Tag: malayalam stories
ചെയ്ഞ്ച് !
പതിവു ജോലികള്‍ ഉച്ചയോടെ അവസാനിപ്പിച്ചു. ഇന്നു ശമ്പള ദിവസമാണല്ലോ. പലതും കണക്കുകൂട്ടിയാണ് വീട്ടില്‍ നിന്നിറങ്ങിയത്. പൊതിഞ്ഞുകൊണ്ടുവരുന്ന ഉച്ചയൂണ് സഹപ്രവര്‍ത്തകരോടൊത്തു കഴിക്കുന്നതാണ് ഓഫീസില്‍ വിരസമല്ലാത്ത ഒരേയൊരു കാര്യം.വലിപ്പചെറുപ്പമില്ലാതെ എല്ലാവരും വിഭവങ്ങള്‍ പങ്കിട്ടു കഴിക്കുന്നതിന്റെ ഒരു സുഖം ഇന്നും നഷ്ടപ്പെടുത്താന്‍ ഒരുക്കമല്ലാത്തതിനാലാണ് ഉച്ചവരെ കാത്തത്.
ഹംനെ ബനായാ – കഥ
ഡല്‍ഹിയില്‍ പലവുരു വന്നിട്ടും റെഡ് ഫോര്‍ട്ട് കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്രാവശ്യം എന്തായാലും കാണാന്‍ ഉറച്ചു. ഹോട്ടല്‍ ടാക്സി കാബുകളുടെ മനം മടുപ്പിക്കുന്ന ഔപചാരികത വേണ്ടെന്നു വെച്ചു. വെറുതെ ഇറങ്ങി നടന്നു. പെട്ടെന്ന് പുറകില്‍ ബെല്ലടി. സൈക്കിള്‍ റിക്ഷയാണ്. ഷാഹിദ് കപൂര്‍ ലുക്ക് ഉള്ള ഒരു യുവാവ്.
ദൈവത്തിരുമകള്‍
ഉദയത്തിനു മുന്‍പേ എഴുന്നേറ്റു കുളിച്ചു, അമ്പലത്തിലേക്ക് നടന്നു. സുധയും കൂടെയുണ്ട്. അവള്‍ക്കായിരുന്നു ഇവിടം വരെ വരാന്‍ ആഗ്രഹം. കുട്ടികളെയും കൂട്ടണം എന്നുണ്ടായിരുന്നു. ഒരു മാസത്തെ ലീവിന് ഗള്‍ഫില്‍ നിന്ന് വരുന്ന അവര്‍ക്കെവിടെ സമയം ഈ കുന്നിന് മുകളിലുള്ള അമ്പലത്തില്‍ വരാന്‍... അതും ഒരു ദിവസത്തെ യാത്ര ചെയ്തു.
കര്‍മയോഗി – ചെറുകഥ
കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു ഉള്‍നാടന്‍ ഗ്രാമ പ്രദേശം. നല്ല വളക്കൂറുള്ള ചെമ്മണ് പ്രദേശത്ത് കേരളത്തില്‍ ലഭ്യമായ ഒട്ടുമിക്ക പച്ചക്കറികളും കൃഷി ചെയ്യുന്നു, അതില്‍ പ്രധാന കൃഷികള്‍ കവുങ്ങും കുരുമുളകും വാഴയും കപ്പയും ചേമ്പും കാവത്തും കാച്ചിലും ....അങ്ങിനെ നീണ്ടു പോകുന്നു പട്ടിക. വികസനം ഇപ്പോഴും ഈ ഗ്രാമത്തിന്റെ നാല് അയല്പക്കത്ത് പോലും എത്തിയിട്ടില്ല. പട്ടണത്തിലേക്ക് ഈ ഗ്രാമത്തില്‍ നിന്നും പതിനാറ് കിലോമീറ്റര്‍ ദൂരം ഉണ്ട് . കൃഷിയാണ് ഗ്രാമ വാസികളുടെ പ്രധാന ഉപജീവനമാര്‍ഗം. വിദ്യാഭ്യാസത്തിന് അധികമൊന്നും ഗ്രാമവാസികള്‍ പ്രാധാന്യം നല്‍കാറില്ല അതിനുള്ള കാരണം ഈ ഗ്രാമത്തില്‍ ആകെയുള്ളത് ഒരേയൊരു യുപി വിദ്യാലയം മാത്രമേയുള്ളൂ എന്നതാണ്. ഏഴാംക്ലാസിലെ പഠനം കഴിഞ്ഞാല്‍ ഹൈസ്ക്കൂള് വിദ്യാഭ്യാസം ലഭിക്കണമെങ്കില്‍ പട്ടണത്തിലെ വിദ്യാലയത്തിലേക്ക് തന്നെ പോകണം, അത് കൊണ്ട് തന്നെ ഏഴാംതരം പഠനം കഴിഞ്ഞാല്‍പ്പിന്നെ തുടര്‍ പഠനത്തിന് പോകുന്നുവര് വിരളമാണ്.
മരിയ – കഥ
ഹോട്ടലിനു താഴെ ഉള്ള ഓപ്പണ്‍ കാഫെയില് വന്നു ഒരു കാപ്പിയും ഓര്‍ഡര്‍ ചെയ്തു മേശമേലുള്ള ജര്‍മന്‍ പത്രം വെറുതെ മറിച്ച് നോക്കിയിരുന്നു. സമയം എട്ടു മണിയോടടുതെങ്കിലും വെയ്ലിനു തീരെ ചൂടില്ല. 'വെന്‍ ഡിട യു സ്റ്റാര്‍ട്ട് രീടിംഗ് ജര്‍മന്‍?' , ചോദ്യം കേട്ട് മുഖം ഉയര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ എങ്ങോ കണ്ടു മറന്ന മുഖം. പരിസരം മറന്നു ഞാന്‍ ചാടി എഴുന്നേറ്റു, ' മരിയ , നീ ഇവിടെ..?'. 'അത് ശരി, ഹാംബര്‍ഗില്‍ വന്നിട്ട് എന്നോട് ഇത് ചോദിക്കണം. ഇതെന്റെ നാടാണ്', അവള് പറഞ്ഞുകൊണ്ടെന്നെ ആലിംഗനം ചെയ്തു.
വിശപ്പിന്റെ താണ്ഡവം
രാത്രി 8.30..
യശ്വന്ത്പൂര്‍ എക്സ്പ്രസിന് ഞാന്‍ തിരൂരില്‍ വന്നിറങ്ങി. റെയില്‍വേയില്‍ നിന്നും ബൈക്കില്‍ സുഹൃത്തിന്റെ കൂടെയാണ് വീട്ടിലേക്ക് പോകാറ്. അവന് അടുത്ത ട്രെയിനിനേ എത്തുകയുള്ളൂ. ട്രെയിന്‍ വരാന്‍ അരമണിക്കൂര്‍ കഴിയും. മൂന്നാം ഫ്ളാറ്റ്ഫോമില്‍ ഒഴിഞ്ഞൊരിടത്ത് ഇരിപ്പിടം കണ്ടെത്തി.
പാത്തുവും ഞാനും ബിരിയാണിയും
'ഇങ്ങളെവിടെയിരുന്നു? പള്ളി കഴിഞാ നേര ബീട്ടിലേക്ക് പോരാണ്ട് ആ വറീത് മാപ്ലെടെ കടേല് കേരീന്നു ചെക്കന് പറഞ്ഞു. അവിടെന്താ ങ്ങക്ക് ചുറ്റികളി? എത്ര നേരമായി ഞാന്‍ കാത്തിരിക്കന്ന്!''', വീട്ടില്‍ കേറിയപാടെ പാത്തു തുടങ്ങി. അതൊരു വെള്ളിയാഴ്ച ശീലമാണ്. ഉച്ചക്ക് പള്ളി കഴിഞ്ഞു വീടിലേക്ക് വരാന്‍ താമസിച്ചാല്‍ അവള്‍ക്കു പിണക്കം വരും. ഓള് ഇത് പറയണതു കേള്‍ക്കാന്‍ തന്നേ ഞാന്‍ വറീതിന്റെ കടയില്‍ കുതിരിക്കണത്! കൈ കഴുകി കസേര വലിച്ചിട്ടിരുന്നു. ബിരിയാണിയുടെ മണം വരുന്നുണ്ട്. ഇതും ഒരു ശീലമാണ്, വെള്ളിയാഴ്ച മാത്രമല്ലെ. പക്ഷെ വെള്ളിയാഴ്ച്ച ബിരിയാണി പാത്തുവിന്റെ അവകാശമാണ്.
നമ്മുടെ വയലുകളില്‍ പോന്നു വിളഞ്ഞിരുന്നു – ഒരോര്‍മ്മക്കുറിപ്പ്
ആ വയല്‍ വരമ്പിലൂടെ ഇനി ഒരിക്കലും ഒരു കുറ്റിക്കാട് പോകും പോലെ ആരും പുല്ലു തലയില്‍ ചുമന്നു പോകില്ല. അത് പതിയെ വയലിലേക്കു ഇറക്കി വെക്കില്ല . പോത്തിനെ ഇറക്കി ആരും ആ നിലം ഉഴുതു മറിക്കില്ല. ഒരു കുഴിഞ്ഞ മുറം നിറയെ മുളപൊട്ടിയ നെല്ല് കാലുകള്‍ ചേറില്‍ ആഴ്ന്നിറക്കി ആ വയലിന്റെ ഉദരത്തിലേക്കെറിയില്ല. ആ വിത്തുകള്‍ തലപൊക്കി ഭൂമി മാറ്റങ്ങളെ തൊട്ടറിയില്ല. ചെറുമികള്‍ കുനിഞ്ഞുനിന്നു ഞാറു പറിക്കുന്നത് കാണില്ല. വയലിന്റെ വിഗാര തലങ്ങളില്‍ കെട്ടു കെട്ടായി ഞാറുകള്‍ കിടക്കുന്നത് കാണില്ല. പറിച്ചു നടലി ന്റെ ഭാവമാറ്റങ്ങള്‍ അവ പറയുന്നത് നാം ഇനി കേള്‍ക്കില്ല.
യുദ്ധ ഭൂമി – ചെറു കഥ
ഹിമ കണികകള്‍ കൊണ്ട് കൊട്ടാരം പണിഞ്ഞിരുന്ന ഒരു കൊച്ചു നഗരം . മഞ്ഞു പാളികള്‍ക്ക് മുകളില്‍ ഇന്നിവിടെ അഗ്നിതാണ്ടവമാണ് . സ്വന്തം നാടിന്റെ മാറില്‍ വെടിയുണ്ടകള്‍ വിതരിയവര്‍ക്കെതിരെ യുദ്ധത്തിനിറങ്ങിയ പാവം ജനങ്ങള്‍ താമസിക്കുന്ന പ്രദേശം . ഒരു യുദ്ധ ഭൂമി .
വെളിച്ചെണ്ണയുടെ ഉപയോഗവും കുടുംബ കലഹവും
കേരഫെഡോ ,കോക്കനട്ട് ബോര്‍ഡോ അല്ലേല്‍ കേരള സര്‍ക്കാരോ .. ഒന്നും കാശു തന്നിട്ടല്ല ഞാന്‍ ഇത് എഴുതുന്നേ...!
നേഴ്സ് ആയ എന്റെ ശ്രീമതിക്ക് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഇന്നലെ പോകുമ്പോള്‍ എന്നോട് പറഞ്ഞിരുന്നു ' രാവിലെ ഫ്രിഡ്ജില്‍ നിന്നും മാവു എടുത്തു ദോശ ഉണ്ടാക്കിയേക്കണം. പിന്നെ സാമ്പാര്‍ ഒന്നു ചൂടാക്കണം അതും ഫ്രിഡ്ജില്‍ ഉണ്ട് .രാവിലെ ഞാന്‍ വരുമ്പോള്‍ ഒരുമിച്ചു കഴിക്കാം. .'
ഓക്കേ.. . ഞാന്‍ സമ്മതം മൂളി.
ഉത്തരം
ആനവണ്ടി ചുരം കയറുകയാണ് ..രണ്ടു സൈഡിലും തിങ്ങിനിറഞ്ഞു നില്ക്കുന്ന ഏതൊക്കെയോ പേരറിയാത്ത മരങ്ങള്‍ ..ഒരു വശത്തു അത് ബസ്സിനെക്കാള്‍ ഉയരത്തില്‍ ആണെങ്കില്‍ മറു വശത്തു അത് കീഴെയാണ്.ചിലയിടത്ത് കുഴികള്‍ കാണാം ..അഗാത ഗര്‍ത്തങ്ങള്‍ ...അവിടങ്ങളില്‍ നോക്കുമ്പോള്‍ പേടിയാവുന്നു ..പിന്നെ അയാള്‍ ഓര്‍ത്തു ഞാന്‍ എന്തിനു പേടിക്കണം .. മരണത്തെയോ ? അല്ലെങ്കില്‍ അപകടമോ ...രണ്ടു സംഭവിച്ചാലും എനിക്ക് ഒന്നുമില്ല . കാരണം ഞാന്‍ ഇപ്പോള്‍ വല്ലാത്ത ഒരു അവസ്ഥയിലാണ് .പേടിയും അപകടവും മരണവും ഒക്കെയും ഒരു പോലെ കാണേണ്ട അവസ്ഥയില്‍
ആരാണ് നീ – ചെറു കഥ
അന്തരീക്ഷം അകെ ഒരു പുകമയം. മാനം നോക്കി കിടക്കുമ്പോള്‍ പുതിയ ഒരു ചിന്ത . ഉറക്കം വരാത്ത രാത്രിയുടെ ആദ്യ യാമത്തില്‍ അവളെന്നോട് ചോദിച്ചു ഇന്ന് വേണോ ? ഇരുട്ടില്‍ ഞാന്‍ തലയാട്ടിയത് അവള് കണ്ടോ ആവോ . അവളൊന്നു തെല്ലു തിരിഞ്ഞു കിടന്നു . മനം മടുപ്പിക്കുന്ന നാറ്റമോ, ശ്വസോചാസം തടസ്സപ്പെടുത്തുന്ന സുഗന്തമോ ഇല്ല. പെണ്ണിന്റെ മണമോ അതും അറിയുന്നില്ല. വഴിപാട് പോലെ അതും കഴിച്ചു . ദിനചര്യകളില്‍ കൂടെ കിടക്കാന്‍ കിട്ടുന്ന നിറവും ഭാഷയും അറിയാത്ത പെണ്ണുങ്ങള് . തുടുത്ത മുലകളും സ്ത്രീത്വം വിളങ്ങുന്ന ഇടുപ്പും മാത്രമുള്ളവയല്ല പെണ്ണെന്നു പേരുള്ള എന്തിനെയും അങ്ങനെയേ കാണു . ജീവിത ചുറ്റുപാടുകള്‍ അവളുടെ കയ്യില്‍ ഒരു കത്തി വെച്ച് കൊടുത്തു.
ഒരു കഥ
പിന്നെ കാണുന്നത് ഇന്നലെയാണ്. കയ്യിലെന്റെ കുഞ്ഞ്. രണ്ടു വയസ്സായിരിക്കണം. തോളില്‍ കിടന്നു സുഖമായിയുറങ്ങുകയായിരുന്നു. എന്റെ തനിപ്പകര്‍പ്പ്.
എടുക്കാനായി കൈ നീട്ടിയപ്പോള്‍ അവളെന്റെ മുഖത്തു തുപ്പി.
“ ഇതൊരു പെണ്‍കുട്ടിയാണ്... അതിനാല്‍.......”
അവള്
തെരുവിന്റെ മൂലയിലെവിടുന്നോ ഒരു ചങ്ങലകിലുക്കം. രാത്രിയുടെ സ്വൈര്യവിഹാരങ്ങളില്‍ ഇര തേടിയിറങ്ങിയ ശ്വാനന്മാര്ക്ക് അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് ചങ്ങലകിലുക്കം നിശബ്ദതയ്ക്ക് താളമേകിക്കൊണ്ടിരുന്നു. കിലുങ്ങുന്ന ചങ്ങലകളിലേക്ക് ശ്രദ്ധ തിരിക്കാതെ വളകിലുക്കവും തേടി അവര്‍ മുന്നേറി.
താക്കോല്‍ ചതി -മല്‍ബു കഥ !
ബോംബെയിലെ ജനത്തിരക്കില്‍നിന്ന് വാഹനത്തിരക്കിലേക്ക് എടുത്തെറിയപ്പെട്ട കാരണവര്‍ക്ക് ഒരു അസുഖം ബാധിച്ചു.
ആളുകളുടെ എണ്ണപ്പെരുപ്പം കണ്ട കണ്ണുകള്‍ വാഹനപ്പെരുപ്പത്തില്‍ തള്ളിപ്പോയി.
അതിനെ ഉള്‍ഭയമെന്നു വിളിച്ചു.
പിശാചിനറിയാത്ത പെങ്ങള് (കഥ)
''പ്രിയ വേറെ ജോലിക്കൊന്നും ശ്രമിച്ചില്ലേ..?''
''ശ്രമിച്ചു സര്.. പക്ഷെ കിട്ടിയില്ല..''
''നാലായിരം മതിയോ ശമ്പളം?''
''മതി സര്... വൈകീട്ട് കുട്ടികള്‍ക്ക് ട്യൂഷന് എടുക്കുന്നുണ്ട്... ആയിരം രൂപ കിട്ടും..''
നല്ല ചുണ്ടാണിവള്ക്ക്... ചുണ്ടിലറിയാം പെണ്ണിന്റെ ശാസ്ത്രം..
'' പ്രിയേടെ വീട്ടിലാരൊക്കെയുണ്ട്?''
''അച്ഛന്, അമ്മ.. അച്ഛന് മുന്‍പ് ഗള്‍ഫിലായിരുന്നു.. പിന്നെ ഏട്ടനുണ്ട്.. രോഗിയാണ്..''
സാഹചര്യം അനുകൂലമാണെന്നു ഷാഫിക്കു മനസ്സിലായി
അമ്മേ, ഒന്നു കൂടി….
കാറോടിയ്ക്കല്‍ ഒരു പ്രശ്നമല്ല. സ്റ്റിയറിംഗിനു വേണ്ടിയുള്ള വടംവലി നടക്കുമ്പോള്‍ പ്രത്യേകിച്ചും. അവളെത്ര മണിക്കൂറു വേണമെങ്കിലും ഡ്രൈവു ചെയ്തോളും.
ദൈവം കണ്ട ദുനിയാവ്!!!
കുഞ്ഞു ദൈവത്തിനു വലിയ പശ്ചാതാപമുണ്ടായി ..,മനുഷ്യനെയും മൃഗങ്ങളെയും ,സസ്യ ജന്തു ജാലങ്ങളെയും ഉണ്ടാക്കിയത് തീര്‍ത്തും അബദ്ധമായി എന്ന് ബോധ്യപെട്ടു . സ്നേഹം എന്ന ആയുധം കൊടുത്തത് ബുദ്ധിമോശമായിപ്പോയി എന്നു നിസ്സംശയം മനസ്സിലായി.കുഞ്ഞു ദൈവം
വലിയ ദൈവത്തോടൊരു വരം ചോദിച്ചു .എന്തു വരമാണ് വേണ്ടതെന്ന വലിയ ദൈവത്തിന്റെ ചോദ്യത്തിന് കുഞ്ഞു ദൈവം അതീവ ദു:ഖിതനായി ഇങ്ങനെ മറുപടി നല്കി.'എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റുകളിലൊന്നായി മനുഷ്യരാശി ദിനം പ്രതി തെളിയിച്ചുകൊണ്ടിരിക്കുന്നു ,മനുഷ്യനെന്ന വര്‍ഗ്ഗം ഞാന്‍ സൃഷ്ടിച്ചതത്രയും നശിപ്പിക്കുമെന്ന് ബോധ്യമായതിനാല്‍ മനുഷ്യനത് ചെയ്യുന്നതിന് മുന്നേ എനിക്ക് ആ കൃത്യം നിര്‍വഹിക്കണം. മനുഷ്യന് ആ അധികാരം കൂടെ നല്കിയാല് അതില്പരം അപമാനം വേറൊന്നിനി എനിക്ക് വരാനില്ല ' കുഞ്ഞു ദൈവം ബോധിപ്പിച്ചു..വലിയ ദൈവം ഒരു നിമിഷം ആലോചിച്ച ശേഷം ഇങ്ങനെ വരം നല്കി. 'നീ നല്കിയ ഏതെങ്കിലും ഒന്ന് മാത്രം തിരിച്ചെടുത്തു കൊണ്ട് ഭൂമി ഇല്ലാതാക്കുവാന്‍ സാധിക്കുമെങ്കില്‍ നിനക്ക് നിന്റെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവാദം നല്കുന്നു '..കുഞ്ഞു ദൈവം ആകെ അങ്കലാപ്പിലായ് ,അതെങ്ങനെ സാധിക്കും
പാക്കരന് ചേട്ടന്റെ കള്ളു കുടുക്ക
വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് 'പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷ്യാ' എന്നു പറഞ്ഞ ഭാര്യയോടുള്ള അമര്‍ഷം പുറത്തു കാണിക്കാതെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ പാതി മയക്കത്തില്‍ പാല് സൊസൈറ്റി ലക്ഷ്യമാക്കി നടന്ന ഞാന്‍ എതിരെ വന്ന ചെത്തുകാരന് പാക്കരന് ചേട്ടന്റെ അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞെട്ടി.
കാണം വിറ്റും…..
ഗേറ്റിൽ ആരോ മുട്ടുന്നുണ്ടല്ലോ. യാചകനിരോധിത മേഖലയായതിനാൽ യാചകനല്ല. പിന്നെ വല്ല സെയിൽസ്മാനുമായിരിക്കും.
ജനാലകർട്ടൻ വകഞ്ഞുമാറ്റി നോക്കി.
ഗേറ്റിനപ്പുറത്തു നിൽക്കുന്ന ആളെ കണ്ടിട്ട് ഒരു സാധാരണ സെയിൽസ്മാൻ ആണെന്നു തോന്നുന്നില്ല.
കഥ പറയുമ്പോള്‍
ദിവസം ചെല്ലും തോറും പൌഡറിന്റെ ഉപയോഗം കൂട്ടി കൊണ്ട് വരുന്ന നെറ്റി തടം, ഇനി കുഴിഞ്ഞാല് പുറകുവശം കാണുമോ എന്ന് തോനിക്കുന്ന കണ്ണുകള്‍ ,ചായ കുടിച്ചാല്‍ പത ഇരിക്കുന്ന പോലെ ഒരു മീശ ,പെട്ടന്ന് നോക്കിയാല്‍ തേരട്ട അരിക്കുകയാണോ എന്ന് സംശയം തോന്നി എങ്കില്‍ അത് ഒരിക്കലും ഒരു കുറ്റം അല്ല .ഒരു ഹെര്‍കുലീസ് സൈക്കിളില്‍ പാറി വരുന്നത് മറ്റാരും അല്ല വേലപ്പന് അതെ ബാര്‍ബര്‍ വേലപ്പന് ,പേര് കേട്ടാല്‍ ആള് വലിയ വേല വെപ്പ് കാരന് ആണ് എന്ന് തോന്നും പക്ഷെ സത്യത്തില്‍ ആരും അദേഹത്തെ കണ്ടാല്‍ ഒരു വേല അങ്ങോര്ക്കിട്ടു വെക്കും എന്നതാണ് സത്യം .
ചെരുപ്പുകുത്തിയുടെ കഥ
പണ്ട് പണ്ട്, എന്ന് പറഞ്ഞാല്‍ വളരെപ്പണ്ട്, ഒരു ചെരുപ്പുകുത്തിയുണ്ടായിരുന്നു. ബാറ്റയും വുഡ് ലാന്റും ഒക്കെ വരുന്നതിന് മുമ്പാണെന്നോര്‍ക്കണം. കാസിം എന്നായിരുന്നു അയാളുടെ പേര്. വലിയ തിരക്കൊന്നുമില്ലാത്ത ഒരിടത്തരം പട്ടണത്തിലായിരുന്നു അയാള്‍ ജീവിച്ചിരുന്നത്. കേടായ ചെരുപ്പുകള്‍ നന്നാക്കുകയായിരുന്നു അയാളുടെ ജോലി. പക്ഷേ, അന്നൊക്കെ ചെരുപ്പെന്ന് പറഞ്ഞാല്‍ ചെരുപ്പാണ്. നല്ല മുന്തിയയിനം തുകല്‍ കൊണ്ടുണ്ടാക്കിയ ചെരുപ്പൊരെണ്ണം വാങ്ങിയാല്‍ കുറഞ്ഞത് അഞ്ചാറ് വര്‍ഷമെങ്കിലും കേടുവരാതെ നില്ക്കും. അല്ലാതെ വാങ്ങി ഇത്തിരി വെള്ളം നനഞ്ഞയുടനെ പിഞ്ഞിപ്പോകുന്ന തരമൊന്നും അന്നില്ല. കുറേ കാലത്തിന് ശേഷം അത് കേടുവന്നെങ്കിലാകട്ടെ, ആരും തുന്നിക്കെട്ടനൊന്നും മിനക്കെടില്ല. പുതിയൊരെണ്ണം ഉണ്ടാക്കിക്കുകയേയുള്ളൂ. എന്നുവെച്ചാല്‍ കാസിമിന് കാര്യമായ പണിയൊന്നും കിട്ടാറില്ലെന്ന് ചുരുക്കം. പട്ടണത്തിലെ ചെരുപ്പുനിര്മ്മാണക്കാരൊന്നും അയാള്‍ക്ക് പണിയൊന്നും കൊടുക്കാറില്ല. തുകല്‍ വാങ്ങി ചെരുപ്പുണ്ടാക്കി വില്ക്കാന് കാശുമില്ല. അയാളുടെ രൂപമായിരുന്നു പ്രശ്നം. താടിയും മുടിയുമൊക്കെ വല്ലാതെ വളര്‍ന്ന് ( കാശ് കൊടുക്കാതെ ക്ഷുരകന് താടിയും മുടിയും വടിച്ച് കൊടുക്കുമോ?) മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങളും ധരിച്ച് വഴിവക്കിലെ ഒരു വേപ്പുമരച്ചുവട്ടില്‍
സുകൃതികള്‍
വാര്‍ത്ത കേട്ടതും സുധി വല്ലാതെ വികാരാധീനനാകുന്നത് കണ്ടു. തീര്‍ച്ചയായും മനസ്സിനെ വിഷമിപ്പിക്കുന്ന വാര്‍ത്ത തന്നെയാണിത്. എന്നാലും...
‘ദേശാടനക്കിളി” (കഥ)
"സന്യാസി അമ്മാമന് വരുന്നുണ്ട്.."
അകലെ കാവി നിറം കണ്ടപ്പോഴേ കുട്ടികള്‍ ആര്‍ത്തു വിളിച്ചു
വയറിളകിയ ഫാസ്റ്റ് പാസഞ്ചര്‍ – രഘുനാഥന് കഥകള്‍
'അമ്മായി അമ്മയെ കാണുമ്പോള്‍ മരുമകളുടെ ശരീരം ചൊറിഞ്ഞു കയറുന്നത് എന്തുകൊണ്ട്?'
തനിയാവര്‍ത്തനം – കഥ
ക്വാട്ടെര്സിന്റെ ഉമ്മറത്ത് തീറ്റക്ക് വേണ്ടി കൊത്തു കൂടുന്ന ബെലികാക്കകളെ വകഞ്ഞ് മാറ്റി ഒരു മധ്യവയസ്കയും അവരുടെ മകളെന്നു തോന്നിക്കുന്ന പെണ്‍കുട്ടിയും കടന്നു വരുന്നതു സാജന് ജനല്‍ പഴുതിലൂടെ കണ്ടു .
വെളിപാടുകള്‍
അച്ഛനും മകളും ഒരുമിച്ചാവുന്ന ദിവസങ്ങള്‍ കുറവാണ്. ഇന്ന് അവളുമായിട്ട് സിനിമയ്ക്ക് പോവണം. അവള്‍ക്കു താല്പര്യം കാണില്ല.അച്ഛനെന്ന നിലയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ....