Home Tags Menstruation

Tag: Menstruation

എൻ്റെ പ്രിയപ്പെട്ട പുരുഷന്മാരേ നിങ്ങൾ നിങ്ങളുടെ കാമുകിക്ക് കൊടുക്കുന്ന ആദ്യ സമ്മാനം ഒരു മെൻസ്ട്രൽ കപ്പാവട്ടെ

0
മെൻസസിൻ്റെ ആദ്യകാലങ്ങളിലൊക്കെ ഉമ്മച്ചീടെ പഴയ വോയിൽ സാരിയൊക്കെ കീറിയെടുത്താണ് ഉപയോഗിച്ചിരുന്നത്. ആവശ്യം കഴിഞ്ഞ് അതൊക്കെ കഴുകിയുണക്കി വിറക്പുരയുടെ കഴുക്കോലിനിടയിൽ കൊണ്ട് വക്കും. ആരും കാണാതെ

ആർത്തവദിനങ്ങളിലെ വേദന സഹിക്കുക എന്നത് ഒരു വലിയ ചലഞ്ച് ആയാണ് പല വീട്ടുകാരും കുട്ടികളെ പഠിപ്പിക്കുന്നത്

0
CBSE പരീക്ഷ കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഒരു ഫോൺകോൾ. "എനിക്ക് periods ഒരുപാട് നാളായി വന്നിട്ടില്ല. പരീക്ഷ ആയതുകൊണ്ട് periods മാറ്റിവെക്കാൻ മരുന്ന് കഴിച്ചു. ഇപ്പോ വല്ലാത്ത ബുദ്ധിമുട്ട്. Periods വരുന്നില്ല

1990 കളിലാണ് ഇന്ത്യയിൽ പാഡുകൾ ഒക്കെ കിട്ടിത്തുടങ്ങുന്നത്, “ഇങ്ങിനെയുള്ള മൂന്നു ദിവസം വീടിനു പുറത്തുള്ള ഒരു മുറിയിൽ...

0
ഞാൻ മുൻപ് മെൻസ്ട്രുവൽ കപ്പിനെ കുറിച്ച് എഴുതിയപ്പോൾ ഒരു സ്ത്രീ തന്നെ വന്ന് അതിൽ കമന്റ് ചെയ്തത് ഇങ്ങിനെയായിരുന്നു. അന്ന് മറുപടി പറഞ്ഞില്ല, ഇന്ന് പക്ഷെ പറയണം എന്ന് തോന്നി. "ആദ്യമായി ആർത്തവം വന്ന ദിവസം ഞാൻ എന്നെ തന്നെ വെറുത്തു. കാരണം അന്ന് പാഡോ മെൻസ്ട്രൂവൽ കപ്പോ ഒന്നും ഉണ്ടായിരുന്നില്ല,

പൊങ്കാലയിടാൻ ആർത്തവം മാറ്റിവയ്ക്കാൻ ഗുളിക കഴിക്കുന്ന ബോധമില്ലാത്ത വനിതകളുടെ നാട്

0
ചില മുന്തിയ ഇനം അയിത്താചാരങ്ങൾ സംരക്ഷിക്കുവാനും ഇന്ന് ആധുനിക മരുന്നുകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. നാളെ ആറ്റുകാൽ പൊങ്കാല,ഒരുപക്ഷേ തിരുവനന്തത്തെ Medical storeകളിൽ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ഏറ്റവും കൂടുതൽ tabletകൾ

ഏത് ആൾക്കൂട്ടത്തിലും നിങ്ങളെ അശുദ്ധയാക്കി മാറ്റാനും തുണിയുരിയിക്കാനും കഴിയുന്ന രീതിയിൽ ആർഷഭാരതം വികസിച്ചു കഴിഞ്ഞു

0
ആർത്തവമില്ലാതെയിരിക്കുമ്പോൾ നിങ്ങളെ - ആർത്തവമുണ്ടെന്നും - നിങ്ങൾ ക്ഷേത്രത്തിൽ പ്രവേശിച്ച് ആചാരം ലംഘിച്ചുവെന്നും  ആളുകളെ തൊട്ട് അശുദ്ധരാക്കിയെന്നും ആരോപിച്ച് നിങ്ങളുടെ അടിവസ്ത്രമഴിച്ചു കാണിച്ച് നിങ്ങൾക്ക് ആർത്തവമില്ല

തുണിയുരിക്കുന്ന അദ്ധ്യാപകർ !

0
ഭുജിലെ പെൺകുട്ടികളെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു. ഗതികേടിന്റെ വരമ്പത്ത് നിൽക്കുന്ന പാവം കുട്ടികൾ. അതിലൊരെണ്ണം എന്റെയോ നിങ്ങളുടെയോ കുഞ്ഞായിരുന്നെങ്കിൽ നമ്മളിന്ന് അവിടെ എന്തൊക്കെ കാട്ടിക്കൂട്ടിയേനേ എന്ന് ആലോചിച്ചു നോക്കുക.

വർഗ്ഗീയ ഫാസിസ്റ്റുകളുടെ നാട്ടിലെ തുണിയുരിഞ്ഞുള്ള പരിശോധന പൈശാചികവും ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണ് !

0
മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തതാണെന്ന് പ്രച്ചരിപ്പിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റുകളുടെ നാട്ടിലെ തുണിയുരിഞ്ഞുള്ള പരിശോധന പൈശാചികവും ക്രൂരവും മനുഷ്യാവകാശ ലംഘനവുമാണ് !

ആര്‍ത്തവമെന്ന വാക്ക് സങ്കോചം കൂടാതെ സംസാരിക്കാന്‍ ജീവിതത്തിൽ ഒരു പ്രണയം ഉണ്ടാകേണ്ടിവന്നു

0
എഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സംഭവം. ക്ലാസിലെ പെൺകുട്ടികൾ ചില ദിവസങ്ങളില്‍ ഇടയ്ക്കിടെ ടീച്ചറോട് എന്തോ രഹസ്യം പറയുന്നു, കൂട്ടുകാരിയോടൊപ്പം പുറത്തു പോകുന്നു.

സ്ത്രീകളിൽ ഉണ്ടാവുന്ന അസാധാരണ രക്തസ്രാവം

0
സ്ത്രീകൾക്ക് ആർത്തവസംബന്ധിയായ സംശയങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ടു ഈ വിഷയത്തിൽ സാമാന്യ അറിവ് ഉണ്ടാകാനായി അധികം വിശദീകരിയ്ക്കാതെ സ്ത്രീകളിൽ ഉണ്ടാവുന്ന അസാധാരണ രക്തസ്രാവത്തേക്കുറിച്ച് പ്രധാന വിവരങ്ങൾ പങ്കുവെക്കുന്നു.

കാലം മാറിയതറിയാതെ പിന്നോട്ട് നടക്കുന്നവർ

0
പെൺകുട്ടികൾ മാറ്റി നിർത്തപ്പെടുന്നു എന്ന് ഞാൻ പലപ്പോഴും എഴുതിയിട്ടുണ്ട്. എന്നാൽ അത് അംഗീകരിക്കാത്ത ഒരുവിഭാഗം ആളുകളെ ഞാൻ എന്റെ പോസ്റ്റിൽ കണ്ടു. അവർക്കായി രണ്ടു പെൺകുട്ടികളുടെ അനുഭവം പങ്കുവെക്കാം

ഇതെന്ത് കപ്പാണ് എന്ന് ചേച്ചി, ഓഹ് ഇതറിയില്ലേ ഇതാണ് മെൻസ്ട്രൽ കപ്പ്

0
ചേച്ചിയുടെ കൂടെ ഇരുന്ന് ഫെയ്സ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോഴാണ് (ആൾക്ക് ഫെയ്സ്ബുക്ക് ഇല്ല കെട്ടോ) മെന്സ്ട്രുൽ കപ്പിൻ്റെ വാർത്ത കണ്ടത്.

ടിഷ്യു പേപ്പർ അത്ര ഭീകരനല്ല

0
ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധി മുട്ടുകള്‍ അവതരിപ്പിക്കുന്ന അനുഭവക്കുറിപ്പ് കണ്ടു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും, ആര്‍ത്തവം സധാരണ ജൈവീക പ്രക്രിയ ആണെന്ന് ഉള്‍ക്കൊള്ളുന്നതും, അത് സംബന്ധിച്ച തെറ്റിധാരണകള്‍ /അവജ്ഞ ഒക്കെ നീക്കം ചെയ്യപ്പെടുന്നതും ശ്ലാഘനീയം തന്നെ. ആ അര്‍ത്ഥത്തില്‍ കുറിപ്പ് സ്വീകാര്യത നേടിയതില്‍ സന്തോഷം ഉണ്ട്, എന്നാല്‍ ഒടുവിലെ ഭാഗത്ത് പറയുന്ന മെഡിക്കല്‍ കാര്യങ്ങളില്‍ ചെറിയ ആശയക്കുഴപ്പങ്ങള്‍ ഉണ്ട്.

എന്റെ സ്ത്രീകളേ നിങ്ങളോട്…

0
ബാഗ്ലൂരിൽ നിന്നും നാട്ടിലേക്കുള്ള അപ്രതീക്ഷിതമായ ബസ് യാത്രയിലായിരുന്നു കഴിഞ്ഞ ദിവസം.., മടിവാളയിൽ നിന്ന് എറണാകുളം വൈറ്റില വരെ 11-12 മണിക്കൂറാണ്,, മൈസൂർ വഴിയെങ്കിൽ അത് 13-14 മണിക്കൂറാകും,, പെട്ടെന്ന് വന്ന അത്യാവശ്യമായത് കൊണ്ട്, മൈസൂർ വഴിയുള്ള ബസ് ബുക്ക് ചെയ്ത് കയറി, അതേ കിട്ടിയുള്ളു, ഏപ്രിൽ മാസത്തിൽ ഫ്ലൈറ്റ് ചാർജ് സാധാരണയിലും ഇരട്ടിയാണ്.. രാത്രി 7.30 ന് ബസ് സ്റ്റാർട്ട് ചെയ്ത് ഏകദേശം രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ, കണക്കുകൂട്ടലുകൾ അപ്പാടെ തെറ്റിച്ചു കൊണ്ട് ഒരു മുന്നറിയിപ്പും ഇല്ലാതെ ശരീരം തനിനിറം കാണിച്ചു,, കണക്കു കൂട്ടിയാൽ പിന്നെയും 10 ദിവസങ്ങളുണ്ട്,,,,,ട്രെയിൻ ആയിരുന്നെങ്കിൽ ആരെയും ബുദ്ധിമുട്ടിക്കാതെ, അറിയിക്കാതെ മാനേജ് ചെയ്യാവുന്ന കാര്യം

കാല്പനികവത്കരിക്കപ്പെട്ട ആർത്തവം

0
കാമുകൻ രക്തത്തുണി മാറ്റുകയോ മാറ്റാതിരിക്കയോ വിസർജ്യത്തുണി ഇണയ്ക്ക് സമ്മാനിക്കുകയോ എന്തും വ്യക്തി ചോയ്സ് തന്നെ. സ്വകാര്യതയുടെ കാല്പനിക ഇടങ്ങളിൽ ഉടലിനോ വിസർജ്യത്തിനോ അറപ്പുണ്ടാകാതിരിക്കാൻ പ്രേമോന്മാദം കാരണമാണ് താനും.

ആർത്തവം – അറിയേണ്ടതെല്ലാം.

0
ശാസ്ത്രം വളർന്നിട്ടും, മനുഷ്യൻ വളർന്നിട്ടും നമ്മളെ പുറകോട്ട് നടത്തുന്ന ചില കാര്യങ്ങളുണ്ട്.  പുറത്തറിയുന്നതും അറിയാത്തതുമായ ആചാരങ്ങൾ ഇനിയുമുണ്ടാകാം. വിശ്വാസസംബന്ധമായ കാര്യങ്ങളെന്ന്‌ മുറവിളി കൂട്ടുമ്പോഴും 'ഈ ഒരൊറ്റ കാരണം കൊണ്ടാണല്ലോ ഇത്രയും അനുഭവിക്കേണ്ടി വരുന്നത്‌ ' എന്ന്‌ അവൾ ആർത്തവത്തെ ചൊല്ലി ചിന്തിക്കാൻ കാരണമാകുന്ന സകലതും ശരികേടുകൾ തന്നെയെന്ന്‌ നിസ്സംശയം പറയേണ്ടി വരും

ആചാരവാദികൾക്ക് ബോധിക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ് ?

0
ദേവത (deity) യുടെ ബ്രഹ്മചര്യ നിഷ്ഠയുടെ പേരിൽ യുവതികളെ വിലക്കാൻ കഴിയില്ല. ബ്രഹ്മചര്യ നിഷ്ഠരായ ഹനുമാൻ തുടങ്ങിയ ദേവന്മാർക്കോ നാരായണ ഗുരുദേവൻ, ചട്ടമ്പിസ്വാമികൾ തുടങ്ങിയ യോഗിവര്യന്മാർക്കോ യുവതീ സാമീപ്യ നിഷേധമില്ലായിരുന്നു.