Home Tags Indu menon

Tag: indu menon

കാര്യങ്ങൾ പറയുമ്പോൾ ജാതിക്കാതോട്ടവും കൊണ്ട് വരുന്നവരേ..പോയിനെടാ ..പോയി പണിയെടുത്ത് നയിച്ച്തിന്നിൻ

0
ഇതിനകത്തെ വിഷയം /മെറിറ്റ് ക്രൈമിന്റെ മെറിറ്റാണ്. സംവരണവുമായി ചേർത്ത് പോസ്റ്റുകൾ കണ്ടു. ചിലരുടെ ചോദ്യവും കണ്ടു. ബന്ധമേ ഇല്ല. മുന്നോക്ക സംവരണത്തോട് മാത്രമേ എതിർപ്പുള്ളു. കമന്റുകൾ കാണാവുന്നതാണ്

ശ്രീമതി മേനോന്റെ മെറിറ്റ് പശുവിനെ കെട്ടിയിരിക്കുന്നത് സവർണ്ണജാതിവെറിയുടെ നാറുന്ന തൊഴുത്തിലാണ്

0
എന്തുകൊണ്ടായിരിക്കാം ഇന്ദുമേനോന്റെ പശു മെറിറ്റ് തോട്ടത്തിലെ പുല്ലു മാത്രം തിന്നുന്നത്? പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുതകുന്ന പഠന, ഗവേഷണ പ്രവർത്തനങ്ങൾക്കായി കേരള സർക്കാർ

ഫ്രോഡുചരിതമാനസം എപിസോഡ്-1

0
ഫ്രോഡുകളെക്കുറിച്ചാണു പറഞ്ഞ് വരുന്നത്. മധുരോദാരമായ് സംസാരിക്കുന്ന, ഏറെ കഠിനാധ്വാനിയെന്ന് നാട്ടുകാർ മുഴുവൻ സെർട്ടിഫിക്കറ്റ് നൽകുന്ന അറിവിന്റെ, കനിവിന്റെ, നീതിയുടെ നെറിയുടെ മുഴുവൻ പേറ്റെന്റുമെടുത്തവരെന്നു തോന്നിപ്പിക്കുന്ന നന്മപ്പൂമരങ്ങൾ.

ടി.പത്മനാഭനെ കുറിച്ച് ഇന്ദുമേനോന്റെ വെളിപ്പെടുത്തൽ

0
കഥാ മത്സരവുമായി ബന്ധപ്പെട്ട് എനിക്കും ഉണ്ട് ഒരോർമ്മ.ഒരു വലിയ കഥാകൃത്ത്, സാഹിത്യ കുലപതിയുമായി ബന്ധപ്പെട്ടാണത്. ടി. പത്മനാഭൻ ആണ് കക്ഷി. 2002 ൽ കലാലയ വിദ്യാർത്ഥികൾക്കുള്ള മാതൃഭൂമി വിഷുപ്പതിപ്പിൽ എന്റെ കഥയായ അന്ന (അ) പൂർണ്ണയുടെ...

കാല്പനികവത്കരിക്കപ്പെട്ട ആർത്തവം

0
കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.

വേദനയുടെ ഉന്മാദവും ഉത്ഭ്രാന്തകരവുമായ ആഹ്ലാദങ്ങള്‍..

0
അല്ലെങ്കില്‍ ഒരു സ്ക്രൂ ഡ്റൈവര്‍ കൊണ്ട് എന്‍റെ നിറുകു തല നീ കുത്തിപിളര്‍ത്തി എന്നെ ഇല്ലാതാക്കണം. അല്ലെങ്കില്‍ കുളമ്പ് പോല്‍ ഷൂസ്സിട്ട കാലു കൊണ്ട് എന്നെചവിട്ടിത്തേച്ച് കളയണം..ഒരുചെമ്പരത്തി പൂവ് മൊട്ട് അരച്ച് കളയുന്ന പോലെ നീ എന്നെ ഇല്ലാതാക്കണം.

ഒടിയനെ പ്രേമിച്ച ഒടിച്ചിയാവാൻ മോഹിച്ച ഒരുത്തി

0
ഇന്ദു മേനോൻ ഉടലിൽ പ്രേമം ഒടിമറയുമ്പോൾ രാപ്പാലകളിൽ പൂവുകൾ ഒടിയൻ അതിമനോഹരമായ ഒരു കഥയാണു. സിനിമാഭാഷ്യത്തിനത് വഴങ്ങുമോ എന്നെനിക്ക് അറിയുകയില്ല. ആ കഥയെ വിഷ്വലൈസ് ചെയ്യുമ്പോൾ ചിലതകരാറുകൾ സംഭവിച്ചിരിക്കാം. എല്ലാ സൃഷ്ടികളും സമഗ്രവും പൂർണ്ണവും...

നമ്മുടെ ദക്ഷിണായന സൂര്യന്‍ – ഇന്ദു മേനോന്‍

0
ആ അരിവെയില്‍ പ്രേമരശ്മികളില്‍ രണ്ടു സര്‍പ്പങ്ങളെ നാം പുനര്‍ജീവിപ്പിക്കയില്ലേ? രാജയും റാണിയുമായ രണ്ടു പ്രേമ സര്‍പ്പങ്ങള്‍? വെമ്പാലയുടെ ക്രൌര്യമുള്ള സീല്‍ക്കാരികളായ രണ്ടുഗ്രസര്‍പ്പങ്ങള്‍? നിന്റെ ശ്വാസവായുവിനു വിഷപ്പുകയില്‍ നീറുന്ന പുകയിലയുടെ ഗന്ധമായിരിക്കും എന്റേതിനു ആദിമമായ പ്രേമ ഗന്ധവും തൊലിയുടെ മീതേ പ്രേമത്തിന്റെ വഴുക്കുന്ന സ്‌നിഗ്ധകവുമായി നാം മഞ്ഞു വീണു കിടക്കുന്ന ഭൂച്ചെരുവില്‍ അനന്തകാലത്തോളം പുണര്‍ന്നു കിടക്കും..

മരണവഴിയിലെ ആ മരക്കുരിശ്(മരണത്തെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പ് ന.3)

0
ആദ്യമായി ഒരു പുരുഷനാല്‍ ചുണ്ടുകളില്‍ ചുംബിക്കപ്പെടുമ്പോള്‍ എനിക്ക് 22 വയസ്സായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. മഴയുള്ള മണ്‍സൂണ്‍ തണുപ്പുള്ള ഒരു തീവണ്ടിവരാന്തയുടെ കടകട ശബ്ദത്തില്‍ എനിക്ക് ചെവി നൊന്തിരുന്നു

എന്നെ ചുംബിക്കാന്‍ പഠിപ്പിച്ച സ്ത്രീയെ ..

0
അവരൊക്കെയുള്ള നാട് തിരുവച്ചിറയാണ്, മീഞ്ചന്ത എന്ന വൃത്തികെട്ട പേരില്‍ അറിയപ്പെടുന്ന ഒരു നാട്. ചെങ്കല്ല് നിറത്തില്‍ കല്‍വെട്ടി മതിലുള്ള ശ്രീകൃഷ്ണന്റെ അമ്പലം. സാദാ ഇലച്ചിറകിളക്കി 'ഇസ് ഇസ് 'ശബ്ദമിടുന്ന രണ്ടു അരയാല്‍ മരങ്ങള്‍. ഏക്കറുകളോളം പരന്നു കിടക്കുന്ന വലിയ പച്ചപളുങ്ക്ചിറ. പ്രാചീനതയുടെ ഗൂഡതയും പായലിന്റെ ഇളം പച്ചപ്പും ആഴങ്ങളില്‍ ഒരുതരം വേദനിപ്പിക്കുന്ന നീലനിറവും വ്യാപിച്ചു കിടക്കുന്ന അതിലെ കണ്ണീര്‍ ജലം. കൈയ്യുയര്‍ത്തി അപേക്ഷാഭാവത്തില്‍ നില്‍ക്കുന്ന വെള്ള താമരപ്പൂവിലകള്‍. അവയ്ക്ക് മീതെ വെള്ളപ്പൂക്കളുടെ പൂമ്പാറ്റ തോട്ടം. താമര മൊട്ടുകളുടെ ജലക്രീഡകള്‍. ഒരു വശത്ത് സാമൂതിരിയുടെ കൊട്ടാരം. അതിപ്പോള്‍ NSS സ്‌കൂള്‍ ആണ്. മറു വശത്താട്ടെ വീടുകള്‍.ഒരു വശത്ത് ചതുപ്പ് പോലെ അനാഥമായ പ്രദേശം.വേനലില്‍ ഉറച്ചു വിള്ളുകയും മഴയില്‍ നനഞ്ഞു കുതിരുകയും ചെയ്യുന്ന ഒരു തരം അളിപിളി ഭൂമി. പുല്ലു കൊണ്ട് പുതപ്പിട്ടിരുന്നു അത്.