Home Tags Malayalam

Tag: malayalam

കേരളത്തെ ഈ രൂപത്തിലുള്ള ഐക്യകേരളമായി രൂപപ്പെടുത്തിയതിനു പിന്നില്‍ ലക്ഷ്യബോധമുള്ള പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും വലിയ കഥകളുണ്ട്

0
ഐക്യകേരളത്തിന് അറുപത്തിനാല് തികയുന്ന സുദിനം. മനുഷ്യന് 64 വയസ് എന്നത് വാര്‍ധക്യത്തിന്റെ തുടക്കമാണെങ്കിലും ഒരു നാടിനെ സംബന്ധിച്ചിടത്തോളം അത് കേവലം ശൈശവമോ കൗമാരത്തിന്റെ

നിങ്ങൾക്കറിയാമോ നിങ്ങളറിയാതെ ധാരാളം പോർച്ചുഗീസ് വാക്കുകൾ മലയാളമെന്നു കരുതി ഉപയോഗിക്കുന്നുണ്ട്

0
ദക്ഷിണേന്ത്യയിലെ പുരാതന ദ്രാവിഡ മൊഴിയായ പഴന്തമിഴിൽ നിന്ന് വിവിധ കാലഘട്ടങ്ങളിലായി രൂപാന്തരം സംഭവിച്ചാണ് ഇന്നത്തെ മലയാള ഭാഷ രൂപം കൊണ്ടത്. തമിഴ്നാട്ടിൽ നിലവിലിരിക്കുന്ന തമിഴിൽ നിന്ന്

തമിഴർ ഹിന്ദിയെ വെറുക്കുന്നതിനെ കുറ്റംപറയാൻ പറ്റില്ല

0
ഒരു കാലത്തു തമിഴർക്കു എന്താണ് ഹിന്ദിയോട് ഇത്ര വെറുപ്പ്‌ എന്നു ആലോചിച്ചിട്ടുണ്ട്. ഇത് ഒരു തരം 'ഭാഷ പ്രാന്ത്' ആയി കണ്ടിരുന്നു. പിന്നീട്

ഭാഷ പഠിക്കാൻ മാത്രമല്ല ഭാഷയെ സ്‌നേഹിക്കാനും കൂടിയാണ് അധ്യാപകർ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ

0
ഭാഷാപഠനം ശരിയായ രീതിയിൽ മുന്നോട്ടു പോയാൽ മാത്രമേ മാതൃഭാഷയെ സ്നേഹിക്കുന്ന തലമുറകൾ ഇവിടെ ഉണ്ടാകൂ. വെറുമൊരു വിഷയം(സബ്ജക്റ്റ് ) എന്നമട്ടിൽ സമീപിച്ചാൽ മാർക്ക് നേടാൻ പഠിപ്പിക്കുന്നതല്ലാതെ അല്ലെങ്കിൽ പഠിക്കുന്നതല്ലാതെ പ്രത്യേകിച്ചൊരു ഗുണവും ഭാഷയ്ക്കുണ്ടാകില്ല. ഭാഷാധ്യാപകർ ആണ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്. ഭാഷ പഠിക്കാൻ മാത്രമല്ല ഭാഷയെ സ്‌നേഹിക്കാനും കൂടിയാണ് അധ്യാപകർ പഠിപ്പിക്കേണ്ടത്. അതിനായി ഇതാ ചില നിർദ്ദേശങ്ങൾ

പി എസ് സി പ്രതീക്ഷ മലയാളത്തിലും നടത്താമെന്നു സമ്മതിച്ചിട്ടു സർക്കാർ പിന്മാറുന്നു, മാതൃഭാഷയോടു നീതികേട്‌

0
കഴിഞ്ഞ സെപ്‍റ്റംബര്‍ 17ന് വാര്‍ത്താമാധ്യമങ്ങളിലൂടെ ലോകം മുഴുവനുമുള്ള മലയാളികള്‍ കേട്ടത് ഇങ്ങനെയാണെന്നതു ശരിയാണ്. എന്നാല്‍ കുറച്ച് ചോദ്യങ്ങള്‍ മലയാളത്തില്‍ നല്‍കുമെന്നതൊഴിച്ചാല്‍ ഇംഗ്ലീഷിലാണ് പ്രധാന പരീക്ഷ. മലയാളത്തെ വെട്ടിയൊതുക്കിയാണ് കെഎഎസ് വന്നത്

അന്യഭാഷ പദങ്ങൾ നമ്മുടെ സ്വന്തം മലയാളത്തിൽ

0
നിത്യ സമ്പർകത്തിലൂടെ ഭാഷയും വാക്കുകളും കൈമാറ്റം ചെയ്യപ്പെടാറുണ്ട് .അത് വ്യക്‌തികൾ തമ്മിലോ സമുദായം തമ്മിലോ ആവാം.ഇത്തരത്തിൽ ഭാഷകൾ പരസ്പരം കൈമാറ്റം ചെയ്യുന്ന പദങ്ങളെ നമ്മൾ പരകീയ പദങ്ങൾ എന്നാണ് പറയുന്നത് അഥവാ അങ്ങനെ അറിയപ്പെടുന്നത്.

” ഭയങ്കരമായി ഇഷ്ടപ്പെട്ടു” എന്നു പറയാമോ? ഭയങ്കരം എന്നാൽ ഭയമുണ്ടാക്കുന്നത് എന്നല്ലേ അർത്ഥം?

0
" ഭയങ്കരമായി ഇഷ്ടപ്പെട്ടു." എന്നു പറയാമോ? ഭയങ്കരം എന്നാൽ ഭയമുണ്ടാക്കുന്നത് എന്നല്ലേ അർത്ഥം? അതെ .ഭയങ്കരം എന്ന പദത്തിന്റെ അർത്ഥം ഭയം + കരം എന്നാണ്.

ഒരു ഹിന്ദി അപാരത

0
ഓർമ്മ വച്ച കാലം മുതൽ റേഡിയോയിൽ 'വിവിധ ഭാരതിയും', 'ഹവാ മഹലും', കേട്ടാണ് വളർന്നത്. MG കോളേജ് NCC under officer ആയി രാജ്യസ്നേഹം തലക്കു പിടിച്ച അച്ഛൻ സെക്രട്ടേറിയറ്റിൽ ജോലി ഉണ്ടായിട്ടും Territorial Army യിൽ എല്ലാ വർഷവും രണ്ടു മാസം സേവനം അനുഷ്ഠിച്ചിരുന്നു.

പഠിച്ചിറങ്ങുന്ന എല്ലാർക്കും തൊഴിലവസരമുള്ള സ്റ്റേറ്റ് ആണ് കേരളം എങ്കിൽ മലയാളത്തിൽ മുറുക്കെ പിടിക്കുന്നതിൽ അർഥം ഉണ്ട്

0
അമിത് ഷായുടെ ഫാസിസ്റ്റ് ഭാഷാവാദവും പി.എസ്.സി പരീക്ഷകൾ മലയാളത്തിലും എഴുതാൻ അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടു പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ മലയാളം ഐക്യവേദി നടത്തിയ സമരവും ഒന്നായി താരതമ്യം ചെയുന്നവരുണ്ട്

ഒരു ഭാഷ കൂടി പഠിച്ചാൽ എന്താണ് കുഴപ്പം എന്ന നിഷ്കളങ്കന്മാരുടെ ചോദ്യം കേട്ട് മടുത്തു

0
ഇവിടെ വിഷയം നിങ്ങൾ ഒരു ഭാഷ പഠിക്കുന്നതല്ല. ഒരു ഭാഷ പഠിക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ആദ്യം മനസ്സിലാക്കേണ്ടത് രാഷ്ട്രീയ അജൻഡകൾ നടപ്പിലാക്കപ്പെടുന്നത് നേരെ വാ നേരെ പോ എന്ന മട്ടിലല്ല.

മാതൃഭാഷയ്ക്ക് മഹാവിവരങ്ങളെ ഉൾക്കൊള്ളാനാവില്ലെന്നു വാദിക്കുന്നവരോട് ചിലത് പറയാനുണ്ട്

0
തത്ത്വചിന്തയ്ക്ക് ദേശഭാഷയായ പാലി പാകപ്പെട്ടത് ഗൗതമ ബുദ്ധൻ അതിലൂടെ ചിന്ത പങ്കുവച്ചപ്പോഴാണ് - അതു വരെ പുരോഹിത ഭാഷയായ സംസ്കൃതമായിരുന്നു തത്ത്വചിന്തയുടെയും ഭാഷ - ബുദ്ധൻ്റെ തത്വചിന്ത പുരോഹിത ഭാഷക്കെതിരെ പൗരഭാഷ നടത്തിയ കലഹവും കടന്നിരിക്കലുമാണ് -

ഞങ്ങൾ ചോറാണ് തിന്നണത്, ഹിന്ദിയ്ക്കുവേണ്ടിയുള്ള മുറവിളി… ആ പരിപ്പ് ഇവിടെ വേവില്ല മിത്രങ്ങളേ

0
ഞാൻ ഒരുപാട് ഉത്തരേന്ത്യക്കാരോട് ഫെയ്സ്ബുക്കിലൂടെ സംവദിച്ചിട്ടുണ്ട്.ഹിന്ദിയിൽ പ്രാവീണ്യം നന്നെ കുറവായതുകൊണ്ട്,ചർച്ചകളിൽ ഇംഗ്ലിഷാണ് ഉപയോഗിക്കാറുള്ളത്.

ഇന്ത്യക്ക് രാഷ്‌ട്രഭാഷ ഇല്ല, ഉണ്ട് എന്നത് വലിയൊരു നുണയും തെറ്റിദ്ധാരണയുമാണ്

0
ഇന്ത്യക്ക് രാഷ്‌ട്രഭാഷ ഇല്ല. ഉണ്ട് എന്നത് വലിയൊരു നുണയും തെറ്റിദ്ധാരണയുമാണ്. ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ/രാഷ്ട്രഭാഷ ആണെന്നുള്ളത് ഒരു നുണയാണ്. ഭരണഘടന പ്രകാരം ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യയുടെ രണ്ട് ഔദ്യോഗിക ഭാഷകളില്‍ (മറ്റൊന്ന് ഇംഗ്ലീഷാണ്) ഒന്നു മാത്രമാണ് ഹിന്ദി

കുട്ടികൾ അവർ സ്വപ്നം കാണുന്ന ഭാഷയിൽ പഠിക്കട്ടെ, അവർ പഠിച്ച കാര്യങ്ങൾ സ്വപ്നം കാണട്ടെ

0
കുട്ടികൾ അവർ സ്വപ്നം കാണുന്ന ഭാഷയിൽ പഠിക്കട്ടെ. അവർ പഠിച്ച കാര്യങ്ങൾ സ്വപ്നം കാണട്ടെ. അങ്ങിനെ ശാസ്ത്ര പഠനം രസകരമാവട്ടെ.

മലയാളിയുടെ മാതൃഭാഷ ഇംഗ്ലീഷും രണ്ടാം ഭാഷ ഹിന്ദിയും, ചവിട്ടിത്തുടയ്ക്കാൻ എടുക്കുന്ന കീറചാക്കാണ് മലയാളം

0
നാലാം ക്ലാസു മുതൽ പഠിച്ചു തുടങ്ങിയ ഇംഗ്ലീഷിനേക്കാൾ അഞ്ചാം ക്ലാസു മുതൽ പഠിച്ചു തുടങ്ങിയ ഹിന്ദിയാണ് വളരെ വേഗം വഴങ്ങിയ ഭാഷ.രാവിലെ എണീറ്റാൽ പല്ലു തേയ്ക്കണം, കുളിയ്ക്കണം എന്നൊക്കെ

വരും തലമുറകൾക്കുവേണ്ടിയെങ്കിലും മലയാളം തെറ്റുകൂടാതെ എഴുതാനും വായിക്കാനും കുഞ്ഞുങ്ങളെ പഠിപ്പിക്കണം

0
അക്ഷരം തെറ്റിയാൽ അർത്ഥവും തെറ്റും. 'കാക്ക' എന്നതിനു പകരം 'കക്ക' എന്നെഴുതിയാൽ അർത്ഥം മാറും. വ്യാകരണം തെറ്റിയാലും ആശയക്കുഴപ്പം ഉണ്ടാവും. 'വരും' എന്നതിനു പകരം 'വന്നു' എന്നെഴുതിയാൽ കാര്യം മാറും.

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയ്ക്ക് മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ ഒരു പ്രേമലേഖനം പോലും എഴുതാനറിയില്ല

0
വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ചയുടെ കാര്യം പറഞ്ഞപ്പോള്‍ തൃശൂരിലെ ഒരു സ്കൂളില്‍ പ്രധാന അദ്ധ്യാപിക പറഞ്ഞ ഒരു രസകരമായ കാര്യം ഓര്‍മ്മ വന്നു. കഴിഞ്ഞ വര്ഷം നടന്ന കാര്യമാണ്

നമ്മൾ നാളെ മരിച്ച് പോയേക്കാം, ഈ മണ്ണ് മൊത്തം ഒലിച്ച് പോയേക്കാം അപ്പോഴും നാം നിലനിൽക്കുക നമ്മുടെ ഭാഷയായ...

0
പി എസ് സിയുടെ ചോദ്യാവലി മലയാളത്തിൽ കൂടി ഉണ്ടാവണം എന്ന ആവശ്യത്തെ ധാർഷ്ട്യത്തോടെയോ ഒത്ത് തീർപ്പ് കരാർ എന്ന നിലയ്‌ക്കോ അല്ല തികച്ചും റൊമാന്റിക് ആയി പി എസ് സി ഏറ്റെടുത്ത് നടപ്പാക്കേണ്ടതുണ്ട്.

സാർവ്വലൗകിക ഭാഷയായ ഇംഗ്ലീഷിനൊപ്പം നിൽക്കാൻ മാത്രമാണ് ‘മലയാളം’ അവസരം ചോദിക്കുന്നത്

0
എന്തൊരു ഗതികേടാണിത്. മലയാള ഐക്യവേദി ഒരിക്കലും അന്യഭാഷകളെ ഇകഴ്ത്തി പ്രസ്താവനകൾ ഇറക്കീട്ടില്ല. ഭാഷാ ഭ്രാന്തില്ല ഭാഷാ സ്നേഹമേയുള്ളൂ.  KAS പരീക്ഷകളുടെ ചോദ്യപ്പേപ്പർ മലയാളത്തിൽ കൂടി വേണമെന്നാണ് ആവശ്യപ്പെടുന്നത്.. ആ 'കൂടി' യെ ഒഴിവാക്കുന്നതാരാണ്?

വീണ്ടും പ്രളയം വന്നു,ജന്‍മനാട്ടില്‍ മാതൃഭാഷയില്‍ പരീക്ഷ എഴുതാം എന്ന പി.എസ്.സി. വിജ്ഞാപനം മാത്രം വന്നില്ല.

0
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ദിവസങ്ങളിലാണ് അന്‍സര്‍‍ ആദ്യമായി വിളിച്ചത്. പി.എസ്.സി. പരീക്ഷകള്‍ മലയാളത്തില്‍ എഴുതാനുള്ള അനുമതിക്കു വേണ്ടി എഴുത്തുകാര്‍ അഭ്യര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട്.

ഭാഷാ സമരത്തെ കുറിച്ചുള്ള ശാരദക്കുട്ടിയുടെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തം

0
"BA, MA പരീക്ഷകൾക്ക് എക്കണോമിക്സും ഹിസ്റ്ററിയും ഒക്കെ മലയാളത്തിലെഴുതാം. അങ്ങനെ ഡിഗ്രി/ പി ജിക്കാരെ ഉണ്ടാക്കിയതുകൊണ്ട് ഇവിടെ ഏതു ഭാഷയാണ്, ഏതു കുട്ടിയാണ് രക്ഷപ്പെട്ടിട്ടുള്ളത്?

മലയാളത്തെ സ്നേഹിക്കണം എന്ന് പറയുമ്പോൾ ഭാഷാ മൗലികവാദമായി തെറ്റിദ്ധരിക്കരുത്

0
ലയാളത്തിൽ / മാതൃഭാഷയിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷി വളരെ കുറഞ്ഞ ധാരാളം പേരുണ്ട് കേരളത്തിൽ. അതിന്റെ പ്രധാന കാരണം തങ്ങൾക്കറിഞ്ഞു കൂടാത്ത ഭാഷയിൽ വിവരങ്ങൾ കാണാപ്പാഠം പഠിച്ച് അത് പരീക്ഷയ്ക്ക് പകർത്തിവെച്ച് വിജയശ്രീലാളിതരായി നടക്കുന്നവരാണ് മിക്കവരും എന്നതാണ്.

പിഎസ്‌സി പരീക്ഷ മലയാളത്തിൽ എഴുതാൻ അവസരം നല്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്

0
കേരളത്തിൽ പിഎസ്‌സി പരീക്ഷ മലയാളത്തിൽ എഴുതാൻ അവസരം നല്കണമെന്ന ആവശ്യം തികച്ചും ന്യായമാണ്.

മലയാളത്തോടുള്ള ഭാഷാ അയിത്തം ഇല്ലായ്മ ചെയ്യേണ്ടതുണ്ട്

0
ലോകത്ത് ഇന്ന് നിലവിലുള്ള ഏഴായിരത്തോളം സജീവ ഭാഷകളിൽ ഒരു കോടി ജനങ്ങളെങ്കിലും സംസാരിക്കുന്നവ കഷ്ടിച്ചു തൊണ്ണൂറോളം മാത്രം.

പ്രേമമുറിവ് (കവിത)

0
പ്രേമത്തെക്കുറിച്ചാണ് നാം നിരന്തരം ഓര്‍ത്തുകൊണ്ടിരിക്കുന്നത് പ്രാണനെക്കുറിച്ച് എന്നപോലെ നാം അതില്‍ ആകുലരാകുന്നു .

മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്

0
നിർഭയത്വം, അഹന്ത, തന്റേടം, ആത്മവീര്യം, അഞ്ചലത, കേട്ടാൽ വേറിട്ടിരിക്കുന്ന കുറെ വാക്കുകൾ മാത്രം. ഇതെല്ലാം കൂട്ടി ഇടിച്ച് പിഴിഞ്ഞെടുത്താൽ അവശേഷിക്കുന്നത് അഗാധമായൊരു പുച്ഛരസമാണ്. അതിന്റെ ഒരു വശം കരുണമാണെങ്കിൽ മറുവശം ക്രൂരമാണ്. മലയാളിയുടെ പുച്ഛം കളഞ്ഞ് കിട്ടിയൊരു നാണയമല്ല, തലമുറകൾ ഊതിക്കാച്ചിയെടുത്തതാണ്.

കേരളീയരുടെ വിഷുവും കാലംതെറ്റി പൂക്കുന്ന കണിക്കൊന്നയും

0
ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. "വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം ആണ് ഇതിന്‌ കാരണം.

തെക്കനും വടക്കനും ചില സ്വഭാവവ്യത്യാസങ്ങൾ (നാലുപേരുടെ കാഴ്ചപ്പാടുകൾ)

0
തെക്കനേം മൂർഖനേം കണ്ടാലാദ്യം തെക്കനെ തല്ലണമെന്നാണ്..""തെക്കൻ തേക്കുമെന്നാണ്" (തേപ്പ് ഒരു ന്യൂജനറേഷൻ വാക്കായത് കൊണ്ട് ന്യൂജനറേഷൻ പഴഞ്ചൊല്ലാണ്) ഇങ്ങനെയൊരോന്നാവും കൂടുതലും തിരികെ കേൾക്കുക. സാധാരണ പ്രതികരിക്കാറില്ല. എന്നാലും ക്ഷമ കെടുമ്പോൾ, അഹ് തെക്കനെ തല്ലുന്ന നേരം കൊണ്ട് മൂർഖൻ നിങ്ങളെ കടിച്ചു റീചാർജ് ചെയ്യുമായിരുക്കുമല്ലേയെന്നോ, കൊടുക്കുന്നതാണ് കൊല്ലത്ത് കിട്ടുന്നതെന്നോ തമാശരൂപേണ പറഞ്ഞൊഴിവാക്കാറുണ്ട്.എന്നാലും, എന്ത് കൊണ്ടാവും ഇങ്ങനെയൊരു അഭിപ്രായമെന്ന് കൊറേയേറെ അന്വേഷിക്കുകയും, ചിന്തിക്കുകയും, വായിക്കാൻ ശ്രമിക്കുകയുമൊ‌ക്കെ ചെയ്തു.അതിലൊന്നാണ് ഭൂപ്രകൃതിയിലുള്ള വ്യത്യാസം. (ഒരു കുന്നകുളം റിപ്പോർട്ടാണ്) പൊതുവെ മലയും കാടുമായിരുന്ന തെക്കൻ പ്രദേശത്തുള്ളവർ അവയൊക്കെ വെട്ടിയൊതുകി ജീവിതം തുടങ്ങിയവരായത് കൊണ്ട് അരസികരായി മാറിയെന്നൊരു തൃശൂരുകാരി പറഞ്ഞു. ഇതിനോട് പൂർണമായും യോജിക്കാനാവുന്നതല്ലയെങ്കിലും ഒരു പരിധി വരെ സാറ്റിസ്ഫയിങായി തോന്നി.

പ്രിയപ്പെട്ട അഷിത…

0
കമല സുരയ്യയുടെ ‘രാത്രിയില്‍’ എന്ന കഥയിലെ ഒരു വാക്യമുണ്ട് :‘‘പണ്ടു റോമില്‍ കത്തുന്ന പന്തമെടുത്ത് ഓടി മല്‍സരിക്കുന്നവരെപ്പറ്റി. ക്ഷീണിച്ചു വീഴാറാകുമ്പോള്‍ ആ പന്തം പിന്നാലെ വരുന്ന ആള്‍ക്ക് ഏല്‍പ്പിക്കും. ഓട്ടക്കാര്‍ മരിച്ചു വീഴട്ടെ. പക്ഷേ, ആ കത്തുന്ന പന്തം കത്തിക്കൊണ്ടേയിരിക്കണം... ’’ക്രിസ്തുവിന് 776 കൊല്ലം മുമ്പ് ആരംഭിച്ച പുരാതന ഒളിംപിക്സിലെ ദീപശിഖ പ്രയാണത്തെക്കുറിച്ചാണു കമല സുരയ്യ സൂചിപ്പിച്ചത്.ഒളിംപിയയില്‍ന്നു തുടങ്ങുന്ന ഓട്ടം ഗ്രീസ് ചുറ്റി ഏഥന്‍സില്‍ പനാഥേനിയന്‍ സ്റ്റേഡിയത്തില്‍ അവസാനിച്ചിരുന്ന പുരാതന ഒളിംപ്യാഡിന്‍റെ കഥ.

തുറന്നുപറച്ചിലിന്റെ എഴുത്തുകാരി അഷിതയ്ക്ക് പ്രണാമം

0
തുറന്നുപറച്ചിലിന്റെഎഴുത്തുകാരി അഷിത കാലംചെയ്തു, ഇന്നലെ, ചൊവ്വാഴ്ച രാത്രി (26-3 -2019) 12.55 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അർബ്ബുദരോഗ ചികിത്സയിലിടയ്ക്കായിരുന്നു അന്ത്യം.തൃശൂർജില്ലയിലെ പഴയന്നൂരിൽ 1956 ഏപ്രിൽ 5 ന് ജനിച്ച അഷിത വിവാഹം കഴിച്ചത് കേരള സർവ്വകലാശാലയിലെ ജേണലിസം അദ്ധ്യാപകനായിരുന്ന ഡോ.കെ.വി.രാമൻകുട്ടിയാണ്. ഒരു മകളുണ്ട്.ഡൽഹിയിലും മുംബൈയിലുമായി സ്കൂൾ പഠനം പൂർത്തിയാക്കിയ അഷിത എറണാങ്കുളം മഹാരാജാസിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.