സംഘകാലത്തിൽ കമിതാക്കൾക്കിടയിൽ "കളവ്" എന്ന പേരിൽ അറിയപെട്ടിരുന്ന ഒരു പ്രണയ ബന്ധം നിലനിന്നിരുന്നു. ഇന്നത്തെ Living Together നെ എല്ലാം കടത്തി
'അമ്മ മുകളിലേക്കുനോക്കി കൈകൂപ്പിക്കൊണ്ട് "അങ്ങനെ എല്ലാംപോയി.... " എന്ന് പറഞ്ഞുകൊണ്ട് കുനിഞ്ഞിരുന്നു കരയാൻ തുടങ്ങി. താമസം തുടങ്ങിയ സമയത്തു സൗകര്യങ്ങൾ ഒട്ടുംഇല്ലാതിരുന്നതുകൊണ്ടു നമ്മൾ മൂവരും നിലത്തു
അവളുടെ കൈകൊണ്ടു ഒരു ആഹാരസാധനം പോലും എനിക്കോ എന്റെ അമ്മയ്ക്കോ വാങ്ങിത്തന്നിട്ടില്ല. രസകരമായൊരു സംഭവം ഓർക്കുന്നു. ഒരിക്കൽ പോത്തീസിൽ നിൽക്കുമ്പോൾ ഡ്രൈ ഫ്രൂട്സ് കണ്ടു. അതിൽ പപ്പായ കണ്ടപ്പോൾ എനിക്ക് കൊതിതോന്നി.
പൂജാ ഹോളീഡേസിനിടെയിലുള്ള ഒരു ഞായറാഴ്ച അവൾ ക്ലാസ് അറ്റൻഡ് ചെയ്യാൻ അവിടേയ്ക്കു പോയി. ഗാന്ധിജയന്തി പ്രമാണിച്ചു തിങ്കളും അവധിയായതിനാൽ ക്ലാസ് കഴിഞ്ഞിട്ട് തിരിച്ചുവരാമെന്നു പറഞ്ഞാണ് പോയത്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും അവൾ അവിടെനിന്നും തിരിക്കുന്നത് വേണാട് എക്സ്പ്രസിലാണ്.
അവിടിരിരിക്കുമ്പോഴും അമ്മയോട് ഫോണിലൂടെ അവളുടെ അസുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു. രാത്രി വീട്ടിലെത്തിയപ്പോൾ അവൾ മൂടിപ്പുതച്ചു കിടക്കുകയായിരുന്നു. അവൾക്ക് എന്തൊക്കെ കഴിക്കാൻ കൊടുത്തെന്നും ആരോഗ്യാവസ്ഥയും 'അമ്മ എന്നോടുപറഞ്ഞു.
ഞാനങ്ങനെ ഹാളിൽ ഉറക്കമില്ലാതെ വേദനയോടെ കിടക്കവേ ചാരുവിന്റെ മുറിയിൽ ലൈറ്റ് വീണു. എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നു. പെട്ടന്ന് എഴുന്നേറ്റു ഞാനങ്ങോട്ട് ചെന്നു. ആ കാഴ്ചകണ്ടു പകച്ചുപോയി.
ഒരു ജീവിതത്തിന്റെ വേദി അവിടെ അനായാസം ഒരുങ്ങുകയായിരുന്നു. അതിനെ തകിടംമറിക്കാൻ പിന്നാലെ വരുന്ന ഒരു കൊടുങ്കാറ്റിനെ ആരും പ്രവചിച്ചില്ല. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ മടങ്ങിപ്പോന്നു. ചാരു തന്നെയാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും.