Tag: Malabar Gold
ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality
ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. രാവിലെ സ്വര്‍ണം വാങ്ങാനുള്ള ജ്വല്ലറിക്കാരന്റെ പരസ്യം. ഉച്ചയ്ക്ക് അത് വീട്ടില്‍ വെച്ചോണ്ടിരിക്കാതെ പണയം വെക്കാനുള്ള ബ്ലേഡുകാരന്റെ പരസ്യം. വൈകിട്ട് വിറ്റ് കിട്ടിയ കാശ് കൊണ്ട് കള്ള് കുടിക്കാനുള്ള പരസ്യം. കാശ് കിട്ടിയാല്‍ ഏത് പണ്ടാരമടങ്ങുന്ന പരസ്യത്തിലും അഭിനയിക്കാന്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഒരുക്കമാണ്. വിസിലടിച്ചും ആര്‍ത്ത് വിളിച്ചും അവരെ താരങ്ങളാക്കിയ പൊതുജനം ഏത് വണ്ടിക്ക് തല വെച്ചാലും കുഴപ്പമില്ല. കാശ് കീശയില്‍ വരണം. ലാലേട്ടന് മാത്രമല്ല, എല്ലാ ഏട്ടന്മാരും ഇക്കാര്യത്തില്‍ കണക്കാണ്.