Tag: Life Story
ഒരു സിനിമകഥപോലുള്ള ജീവിതം, ‘നാട്ടിലെ സിനിമാതാരം’ ഫിലിപ്പോസിന്റെത്
ഓര്മ ശരിയാണെങ്കില്‍ ഒരു സിനിമാനടനെ എനിക്ക് സ്ഥിരമായി കാണാന്‍ കഴിഞ്ഞത് നിലമ്പൂരിലെ ജീവിതകാലത്താണ്. അതേതാ അമ്മാതിരി ഒരു സില്മാതാരം എന്ന് ചോദിക്കാന്‍ വരട്ടെ.. പറയാം.
അന്ന് ദൈവത്തിന്റെ കൈകൾ പോലെ ആ മലയാളി ജവാനെ രക്ഷിച്ചവൾ, ജ്യോതിയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നത്
അന്ന് ദൈവത്തിന്റെ കൈകൾ പോലെ ആ മലയാളി ജവാനെ രക്ഷിച്ചു. വലം കൈ നൽകി തന്റെ ജീവൻ രക്ഷിച്ച ഛത്തീസ് ഗഢിലെ യുവതിയെ ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റി വികാസ് എന്ന മലയാളി ജവാൻ.
പരിഹസിച്ചവരുടെ മുന്നിലൂടെ ബുർജ് ഹലീഫയോളം വളർന്നുകയറിയ ചാർളിയുടെ കഥ
നീളമില്ലാത്തതിന്റെ പേരിൽ കൂട്ടുകാരും നാട്ടുകാരും ഉണ്ടപക്രു, കുള്ളൻ എന്നൊക്കെ വിളിച്ചു കളിയാക്കിയപ്പോഴും അവൻ തന്റെ കുറവിനെ കുറിച്ച് ആരോടും പരിതപിച്ചില്ല.. തന്റെ അമ്മ പറഞ്ഞത് അവൻ എപ്പോഴും
തിരക്കുള്ള ടൌണിലൂടെ അവനെയും ചുമന്നു നടക്കുമ്പോള്‍ പലരും കളിയാക്കിയിട്ടുണ്ട്
ഇന്നത്തെ കാലത്ത് ഒരു സുഹൃത്തിനെ കിട്ടുക എന്നത് വലിയ കാര്യമല്ല.പക്ഷെ പണത്തിനും പ്രശസ്തിക്കും അപ്പുറം,സുഖത്തിലും ദുഃഖത്തിലും ഒരു പോലെ നമ്മുടെ കൂടെ ഉറച്ചു നില്ക്കുന്ന ഒരു നല്ല സുഹൃത്തിനെ ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.എന്റെ ജീവിതത്തില്‍
ജീവിക്കാൻ മറക്കുന്നവരോട് ഒരു വാക്ക്…
പണ്ട് ഒരു ധനാഢ്യൻ ഒത്തിരി സമ്പാദിച്ചയാൾ, പ്രായമായപ്പോഴാണ് മനസ്സിലായത് താൻ സമ്പാദിക്കുന്നതിനിടയിൽ ജീവിക്കാൻ മറന്നുപോയി എന്ന്.. എന്നാൽ ഇത് എത്ര പറഞ്ഞു മനസ്സിലാക്കാൻ
പിതാവിന് കട്ടില് വാങ്ങാനായി പപ്പടം വില്‍പ്പനയ്ക്കിറങ്ങിയ അമീഷ്
പിതാവിന് കട്ടില് വാങ്ങാനായി പപ്പടം വില്‍പ്പനയ്ക്കിറങ്ങിയ അമീഷിനെ കഴിഞ്ഞ ദിവസം നോര്‍ത്ത് പറവൂരിലെ പെട്രോള്‍ പമ്പില്‍ വച്ച് കണ്ടു. സൈക്കിളില്‍ പപ്പട സഞ്ചി തൂക്കി ഇന്ധനം നിറക്കാനെത്തുന്നവര്‍ക്ക്
ഐ എ എസ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വോക്കര്‍, പ്രാരംഭ പരിശീലനത്തിനായി പോകുന്നതിന്റെ തലേന്ന് ഒരു സ്വപ്നം കണ്ടു
ഞാന്‍ നോക്കിനില്‍ക്കേ മാളയിലെ ഒരു ചായക്കടയില്‍ കയറിയ അയഞ്ഞ വസ്ത്രം ധരിച്ച ഒരാള്‍ ആറു കഷ്ണം പുട്ടും, ആറു കാപ്പിയും അവിശ്യപ്പെട്ടപ്പോള്‍ അമ്പരന്നുപോയ കടക്കാരന് വേഗം അതെല്ലാം മേശപ്പുറത്തു
അന്ന് തട്ടിക്കൊണ്ടുപോയി, ഒരു കാളയ്ക്ക് പകരം വിറ്റു, 73 വർഷത്തിനുശേഷം ഇന്ത്യയിലുള്ള കുടുംബത്തെ കണ്ടെത്തിയപ്പോൾ അവർക്ക് സന്തോഷം അടക്കാനായില്ല
86 -കാരിയായ ഡാഫിയ ബായ് എന്ന ഐഷയ്ക്ക് മൊബൈൽ സ്ക്രീനിൽ നോക്കുമ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. കരഞ്ഞുകലങ്ങിയ ആ കണ്ണുകളിൽ പക്ഷേ ഇപ്പോൾ പ്രതീക്ഷയുടെ തിളക്കം ഉണ്ട്.
മണ്ണ് ചുമക്കാൻ പോയി ഇന്ന് വലിയ ബിസിനസുകാരനായി, നിങ്ങൾക്കും പ്രചോദനമാകട്ടെ ഈ യുവാവിന്റെ വിജയകഥ
ഇത് ഞാൻ നാട്ടിൽ വാങ്ങിയ എൻറെ രണ്ടാമത്തെ മെഴ്സിഡീസ് കാറാണ്.എൻറെ കാർ ഇവിടെ കാണിക്കുവാൻ വേണ്ടിയല്ല ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത് ഒരുപക്ഷേ എൻറെ ഈ പോസ്റ്റ് മറ്റുള്ളവർക്ക് ഒരു പ്രചോദനം
26 വയസ്സിനുള്ളിൽ 13 പ്രാവശ്യം തോറ്റു, ഒടുവിൽ സ്വപ്നത്തിലേക്കടുത്തപ്പോൾ വില്ലന്റെ വേഷത്തിൽ കൊറോണയും
2011ൽ പത്തനംതിട്ട മാർത്തോമാ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് Plus two(Commerce) 90% മാർക്കോടെ വിജയിച്ചിരിക്കുമ്പോഴാണ് ഇനി എന്ത് എന്ന് ചോദ്യം വരുന്നത്.Pilot ആകണമെന്നായിരുന്നു പത്താംക്ലാസ് വരെ ആഗ്രഹം
മൊയ്തുവിന്റെ സംഭവബഹുലമായ ജീവിതം
10ാം വയസ്സില്‍ 50 രൂപയുമായി തുടങ്ങിയ യാത്ര, 43 രാജ്യങ്ങളിലൂടെ വര്‍ഷങ്ങള്‍ നീണ്ട സഞ്ചാരം, 20 ഭാഷകള്‍ പഠിച്ചു,ആറ് പ്രണയിനികള്‍: *മൊയ്തുവിന്റെ ഓര്‍മ്മകളോടൊപ്പം
എന്റെ ജീവിതത്തിലേക്കവൾ കടന്നു വരുമ്പോൾ എന്റെ കൈയിലുണ്ടായിരുന്നത് 98 രൂപയും പിച്ചക്കാരൻ എന്ന പേരും
എന്റെ ഡിവോർസ് കേസും ആയി ബന്ധപ്പെട്ട് കോടതിയിൽ ചെന്നപ്പോൾ ആണ് അജിത് വർഗ്ഗീസിനെ കാണുന്നത്. ഒരുമിച്ചു ഒരു സ്കൂളിൽ പഠിച്ചവർ ആണ് ഞങ്ങൾ
തുടയിൽ വാക്കത്തി കെട്ടിവച്ച വളവില്പനക്കാരി അഥവാ സുൽത്താൻ പറഞ്ഞ കഥ
മലയാളത്തിൽ കഥയെഴുതി സുൽത്താൻ ആയ ഒരാളുണ്ട്.കേരളചരിത്രം,ഇന്ത്യാ ചരിത്രം,ലോകചരിത്രം ഇങ്ങനെ പഴയമട്ടിലുള്ള ചരിത്രപുസ്തകങ്ങളിലും മേലാള ചരിത്രം, ആൺപക്ഷചരിത്രം
ആ കോളേജ് കാലത്ത് ഞാനും ആത്മഹത്യ ചെയ്യേണ്ടതായിരുന്നു / ബഹിയ
വിദ്യാർത്ഥിനി ആയിരിക്കെ കടുത്ത അവഗണന നേരിട്ടിട്ടുണ്ട്. ഇന്റേണൽ മാർക്ക് വെട്ടിക്കുറച്ചത് ഇന്നും സ്ഥിരമായൊരു ജോലി നേടാനാകാതെ അലയുന്നതിന് കാരണം ആയിട്ടുമുണ്ട്.
‘എന്നോടോ ബാലാ’, എന്ന് മമ്മൂട്ടി ശ്രീനിവാസനോട് ചോദിച്ച പോലെയായിട്ടുണ്ട് കാര്യങ്ങൾ..
അതുപോലെ മിക്കവാറും വ്യക്തി സ്വാതന്ത്ര്യത്തിന്റെ അതിരിന്മേലാകും കൈയാങ്കളികൾ കൂടുതലും. ഉത്തരവാദിത്വത്തോട് കൂടിയുള്ള സ്വാതന്ത്ര്യത്തിനാണ് കൂടുതൽ മധുരം എന്നീ കുട്ടികളോട് ആരെങ്കിലും ഒന്ന് പറഞ്ഞുകൊടുക്കാമോ..
”രണ്ടറ്റോം കൂട്ടിമുട്ടിക്കാൻ മനുഷ്യൻ പെടുന്ന പാട്..”
പത്താം ക്ലാസിൽ ഒപ്പം പഠിച്ച ഒരു അബ്ദു റഹ്മാൻ ഉണ്ടായിരുന്നു. നീല ട്രൗസറും വെള്ള ഷർട്ടുമായിരുന്നു അന്നത്തെ ഞങ്ങളുടെ സ്ക്കൂൾ യൂനിഫോം. ചില ദിവസങ്ങളിൽ ഇറക്കം കുറഞ്ഞ ട്രൗസറും ഇട്ടാണ് അവൻ വരാറ്. അടുത്ത ദിവസം കാൽമുട്ടിനും താഴേക്ക് ഇറങ്ങി ഇടക്കിടെ അയഞ്ഞു വീഴുന്ന ട്രൗസറാവും.
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? part 4
നാലാം ദിവസം
ആഗതൻ കറുത്ത് തടിച്ച ഒരു ആജാനബാഹുവായിരുന്നു .കണ്ടാൽ ഒരു ഗുണ്ടയാണന്നേ തോന്നൂ. “നിങ്ങളെ കൂട്ടികൊണ്ടുവരാൻ രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞു."
"എന്താ കാര്യം?"
"അറിയില്ല,നിങ്ങൾ എന്റെ കൂടെ വരൂ"
അയാളുടെ മട്ടും സംസാരവും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു."നിങ്ങൾ പൊയ്ക്കൊള്ളൂ ഞാൻ കുറച്ചു കഴിഞ്ഞു വരാം." .
അയാൾക്ക് അതു സമ്മതമായില്ല.അയാൾ ചുറ്റിപറ്റി നിൽക്കുന്നതു കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു."നിന്റെ രാമകൃഷ്ണൻ ആരാ എന്നോട് കൽപ്പിക്കാൻ?എനിക്ക് സൗകര്യമില്ല വരാൻ"ഞാൻ പൊട്ടിത്തെറിച്ചു."നിങ്ങൾ എന്തിനാണ് ബഹളം വയ്ക്കുന്നത്?എന്നോട് കൂട്ടികൊണ്ടുവരാൻ പറഞ്ഞു,അത്ര തന്നെ".എന്റെ ഭാവമാറ്റം കണ്ടിട്ടാകണം പിന്നെ അയാൾ ഒന്നും പറയാതെ സ്ഥലം വിട്ടു.
തൽക്കാലം അയാൾ പോയെങ്കിലും ഇനിയും ആരെങ്കിലും വന്നേക്കാം എന്ന് എനിക്ക് തോന്നി.രാമകൃഷ്ണനുമായി ഒരാഴ്ചത്തെ പരിചയമേ ഉള്ളൂ ,ഉണ്ണിയെ പരിചയപ്പെട്ടിട്ടു ഒരു മാസവും.
ചുരുക്കത്തിൽ മനസമാധാനം നഷ്ട്ടപെട്ടു എന്നു പറയാം.പരിചയക്കാരായി ആരുമില്ല താനും.
ഭാഗ്യത്തിന് വൈകുന്നേരമായപ്പോൾ നാട്ടിൽ പോയിരുന്ന എന്റെ സുഹൃത്ത് തിരിച്ചെത്തി.കഥയെല്ലാം കേട്ട് അവൻ വെറുതെ ചിരിച്ചു."ഇനിയും ആരെങ്കിലും വരുമോ എന്ന് നോക്കാം."എന്നിട്ടു അവൻ പറഞ്ഞു,"രാമകൃഷ്ണനെ എനിക്കറിയാം. വെറും പാവം.ആ കൊമ്പൻ മീശയും തടിയുമൊക്കെ ഉണ്ടന്നേയുള്ളൂ".
എനിക്ക് സമാധാനമായി.ഭാഗ്യത്തിന്ന് അടുത്ത ദിവസം ആരും എന്നെ തിരക്കി വന്നുമില്ല.
എല്ലാം അവസാനിച്ചു എന്ന് ഞാൻ സമാധാനിച്ചു.
എന്നാൽ രണ്ടാം ദിവസം വീണ്ടും മറ്റൊരാൾ എന്നെ തേടി വന്നു.അയാൾ വന്ന സമയത്തു ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല.അയാൾ അടുത്ത വീട്ടിൽ എനിക്ക് തരാനായി ഒരു കത്ത് കൊടുത്തിട്ടു പോയി.രാമകൃഷ്ണൻ എഴുതിയ ആ തുണ്ടുകടലാസിൽ ഇത്രമാത്രം,"നീ ഒന്ന് ഇവിടം വരെ വരിക .എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്."
തൽക്കാലം എനിക്ക് അയാളെ ഇനി കാണേണ്ട ആവശ്യമില്ല,പിന്നെ ഞാൻ എന്തിന് അയാൾ വിളിക്കുന്നിടത്തു പോകണം?
ജോലികഴിഞ്ഞു സുഹൃത്ത് വന്നപ്പോൾ ഞാൻ ആ കടലാസ് തുണ്ടു കാണിച്ചുകൊടുത്തു."ഇത് നീ വിചാരിക്കുന്നപോലെ ആകണമെന്നില്ല.അയാൾക്ക് എന്താണ് പറയാനുള്ളത് എന്നറിയാമല്ലോ."
ഒരുകണക്കിന് അതും ശരിയാണ്.എന്നാലും അയാൾ വിളിച്ച ഉടനെ പോകുന്നില്ല രണ്ടു ദിവസം കഴിയട്ടെ.
"നിന്റെ ഇഷ്ടം പോലെ ചെയ്യൂ".
രണ്ടു ദിവസം കഴിഞ്ഞു .ഏകദേശം പന്ത്രണ്ടു മണിയായപ്പോൾ ഞാൻ മലബാർ ലോഡ്ജിൽ ചെന്നു. രാമകൃഷ്ണന്റെ മെസ്സ് അടഞ്ഞു കിടക്കുന്നു.സാധാരണ നല്ല തിരക്കുള്ള സമയമാണ്.
ഇതെന്തുപറ്റി?
അല്പസമയം കഴിഞ്ഞപ്പോൾ ഒരു ജോലിക്കാരൻ പുറത്തേക്കുവന്നു.
"രാമകൃഷ്ണൻ ചേട്ടൻ.....?"
"ബോഡി ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി സാർ"
"ബോഡി.............?"
"സാർ നിങ്ങൾ...........?"
ഞാൻ പേരു പറഞ്ഞു.
അയാൾ എന്നെ ദയനീയമായി നോക്കി.മരിക്കുന്നതിന് രണ്ടു മണിക്കൂർ മുൻപും നിങ്ങൾ വന്നോ വന്നോ എന്ന് ചോദിച്ചു കൊണ്ടിരുന്നു സാർ................ അറ്റാക്ക് ആയിരുന്നു............ബോധം തെളിഞ്ഞപ്പോളെല്ലാം നിങ്ങൾ വന്നോ എന്ന് ചോദിച്ചിരുന്നു "
ഞാൻ സ്തംഭിച്ചുപോയി .
എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എന്തായിരിക്കും ആ മനുഷ്യന് എന്നോട് പറയാനുണ്ടായിരുന്നത്?അന്ന് ഞാൻ ഓടിപ്പോരുമ്പോൾ പുറകിൽ നിന്നും അനിയാ എന്ന് വിളിച്ചത് എന്തിനായിരുന്നു?
അറിയില്ല.
വെറും ഒരാഴ്ചത്തെ പരിചയമേ ഞങ്ങൾ തമ്മിലുള്ളൂ.ആ മനുഷ്യന്റെ മന്സിലെന്തായിരുന്നു എന്ന് അറിയാൻ മാർഗ്ഗമില്ലല്ലോ.
ഇന്നും എന്തിനാണ് രാമകൃഷ്ണൻ മരണാസന്നനായി കിടക്കുമ്പോൾ എന്നെ തിരക്കിയത് എന്നറിഞ്ഞുകൂട.
പിന്നെ ഒരിക്കലും ഞാൻ മലബാർ ലോഡ്ജിൽ പോകുകയുണ്ടായില്ല.
ഉണ്ണിയെക്കുറിച്ചു പിന്നീട് പലതും കേട്ടു.
അവൻ ജോലി വിട്ട് ഒരു റിയൽ എസ്റ്റേറ്റ് ഏജൻസി ആരംഭിച്ചു.ബിസിനസ്സ് പങ്കാളി ഫയാസ് എന്ന ഒരു ഒരു കുപ്രസിദ്ധ ഗുണ്ടയായിരുന്നു .അവന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു.
വർഷങ്ങൾക്ക് ശേഷം യാദൃച്ഛികമായി ഞാൻ അവനെ ബാംഗ്ലൂർ എയർപോർട്ടിൽ വച്ച് കണ്ടുമുട്ടി.
ഓടിവന്ന് എന്നെ കെട്ടിപിടിച്ചു കൊച്ചുകുട്ടികളേപ്പോലെ അവൻ കരഞ്ഞു."നിവൃത്തിയില്ലാതെ .ചെയ്തതാണ് അന്ന് അതെല്ലാം...........പാവം രാമകൃഷ്ണൻ ചേട്ടൻ...........നല്ല മനുഷ്യനായിരുന്നു... പക്ഷേ............."
ഞാൻ ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.
"ഞങ്ങൾ ഒരേ നാട്ടുകാരാണ്.മരണവർത്തയറിഞ്ഞു നാട്ടിൽനിന്നും ആരും വരാതിയുന്നതുകൊണ്ട് ബോഡി നാട്ടിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ ഞാനും പോയിരുന്നു."
"എന്നിട്ട്?"
"പാലക്കാട് ഈ അഡ്രസ്സിൽ ആരുമില്ല.രാമകൃഷ്ണനെ അറിയുന്നവരുമില്ല."
ഈ കഥയിൽ ഇങ്ങിനെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
അപ്പോൾ രാമകൃഷ്ണൻ എന്നറിയപ്പെടുന്ന ഈ മനുഷ്യൻ വേറെ ആരോ ആണ്.അയാൾക്ക് എന്നോട് പറയാനുണ്ടായിരുന്നത് എന്താണ് എന്ന് ഊഹിക്കാൻ പോലും കഴിയില്ല.
(തുടരും)
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part- 3
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ?Part 2
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ?Part 1
ആശുപത്രി കിടക്കയിലെ പ്രണയം
എന്റെ ക്ലാസ്സിൽ സ്ഥിരമായി ഒരു പെണ്‍കുട്ടി താമസിച്ചു വരാൻ തുടങ്ങി. നിഷ്കളങ്കനായ ഞാൻ അതിൽ അപാകതയൊന്നും കണ്ടില്ല.
ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? ( രണ്ടാം ഭാഗം )
ഉണ്ണി കയ്യുംകെട്ടി അങ്ങിനെ നിന്നു കൊടുത്തു.അരിശവും സങ്കടവും അപമാനവും കൂടിക്കലർന്ന ഒരു വല്ലാത്ത അവസ്ഥയിലായി ജോസഫ്. ഒന്നും പറയാതെ നിലത്തുവീണുപോയ പുസ്തകങ്ങൾ പെറുക്കിയെടുത്തു ഉണ്ണികൃഷ്ണനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് മുൻപോട്ടു നടന്നു.
ചില സാംസ്കാരിക നായകരുടെ മുഖംമൂടി അഴിഞ്ഞുവീഴുന്നു
ചിലരുടെ അടക്കംപറച്ചിലുകൾ കേട്ടും ചില സുഹൃത്തുക്കളുടെ പ്രേരണയിലും ആണ് എച്മുക്കുട്ടിയെ വായിച്ചത് . ഒരു രാത്രി തുടങ്ങിയ വായന പിറ്റേന്നു പുലർച്ചെവരെ നീണ്ടു. ഒരുപാടിടങ്ങളിൽ കണ്ണുനിറഞ്ഞു. .മാനവികതയുടെ ആദർശമണിഞ്ഞു നടക്കുന്ന ഒട്ടനവധി സംസ്കാരിക-സാഹിത്യനായകർ...
ഓര്‍മ്മയിലെ ഒരു തീവണ്ടി യാത്ര…
S5 ബോഗിയിലെ എന്റെ സീറ്റും ലക്ഷ്യമാക്കി ഞാന്‍ നടന്നു..
തൊട്ടടുത്തിരിക്കുന്നത് തലയില്‍ തട്ടമിട്ട ഒരു സുന്ദരി..
"പേര് ?"
"നിമ്യ.".
"എവിടെ പോകുന്നു?"
“ആ കൈയില്‍ ഇരുന്നത് ഒരു ബ്രസ്റ്റ് സ്കാന്‍ റിക്വസ്റ്റ് ആയിരുന്നത്രേ ….!” – മോനി കെ വിനോദ്
അതു വരെ നോര്‍മല്‍ ആയിരുന്ന നൈറ്റിംഗ് ഗേള്‍ നമ്പര്‍ വണ്‍ പെട്ടെന്ന് നില വിളിച്ചു കരയും മട്ടില്‍ പറഞ്ഞു...
' സാര്‍ , എന്നോട് തൈറോയിഡു സ്കാന്‍ ചെയ്യാന്‍ പറഞ്ഞിരിക്കുന്നു, നമ്മുടെ എന്‍ഡോക്രൈനൊളൊജിസ്റ്റ് '
അങ്ങനെ ഞാനൊരു പണ്ടാരിയായി..
കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു.
“ഇത്തിരി പതിയെ ഓടിക്കുന്നതില്‍ വിഷമം ഉണ്ടോ..?”
തീവണ്ടി ഇറങ്ങി യാത്ര തുടരാനായി ഓട്ടോയില്‍ കയറിയതും ഓട്ടോ ഓടിക്കുന്ന ആള് ഓടുന്നതിന്നു മുന്‍പെ ഒരു സമ്മതം ചോദിച്ചു.
"ഇത്തിരി പതിയെ ഓടിക്കുന്നതില്‍ വിഷമം ഉണ്ടോ..?"
കത്തുകളുടെ പൂക്കാലം
എന്നാൽ കാലം കഴിയവേ ഇടക്കെവിടെയോ.. എഴുത്തിനെ തല്ലി വീഴ്ത്തി സെൽഫോൺ വന്നു. പോസ്റ്റ്മാനും തപാൽ സ്റ്റാമ്പും പടിയിറങ്ങി.
ഒരു രൂപയിലൂടെ കിട്ടിയ പുതുജീവിതം; എന്റെ ബാംഗ്ലൂര്‍ യാത്ര ഭാഗം-1
സമയം രാവിലെ പത്തു മണി. ആലുവ റയില്‍വെ സ്റ്റേഷനില്‍, ബാംഗ്ലൂരിലേക്കുള്ള ഇന്റര്‍സിറ്റി കാത്തുനില്കുമ്പോള് മനസ്സില്‍ ഒരുപാട് കണക്കുകൂട്ടലുകളായിരുന്നു.
ഗൃഹപീഡന പാഠം
ഏതാനും വര്‍ഷം മുന്‍പ്, നമ്മുടെ നാട്ടുകാര്‍ മൊബൈലുമായി നടക്കാത്ത നല്ല കാലം.
ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍
പടച്ച തമ്പുരാന് മുന്നില്‍ വന്ന് എന്നോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ ഞാന്‍ കരുതിവെച്ച രണ്ട് ആവിശ്യങ്ങളുണ്ട്. ഒന്ന്, എന്റെ ഉപ്പയെ തിരിച്ചുതരുമോ എന്ന്, പിന്നെ ഒരു ദിവസത്തേക്കെങ്കിലും ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകുമോ എന്നും. രണ്ടും നടക്കില്ലെന്നറിയാം. എന്നാലും എന്റെ പകല്‍ കിനാവുകളില്‍ ഇത് രണ്ടും സംഭവിക്കാറുണ്ട്.
തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍
രണ്ട് കിലോമീറ്ററോളം നടന്നും കുന്ന് കയറിയും സ്കൂളില്‍ എത്തുമ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചിട്ടുണ്ടാവും. അതൊകൊണ്ട് തന്നെ എന്റെ ഒരു സ്കൂള്‍ ദിവസം ആരംഭിക്കുന്നത് വാസുദേവന്‍ മാഷിന്റെ ഒരടി നിവേദ്യം വാങ്ങിച്ചാവും. കൊടിയത്തൂര്‍ പി.ടി.എം...
ജൂട്ട് അല്ല മോളേ ചൂട്ട്..ചൂട്ട്
എന്റെ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കൊച്ചു മോള്‍ക്ക് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ചെറിയ ഒരു ചൈനീസ് നിര്‍മ്മിത റീ ചാര്‍ജബിള്‍ ടോര്‍ച്ച് സമ്മാനമായി ലഭിച്ചു. അത് കിട്ടിയതില്‍ പിന്നെ അവള്‍ക്ക് അത് ചാര്‍ജ് ചെയ്യലും ലൈററ് അടിച്ച് നടക്കലുമായിരുന്നു പണി. എല്ലാ മുക്കിലും മൂലയിലും അര്‍ദ്ധരാത്രിയിലും പ്രഭാ പൂരിതമായ റിയാദിലെവിടെ ടോര്ച്ചിന് പ്രസക്തി. അവളുടെ ടോര്‍ച്ച് കളി കണ്ട ഞാന്‍ ഒരിക്കല്‍ പറഞ്ഞു ഇപ്പയുടെ കുട്ടിക്കാലത്തൊന്നും ഒരു ടോര്‍ച്ചു പോലും കാണാനുണ്ടായിരുന്നില്ല എന്ന്. അന്നൊക്കെ ഞങ്ങളുപയോഗിച്ചിരുന്നത് ചൂട്ട് ആയിരുന്നെന്ന്. മോള്‍ക്കറിയാമോ ചൂട്ട് എന്തെന്ന് ഞാന്‍ ചോദിച്ചപ്പോ ടി.വി യിലെ ഹിന്ദി സിനിമകള്‍ കണ്ട് വലിയ ഹിന്ദി പണ്ഡിററാണെന്ന് ഞെളിയുന്ന അവളുടെ ഉത്തരം അറിയാം കള്ളത്തരം എന്നല്ലേ എന്ന്.