ന്യുമോണിയ മാറാനായി ചെയ്യേണ്ട 3 കാര്യങ്ങൾ" എന്ന തലക്കെട്ടിൽ ഒരു വീഡിയോ വളരെ അധികം ഷെയർ ചെയ്യപ്പെടുന്നതായി കാണുന്നു. അതിൽ ഒളിഞ്ഞിരിക്കുന്ന അപകടം വിശദീകരിക്കാതെ വയ്യ.
പല്ലുകളുടെ ഇടയിലും മറ്റും കടന്നുകൂടിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ അണുക്കളുടെ പ്രവര്‍ത്തന ഫലമായി ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകുന്നു. വായിലെ ഉമിനീരിന്റെ തോത് കുറയുന്ന അവസ്ഥയിലും വായിലെ ജീവവായുവിന്റെ അനുപാതം കുറയുന്ന വേളയിലും ഈ പ്രവർത്തനം ത്വരിതപ്പെടുന്നു.
ജൻമനാലുള്ള വൈകല്യങ്ങളും ജനിതകരോഗങ്ങളും തടയാൻ സാദ്ധ്യമായതെല്ലാം ചെയ്യണം. അതിനുള്ള ഏറ്റവും നല്ല വഴി അവബോധമുണ്ടാകലാണ്. വിവാഹപൂർവ്വ ജനറ്റിക് കൗൺസലിംഗ് വഴി ഇത്തരം രോഗങ്ങൾക്കുള്ള സാധ്യത, തടയുവാനുള്ള വഴികൾ എന്നിവയെപ്പറ്റി അവബോധമുണ്ടാക്കാൻ പറ്റും
സിസ്റ്റോളിക് രക്തസമ്മർദ്ദത്തിനും ഡയസ്റ്റോളിക് രക്തസമ്മർദ്ദത്തിനും നോർമലായ ഒരു പരിധി നമ്മൾ നിശ്ചയിച്ചിട്ടുണ്ട്. മുതിർന്ന ആളുകളിൽ സിസ്റ്റോളിക് രക്തസമ്മർദ്ദത്തിന്റെ പരിധി 100 മുതൽ 130 മില്ലിമീറ്റർ മെർക്കുറി വരെയാണെങ്കിൽ ഡയസ്റ്റോളിക് 60 മുതൽ 80 വരെ യാണ്...