Home Tags Kunjikannan china story

Tag: kunjikannan china story

മുത്തശ്ശിക്കഥ

ഒരു കഥ പറയട്ടെ… തുടയില്‍നിന്നു മീറ്റ് കട്ട്ചെയ്തു കൊടുത്ത കിങ്ങ്, ശിപിയുടെ സ്റ്റോറിയല്ലേ, ഐ ഹാവ് ഹേര്‍ഡ് ഇറ്റ് ഹണ്ഡ്രഡ് റ്റൈംസ് വേറൊന്നായാലോ… കോച്ചിന് തംബ് കട്ട്ചെയ്ത് കൊടുത്ത ക്രേസിബോയ്, വാട്ട്സ് ഹിസ് നേം, ഏകലവ്യന്‍, അയാളുടേതാണെങ്കില്‍ വേണ്ട മറ്റൊന്നു പറയാം…. കഥ...

രണ്ടാംവരവ്

അസമയത്ത് തുറന്നുവിട്ട അണക്കെട്ട് പോലെ ആയിരുന്നു അത്. പത്തുവര്‍ഷത്തെ പ്രവാസത്തില്‍ കൂട്ടിവെച്ചത് നാട്ടില്‍ തുറന്ന വ്യവസായത്തിലൂടെ ഒഴുകിപോയി. ഒഴുകി മറഞ്ഞ സമ്പാദ്യത്തോടൊപ്പം ഉറപ്പില്ലാത്ത കുറെ ബന്ധങ്ങളും. അസ്ഥിവാരത്തിന്‍റെ ബലഹീനത തിരിച്ചറിഞ്ഞ കാലം.

മഞ്ഞ റോസാചെടിയുടെ കൂട്ടുകാരി

തിരുരൂപത്തിന് മുന്‍പില്‍ എല്ലാദിവസവും പൂക്കള്‍ വെയ്ക്കണം എന്നു പെണ്‍കുട്ടി തീരുമാനിച്ചു. കാതുപോയ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ അരുമയായി വളര്‍ത്തിയ മഞ്ഞ റോസാചെടിക്ക് പെണ്‍കുട്ടി ചായചണ്ടിയും മുട്ടത്തോടും ഇട്ടു നനച്ചു. വഴിതെറ്റി വളര്‍ന്ന റോസാകൊമ്പുകളെ തഴുകി ഒതുക്കി തായ് ചെടിയോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ മുള്ള് തറച്ച് പെണ്‍കുട്ടിയുടെ മൃദുവായ കൈത്തണ്ടയില്‍ ചോര പൊടിഞ്ഞു. നനഞ്ഞ കണ്ണുകള്‍ പുറംകയ്യാല്‍ തുടച്ച് പെണ്‍കുട്ടി റോസാ ചെടിയോട് പറഞ്ഞു - തിരുരൂപത്തിന് മുന്നില്‍ എല്ലാ ദിവസവും പൂക്കള്‍ വയ്ക്കണം.

സ്വയം ചികിത്സ വിധിക്കുന്നവര്‍

ഗുരുതരമായ അസുഖത്തിലും മനസ്സാന്നിദ്ധ്യം വെടിയാതെ, പണം ഇല്ലാത്ത അവസ്ഥയില്‍ ചികിത്സക്കുള്ള വഴി കണ്ടു പിടിച്ചു ചൈനകാരനായ ഹു സോങ്ങ് വെന്‍ എന്ന യുവാവ്. യൂറേമിയ ബാധിച്ചു ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസ് ആവശ്യമുള്ള ഹു ചെലവ് താങ്ങാന്‍ ആകാതെ ആശുപത്രിയില്‍ പോകുന്നത് അവസാനിപ്പിച്ചെങ്കിലും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി സ്വയം ഉണ്ടാക്കിയ യന്ത്രം ഉപയോഗിച്ച് ചികിത്സ തുടരുന്നു.

ഭാരതീയര്‍ തെറ്റായി ധരിക്കപ്പെടരുത്

ചൈനീസ് പുതുവത്സര ദിനം ഇത്തവണ ഫെബ്രുവരി പത്തിനാണ്. ഒമ്പതാം തീയതി മുതല്‍ ഏഴു ദിവസം രാജ്യവ്യാപകമായ അവധി. എല്ലാ വര്‍ഷവും പുതു വത്സരാരംഭത്തില്‍ തറവാട്ടിലെ ബന്ധുജന കൂട്ടായ്മയില്‍ വിഭവ സമൃദ്ധമായ സദ്യയും കഴിഞ്ഞ് എന്റെ ചൈന സുഹൃത്ത് ലി ആങ്ങ് പിങ്ങ് കുടുംബ സമേതം ഒരു വിനോദ യാത്ര നടത്തും. കഴിഞ്ഞ വര്‍ഷം ബാങ്കോക്ക് സന്ദര്‍ശിച്ചു തിരിച്ചു വന്നപ്പോള്‍ തന്നെ ബുദ്ധ സൂക്തങ്ങളുടെ ഈറ്റില്ലമായ ഇന്ത്യ ആയിരിക്കും തന്റെ അടുത്ത ഡെസ്റ്റിനേഷന്‍ എന്ന് ലി എന്നോട് പറഞ്ഞിരുന്നു. എയര്‍ ചൈനയും, ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സും ഇന്ത്യയിലേക്ക് പറക്കുന്നുണ്ട് എങ്കിലും തന്റെ യാത്ര ഇന്ത്യയുടെ പതാക വാഹിനി ആയ എയര്‍ ഇന്ത്യ വിമാനത്തില്‍ തന്നെ ആകണം എന്നായിരുന്നു ലിയുടെ ആഗ്രഹം.