Home Tags Malayalam blog

Tag: malayalam blog

അങ്ങനെ ഞാനൊരു പണ്ടാരിയായി..

0
കുശ്മാണ്ടിത്തള്ളയുടെ വീട്ടില്‍നിന്നും മുങ്ങിയ ഞാനെന്ന പീഡിതന്റെ ഡെഡ്‌ബോഡിയും വഹിച്ചുകൊണ്ടുള്ള എന്റെ ആത്മാവ് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ഷാര്‍ജ ടാക്‌സിസ്റ്റാന്റിലെത്തിച്ചേര്‍ന്നു.

ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതം

0
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പോലീസ്സുകാരുടെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ് ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന്‍ ജയനെപ്പോലെ 'ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ....'എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന്‍ ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..

അച്ഛനാവാന്‍ കഴിയാതെ പോകുന്ന അച്ഛന്മാര്‍: ഒരു പ്രവാസി കദനകഥ !

നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന്‍ ഉറക്കമായിട്ടുണ്ടായിരിക്കും.

മലയാളം ബ്ലോഗുകളില്‍ പോസ്റ്റുകള്‍ കുറയുന്നു – ഭാഗം 1

0
പത്തോ പതിനഞ്ചോ ശതമാനം കുറവു മാത്രമാണുണ്ടായിരുന്നതെങ്കില്‍ അതത്ര സാരമാക്കാതെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ നാലില്‍മൂന്നോളം കുറവുണ്ടാകുന്നത് സാരമുള്ളത് എന്നു മാത്രമല്ല, ഗുരുതരം എന്നു തന്നെ പറയേണ്ടിയിരിയ്ക്കുന്നു. ഈ ഇടിവ് ഇതേപടി തുടര്‍ന്നാല്‍, ശേഷിയ്ക്കുന്ന 30 ശതമാനം കൂടി ഇല്ലാതാകാന്‍ മാസങ്ങള്‍ മാത്രം മതിയാകും.

ബ്ലോഗി

0
എന്താണെന്ന് ഒരു പിടിയുമില്ല.. അടങ്ങാത്ത ഒരു ആശയ പ്രളയം ആയിരികുമോ എന്ന ഒരു ചിന്തയില്‍ അത് അങ്ങ് ബ്ലോഗക്കാം എന്ന് കരുതി സൈന്‍ ഇന്‍ ചെയ്ത് ന്യൂ പോസ്റ്റിന്റെ ടൈറ്റില്‍ നോക്കി ഇരിക്കുമ്പോള്‍..... ഒരു ആശയതിന്റെം പ്രസവ വേദന അല്ല എന്ന് മനസിലകിയത് ..എങ്കിലും എടുതതലേ എന്തെങ്കിലും എഴുതാം എന്ന് വിചാരിച്.. എവട.. ഒന്നുമിലാത്ത ശുന്യത.. വീണ്ടും ഒരു പിന്‍വലി ..പെട്ടന് എന്നാണ് ഞാന്‍ ഇങ്ങനെ ബ്ലോഗി ആയതെന്നു ഒരു ചിന്ത..

കിടുക്കി സുന്ദരി

കഥ തുടങ്ങുന്നത് ഒരു ഫോണ്‍ കോളിലാണ്, ശ്രീകു എന്നു വിളിക്കപെടുന്ന ശ്രീകുമാര്‍ സുരേന്ദ്രന്‍ ബാഗ്ലൂരില്‍ നിന്ന്‍ നാട്ടിലെ ചങ്ങായി അര്‍ജുനെ വിളിക്കുന്ന ഫോണ്‍ കോളില്‍. “സമ്മെയ്ച്ചളിയാ…….’ഒളിച്ചോടി രെജിസ്റെര്‍ മാര്യേജ് ചെയ്യാണ്’ന്ന്‍ ഫേസ്ബുക്കില് സ്റ്റാറ്റസ് അപ്ടേറ്റ്‌ ഇട്ട് ഒളിച്ചോടാന്‍ നിന്ന ഇയൊക്കെയാണ് യഥാര്‍ത്ഥ ഫേസ്ബുക്ക്‌ അഡിക്റ്റ്……ഇന്നിട്ടിപ്പോ എന്തായി ? അന്റെ പെണ്ണിനെ ഓള്‍ടെ വീട്ടാര് അന്റെ കൂടെയോടാന്‍ വിട്ടില്ലല്ലോ ?” “ശ്രീകൂ…….ശവത്തില്‍ കുത്തല്ലടാ. ന്റെ അവസ്ഥ നിനക്കറിയാഞ്ഞിട്ടാ…….നീ നാട്ടിക്ക് വാ ”

മാത്യുവിന്റെ വികൃതികള്‍

0
ജോലി രാജി വെച്ച് പിരിഞ്ഞു പോക്കിന്റെ പാര്‍ട്ടിയും കഴിഞ്ഞ് വീട്ടിലേക്ക്‌ ബസ്സില്‍ മടങ്ങുകയാണ്.. ശിഷ്ടകാലം ഓര്‍മിച്ചു വെയ്ക്കാന്‍ കുറെ ഏറെ നല്ല ഓര്‍മകളും ആയി ആണ് തിരിച്ചു പോക്ക്.. ക്ഷീണത്താല്‍ സൈഡ് സീറ്റ്‌ല്‍ ഇരുന്ന് ചെറുതായൊന്നു മയങ്ങി.. ഇടക്കെപ്പോഴോ ബസ്സില്‍ കയറിയ തൊഴിലാളികള്‍ ആയ ഹിന്ദി ക്കാരുടെ കല പില ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.. അവരുടെ ഹിന്ദിയിലുള്ള സംസാരം കേട്ടപ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിന്നെയും ഉണര്‍ന്നു..

യുദ്ധ ഭൂമി – ചെറു കഥ

0
ഹിമ കണികകള്‍ കൊണ്ട് കൊട്ടാരം പണിഞ്ഞിരുന്ന ഒരു കൊച്ചു നഗരം . മഞ്ഞു പാളികള്‍ക്ക് മുകളില്‍ ഇന്നിവിടെ അഗ്‌നിതാണ്ടവമാണ് . സ്വന്തം നാടിന്റെ മാറില്‍ വെടിയുണ്ടകള്‍ വിതരിയവര്‍ക്കെതിരെ യുദ്ധത്തിനിറങ്ങിയ പാവം ജനങ്ങള്‍ താമസിക്കുന്ന പ്രദേശം . ഒരു യുദ്ധ ഭൂമി .

വിഷാദം – ചെറുകഥ

0
എനിക്ക് ചുറ്റും ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത് . പതിയെ പതിയെ തല ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ചു നോക്കി . എന്റെ ജീവിതകാലം മുഴുവന്‍ ഇരുന്നാലും ഈ ചലനം മുഴുമിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു . ഓടിനടക്കുന്ന എന്റെ മനസ്സിനറിയില്ലായിരുന്നു ഒരു മൂലയില്‍ എന്റെ ശരീരം തളര്‍ന്നിരിക്കുകയാണെന്നു. ഒരു കൊതുക് തലയ്ക്കു ചുറ്റും പാട്ടും പാടി നടക്കുന്നുണ്ടായിരുന്നു . പ്രതികരണ ശേഷി ഇല്ലാത്ത എന്റെ ശരീരത്തിലെ പാതി ചോരയും ഊറ്റി എടുത്തു അവന്‍ പറന്നു പോയി . മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ കൊതുകിരുന്ന ഭാഗത്ത് ഒരു അടികൊടുത്തു . ചിന്തകളുടെ ഒരു കൂട്ടം വേലിയേറ്റം ഒരു മയില്‍ സന്‍ജരിച്ചു തിരിഞ്ഞു നിന്ന് മാടി വിളിച്ചു . ഉറക്കും വരും പോലെ കണ്ണുകള്‍ പതിയെ പതിയെ അടഞ്ഞു തുറന്നു .

ഒരു കഥ

0
പിന്നെ കാണുന്നത് ഇന്നലെയാണ്. കയ്യിലെന്‍റെ കുഞ്ഞ്. രണ്ടു വയസ്സായിരിക്കണം. തോളില്‍ കിടന്നു സുഖമായിയുറങ്ങുകയായിരുന്നു. എന്‍റെ തനിപ്പകര്‍പ്പ്. എടുക്കാനായി കൈ നീട്ടിയപ്പോള്‍ അവളെന്‍റെ മുഖത്തു തുപ്പി. “ ഇതൊരു പെണ്‍കുട്ടിയാണ്... അതിനാല്‍.......”

മെലിഞ്ഞവരും തടിച്ചവരും; മാറാത്ത സൗന്ദര്യ ബോധവും!!

0
രാവിലേ തൊട്ടു തിന്നുനത് ഒന്നും ശരിരത്തില്‍ പിടിക്കലെ എന്ന പ്രാര്‍ത്ഥിച്ചു ഭക്ഷണം കഴിക്കുന്നവര്‍...., ഓരോദിവസവും ശരിര ഭാഗത്തിന്റെ വലിപ്പം കുടുന്നത് കണ്ട പേടിച് ജീവിക്കുന്നവര്‍, ഫിട്നെസ്സ് ശാലകളിലെ യന്ത്രങ്ങളില്‍ ജീവിതം ഉഴിഞ്ഞുവയ്കുന്നവര്‍... .....

ദൈവം കണ്ട ദുനിയാവ്!!!

3
കുഞ്ഞു ദൈവത്തിനു വലിയ പശ്ചാതാപമുണ്ടായി ..,മനുഷ്യനെയും മൃഗങ്ങളെയും ,സസ്യ ജന്തു ജാലങ്ങളെയും ഉണ്ടാക്കിയത് തീര്‍ത്തും അബദ്ധമായി എന്ന് ബോധ്യപെട്ടു . സ്‌നേഹം എന്ന ആയുധം കൊടുത്തത് ബുദ്ധിമോശമായിപ്പോയി എന്നു നിസ്സംശയം മനസ്സിലായി.കുഞ്ഞു ദൈവം വലിയ ദൈവത്തോടൊരു വരം ചോദിച്ചു .എന്തു വരമാണ് വേണ്ടതെന്ന വലിയ ദൈവത്തിന്റെ ചോദ്യത്തിന് കുഞ്ഞു ദൈവം അതീവ ദു:ഖിതനായി ഇങ്ങനെ മറുപടി നല്‍കി.'എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നായി മനുഷ്യരാശി ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു ,മനുഷ്യനെന്ന വര്‍ഗ്ഗം ഞാന്‍ സൃഷ്ടിച്ചതത്രയും നശിപ്പിക്കുമെന്ന് ബോധ്യമായതിനാല്‍ മനുഷ്യനത് ചെയ്യുന്നതിന് മുന്നേ എനിക്ക് ആ കൃത്യം നിര്‍വഹിക്കണം. മനുഷ്യന് ആ അധികാരം കൂടെ നല്‍കിയാല്‍ അതില്പരം അപമാനം വേറൊന്നിനി എനിക്ക് വരാനില്ല ' കുഞ്ഞു ദൈവം ബോധിപ്പിച്ചു..വലിയ ദൈവം ഒരു നിമിഷം ആലോചിച്ച ശേഷം ഇങ്ങനെ വരം നല്‍കി. 'നീ നല്‍കിയ ഏതെങ്കിലും ഒന്ന് മാത്രം തിരിച്ചെടുത്തു കൊണ്ട് ഭൂമി ഇല്ലാതാക്കുവാന്‍ സാധിക്കുമെങ്കില്‍ നിനക്ക് നിന്റെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവാദം നല്‍കുന്നു '..കുഞ്ഞു ദൈവം ആകെ അങ്കലാപ്പിലായ് ,അതെങ്ങനെ സാധിക്കും

ബ്ലോഗിന്റെ കഷ്ടകാലമോ, ബെര്‍ളിയുടെ നഷ്ടകാലമോ ?

0
മലയാള ബ്ലോഗുകള്‍ക്ക്‌ കഷ്ടകാലം എന്ന തലക്കെട്ടില്‍ ശ്രീ ബെര്‍ലി തോമസ്‌ മനോരമയില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ചില കാര്യങ്ങള്‍ പറയാതെ ഇരിക്കാന്‍ ആവില്ല എന്ന് തോന്നുന്നു . ചില മഹത്തുക്കള്‍ ഉയരങ്ങളില്‍ എത്തുമ്പോള്‍ അവര്‍ കടന്നു വന്ന വഴികളിലേക്ക് തിരിഞ്ഞു നോക്കുകയും കൂടുതല്‍ വിന്യാന്വിതര് ആകുകയും ചെയ്യും . എന്നാല്‍ പരേതന്‍ ആയ ശ്രീ എം കൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ സൂപ്പെര്‍ ഹിറ്റ്‌ [ബ്ലോഗ്‌ കാലത്തിനു മുന്‍പ് ] പംക്തി ആയ സാഹിത്യവാരഫലത്തില്‍ ഒരിക്കല്‍ പറഞ്ഞത് പോലെ 'വാനരന്മാര്‍ തെങ്ങിന് മുകളിലേക്ക് കയറുമ്പോള്‍ അവര്‍ ഒരുപക്ഷെ വിചാരിക്കും ലോകം മുഴുവന്‍ അവരെ കാണുകയും ബഹുമാനിക്കുകയും ചെയ്യും എന്ന് .

പീഡനം ഡോട്ട് ഓര്‍ഗ്

0
ഉച്ച ഊണ് കഴിഞ്ഞു , ഡിസ്സേര്‍ട്ട് ആയി കിട്ടിയ ഐസ് ക്രീം എല്ലാം കളഞ്ഞു ഐസ് ക്രീം പാത്രം ഒരു തുപ്പല്‍ കോളാമ്പി ആക്കി ഉണ്ണിയാര്. വിശദമായി മുറുക്കി , കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു . ഈ മെയില്‍ ഇന്‍ബോക്സില്‍ ഡോമിനിക് സ്ട്രോസ്-ഖാനിന്റെ മെയില്‍ .

‘ദേശാടനക്കിളി” (കഥ)

0
"സന്യാസി അമ്മാമന്‍ വരുന്നുണ്ട്.." അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു