Tag: migrant workers in perumbavoor
അന്യസംസ്ഥാന തൊഴിലാളികൾ മാത്രമാണ് ക്രിമിനലുകൾ എന്ന് മുദ്രകുത്തുന്നതിനു മുൻപേ കുറച്ച് കണക്കുകൾ കൂടി അറിഞ്ഞിരിക്കണം
അതിഥി തൊഴിലാളികളെയും ഇതര സംസ്ഥാനത്തുനിന്ന് ജോലിക്കായി വരുന്നവരെയും കുറിച്ചുള്ള ഭീതി പരത്താനായി എഴുതിയ ഒരു പോസ്റ്റിനൊപ്പം കണ്ട ചിത്രമാണിത്.
അമീറുൽ ഇസ്ലാമുമാർ വാഴുന്ന, ലഹരി മാഫിയ തലവന്മാർ വാഴുന്ന പെരുമ്പാവൂർ …!
ഇത്തരം കാര്യങ്ങൾ അവസാനിക്കണം. അതിന് സർക്കാരോ കോടതിയോ പോലീസോ മാത്രം വിചാരിച്ചാൽ പോര. അതിന് ഇന്നാട്ടിലെ ജനങ്ങൾ ആദ്യം ഇറങ്ങണം. അന്യസംസ്ഥാന തൊഴിലാളികൾ ഒരു പരിധിവരെ കേരളത്തിന്റെ നാശമാണെന്ന് നിങ്ങൾ തിരിച്ചറിയണം.
കേരളത്തിലെ ബംഗാൾ – പെരുമ്പാവൂർ
ഞായറാഴ്ച ആയാൽ ആ ടൗണിലേക്ക് അടുക്കാൻ പറ്റില്ല. എവിടുന്നൊക്കെ ആണ് അന്യസംസ്ഥാനക്കാർ ഇവിടെ ജോലിക്കും അല്ലാതെയും ആയി ഇവിടെ എത്തിച്ചേർന്നിട്ടുണ്ട് എന്ന് കൃത്യമായ കണക്കുണ്ടെന്നു തോന്നുന്നില്ല. മുഖം ഓർത്തു വക്കാൻ പറ്റാത്ത പതിനായിരക്കണക്കിന് ആളുകളെ