടക്കാന്‍ ശ്രമിക്കുന്നതിന് പകരം പ്രാകൃതമായ പര്‍ദ്ദ കൊണ്ട് അതിനെ മൂടിവെക്കാന്‍ ശ്രമിക്കുന്നു എന്ന ചരിത്ര പ്രാധാന്യമുള്ള നിരീക്ഷണവും ഫൗസിയ നടത്തിയിട്ടുണ്ട്. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം കഴിഞ്ഞാല്‍ ലോകചരിത്രത്തില്‍ ഇത്രത്തോളം പ്രാധാന്യമുള്ള ഒരു തിയറി നാളിതുവരെ ഉണ്ടായിട്ടില്ല. (സോക്രട്ടീസ്, ചാള്‍സ് ഡാര്വിന്, ഫൗസിയ മുസ്തഫ, സര് ഐസക്ക് ന്യൂട്ടന്..പ്രോട്ടോകാള്‍ പ്രകാരം ഇനി ഇങ്ങനെയാണ് പറയേണ്ടത്) ഫൗസിയ്ക്ക് ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല. വെച്ചടി വെച്ചടി കേറ്റമായിരിക്കും. ഇന്ത്യാവിഷനും നാല് പ്രേക്ഷകരെ കിട്ടാനുള്ള സാധ്യതയുണ്ട്. ഡോക്ടര്‍ എം കെ മുനീറിനും ഇച്ചിരി സോഷ്യല്‍ സ്റ്റാറ്റസ് കൂടാനുള്ള വകുപ്പായി.