കത്തിപ്പോയ പത്ര-മാസികകളിൽ അക്ഷരങ്ങൾ തെളിഞ്ഞു നിൽക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ? എന്തുകൊണ്ടാകും ?

എണ്ണ പലഹാരങ്ങൾ പേപ്പറിൽ പൊതിഞ്ഞ് ഉപയോഗിക്കരുതെന്ന് പറയുന്നത് ഇതുകൊണ്ടാണ്

ലോകത്തെ തന്നെ മാറ്റിമറിച്ച നീല എൽഇഡി ബൾബുകളുടെ കണ്ടുപിടുത്തത്തിന് പിന്നിലെ കൗതുകകരമായ കാര്യങ്ങൾ

സുജിത് കുമാറിന്റെ വിജ്ഞാനപ്രദമായ പോസ്റ്റ് Energy saved is energy generated എന്ന് കേട്ടിട്ടില്ലേ? വൈദ്യുതിയുടെ…

ലൈറ്റ് ഏമിറ്റിംഗ് ഡയോഡ്സ്(LED)- ഗ്രീന്‍ ടെക്നോളജി

ഗ്രീന്‍ടെക്‌നോളജി എന്ന പദം അന്താരാഷ്ട്ര രംഗത്തു ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയില്‍,ഊര്‍ജ നഷ്ടത്തെ കുറച്ചുകൊണ്ട് നിര്‍മ്മാണ, വിനിയോഗ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ ശാസ്ത്രശാഖ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ചൂട് കുറയ്ക്കുന്ന പെയിന്റുകളും,മണലും സിമെന്റും ഉപയോഗിക്കാതെയുള്ള വീട് നിര്‍മാണവും, ബാറ്ററി കാറുകളുമൊക്കെ ഈ ചുവടുവെപ്പിന്റെ ഭാഗമാണ്. ഇതൊക്കെ ടെക്‌നിക്കല്‍ കാര്യങ്ങളാണെന്ന് കരുതി തള്ളിക്കളയണ്ട. നമുക്കും നമ്മുടെ വീട്ടിലും പരിസരത്തും ചില മാറ്റങ്ങള്‍ വരുത്തി പരിസ്ഥിതിക്കും അതുവഴി ഭാവി തലമുറയ്ക്കും നിലനില്‍പ്പിനുള്ള ഒരു കൈസഹായം നല്‍കാന്‍ കഴിയും. ഈ വിഭാഗത്തില്‍ നമുക്ക് പ്രയോജനകരമായ ചില സാങ്കേതിക മുന്നേറ്റങ്ങളെ പരിചയപ്പെടാം.