പെണ്ണിന്റെ പ്രായം 20 തൂക്കവും 20 തന്നെ!

സൌന്ദര്യം അത് കാണുന്നവന്റെ കണ്ണിലാണെന്നൊരു ചൊല്ലുണ്ട്. പഴഞ്ചൊല്ലുകള്‍ക്ക് പഴഞ്ചോറിന്റെ വില കല്പിച്ചു കൊണ്ടാണ് ഇന്നത്തെ തലമുറ ‘വ്യത്യസ്ത’രാവാന്‍ ശ്രമിക്കുന്നത്. കാണുന്നവന്റെ കണ്ണിനു രസിച്ചാലും ഇല്ലെങ്കിലും തങ്ങള്‍ ഇങ്ങിനെയൊക്കെയേ ആവൂ എന്നാണു ഫോര്‍ത്ത് ജെനറേഷന്‍ യുഗത്തിലെ യുവതീ-യുവാക്കള്‍ ചിന്തിക്കുന്നത്.