Home Tags Keralam

Tag: keralam

വിശ്വാസങ്ങളുടെ പേരില്‍ മണ്ടത്തരങ്ങള്‍ കാണിക്കാന്‍ മലയാളികള്‍ കേമന്മാരാണല്ലോ

0
കണിക്കൊന്ന പൂത്തൊഴിഞ്ഞത് കൊന്നക്ക് വട്ടായത് കൊണ്ടല്ല വിഷു (സമരാത്രദിനം) എന്നോ കഴിഞ്ഞു. മാര്‍ച്ച് 21ന്. തെറ്റിയത് വിഷു ആഘോഷിക്കുന്നവര്‍ക്കാണ്. എന്നോ കഴിഞ്ഞുപോയ വിഷു... ഏപ്രില്‍ 14 വച്ചുള്ള പഞ്ചാംഗവും വിഷു ആഘോഷവും.. എന്താണ് വിഷു..??? രാത്രിയും പകലും തുല്യമായ ദിവസം. വർഷത്തിൽ 6 മാസ ഇടവേളകളിൽ രണ്ടു ദിവസങ്ങൾ രാവും പകലും തുല്യമാണ്. സൂര്യ പഥവും ഖഗോള മധ്യരേഖയും സന്ധിക്കുന്ന ബിന്ദുവില്‍ സൂര്യന്‍ എത്തുന്നതാണ് കാരണം. അതായത് കൃത്യം ഭൂമധ്യരേഖക്ക് നേ൪മുകളില്‍ സൂര്യന്‍ വരുന്ന ദിവസങ്ങള്‍. മറ്റു ദിവസങ്ങളിൽ രാവും പകലും തമ്മിലുള്ള സമയ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവാണിതിന് കാരണം. ഇൗ കാരണത്താലുള്ള അയന ചലനങ്ങളാണ് കാലാവസ്ഥക്ക് അടിത്തറ. മേടം 1 ന് സൂര്യൻ കൃത്യം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കും.

കേരളിയ കുടുംബങ്ങളിൽ ചൈൽഡ് അബ്യുസ് സംസ്കാരം !

0
വളർത്തലിന്റെ ഭാഗമായി കേരളിയ കുടുംബങ്ങളിൽ ഒരു ചൈൽഡ് അബ്യുസ് സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ട്.നല്ല പ്രായത്തിൽ തല്ലു കിട്ടാതെ വളർന്നതിന്റെ കേടാണെന്നൊക്കെയുള്ള സ്റ്റൈലൻ ചൊല്ലുകളുമുണ്ട് .മാതാ പിതാക്കളുടെ ആഗ്രഹത്തിനനുസരിച്ചുള്ള നല്ല പെരുമാറ്റം ഉണ്ടാകാനും ,മികച്ച മാർക്ക് നേടാനുമൊക്കെയായി വാക്കാലുള്ള നോവിക്കൽ സർവ സാധാരണമാണ്.നല്ലൊരു ശതമാനവും ശാരീരികമായും വേദനിപ്പിക്കാറുണ്ട്.

തന്നെ വംശീയമായി അധിക്ഷേപിച്ച ജാതിഭ്രാന്തന് മറുപടികൊടുക്കുന്നു ശ്രീധന്യ

0
A big thanks to every one….നിങ്ങളുടെ സ്നേഹത്തിനു ഒരുപാടു നന്ദി..I have acheived this after two years of sleepless nights, severe back pain, hard work and so on… Im deeply indebted to team ICSETS, FORTUNE, SHANKERS, they gave me constant moral support through out my journey…ഒരുപാടു പേർ നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്.ബഹുമാനപെട്ട ഗവർണ്ണർ, ശ്രീ. രാഹുൽ ഗാന്ധി, ശ്രീ. പ്രിയങ്ക ഗാന്ധി. കമൽഹാസൻ സർ,ബഹുമാനപ്പെട്ട മുഖ്യ മന്ത്രി,sriw.A.K.ബാലൻ sir, ശ്രീ. Ramesh ചെന്നിത്തല, ശ്രീ. M. V. ജയരാജൻ സർ, ശ്രിമതി ടീച്ചർ, ഷൈലജ ടീച്ചർ, മുല്ലപ്പള്ളി രാമചന്ദ്രൻ sir, ഈ പേരുകൾ പറയാതെ വയ്യ… പറഞ്ഞ പേരുകളെക്കാൾ കൂടുതൽ പേർ അഭിനന്ദങ്ങൾ അറിയിച്ചിട്ടുണ്ട്. അവരെ ആരെയും മറന്നതല്ല.

അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി…

0
അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി...അപ്രതീക്ഷിതമായ വേർപാടുകളാണ് രണ്ട് പേരും നൽകിയത്..ഒരുമിച്ച് പ്രവർത്തിച്ച കാലങ്ങളുടെ ഓർമ്മകളേയും അവർ കൊണ്ടുപോയി.അമ്പിളിയുടെ മരണത്തിൽ നിന്ന് മോചിതയായി വരുന്നേയുളളു ഞാൻ.വിശ്വസിക്കാനാവാതെ ആനന്ദവല്ലി ചേച്ചിയും.പിണങ്ങിയ സന്ദർഭങ്ങൾ നിരവധി ഉണ്ടായിരുന്നു.പക്ഷേ കഴിഞ്ഞ നാല് വർഷത്തോളം എന്റെ തണൽ പറ്റി നിൽക്കാനായിരുന്നു അവർക്കിഷ്ടം.. ഉപദേശിച്ചും വഴക്ക് പറഞ്ഞും ഞാൻ കൊണ്ട് നടന്നു,മകൻ ദീപന്റെ മരണത്തോടെ വല്ലാത്തൊരു മാനസിക പിരിമുറുക്കമായിരുന്നു.

കേരളം ഹാങ്ങ് ഓവറില്‍ …?

0
അമിത മദ്യപാനം കുടുംബങ്ങളെ ശിഥിലമാക്കുന്നു .., സാമ്പത്തികമായി തകര്‍ക്കുന്നു .., ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുന്നു ..

ദൈവത്തിനൊരു ഇമെയില്‍

എന്റെ കര്‍ത്താവേ..50 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ തെക്കെതിലെ ഔസേപ്പച്ചന്‍ -മറിയാമ്മ വഴി എന്നെ നീ ഈ ഭൂമിയിലേക്ക് അയച്ചപ്പോള്‍ ഉണ്ടായിരുന്ന ഭൂമി അല്ല ഇത് ഇപ്പോള്‍ എന്ന് നിനക്ക് ഞാന്‍ പറയാതെ തന്നെ അറിയാമെന്ന് കരുതുന്നു , എല്ലാം നിനക്കറിയാവുന്ന കാര്യങ്ങളാണ് , നീയറിയാതെ ഒന്നും ഇവിടെ നടക്കുന്നുമില്ല ,പക്ഷെ ഈയിടെയായി എനിക്ക് ചെറിയ ഒരു സംശയം ..ചെകുത്താനാണോ ഇപ്പോള്‍ പണി കൂടുതല്‍ ..കാരണം മറ്റൊന്നുമല്ല , ഒരു നല്ല വാര്‍ത്ത പോലും ഇവിടെ കാണാനും കേള്‍ക്കാനും ഇല്ല ..പീഡനം , പെണ്ണുപിടി , കവര്‍ച്ച , കൊല, തട്ടിപ്പ്‌ ,അങ്ങനെയങ്ങനെ എണ്ണിയാലൊടുങ്ങാത്ത കലാപരിപാടികള്‍ !! ഒരു സാത്താന്‍ യുഗം !

ബുദ്ധിജീവിയല്ലാത്തൊരു മകന്‍ അമ്മയെക്കുറിച്ച്‌..

പതിനാറ്‌ വര്‍ഷം മുന്‍പൊരു ജൂണ്മാസത്തിലെ ഇരുണ്ടൊരു പ്രഭാതത്തില്‍ കോരിച്ചൊരിയുന്ന കാലവര്‍ഷത്തിനിടയിലൂടെ നനഞ്ഞാണ്‌, കുളിര്‍ന്നാണ്‌ ഞാന്‍ ആദ്യമായി ഇത്തിത്താനം ഹൈസ്ക്കൂളില്‍ എത്തിയത്‌.