ഫീമന്റെ ‘ഫ’ ..
വ്യാഴാഴ്ച രാത്രി വീകെന്റിന്റെ മൂഡില്‍ ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.ഒരുപാട് വിഷയങ്ങളിലൂടെ ഞങ്ങളുടെ സംസാരം കടന്നു പോയി.എങ്ങനെയോ മലയാള ഭാഷയുടെ ഉച്ചാരണവും അതിനിടയ്ക്ക് വന്നു.ഞങ്ങള്‍ ആറു പേര്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍.രണ്ടു പേര് പത്തനംതിട്ടയില്‍ നിന്നുള്ളവര്‍.ഞാന്‍ ഉള്‍പ്പെടെ മൂന്നു പേര് മലബാറുകാര്‍.ഒരാള്‍ ആലപ്പുഴക്കാരന്. പത്തനംതിട്ടക്കാര് ലിജിനും ഫിന്നിയും.