മംഗളാദേവിയിലേക്കുള്ള ഓരോ യാത്രയും പൗരാണികമായ ദ്രാവിഡസ്മൃതികളിലേക്കുള്ള കയറ്റങ്ങളാണ്

തമിഴ്‌നാടും കേരളവുമായി അതിര്‍ത്തിപങ്കിടുന്ന സഹ്യപര്‍വ്വത നിരകളില്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളിലൂടെ കുമളിയില്‍ നിന്ന് തേക്കടി വനത്തിലൂടെ പതിമൂന്ന് കിലോമീറ്റര്‍ മലകയറിയാല്‍ മംഗളാ ദേവിയിലെത്താം.