Tag: literature
‘കമ്പോളവൽക്കരിക്കപ്പെട്ട കവി’ എന്നാണ് അയാൾ സ്വയം വിശേഷിപ്പിച്ചത്
വർഷങ്ങൾ ഒരുപാട് പിന്നിലേക്ക് പോവും ഇയാളെ പറ്റി ഓർക്കുമ്പോൾ... അറബികഥ എന്ന സിനിമ അയാളെ ഗർഭ പാത്രത്തിൽ ചുമക്കുന്നതിന് മുന്നേ തന്നെ അയാളുടെ അനിതര സാധാരണമായ ശബ്ദം ശ്രദ്ധിച്ച ചിലരെങ്കിലുമുണ്ടാകും
ടാഗോറിന്റെ ജീവിതത്തിൽ നിന്നും ഒരു മനോഹരമായ സംഭവം
നദിക്ക് ഇരുവശവും നിറഞ്ഞു നിൽക്കുന്ന കാനനത്തിന്റെ ഏകാന്തമായ നിശബ്ദതയുടെ മനോഹാരിത നുകർന്ന് നദിയിലൂടെ തന്റെ ഹൗസ് ബോട്ടിൽ ഒത്തിരി ദൂരം അദ്ദേഹം സഞ്ചരിക്കുമായിരുന്നു. പൂർണ്ണചന്ദ്രൻ
നിങ്ങൾ മരിച്ചുപോയ മനുഷ്യരെ വായിച്ചിട്ടുണ്ടോ ?
ഞാൻ വായിച്ചിട്ടുണ്ട്... രാവിലെ എഴുന്നേൽക്കുമ്പോൾ എന്റെ മുഖം തലയിണയിൽ അങ്ങനെതന്നെ കണ്ണടച്ച് കിടക്കുന്നത് ഞാൻ കാണും... വെറുതെ നോക്കും... തീർച്ചയായും സിനിമയിൽ കാണുന്നതുപോലെ
നന്ദിത- അവള് എന്തിനായിരുന്നു ആത്മഹത്യ ചെയ്തത് ?
വയനാടന്‍ ചുരങ്ങളെ മഞ്ഞുപൊതിയുന്ന മകരമാസത്തിലെ തണുത്തരാത്രിയില്‍ അവ്യക്തസുന്ദരമായ ഒരു വളകിലുക്കം അവശേഷിപ്പിച്ചുകൊണ്ട് രണ്ടു മുഴം നീളമുള്ള ചുരിദാര്‍ ദുപ്പട്ടയില്‍ നന്ദിത എന്ന സംഗീത തുന്ദിലിതമായ നാമം
വെറുതെ ഇരുന്നാല്‍ എന്താണു പ്രശ്നം?
എന്തിനാണ് മനുഷ്യര്‍ ആടുകയും പാടുകയും ചാടുകയും ഓടുകയുമൊക്കെ ചെയ്യുന്നത്?
കവിതകളും കഥകളും ആത്മഗതങ്ങളും രചിക്കാതെ ഇരുന്നാല്‍ അവർക്ക് എന്താണു സംഭവിക്കുക?
എന്തിനാണു മനുഷ്യര്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുന്നത്? പ്രതികരിക്കുന്നത്?
ഷിത്തോറിൻ്റെ ലേഖനം പിൻവലിപ്പിച്ച “സംഘടിത” തിയ്യപ്രമാണിമാരും കേരളത്തെ നാരായണ ഗുരുവിൽ നിന്നും പിന്നിലേക്ക് നടത്തി അന്ധകാര യുഗത്തിലേക്ക് നയിക്കുകയാണ്
പി. ആർ. ഷിത്തോർ ചന്ദ്രികയിൽ എഴുതിയ ചരിത്ര ലേഖനത്തിനെതിരെ എസ്.എൻ ഡി പി യോഗം എന്ന " പിന്നോക്ക " വിഭാഗ സംഘടനയും തിയ്യ മഹാസഭ എന്ന "സംഘ"ടനയും നടത്തിയ സാംസ്കാരികാക്രമണത്തെ
ആണുങ്ങളുടെ കൂടെ കള്ളു കുടിച്ചിട്ടുള്ള എത്ര എഴുത്തുകാരികളുണ്ടാകും മലയാളത്തിൽ?
ആണുങ്ങളുടെ കൂടെ കള്ളു കുടിച്ചിട്ടുള്ള എത്ര എഴുത്തുകാരികളുണ്ടാകും മലയാളത്തിൽ? എ മൈനസ് ബി സമം ഗ്രേസി എന്നു പറയേണ്ടിവരും. അഥവാ കോവിലനും ഗ്രേസിയുമാണത് എന്ന്. രണ്ടു തവണ അവർ കണ്ടതു കേൾക്കാൻ വേണ്ടിയായിരുന്നു
ഭാര്യയുടെ ജന്മദിനം (കഥ)
ഇന്ന് എന്റെ ഭാര്യയുടെ ജന്മദിനമാണ്. വർഷങ്ങൾക്ക് മുൻപ് ആദ്യമായ് കണ്ടുമുട്ടിയപ്പോൾ ഞാൻ അറിഞ്ഞതേയില്ല, വളരെ നാളുകൾക്ക് ശേഷം ഇതുപോലൊരു ജന്മദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്.
കോവിഡ് കാലത്തെ മതിലുകൾ
Thanseem Kuttiady
കോവിഡ് കാലത്തെ മതിലുകൾ
ഹോം ക്വാറന്റൈൻ നാളുകളിലെ ചിതറിയ വായനകൾക്കിടയിൽ ഒരിക്കൽ കൂടി ബേപ്പൂർ സുൽത്താന്റെ മതിലുകളും ഭൂമിയുടെ അവകാശികളും മജീദും സുഹറയുമെല്ലാം ഒന്നു മിന്നി മാഞ്ഞു പോവുകയാണ്. എല്ലാവരും മതിലുകൾക്കുള്ളിൽ, വീടതിരുകൾക്കുള്ളിലാവുന്ന...
ഒരു ന്യൂനപക്ഷ കവിത- ഷമീന ബീഗം
രേഖകൾ തിരഞ്ഞു തിരഞ്ഞ്
ഒടുവിൽ ...
ഏറ്റവും ഒടുവിൽ
ഞാൻ
ഖബർസ്ഥാനിൽ എത്തി.
ഖബറിൽ കിടക്കുന്ന എന്റെ ഉപ്പുപ്പമാരേ
നിങ്ങളെനിക്കാ രേഖകൾ തരിക..
നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നതി ന്റെ പൊടി പിടിച്ച ആ തെളിവുകൾ
ചട്ടമ്പി സ്വാമികൾ ക്രിസ്തുമതഛേദനം എഴുതിയ സാഹചര്യം എന്തായിരുന്നു ?
മതപരിവർത്തനം ഇന്ത്യയിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ക്രിസ്തീയ മിഷനറിമാർ ഇവിടെ പ്രവർത്തനം തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ കഴിയുന്നു. വിദ്യാഭ്യാസത്തിലും പരിഷ്കാരത്തിലും ദാരിദ്ര്യനിർമ്മാർജ്ജനത്തിലും ഊന്നിയ പ്രവർത്തനങ്ങൾ അവർ മതപരിവർത്തനം ലക്ഷ്യമാക്കിയെങ്കിലും കാഴ്ചവച്ചു എന്നത് വിസ്മരിക്കുന്നില്ല.
പരസ്പരം താൽപര്യമുള്ള വൈദികരും കന്യാസ്ത്രീകളും വിവാഹം കഴിച്ച് ഒന്നിച്ചു ജീവിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവസരം സൃഷ്ടിക്കണം
സിസ്റ്റർ ലൂസി കുളപ്പുരയുടെ കർത്താവിന്റെ നാമത്തിൽ പുസ്തകം വായിച്ചു. ഒരു കന്യാസ്ത്രീയുടെ ഉള്ളു പൊള്ളിക്കുന്ന തുറന്നെഴുത്തുകൾ തന്നെയാണത്.
കാലം കാത്തു വെച്ച കാവ്യനീതി…
കേരള മന:സാക്ഷി മരവിച്ചു പോയ സംഭവമായിരുന്നു ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് വർഗ്ഗീയ തീവ്രവാദികൾ കോളേജ് അദ്ധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ (പ്രഫ. ടി.ജെ. ജോസഫ്) വലതു കൈപ്പത്തി വെട്ടി മാറ്റിയത്.
ഗീതാഞ്ജലിയും ടാഗോറും
സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടിയ പ്രഥമ ഇന്ത്യകാരനാണ് രവീന്ദ്രനാഥ ടാഗോർ (Rabindranath Tagore). കവി, ഗാനരചയിതാവ്, ചിത്രകാരൻ, തത്വചിന്തകൻ, നോവലിസ്റ്റ്, ചെറുകഥാകൃത്ത് തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ടാഗോർ. (1861 – 1941 )
ഒരു മണ്ടൻ്റെ സ്വപ്നങ്ങൾ – 5
പ്രസാദും സ്മൃതിയും പോയിക്കഴിഞ്ഞിരുന്നു.
അവളെ എങ്ങിനെയാണ് കുറ്റം പറയുക?
പ്രസാദിനെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയുന്നില്ല.അല്ല ഞാൻ എന്തിനാണ് ഇതെല്ലാം ഓർമ്മിച്ചു തല പുകയ്ക്കുന്നത് ?
പെൺകുട്ടിയുടെ അച്ഛൻ (കവിത)
അയാളെ കണ്ടാൽ
മക്കളില്ലാത്തവനെന്നോ
അവിവാഹിതനെന്നോ
തോന്നില്ല.
എല്ലാ ദിവസവും രാവിലെ
കൊച്ചു ടി വി യിലെ
ഡോറയുടെ പ്രയാണമാണ്
അയാൾ കാണുക.
ഗുരുവും കണ്ണാടിയും (കവിത, എൻ.കെ.അജിത് ആനാരി)
എന്നെ ഞാനായിത്തുറന്നുകാട്ടും
പിന്നെയെന്നാത്മധൈര്യത്തെയാവഹിക്കും
കെട്ടിലും മട്ടിലുമുത്തൻതന്നെന്നു
മിണ്ടാതെ ചൊല്ലിപ്പറഞ്ഞയക്കും !
പെണ്ണിനെ കൊല്ലേണ്ടതെങ്ങനെ?
ആടുമാടുകളെയെന്നപോൽ
കൈകാലുകൾ ചേർത്തു കെട്ടി
വശം ചരിച്ചു കിടത്തി
കോടാലിയുടെ മാടിന്
തിരുനെറ്റിയിലോ
നെറുകയിലോ
അടിച്ചിട്ടല്ല.
രണ്ടാത്മഹത്യകൾ
നിലാവുചിതറിവീണ നാട്ടിടവഴിയിലൂടെ കുമാരനും ശങ്കരനും ചേർന്നുനടന്നു.
കല്ലംപറമ്പുഷാപ്പിൽനിന്നും അന്തിക്കള്ളുംമോന്തി ബീക്കുട്ടിയുമ്മയുടെ പെട്ടിക്കടയിൽനിന്നും ഇത്തിരി ഉണക്കമീനും വാങ്ങിയാണ് നടപ്പ്.
ദെണ്ണക്കോലും സൂസി സിസ്റ്ററും പിന്നെ മറ്റു ചിലരും
യാത്ഥാർത്ഥ്യത്തിൽ കുഴച്ചെടുത്തു നിർമ്മിച്ച ഈ സാങ്കൽപ്പിക കഥ സർക്കാർ അക്കാദമികളോ മറ്റ് പുരസ്ക്കാര ദാതാക്കളോ ഏതെങ്കിലും പുരസ്ക്കാരങ്ങൾക്ക് പരിഗണിച്ചാൽ അവർക്കെതിരെ സിവിലായും ക്രിമിനലായും കേസുകൾ ഫയൽ ചെയ്യുന്നതായിരിക്കും
ഇന്ത്യൻ കോഫീ ഹൌസിലെ മസാല ദോശയും ചാൾസ് ഡാർവിനും !
പണ്ടെന്നുപറഞ്ഞാൽ അങ്ങനെ വളരെ പണ്ടൊന്നുമല്ല. പണ്ടെന്നു പറഞ്ഞു കേൾക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സിൽ വരുന്നതിനേക്കാൾ ഏകദേശം ഒരു “അരപണ്ട്” കുറവുള്ള ആ കാലത്ത്.
നുണകളുടെയും ഭയങ്ങളുടേയും കാലത്തു കേള്‍ക്കേണ്ട ഒരു കഥ
എത്ര ശ്രമിച്ചിട്ടും തനിയ്ക്ക് എഴുതാന്‍ കഴിയാതെപോയ ഒരു ചെറുകഥയെക്കുറിച്ച് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ഒരു സാഹിത്യസമ്മേളനത്തില്‍ സംസാരിച്ചിട്ടുണ്ട്.
വ്യത്യസ്തനായ ഒരു കോൺട്രാക്ടർ
കഴിഞ്ഞുപോയ കാലത്തെ കൈപിടിച്ച് പുറകോട്ട് നടക്കുമ്പോൾ നമുക്ക് പല പഴയ കഥാപാത്രങ്ങളെയും ഓർമ്മിച്ചെടുക്കാൻ കഴിയും.പലതും കൃത്യമായ കാലക്രമം അനുസരിച്ചാകില്ല എന്നു മാത്രം.ഓർത്തു് ഓർത്തു് ചിരിക്കാൻ ചിന്തിപ്പിക്കുവാൻ അവർ നമ്മുടെ കൂടെയുണ്ടാവും.
ഞാൻ മദ്യപിക്കുമ്പോൾ റിസ്ക് എടുക്കാറില്ല
സോഷ്യൽ മീഡിയയിൽ വൈറലായ അസാധ്യ കോമഡി , എഴുതിയ ആളിന്റെ പേരും വിലാസവും അറിയില്ലെങ്കിലും ആ പ്രതിഭയ്ക്ക് ഒരു സല്യൂട്ട്
കാവ് (കുറത്തിയാടൻറെ കവിത)
തണലാണു തളിരാടയാണ്; നേരിന്റെതെളിവാണു കുളിരുമ്മയാണ്മഴനാരു പുണരുന്ന കനവൊന്നു തഴുകുമ്പൊ-ളുലയുന്ന മരജാല വരമെന്റെ കാവ്
പ്രേമമുറിവ് (കവിത)
പ്രേമത്തെക്കുറിച്ചാണ് നാം നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുന്നത് പ്രാണനെക്കുറിച്ച് എന്നപോലെ നാം അതില്‍ ആകുലരാകുന്നു .
കറുത്ത ഹാസ്യത്തിന്റെ വെളിച്ചമുള്ള ബൾബ് (വായന: മാധവൻ പുറച്ചേരി)
ചെറുകഥ എന്ന സാഹിത്യ രൂപത്തിന് ഒരു പാട് പഴക്കമില്ല. വാസനാ വികൃതി തൊട്ടുള്ള മലയാള ചെറുകഥാ ചരിത്രം നിരന്തരം പുതുക്കലുകൾക്ക് വിധേയമാണ്.
ഉസൈന്‍ ബോള്‍ട്ടിന് (കവിത)
അശ്വക്കുതിപ്പിന്‍ കരുത്തുമാ -യത്ഭുതവേഗം കുറിച്ചിട്ട-വീര്യതേജസ്സ്.പൊയ്പ്പോയകാലത്തി -നാരവ വീഥിയില്‍പൊന്നായ് തിളങ്ങിയമെയ്ക്കരുത്ത്.
നിദ്ര (കഥ)
തലയ്ക്കു നേരെ പിന്നിലായി തുറന്നിട്ട ജനലിനപ്പുറം കിളികളും അണ്ണാറക്കണ്ണന്മാരും പതിവുസംവാദം തുടങ്ങിയത് കേട്ടാണ് അവൻ കണ്ണ് തുറന്നത്. ലക്ഷ്യം ഭേദിക്കാൻ കഴിയാത്ത അമ്പുകളെപ്പോലെ കണ്ണുകൾ കുഴങ്ങിയപ്പോൾ ഒന്നുരണ്ടുതവണ കൂടി കണ്ണുകൾ ചിമ്മിത്തുറന്നു
പിതൃവ്യഥ (കഥ)
പതച്ച് തുള്ളുന്ന സൂര്യതാപത്തിന് കീഴേ ബസ്സ് ഷൽട്ടറിലെ ഇരിപ്പിടത്തിൽ കഠിന ദു:ഖഭാവം പേറുന്ന മുഖവുമായി അയാൾ ഓരോ അഞ്ച് സെക്കന്റിലും വാച്ച് നോക്കിക്കൊണ്ടിരുന്നു....