Home Tags Malayalam story

Tag: malayalam story

പതനം – ജുവൈരിയ സലാം

0
അച്ചടി മഷി പുരണ്ടപ്പോള്‍ വിലാസവും ഫോണ്‍ നമ്പറും പതിയുടെ കൂടെ പതുങ്ങി നിന്നത് ആപത്താകുമോ? കുളം തോണ്ടാന്‍ ഒരു കുടുംബം എനിക്കു മുണ്ടല്ലോ.

മുഖം അന്വേഷിക്കുന്നവര്‍

0
"ഇനി പുതിയ ലോകം,പുതിയ മുഖം " ആശുപത്രി കിടക്കയില്‍ ബാന്‍ടെയ്ജ് കൊണ്ട് മൂടിയ ആ രൂപം മന്ത്രിച്ചു.ഡോക്ടര്‍ ഓരോ ചുരുളുകളായി ബാന്‍ടെയ്ജ് അഴിച്ചു ചവറ്റു കുട്ടയിലേക്ക് എറിഞ്ഞപ്പോള്‍ കഴിഞ്ഞ പോയ നശിച്ച കാലം

പിറന്നാള്‍ സമ്മാനം!

0
രോഗികളുടെ തിരക്കൊഴിഞ്ഞപ്പോഴാണ് മീര, രാഹുലിന്റെ റൂമിലേക്ക്‌ ചെന്നത്.

അറ്റാക്ക് – കഥ

0
കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാന്‍ പരിശ്രമിച്ചത് .അരമതിലില്‍ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിന്‍ കൂടിന് മധ്യഭാഗത്ത് വല്ലാത്തൊരു വേദന. അവള്‍ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങള്‍ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാല്‍ എന്റെ സ്വകാര്യതകള്‍ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകള്‍ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോള്‍ അവള്‍ വേവലാതി പൂണ്ടു.

ആ രാത്രി

0
ആശുപത്രി വരാന്തയിലെ ബെഞ്ചില്‍ സുലു.(സുലൈമാന്‍) വിദൂരതയിലേക്ക് നോക്കിയിരിക്കുന്നു. എന്തായിരിക്കും അവന്റെ മനസ്സില്‍. നാളെ ഈ സമയത്ത് തന്റെ മയ്യത്ത്(ശവം) അടക്കു കഴിഞ്ഞിരിക്കുമെന്നാണോ.... ഛെ ഞാന്‍ എന്തിനാണിങ്ങനെ ചിന്ദിക്കുന്നത്. പടച്ചോനെ അവനൊന്നും വരുത്തല്ലേ...പണ്ട് ഇവന്‍...

യുഗേ.., യുഗേ..,

0
ഞാൻ സൈറയുടെ വീട്ടിൽ കോണ്ടാക്ട് ചെയ്തു.. സൈറ അജ്മീറിൽ പോയെന്നാണ്‌ അറിയാൻ കഴിഞ്ഞത്.. മൊബൈൽ ഓഫ്, എഫ്ബി യിൽ ഒരു മെസേജ് അയച്ചിരുന്നു..കിട്ടിയില്ലേ..?

ജീവിത സായാഹ്നത്തില്‍ ഒരു പ്രവാസിയുടെ സമ്പാദ്യം

0
വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന്‍ കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു്‌ പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു

സുവിശേഷം: ഒരു മദ്യനിരോധന സമിതി മീറ്ററിംഗില്‍ സംഭവിച്ചത്

“ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ ഇവിടെ പറയുവാനുള്ള ഒരവസരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം” നാണു അനൌണ്‍സ് ചെയ്തു.

ലാ എസ്മെറാള്‍ഡാ

" അയാളെ കെട്ടാന്‍ എന്നെ നോക്കണ്ട " എന്ന ചിറ്റയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ആദ്യത്തെ സംശയം ആണുങ്ങള്‍ പെണ്ണുങ്ങളെ അല്ലെ കേട്ടുന്നത്, പിന്നെ എന്താ ഒരു പെണ്ണായ ചിറ്റ അയാളെ കെട്ടില്ലാ...

പിശാചിന്റെ നമ്പര്‍

“അതെന്താ..?“ “ഇതുപോലെ ഒരു മഞ്ഞുകാലത്താ‍ണ് എനിക്കെന്റെ മനസ്സു നഷ്ടമായത്…” “മനസ്സു നഷ്ടമായതോ?“ “അതെ..പിശാചുമായി ഞാനന്നൊരു പോക്കര്‍ ഗെയിം കളിച്ചു…” “പിശാചുമായോ..?“ എനിക്കു വിശ്വസിക്കാനായില്ല..ഞാനയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.

പച്ചമാങ്ങ

0
അയാളുടെ ഭാര്യ ഗർഭിണിയായിരുന്നു; നാട്ടിലുള്ള അമ്മയ്ക്ക് ഭാര്യയെ ശുശ്രൂഷിക്കാനുള്ള ആരോഗ്യസ്ഥിതി  ഇല്ലാത്തതിനാലാവണം പ്രസവം സ്വദേശത്തു  വേണ്ട വിദേശത്തു മതി എന്നയാൾ തീരുമാനിച്ചത്, കൂടാതെ പ്രസവ ചിലവ്  മുഴുവൻ സർക്കാർ വഹിക്കുകയും ചെയ്യും. തന്റെ പ്രിയതമയെ...

ജൂട്ട് അല്ല മോളേ ചൂട്ട്..ചൂട്ട്

0
എന്റെ രണ്ടാം ക്ളാസില്‍ പഠിക്കുന്ന കൊച്ചു മോള്‍ക്ക് കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുത്തതിന് ചെറിയ ഒരു ചൈനീസ് നിര്‍മ്മിത റീ ചാര്‍ജബിള്‍ ടോര്‍ച്ച് സമ്മാനമായി ലഭിച്ചു. അത് കിട്ടിയതില്‍ പിന്നെ അവള്‍ക്ക് അത് ചാര്‍ജ് ചെയ്യലും ലൈററ് അടിച്ച് നടക്കലുമായിരുന്നു പണി. എല്ലാ മുക്കിലും മൂലയിലും അര്‍ദ്ധരാത്രിയിലും പ്രഭാ പൂരിതമായ റിയാദിലെവിടെ ടോര്‍ച്ചിന് പ്രസക്തി. അവളുടെ ടോര്‍ച്ച് കളി കണ്ട ഞാന്‍ ഒരിക്കല്‍ പറഞ്ഞു ഇപ്പയുടെ കുട്ടിക്കാലത്തൊന്നും ഒരു ടോര്‍ച്ചു പോലും കാണാനുണ്ടായിരുന്നില്ല എന്ന്. അന്നൊക്കെ ഞങ്ങളുപയോഗിച്ചിരുന്നത് ചൂട്ട് ആയിരുന്നെന്ന്. മോള്‍ക്കറിയാമോ ചൂട്ട് എന്തെന്ന് ഞാന്‍ ചോദിച്ചപ്പോ ടി.വി യിലെ ഹിന്ദി സിനിമകള്‍ കണ്ട് വലിയ ഹിന്ദി പണ്ഡിററാണെന്ന് ഞെളിയുന്ന അവളുടെ ഉത്തരം അറിയാം കള്ളത്തരം എന്നല്ലേ എന്ന്.

പമ്പര പുരാണം

0
പമ്പരത്തിന് എന്ത് പുരാണം അല്ലെ...എന്നാല്‍ അങ്ങിനെയല്ല. പമ്പരത്തിനുമുണ്ടൊരു പുരാണം പറയാന്‍.. ചെറുപ്പത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ച കളിക്കോപ്പ് ഈ വട്ടത്തില്‍ കറങ്ങുന്ന പമ്പരം തന്നെയായിരുന്നു. പമ്പരം കറക്കലിന്റെ ആശാനാണെങ്കില്‍ എം.സി എന്ന് അല്‍പ്പം വലുതായ ശേഷം ഞങ്ങള്‍ വിളിക്കുന്ന കരിമ്പനങ്ങോട്ട് മുഹമ്മൂദും..അങ്ങിനെ പറഞ്ഞാലറിയില്ല അവനെ. ഉമ്മാച്ചുട്ട്യാത്തന്റെ മുഹമ്മൂദെന്ന് പറഞ്ഞാല്‍ എല്ലാര്‍ക്കും അറിയാം. ഏക ആണ്‍തരിയായ മുഹമ്മൂദിനെ ഉമ്മാച്ചുട്ട്യാത്ത പൊന്നു പോലെയാണ് വളര്‍ത്തിയത്. ചെറുപ്പത്തിലെ ബാപ്പ മരിച്ചു പോയ അവനെ കഷ്ടപ്പാടിന്റെ അങ്ങേ തലക്കല്‍ നിന്ന് കുറേ പെണ്‍മക്കളോടൊപ്പം വളര്‍ത്തിയെടുക്കാന്‍ സ്നേഹനിധിയായ ആ ഉമ്മ ഒട്ടൊന്നുമല്ല പാടു പെട്ടത്. അവന്‍ പറയുന്നതെന്തും പാടത്തെ പണിയും നെല്ലു കുത്തും ഓല മെടയലും ഒക്കെ കഴിഞ്ഞു വരുമ്പോ ഉമ്മാച്ചുട്ട്യാത്ത വാങ്ങിക്കൊണ്ടു വരുമായിരുന്നു.

സ്വീറ്റ് ഹാര്‍ട്ട്..

ഇതെല്ലാം കേട്ട് റോബര്‍ട്ടിന്റെ വിഷമം ഇരട്ടിച്ചു. അയാള്‍ക്ക് തന്റെ ഭാ‍ര്യയോട് അതിയായ സ്നേഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും അയാ‍ളത് പുറത്തു കാണിച്ചിരുന്നില്ല. ഇന്ന് തന്റെ ഭാര്യ മരിച്ചു. അവളോടുള്ള സ്നേഹം ഒരിക്കലും അവളോട് പ്രകടിപ്പിക്കാതിരുന്ന താന്‍ ഒരു ക്രൂരനായ മനുഷ്യനായിരുന്നെന്ന കാര്യം അയാള്‍ ഓര്‍ത്തു.

പഞ്ഞന്റെ ലോകം

0
പഞ്ഞനെ അറിയാമോന്ന് ചോദിച്ചാല്‍ മിക്കവരും പറയും അറിയാന്ന്. എങ്ങിനേന്ന് ചോദിച്ചാല്‍ നേരിട്ടറിയുന്നവരായിരിക്കില്ല പലരും. പഞ്ഞന്റെ ഉളിപ്പിടിയെപ്പററി, പഞ്ഞന്റെ ഹെയര്‍ സ്റൈലിനെപ്പററി എല്ലാം കേട്ടവരാകും പലരും. ചിലരെങ്കിലും പഞ്ഞന്റെ കയിലു കുത്തിനെപ്പററിയും പറഞ്ഞേക്കാം. എന്നാല്‍ ഇതിലുമപ്പുറമായിരുന്നു പഞ്ഞന്‍. പഞ്ഞന്‍ ഒരു ബല്ലാത്ത പഹയന്‍ തന്നായിരുന്നു കേട്ടോ. ഏറെ അഴകുള്ള ഒരാശാരിയായിരുന്നു പഞ്ഞന്‍…..പ്രാകുന്നത്ത് പഞ്ഞന്‍…അതല്ലേ ആ മുത്താശാരിയുടെ വീട്ടു പേര്? അതോ പ്രാണശ്ശേരിയോ? ഓര്‍മ്മ കിട്ടണില്ല. പണ്ട് കുറിക്കല്യാണക്കുറിയില്‍ രാമന്‍ കുട്ടി വൈദ്യര്‍ കുറിച്ചിട്ടത് കണ്ട ഓര്‍മ്മയാണ്. അഴകുള്ള പഞ്ഞന്‍ ആശാരിക്ക് അതിനേക്കാള്‍ അഴകും സൌന്ദര്യവുമുള്ള ഒരു ആശാരിച്ചിയുമുണ്ടായിരുന്നു. അവരുടെ പേരാണ് കുട്ടിപ്പെണ്ണ്. എന്തോരഴകായിരുന്നു ആ മദാമ്മക്ക്. വെളത്ത ശരീരം. മുത്തശ്ശിക്കഥകളില്‍ നാം കണ്ടും കേട്ടിട്ടമുള്ള മുഖം. വെളുവെളുങ്ങനെ വെളുത്ത മുടി. പണ്ട് കടുക്കനിട്ടിരുന്ന വട്ടം കൂടിയ കാതുകള്‍. യഥാര്‍ത്ഥ മുത്തശ്ശീന്ന് പറഞ്ഞാ അത് കുട്ടിപ്പെണ്ണായിരുന്നു. വല്ലാത്ത ഒരു മാച്ചുമായിരുന്നു പഞ്ഞനും കുട്ടിപ്പെണ്ണും. മാതൃകാ ദമ്പതികള്‍.

ഒമ്പതു മാസങ്ങള്‍ക്കുശേഷം

തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരായിരുന്നു. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്‌കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു.

തെമ്മാടിക്കുഴി

രാമാ.... എങ്കിലും നീ.....! അമ്പ്രാ.... ഓര് ഏന് മാസത്തില് പത്തീശ കിലോ അരി തരും, ഏന്റെ കുടിയിലേക്ക് മേണ്ട എല്ലാം തരും, മകാളെ കല്യാണം കയിപ്പിക്കും.... ങ്ങള് ഏന് എന്തു തരും?

ഒരു വിചിത്രമായ ആത്മഹത്യ

വയോധിക ദമ്പതികള്‍ കോടതിയില്‍ കൊലപാതകത്തിന് തങ്ങള്‍ ഉത്തരവാദികളല്ല എന്ന് ശഠിച്ചു. തോക്കില്‍ ഉണ്ടയുണ്ടാ‍യിരുന്നെന്ന് തങ്ങളറിഞ്ഞിരുന്നില്ലത്രേ. വര്‍ഷങ്ങളായി അവര്‍ തമ്മിലിങ്ങനെ വഴക്കുകൂടാറുണ്ടെന്നും അങ്ങിനെ ചെയ്യുമ്പോഴെല്ലാം ഈ വെടിവയ്പ്പ് പതിവായിരുന്നെന്നും അവര്‍ കോടതിയെ ബോധിപ്പിച്ചു. പക്ഷേ ഒരിക്കല്‍ പോലും തോക്ക് അയാള്‍ നിറച്ചിരുന്നില്ല!

ഒളിഞ്ഞു നോക്കുന്നവര്‍…..

0
മനം മടുപ്പിക്കുന്ന ആശുപത്രി മുറിയുടെ അതെ ഗന്ധം. കണ്ണുനീരും കറുത്തു പോയ മോഹങ്ങളും പെയ്തു പോയ ഇരുണ്ട, നീണ്ടൊരിടനാഴി. ആ നിറം മങ്ങിയ ചുവരുകള്‍ക്കിടയില്‍, നിന്നും ഇരുന്നും, അവളൊഴിച്ച് എല്ലാവരും കാത്തിരുന്നത് ഒരേ ഒരു വാക്കു മാത്രമായിരുന്നു. “മരിച്ചു...”

ഒരു ട്രെയിന്‍ യാത്ര

അഹമ്മദാബാദിലുള്ള അങ്കിളിനെയും ആന്റിയെയും സന്ദര്‍ശിച്ചു തിരികെ നാട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു ഞാന്‍. ട്രെയിനില്‍ കൂടെയുള്ളത് എല്ലാം സ്ത്രീകള്‍.

ഒരു പ്രണയ കഥ

0
അവള്‍ ആദ്യം ഇറങ്ങി .. പരസ്പരം നോക്കാതെ, കണ്ണുകള്‍ ഇടയാതെ ‚വിദൂരതയിലേക്ക് മിഴികള്‍ നട്ട് ആ യാത്ര അവസാനിച്ചപ്പോള്‍ പിന്നില്‍ ഉപേക്ഷിച്ചത് എന്താണെന്നു ..ഒരിക്കല്‍ കൂടെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു … ആള്‍ കൂട്ടത്തിലേക്ക് ‚തിരിഞ്ഞു നോക്കാതിരിക്കാന്‍ ബദ്ധപെട്ടു പലപ്രാവശ്ശ്യം സാരി തലപ്പ് അബോധപൂര്‍വം വലിച്ചിട്ടു ‚അവള്‍ അലിഞ്ഞു പോയി …
crying man

മുത്തേ….. നിനക്കു വേണ്ടി…

“നീ എന്തെങ്കിലും കഴിച്ചുവോ....” “ഇല്ല..... കയ്യിലുള്ള അവസാന ഹലാലയും എണ്ണിപ്പെറുക്കി ഇന്നു നാട്ടിലേക്കയച്ചു...... ഈ മാസത്തെ ഡയാലിസിസിനു അതു തികയില്ല എങ്കിലും...” “നീ പോയി എന്തെങ്കിലും കഴിക്കൂ.....“ കീശയില്‍ കയ്യിട്ട് ഇരുനൂറു റിയാലിന്റെ രണ്ടു കെട്ടുകള്‍ മുനീര്‍ പുറത്തെടുത്തു... പിന്നെ അതില്‍ നിന്ന് ഒരു നോട്ടെടുത്തു തനിക്കു നേരെ നീട്ടി.... “വേണ്ട മുനീര്‍.... നിന്നോടുള്ള ഈ കടം എങ്ങനെ ഞാന്‍ വീട്ടും..... അതിനും മാത്രം എന്തു ബന്ധമാണു മൊനെ നമ്മള്‍ തമ്മില്‍ ഉള്ളത്?” തന്റെ ഗദ്ഗദം നിറഞ്ഞ വാക്കുകളെ ചെറു പുഞ്ചിരിയോടെയാണ് മുനീര്‍ നേരിട്ടത്.... “ഇതു നീ തിരിച്ചു തരിക തന്നെ വേണം..... തൊഴിലാളികളുടെ ഓവര്‍ ടൈം കാശാണ്...... ഉച്ചക്ക് ബ്രക്ക് ടൈമില്‍ പൂട്ടില്ലാത്ത ആ മേശവലിപ്പില്‍ വച്ചിട്ടു പോരാന്‍ പേടി ആയതുകൊണ്ട് കൂടെ എടുത്തു എന്നു മാത്രം.... നിന്റെ അടുത്ത മാസം സാലറിയില്‍ ചിലപ്പോള്‍ ഞാനിതു കട്ട് ചെയ്തേക്കും.... ഇപ്പോള്‍ അതൊന്നും ആലോചിക്കേണ്ട, നീ പോയി വല്ലതും കഴിക്കൂ......” അടുത്തുള്ള ബൂഫിയയില്‍ നിന്നും ഒരു സാന്റ്വിച്ച് കഴിച്ചു തിരികെ വരുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു........ സൈനബയുടെ നമ്പര്‍..... “മച്ചാ.....” ഭയം കലര്‍ന്ന ആ വിളിയില്‍ തന്നെ എല്ലാം അടങ്ങിയിരുന്നു.......

പൊയ്മുഖം

വളരെ യാദര്‍ശ്ചികമായി ആണ് ആ കാഴ്ച കണ്ടത് തുണികടയിലെ ചില്ല് കൂട്ടില്‍ നില്‍ക്കുന്ന പ്രതിമക്കു ജീവന്‍ ഉണ്ട് എന്ന് .സാരി ചുറ്റി നില്‍ക്കുന്ന വശ്യമനോഹരമായ ആ രൂപത്തിന്റെ കണ്ണുകള്‍ ചലിക്കുന്നു ,അല്പം അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ പ്രതിമയില്‍ നിന്നും ഒരു പുഞ്ചിരി അയാളുടെ നേരെ ഒഴുകിയെത്തി . ആ പുന്ചിരിക്കായുള്ള യാത്ര അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു ,ജീവിതത്തിനു അര്‍ഥം കൈവന്ന പോലെ ,ലക്ഷ്യ ബോധം ഇല്ലാത്ത ജീവിതം പെട്ടന്ന് എന്തിനോകെയോ ആഗ്രഹങ്ങള്‍ ,ഓരോ ദിവസവും പുലരാന്‍ ആയി അയാള്‍ കാത്തിരുന്നു ,വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണാടിയില്‍ നോക്കി . തന്‍റെ മുഖത്തിന്റെ മാറ്റം അയാള്‍ക്ക്‌ വിശ്വസിക്കാന്‍ ആയില്ല ,നീണ്ടു വളര്‍ന്ന താടി ,നിരാശയുടെ പ്രതീകം ആയി കണ്ണുകള്‍,ദിവസം തോറും അതെല്ലാം മാറി വരുന്നതായി അയാള്‍ക്ക്‌ തോന്നി,അയാളിലെ സൌന്ദര്യം വീണ്ടും പുറത്തു വന്നു തുടങ്ങി .വേഷത്തിലും നടപ്പിലും എല്ലാം അയാള്‍ ശ്രേധ ചെലു

ഫൊര്‍ഗറ്റ്-മീ നോട്ട്!

0
ഇരിക്കുന്ന കസേരക്കു തീരെ സുഖം പോര. ചന്തി നോവുന്നു. കനകം ഒരു കുഷ്യനിങ്ങെടുക്ക്.

ആര്‍ക്കറിയാം ?. എന്തോ എനിക്കറിയില്ല.

0
മനുഷ്യരിലെല്ലാം തന്നെ സൌന്ദര്യബോധമുണ്ട്. ചിലര്‍ സൌന്ദര്യപരിപാലനത്തില്‍ അതീവശ്രദ്ധാലുക്കളും മറ്റുചിലര്‍ അല്ലാതവരുമാണ്. മുടികൊഴിച്ചില്‍, താരന്‍, കഷണ്ടി, എന്നുവേണ്ട ആണ്‍കുട്ടികള്‍ക്ക് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍ മുതല്‍ നെഞ്ചളവ് കുറയുന്ന കൌമാരപെണ്‍കൊടിയുടെ മനസ്സില്‍വരെ വ്യാകുലതയാണ്, ആധിയാണ്.

നീലമരണം

0
ഇളം‌നീല ഇന്‍‌ലന്‍ഡ് നാലായി മടക്കി നിവര്‍ത്തി അയാള് കത്തെഴുതാന് ഇരുന്നു. പേനയില് മഷി നിറച്ചു. കൈത്തലം ചലിച്ചുതുടങ്ങി.

നിത്യസഞ്ചാര ദ്വിചക്ര ശകടവും ഒരു വവ്വാലും – രഘുനാഥന്‍ കഥകള്‍

0
എന്റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടമായ" ഹീറോ ഹോണ്ടാ സി. ഡി. ഡോണിനോട് നാട്ടുകാരായ കുമാരപുരം നിവാസികള്‍ക്ക് നല്ല ബഹുമാനമാണ്. അതും ഓടിച്ചു കൊണ്ട് ഞാന്‍ വരുന്നത് ദൂരെനിന്നു കാണുന്നവര്‍ ഉടന്‍ തന്നെ വഴിയില്‍ നിന്നും അല്പം മാറി ഒതുങ്ങി ഭവ്യതയോടെ നില്‍ക്കും. എതിരെ വരുന്ന സൈക്കിള്‍ യാത്രക്കാര്‍ സൈക്കിളില്‍ നിന്നും ഇറങ്ങിയ ശേഷം തന്റെ സൈക്കിള്‍ വഴിയുടെ അരികില്‍ സ്റ്റാന്‍ഡില്‍ വച്ചിട്ടു അടുത്തുള്ള ഏതെങ്കിലും കടയുടെ അല്ലെങ്കില്‍ വീടിന്റെ വരാന്തയില്‍ കയറി നില്‍ക്കും!.

പൊടിയച്ചന്റെ ”റീ“ – രഘുനാഥന്‍ കഥകള്‍

0
പൊടിയച്ചന്റെ "റീ"യെപ്പറ്റി മനസ്സിലാക്കാന്‍ അല്‍പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന്‍ നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും.

ചോര മണക്കുന്ന നാട്ടുവഴികള്‍!

രാത്രിയായാല്‍ ഇവറ്റകളെല്ലാം കൂടി ആ സര്‍ക്കാര്‍ സ്കൂളിന്റെ ഒഴിഞ്ഞ് കിടക്കുന്ന മുറിക്കുള്ളിലാ... കുടിയും ബഹളവും ഒക്കെത്തന്നെ.

ഒരു മാന്ദ്യകാലത്തെ ക്രയവിക്രയം

അപ്രതീക്ഷിതമായി ഒരതിഥി അവിടെ എത്തുന്നു. ആരും വരാതെയിരുന്ന ആ ലോഡ്ജില്‍ ഒരാള്‍ എത്തിയതു കണ്ട് നമ്മുടെ ജോര്‍ജ്ജ് അത്യന്തം സന്തോഷവാനായി. വന്നയാള്‍ ഒരു പണക്കാരനായ റഷ്യാക്കാരനായിരുന്നു. വന്നപാടെ ഒരു നൂറു യൂറോ നോട്ടെടുത്ത് കൌണ്ടറില്‍ അയാള്‍ വച്ചു. ജോര്‍ജ്ജ് ആ നോട്ട് നിമിഷങ്ങള്‍ക്കകം കയ്യിലാക്കി!