സര് പറഞ്ഞ സ്ഥലമെത്തി. ഇറങ്ങുന്നില്ലേ? സഹയാത്രികന് തട്ടിവിളിച്ചു. ങേ... ഞെട്ടിയുണര്‍ന്നപ്പോള്‍ കണ്ടത് നിയോണ്‍ വെളിച്ചത്തില്‍ കുളിച്ചു നില്ക്കുന്ന കമാനങ്ങള്‍!
ഞാന്‍ അവളെ വീണ്ടും കണ്ടു. ഇരുപത്തിരണ്ടു കൊല്ലങ്ങള്‍ക്ക് ശേഷം! അതും ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ വച്ച്. കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് കാത്തു ലൌന്ജില്‍ ഇരിക്കുമ്പോള്‍ വാതിലിലൂടെ റോസ് കടന്നു വന്നു. മനസ്സില്‍ ഒരു മിന്നല്‍ , ഓര്‍മയില്‍ ഒരു...