Home Tags Jet airways

Tag: jet airways

20000 പേരുടെ തൊഴിൽ കൂടി നഷ്ടമാക്കുന്ന കോർപ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടം

0
ജെറ്റ് എയർവേസ് പൈലറ്റുമാർ നരേന്ദ്ര മോദി യോട് SBI വഴി 1500 കോടി രൂപ അടിയന്തിരമായി തരപ്പെടുത്തിക്കൊടുക്കണമെന്നും 20000 തൊഴിലെടുക്കുന്നവരെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഒന്നും നടന്നില്ല... 2013 ൽ കിങ്ങ് ഫിഷർ വിമാനക്കമ്പനി തകരുകയുണ്ടായി. ഒരു കാലത്ത് രാജ്യത്തെ മുൻപന്തിയിലുള്ള വലിയ വ്യോമ കമ്പനി ആയിരുന്നു കിംഗ്ഫിഷർ .. കിംഗ്ഫിഷർ തകർന്നപ്പോൾ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടെങ്കിലും 9000 കോടി രൂപയോളം ഇന്ത്യൻ ബാങ്കുകളിൽ കടബാദ്ധ്യത നിന്നിരുന്നുവെങ്കിലും 2016ൽ രോദിയുടെ ഭരണകൂടത്തിൻ കീഴിൽ എല്ലാവരുടെയും കൺമുന്നിലൂടെ വിജയ് മല്യ ഇംഗ്ലണ്ടിലേയ്ക്ക് കടന്നു... ഇപ്പോഴിതാ ഇപ്പോഴത്തെ രണ്ടാമത്തെ ഏറ്റവും വലിയ വ്യോമക്കമ്പനി 1100 കോടി ഡോളർ കടവുമായി 20000 ൽ പരം തൊഴിലുകൾ നഷ്ടപ്പെടുത്തി തകർന്നു വീഴുന്നു...

ജെറ്റ് എയര്‍വെയ്‌സും നമ്മുടെ നെഞ്ചത്തേക്ക്

0
ജെറ്റ് മുതലാളി പാപ്പരായത് സാധാരണ നിലയില്‍ നമ്മളെ ബാധിക്കേണ്ട വിഷയമല്ല. മുതലാളിമാര്‍ ബിസിനസുകള്‍ തുടങ്ങും, പൂട്ടും, ലാഭമുണ്ടാക്കും, നഷ്ടമുണ്ടാക്കും, ഇതൊക്കെ ലോകം മുഴുവന്‍ നടക്കുന്ന കാര്യങ്ങളാണ്. പക്ഷെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് മാത്രം ബാധകമായ ഒരു കാര്യമുണ്ട് , മുതലാളിമാര്‍ ലാഭമുണ്ടാക്കിയാല്‍ അവര്‍ സുഖിക്കും, നഷ്ടമുണ്ടാക്കിയാല്‍ നമ്മള്‍ നാട്ടുകാര്‍ അനുഭവിക്കണം.