ദിയയുടെയും അപ്പുവിന്റെയും കഥപറയുന്ന മരീചിക നിങ്ങളെ ഭയപ്പെടുത്തും ചിന്തിപ്പിക്കും
Sonu Sebastian സംവിധാനം ചെയ്ത മരീചിക ഒരു മിസ്റ്ററി ത്രില്ലർ ഷോർട്ട് മൂവിയാണ്. എന്നാൽ വ്യക്തമായൊരു അവബോധവും അതിലുണ്ട്. അപ്പുവിന്റെയും ദിയയുടെയും ആത്മാർത്ഥവും ശക്തവുമായ സൗഹൃദത്തിലൂടെ പറയുന്ന കഥയാണ് ഇത്. നമുക്ക് സൗഹൃദങ്ങൾ എന്തിനാണ് ? കൂടെ കൊണ്ട് നടക്കാനും ഉല്ലാസങ്ങൾക്കും വേണ്ടി മാത്രമാണോ ? പിന്നെന്തിനാണ് ? നമ്മുടെ സങ്കടങ്ങളും ടെൻഷനുകളും വിഷാദങ്ങളും ഒക്കെ ഷെയർ ചെയ്യാൻ കൂടിയാണ്. എന്നാൽ മറ്റെല്ലാം നൽകുകയും അവരുടെ വാക്കുകൾ കേൾക്കാൻ തയ്യാറല്ലാത്ത അവസ്ഥ വരികയും ചെയ്താൽ എന്താകും അവസ്ഥ ? ഇവിടെ ദിയയ്ക്കു സംഭവിക്കുന്നതും അതാണ്.