എഴുത്തുകാരി ഇന്ദു മേനോന് മലയാള സാഹിത്യലോകത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ ആഞ്ഞടിക്കുകയാണ് . സാഹിത്യ ലോകത്തെ പ്രമുഖരായ പല എഴുത്തുകാരും സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതില്‍ മുമ്പിലാണെന്നാണ് ഇന്ദുമേനോൻ വെളിപ്പെടുത്തുന്നത്. ഇന്ദു മേനോന്റെ...
കഥാ മത്സരവുമായി ബന്ധപ്പെട്ട് എനിക്കും ഉണ്ട് ഒരോർമ്മ.ഒരു വലിയ കഥാകൃത്ത്, സാഹിത്യ കുലപതിയുമായി ബന്ധപ്പെട്ടാണത്. ടി. പത്മനാഭൻ ആണ് കക്ഷി. 2002 ൽ കലാലയ വിദ്യാർത്ഥികൾക്കുള്ള മാതൃഭൂമി വിഷുപ്പതിപ്പിൽ എന്റെ കഥയായ അന്ന (അ) പൂർണ്ണയുടെ...
കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.
അല്ലെങ്കില്‍ ഒരു സ്ക്രൂ ഡ്റൈവര്‍ കൊണ്ട് എന്റെ നിറുകു തല നീ കുത്തിപിളര്‍ത്തി എന്നെ ഇല്ലാതാക്കണം. അല്ലെങ്കില്‍ കുളമ്പ് പോല്‍ ഷൂസ്സിട്ട കാലു കൊണ്ട് എന്നെചവിട്ടിത്തേച്ച് കളയണം..ഒരുചെമ്പരത്തി പൂവ് മൊട്ട് അരച്ച് കളയുന്ന പോലെ നീ...
ഇന്ദു മേനോൻ ഉടലിൽ പ്രേമം ഒടിമറയുമ്പോൾ രാപ്പാലകളിൽ പൂവുകൾ ഒടിയൻ അതിമനോഹരമായ ഒരു കഥയാണു. സിനിമാഭാഷ്യത്തിനത് വഴങ്ങുമോ എന്നെനിക്ക് അറിയുകയില്ല. ആ കഥയെ വിഷ്വലൈസ് ചെയ്യുമ്പോൾ ചിലതകരാറുകൾ സംഭവിച്ചിരിക്കാം. എല്ലാ സൃഷ്ടികളും സമഗ്രവും പൂർണ്ണവും മികച്ചതുമാകുക...
ആദ്യമായി ഒരു പുരുഷനാല്‍ ചുണ്ടുകളില്‍ ചുംബിക്കപ്പെടുമ്പോള്‍ എനിക്ക് 22 വയസ്സായിരുന്നു. എനിക്കിപ്പോഴും ഓര്‍മയുണ്ട്. മഴയുള്ള മണ്‍സൂണ്‍ തണുപ്പുള്ള ഒരു തീവണ്ടിവരാന്തയുടെ കടകട ശബ്ദത്തില്‍ എനിക്ക് ചെവി നൊന്തിരുന്നു
അവരൊക്കെയുള്ള നാട് തിരുവച്ചിറയാണ്, മീഞ്ചന്ത എന്ന വൃത്തികെട്ട പേരില്‍ അറിയപ്പെടുന്ന ഒരു നാട്. ചെങ്കല്ല് നിറത്തില്‍ കല്‍വെട്ടി മതിലുള്ള ശ്രീകൃഷ്ണന്റെ അമ്പലം. സാദാ ഇലച്ചിറകിളക്കി 'ഇസ് ഇസ് 'ശബ്ദമിടുന്ന രണ്ടു അരയാല്‍ മരങ്ങള്‍. ഏക്കറുകളോളം പരന്നു...