Home Tags Member of parliament

Tag: Member of parliament

ഹൊ ! എംപി ആയാൽ എന്തൊരു സുഖമാ

0
അടിസ്ഥാനശമ്പളവും മറ്റ് അലവൻസുകളും ചേർത്ത് മാസം രണ്ട് ലക്ഷത്തി തൊണ്ണൂറായിരം രൂപ കയ്യിൽ കിട്ടുന്ന ഒരു ജോലി. വാഹനം വാങ്ങാനായി നാല് ലക്ഷം രൂപ വരെ അഡ്വാൻസ്. ട്രെയിൻ യാത്രക്ക് ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് പൂർണ്ണമായും സൗജന്യം. തനിച്ചല്ല, ജീവിതപങ്കാളിയേയും പിന്നെ സഹായിയായി ഒരാളെയും കൂടി സൗജന്യമായി കൊണ്ടുപോകാം. ഓരോവർഷവും 34 തവണ ഡൽഹി വരെ പോയിവരാനുള്ള വിമാനടിക്കറ്റ് സൗജന്യം. ഇതിൽ എട്ടെണ്ണം വരെ ജീവിതപങ്കാളിക്ക് ഉപയോഗിക്കാം. ഈ യാത്രാസൗജന്യങ്ങൾക്ക് പുറമേ, ജോലിസംബന്ധമായ യാത്രകൾക്ക് ട്രാവൽ അലവൻസ് വേറെയുമുണ്ട്. യാത്ര എങ്ങിനെ എന്നതിനനുസരിച്ച് ഒരു ഫ്‌ളൈറ്റ് ടിക്കറ്റിൻ്റെയോ അല്ലെങ്കിൽ ട്രെയിൻ ടിക്കറ്റിൻ്റെയോ തുക