Tag: malayalam stories
അവസാന യാത്ര (കഥ)
എത്ര നേരം ബസ് കാത്തുനിന്നു എന്നയാൾക്ക് ഓർമ്മയില്ല .സമയം രാത്രിയോ പകലോ എന്ന് തിരിച്ചറിയാനും പറ്റുന്നില്ല .ആകാശത്തിൽ ഒരു നീലയും ചുമപ്പും കലർന്ന
ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും !!
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.
ആത്മബന്ധങ്ങള്‍ – ജുവൈരിയ സലാം
ഒരു ഭര്‍ത്താവ് ഭാര്യയെയോ അതല്ലങ്കില്‍ കാമുകന് കാമുകിയെയോ പിരിയുന്ന നൊമ്പരമാണ് ഇതെന്ന് ധരിച്ചെങ്കില്‍ നിങ്ങക്ക് തെറ്റി.
ഭാഗ്യം വരുന്ന വഴികള്‍
അന്ന് രാവിലെ അയാള്‍ ഓഫീസിലേക്ക് പോകുമ്പോള്‍ ഭാര്യ ഓര്‍മ്മിപ്പിച്ചു,
'വൈകിട്ട് നേരത്തെ വരണം, ഇന്നെങ്കിലും മോനെയൊന്ന് ഡോക്റ്ററെ കാണിക്കണം'
'നിനക്കെന്താ അവനെയും കൂട്ടി ഡോക്റ്ററടുത്തേക്ക് പോയിക്കൂടെ? എല്ലാവീട്ടിലും അമ്മയാണല്ലൊ മക്കളെയുംകൂട്ടി നടക്കുന്നത്'
'എനിക്ക് പോകാന്‍ പ്രയാസമൊന്നും ഇല്ല, പിന്നെ മക്കളുടെ എല്ലാ കാര്യത്തിനും ഇവിടന്ന് തന്നെ പോകുന്നതല്ലെ; പിന്നെ ഇതിനായിട്ട് ഞാനെന്തിനാ പോകുന്നത്?'
മുത്തേ….. നിനക്കു വേണ്ടി…
“നീ എന്തെങ്കിലും കഴിച്ചുവോ....”
“ഇല്ല..... കയ്യിലുള്ള അവസാന ഹലാലയും എണ്ണിപ്പെറുക്കി ഇന്നു നാട്ടിലേക്കയച്ചു...... ഈ മാസത്തെ ഡയാലിസിസിനു അതു തികയില്ല എങ്കിലും...”
“നീ പോയി എന്തെങ്കിലും കഴിക്കൂ.....“ കീശയില്‍ കയ്യിട്ട് ഇരുനൂറു റിയാലിന്റെ രണ്ടു കെട്ടുകള്‍ മുനീര്‍ പുറത്തെടുത്തു... പിന്നെ അതില്‍ നിന്ന് ഒരു നോട്ടെടുത്തു തനിക്കു നേരെ നീട്ടി....
“വേണ്ട മുനീര്‍.... നിന്നോടുള്ള ഈ കടം എങ്ങനെ ഞാന്‍ വീട്ടും..... അതിനും മാത്രം എന്തു ബന്ധമാണു മൊനെ നമ്മള് തമ്മില്‍ ഉള്ളത്?” തന്റെ ഗദ്ഗദം നിറഞ്ഞ വാക്കുകളെ ചെറു പുഞ്ചിരിയോടെയാണ് മുനീര്‍ നേരിട്ടത്....
“ഇതു നീ തിരിച്ചു തരിക തന്നെ വേണം..... തൊഴിലാളികളുടെ ഓവര്‍ ടൈം കാശാണ്...... ഉച്ചക്ക് ബ്രക്ക് ടൈമില്‍ പൂട്ടില്ലാത്ത ആ മേശവലിപ്പില്‍ വച്ചിട്ടു പോരാന്‍ പേടി ആയതുകൊണ്ട് കൂടെ എടുത്തു എന്നു മാത്രം.... നിന്റെ അടുത്ത മാസം സാലറിയില്‍ ചിലപ്പോള്‍ ഞാനിതു കട്ട് ചെയ്തേക്കും.... ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, നീ പോയി വല്ലതും കഴിക്കൂ......”
അടുത്തുള്ള ബൂഫിയയില്‍ നിന്നും ഒരു സാന്റ്വിച്ച് കഴിച്ചു തിരികെ വരുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു........ സൈനബയുടെ നമ്പര്‍.....
“മച്ചാ.....” ഭയം കലര്‍ന്ന ആ വിളിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു.......
ഫൊര്‍ഗറ്റ്-മീ നോട്ട്!
ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു.
കനകം ഒരു കുഷ്യനിങ്ങെടുക്ക്.
തൂവല്‍ സ്പര്‍ശം !!
ഡിയര്‍ ക്യാപ്റ്റന്‍ ഷീബ,
ഞാന്‍ ക്യാപ്റ്റന്‍ സന്തോഷ്. ഷീബക്ക് എന്നെ ഓര്‍മ്മയുണ്ടോയെന്ന് അറിയില്ല . പക്ഷെ എനിക്കെന്റെ ജീവിതം തിരിച്ചു തന്ന ഷീബയെ ഒരിക്കലും മറക്കാന്‍ കഴിയില്ലല്ലോ.
വെളുത്ത കത്രീനയും എന്റെ ആദ്യ കുര്‍ബാനയും!!! – രഘുനാഥന് കഥകള്‍
ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ് ചിത്രഗുപ്തന് അപ്പപ്പോള്‍ തന്റെ ലാപ്ടോപ്പില്‍ സേവ് ചെയ്യില്ലേ?
ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതം
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പോലീസ്സുകാരുടെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ് ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന് ജയനെപ്പോലെ 'ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ....'എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന് ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..
അച്ഛനാവാന്‍ കഴിയാതെ പോകുന്ന അച്ഛന്മാര്: ഒരു പ്രവാസി കദനകഥ !
നാട്ടിലുള്ള മകനോട് സംസാരിച്ചിട്ട് ഏറെ ദിവസങ്ങളാകുന്നു. എന്നും ഓഫീസ്സില്‍ നിന്ന് വന്ന് തിരക്കൊക്കെ കഴിയുമ്പോഴേക്കും അവന് ഉറക്കമായിട്ടുണ്ടായിരിക്കും.
ഒരു ന്യൂ ജെനറെഷന് പ്രണയ കഥ
'11 മണിക്ക് തന്നെ ഓഡിടോറിയത്തില്‍ എത്തണം..ഞാന്‍ കാത്തിരിക്കും..വരാതെ ഇരിക്കരുത്..അവള് പോയാല്‍ നിനക്ക് ഒന്നും വരില്ലാന്ന് കാണിച്ചു കൊടുക്കണം'...
പ്രണയത്തിന് സൌഭാഗ്യം : ഒരു സാങ്കല്പിക കഥ
ഇത് തികച്ചും സാങ്കല്പ്പികമായ ഒരു കഥയനെന്ന കാര്യം ഞാന്‍ ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.ഈ കഥയിലെ കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും ചിലപ്പോള്‍ നിങ്ങള്‍ക്കും
ഇടയുണ്ടെ.
അവസാനത്തെ അദ്ധ്യായം
മുന്പിലിരിക്കുന്ന വെള്ളക്കടലാസിലേക്കു നോക്കി ഇരിപ്പു തുടങ്ങിയിട്ട് കുറച്ചു നേരമായി. എന്താണെഴുതേണ്ടത്, എവിടെ നിന്നാണെഴുതിത്തുടങ്ങേണ്ടത്. മനസ്സ് ആകെ കലുഷിതമായിരിക്കുന്നു.പലതും എഴുതിയിട്ടുണ്ട്. കഥ, കവിത, നാടകം തുടങ്ങി കൈ വക്കാത്ത മേഖലകള്‍ ചുരുക്കം. എഴുതിത്തുടങ്ങിയ കാലത്ത്...
ഒരു ഡ്രൈ ഡേ …! – ബൈജു ജോര്‍ജ്ജ്..
ഇതെല്ലാം കഴിഞ്ഞ് ..., കുളത്തിലൊന്ന് .., വിശാലമായി നീന്തിക്കുളിച്ച്.., വീട്ടിലോട്ട് കേറി ചെല്ലുമ്പോഴേക്കും .., , ബീഫെല്ലാം നന്നായി വെന്ത് .. ചാറെല്ലാം കുറുകി ..., നല്ല കുമു കുമാ മണത്തോടെ റെഡി ആയിട്ടിണ്ടാവും ..,
ചക്രവ്യൂഹം
ഹോസ്പിറ്റല്‍ ബില്ലുമായി ഡോക്ടര്‍...., ലോണ്‍ പേപ്പറുമായി ബാങ്ക് മാനേജര്‍,...................ഇന്‍ഷുറന്‍സ് ഷീറ്റുമായി വണ്ടിക്കാരന്..............
പുകവലി സൗഹൃദം – കുഞ്ഞിക്കണ്ണന്
ഹോട്ടല്‍ മുറിയിലെ നോട്ട് പാഡില്‍ യങ്ങ്ഫാന് മൊബൈല്‍ നമ്പര്‍ കുറിച്ചു. ഹോട്ടലില്‍ ഇംഗ്ലീഷ് അറിയുന്നവര്‍ അപൂര്‍വ്വമാണ്;
കുരുക്ഷേത്രം ഫുട്ബോള്‍ (ഒരു ഉത്തരാധുനിക കഥ) – സനു..
ഹസ്തിനപുരി പോയിട്ട് പരിശീലിക്കാന്‍ ഒരു ചെറിയ സ്ഥലം പോലും തരില്ലെന്ന ദുര്യോധനന്റെ വാക്കിനും, സമ്പത്തിനും മുന്നില്‍ കളിച്ചു തീരുമാനിക്കാം എന്ന തീരുമാനത്തിനു പാണ്ഡവര്‍ തയ്യാറായി. കാണികളുടെ ആര്‍പ്പുവിളികള്‍ സഞ്ജയനെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി,,അയാള്‍ കണ്ണ് തുറന്നു നോക്കുമ്പോള്‍ ടീം അംഗങ്ങള്‍ ഗ്രൌണ്ടിലേക്കു വരി വരി ആയി വന്നു കൊണ്ടിരുന്നു. ക്യാപ്ടന്മാരുടെ ആം ബാന്‍ഡ് അണിഞ്ഞ യുധിഷ്ടിരനും, ദുര്യോധനനും ഇരു ടീമുകളുടെയും മുന്നില്‍ തലയെടുപ്പോടെ നടന്നു. പണം വാരി എറിഞ്ഞു കളിക്കാരെ വാങ്ങിക്കൂട്ടിയ ദുര്യോധനന്റെ മുഖത്ത് അഹങ്കാരം പ്രകടമായിരുന്നു. കളിക്കാര്‍ ഒരേ നിരയായി നിന്നു. കളിക്കിടയില്‍ പരിക്ക് പറ്റി തിരിചു പോയവര്‍ക്കും, ചുവപ്പു കാര്‍ഡ് കിട്ടിയവര്‍ക്കും, തോല്‍വി സമ്മതിച്ചവര്‍ക്കും ഇനി ഒരു മത്സരം കളിയ്ക്കാന്‍ ആവില്ലെന്ന നിബന്ധന യുധിഷ്ടിരന് തന്റെ അനുജന്മാരെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു. പാണ്ഡവന്മാരുടെ കോച്ചായ കൃഷ്ണനും ,,കൌരവരുടെ കോച്ചായ ശകുനിയും ടച്ച് ലൈനിന് പുറത്തു അക്ഷമയോടെ നിന്നു ..ഇരു ടീമുകളുടെയും കളിക്കാര്‍ അവരുടെ സ്ഥാനങ്ങളില്‍ നില്‍പ്പുറപ്പിച്ചു. റഫറിയായ ബലരാമന് ഇടയ്ക്കിടെ കളി തുടങ്ങാന്‍ സമയമായോ എന്ന് സൂര്യനെ നോക്കിക്കൊണ്ടിരുന്നു.
ആദ്യശമ്പളം(കഥ) – വിനീത് കെ വേണു
പെട്ടെന്നാണ് ശരണാലയതിന്റെ വാര്ഡന് എന്നെ വിളിച്ചത്, വളരെ സ്നേഹം ഉള്ള ഒരു സ്ത്രീ , അന്ന് എന്നെ സഹായിക്കാന്‍ ആ സ്ത്രീ മാത്രമേ ഉണ്ടായിരുന്നോള് . "അവസാനം അമ്മയുടെ ആഗ്രഹം പോലെ നീ നല്ലൊരു ജോലി കിട്ടി അല്ലെ ?, നിറെ അമ്മക്ക് എന്നും നിന്നെ കുറിച്ച് ആവലാതികള്‍ ആയിരുന്നു . ഭക്ഷണം കഴിക്കുംപോലും ഉറങ്ങാന്‍ പോകുമ്പോളും , നീ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ..? നീ എവിടെ ആണവോ കിടന്നുറങ്ങുന്നത് ഇതൊക്കയെ അമ്മക്ക് ചോദിക്കാന്‍ ഉണ്ടായിരുന്നുള്ളൂ ... "
നാണുവേട്ടന്റെ തൂക്ക്
നാണുവേട്ടന്റെ മൂന്നാമത്തെ തൂക്കും കളവുപോയി
സ്കൂള്‍ അസംബ്ലിയില്‍ ബാഹുലേയന്‍മാഷ് ചൂരല്‍വടി ചുഴറ്റി ഭീക്ഷണി ഇറക്കി
കളവുനടത്തിയ കുരുത്തംകെട്ടവനെ കണ്ടുപിടിച്ച് തലയില്‍ പുളിയുറുമ്പ് കുടഞ്ഞ് കാടിവെള്ളമൊഴിച്ചു വെയിലത്ത് നിര്‍ത്തും
മാഷിന്റെ ഡയലോഗുകള്ക്കധികം ആക്കവും തൂക്കവും ഉണ്ടായെങ്കിലും,
നാണുവേട്ടനിനി തൂക്കില്ല
ആണെഴുത്ത്
കിനാവുകള്‍ പൂക്കുന്ന താഴ്വാരം തേടിയുള്ള എന്റെ ഈ യാത്ര തുടങ്ങിയത് എന്നായിരുന്നു...........അറിയില്ല.
രാവുകളും പകലുകളും കടന്നു പോയതും, മഞ്ഞും മഴയും മാറി മാറി വന്നതും അറിഞ്ഞില്ല.
കണ്ടതും കാണാത്തതും കാണാന്‍ മറന്നതും കുറിച്ചിട്ടു കൊണ്ട് ഞാന്‍ നടന്നു.......
ഇടയ്ക്കിടെ വീശിയടിച്ച ചുഴലിക്കാറ്റില്‍ കട പുഴകി വീഴാതെ, ആരൊക്കെയോ ഇട്ടു തന്ന കച്ചിത്തുരുമ്പില്‍ പിടിച്ചു ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിച്ചു.
യക്ഷി
കസവുസാരിയുടുത്തു, പനങ്കുല പോലെയുള്ള മുടിയും അഴിച്ചിട്ടു, നക്ഷത്ര തിളക്കമുള്ള കണ്ണും ചുവന്ന ചുണ്ടുകളുടെ കോണില്‍ വശ്യമായ ചിരിയും ......അറിയാതെ ഞാന്‍ എഴുനേറ്റു പോയി, തൊണ്ട വരണ്ടത് പേടിച്ചിട്ടാണോ അതോ അവളുടെ സൌന്ദര്യം കണ്ടിട്ടാണോ?
ഓരോ തോന്നലേയ്…..
രാവിലെ എണീറ്റപ്പോ മുതല്‍ മനസ്സില്‍ ഒരു ചോദ്യം.....
"എന്താ ഇപ്പൊ ഇങ്ങനെ തോന്നാന്‍......?"
കട്ടന്‍ കാപ്പിയുമായി വന്ന വാമഭാഗത്തിനു എന്റെ ഇരുപ്പു അത്ര സുഖിച്ചില്ല.
"ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ ഇരിക്കാതെ രാവില ആ പറമ്പിലോട്ടിറങ്ങി തൂമ്പയെടുത്ത് നാല് കിള കിളച്ചാലെന്താ മനുഷ്യാ നിങ്ങക്ക്"
'അത് നിന്റെ അപ്പനോട് ചെന്ന് പറ' എന്ന് മനസ്സില്‍ പറഞ്ഞു.......അവളോട് പറഞ്ഞ് വെറുതെ എന്തിനാ ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാക്കുന്നത്......?
"എടീ പതുക്കെ......ആരെങ്കിലും കേട്ടാല്‍ നാണക്കേടാ, ഒന്നുമല്ലേലും ഞാനൊരു എന്‍ജിനീയര്‍ അല്ലെടീ......"
"ഓ പിന്നെ......ഒരു ഇഞ്ചിനീര്, എന്നെക്കൊണ്ടൊന്നും പറയിക്കല്ലേ മനുഷ്യാ"
കിളി പോയി
(ഗദ്ഗദം:-- അതൊരു ഒന്നൊന്നര പോക്കായിപ്പോയി )
അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്..... ഏതു......?
രണ്ടു ബുദ്ധിജീവികളും രണ്ടു സുന്ദരികളും
അവിടെയും ഒരു സുന്ദരിയായ സിനിമാനടി എത്തി, ചെറുപ്പക്കാരനായ നമ്മുടെ സ്വാമിജിയോടു പറഞ്ഞു:
"എനിക്ക് അങ്ങയെപ്പോലെ തേജസ്വിയായ ഒരു കുഞ്ഞിനെ വേണം. അപ്പോള്‍, സ്വാമി അതിനു എന്നെ സഹായിക്കുമല്ലോ, അല്ലെ?"
കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം….
നിങ്ങള്‍ തമ്മില്‍ ഈ കാലത്തിനിടക്ക് ഒരു ബന്ധവും ഉണ്ടായിട്ടില്ലേ ??'
'ഇല്ല.. ഇല്ല... ഇല്ല... ഇടയ്ക്കു ചാറ്റ് ചെയ്യാറുണ്ട് എന്നല്ലാതെ ഒരു ബന്ധവും ഇല്ലായിരുന്നു ഞങ്ങള്‍ തമ്മില്‍...'ഞാന്‍ നയം വ്യക്തമാക്കി..
'ഇനിയിപ്പോ ചാറ്റ് വഴി വല്ലതും.............' മാലാഖ തല പുകച്ചു..
'അയ്യോ ...... ഇല്ലേ ഇല്ല... ചാറ്റ് വഴി അങ്ങനെ മോശായിട്ടു ഒരു വാക്ക് പോലും ഞാന്‍ പറഞ്ഞിട്ടില്ല.. ഇങ്ങള് വെറുതെ എന്നെ ചതിക്കരുത് .. ഞാന്‍ പാവമാ... ' ഞാന്‍ കരഞ്ഞു തുടങ്ങിയോ???
'ഇയ്യെല്ലെങ്കില്‍ പിന്നെ വേറെ ആരാവും അതിനു കാരണക്കാരന്‍???' അവര്‍ രഹസ്യത്തില്‍ എന്നോട് ചോദിച്ചു...
'ഓളുടെ ഭര്‍ത്താവ് തന്നെയാവും... അങ്ങേരു ലീവിന് വന്നപ്പോള്‍ പറ്റിച്ചതാവും.. ' ഞാനും രഹസ്യമായി തന്നെ അവരോട പറഞ്ഞു...
'എഹ് .. അപ്പൊ ഇയ്യല്ലേ ഓളുടെ ഭര്‍ത്താവ്...??'
'അല്ലെ അല്ല.. ഞാന്‍ ഓളുടെ ഫ്രണ്ടാ ..' ഞാന്‍ സന്തോഷത്തോടെ പറഞ്ഞു...
'ഫാ... പുന്നാര മോനെ... നിനക്കതു നേരത്തെ പറഞ്ഞു തോലചൂടെ ..' അതും പറഞ്ഞു ചെകുത്താന് അകത്തേക്ക് പോയി...
ശെടാ... എല്ലാം അവര്‍ തന്നെ ഒപ്പിച്ചിട്ട് ഞാനിപ്പോ ശശി... ഇതെവിടത്തെ ന്യായം..??
ശകുന്തളേ നിന്നെ ഓര്‍മ്മ വരും …
അച്ഛന് അമ്പലത്തിന്റെ കമ്മറ്റിക്കാരനും പ്രസിഡന്റും സര്‍വ്വവും ആയിരുന്നു . അച്ഛനില്ലാത്ത ഒരു ഉത്സവം അവിടെ ഒന്നുമല്ല. അമ്പലത്തിലെ ഉത്സവത്തിന്റെ ഒരാഴ്ച മുന്‍പേ ഞങ്ങളുടെ വീട്ടില്‍ ഉത്സവം തുടങ്ങും. വീട് പെയിന്റ് ചെയ്യാനും , വര്‍ണ്ണ ബള്‍ബുകള്‍ തൂക്കാനും അമ്മ ജോലിക്കാര്‍ക്കൊക്കെ നിര്‍ദേശങ്ങള്‍ നല്‍കും. കാരണം ബന്ധുക്കള്‍ എല്ലാം ഒത്തുകൂടുന്ന ഒരു സമയമാണ് .അവര്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുക്കണം. മാത്രമല്ല ഉത്സവം പൊടി പൂരം ആക്കാന്‍ നാടകങ്ങള്‍ ബാലേകള്‍ ഇവയെല്ലാം അരങ്ങേറും. ആ ട്രൂപ്പിലുള്ള വര്‍ക്കെല്ലാം ഭക്ഷണം, താമസം എല്ലാം വീട്ടിലാണ് . എത്രയോ പ്രമുഖ നടീ നടന്മാര് വന്നു പോയിരിക്കുന്നു . അവരെ കാണാന്‍ എത്തുന്ന ജനങ്ങള്‍... .. . ആകെ ഒരു സിനിമാ ഷൂട്ടിങ്ങിന്റെ പ്രതീതി. അന്ന് സിനിമയെ ക്കാള്‍ ജനങ്ങള്‍ക്ക് കമ്പം നാടകത്തോടായിരുന്നു .
ആകാശം നഷ്ടപ്പെട്ട പറവകള്‍
വഴി മാറി പറക്കാനുള്ള തീരുമാനം എന്റേതായിരുന്നു .. എന്നത്തേയും പോലെ അവളെന്നെ അനുസരിക്കുക മാത്രമായിരുന്നു . ഞങ്ങള്‍ ദേശാടനക്കിളികള്‍ക്ക് നിയതമായ വഴിയുണ്ട്.. മഞ്ഞുറയും തീരം മുതല്‍ മഞ്ഞുരുകും തീരം വരെ ഭൂമിക്ക് വിലങ്ങനെയാണ് ഞങ്ങളുടെ സഞ്ചാരപഥം. പകുതി ദൂരം ഞങ്ങള്‍ ഒന്നിച്ചു പറക്കും. പിന്നെ ഭൂമധ്യത്തില്‍ വെച്ച് ഞങ്ങള്‍ പാതി പാതിയായി വേര്‍പിരിയും. വീണ്ടും മഞ്ഞുരുകും തീരത്ത് ഒന്നിച്ചു ചേരും. ഈ വേര്‍പിരിയലില്‍ ചിലപ്പോള്‍ അവളും എന്നില്‍ നിന്ന് അകലാറുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുക എന്നത് ഏതു കൂട്ടത്തിലും നിര്‍ബന്ധമാണല്ലോ.
തിരുത്ത്
ഇത്ര നാളത്തെ സത്യസന്ധത കൊണ്ട് ഞാനെന്തു നേടി ?
ഒരു ഡോക്ടറുടെ ഭാര്യയെന്നു പറയാന്‍ അവള്‍ക്കു നാണമായി തുടങ്ങി. മകള്‍ വളര്‍ന്നു വരുന്നു , സ്വന്തമായി നല്ലൊരു വീടില്ല , സ്വത്തുവകകളില്ല , കാരണവന്മാര് ഒന്നും തന്നില്ല , മുന്തിയ ജാതിയായത് കൊണ്ട് ആനുകൂല്യങ്ങളും ഇല്ല. പിന്നെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു ഇമേജ് ഉണ്ട്.
കബന്ധം (കഥ)
അവിടമാകെ ഇരുട്ടായിരുന്നു , കണ്ണില്‍ കുത്തിയാല്‍ അറിയാത്തത്ര ഇരുട്ട് എന്ന് വേണമെങ്കില്‍ പറയാം. അതിനേക്കാള്‍ ഭയാനകമായി തോന്നിച്ചത് അവിടത്തെ നിശബ്ദതയാണ്; ഒരു മൊട്ടുസൂചി വീണാല്‍ കേള്‍ക്കാം. ഇരുളും നിശബ്ദതയും - എനിക്ക് ഭയമാണ് ഇവയെ ; ഇവിടെയിപ്പോ അകെ കേള്‍ക്കുന്നത് എന്റെ ശ്വാസോച്ചാസത്തിന്റെ ശബ്ദം മാത്രമാണ്. മുന്‍പിലേക്ക് ഒരടിപോലും വെയ്ക്കാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു. മുന്നിലേക്ക് വെയ്ക്കുന്ന കാല് ഒരു വലിയ കുഴിയിലേക്കാവുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. മരിക്കാന്‍ എനിക്ക് ഭയമില്ലായിരുന്നു ; പക്ഷെ എന്തിനിങ്ങനെ ഒരു മരണം എന്നറിഞ്ഞിട്ടു മരിക്കണം എന്നതാണ് എന്റെ അന്ത്യാഭിലാഷം.
മകന് – കഥ
ഉച്ചവെയില്‍ അതിന്റെ ഉച്ചസ്ഥായിയില്‍ ആണ് . ഇടത്തെകയ്യിലെ ഭാരമേറിയ ഗോതമ്പ് കീശ വലതു കൈയ്യിലേക്ക് മാറ്റിപ്പിടിച്ചു. നടക്കാന്‍വയ്യ അടുത്തുകണ്ട മരത്തണലില്‍ കുറച്ചുനേരം വിശ്രമിചില്ലെങ്കില്‍ വഴിയില്‍ തളര്‍ന്നു വീഴും എന്ന് തോന്നി . പ്രായം ശരിരത്തെ അത്രയ്ക്ക് തളര്‍ത്തിയിരിക്കുന്നു. എത്രയുംവേഗം വീടണയണം, അവന്റെ കൈയ്യില്‍ അകപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്നറിയില്ല. ഒരുപക്ഷെ കൊല്ലാനും മടിക്കില്ല , ആളുകളുടെ മനസ്സ് മാറ്റാന്‍ കഴിയുന്ന മന്ത്രവാദിയാണവന്‍... എന്നാണ് ആ കടക്കാരന് പറഞ്ഞത് . ദേഹമാസകലം വിയര്‍ത്തൊലിക്കുന്നുണ്ട് വല്ലാത്ത ദാഹം, അരയില്‍ കെട്ടിയ സഞ്ചിയില്‍ നിന്നും കുറച്ച് വെള്ളമെടുത്തു തൊണ്ടനനച്ചു ...