വൈദ്യുതിയുണ്ടെങ്കിലും, ഇന്നാട്ടിലെ ഹൈന്ദവഗൃഹങ്ങളില്‍ പലതിലും ഇന്നും സന്ധ്യയ്ക്കു നിലവിളക്കു തെളിയിച്ചു വെച്ചിരിയ്ക്കുന്നതു കണാറുണ്ട്.
ചുരുക്കിപ്പറഞ്ഞാല്‍, വിദേശനിക്ഷേപകര്‍ പണം മൊറീഷ്യസ്സിനെ ഏല്പിയ്ക്കുന്നു, മൊറീഷ്യസ് ആ പണം ചൈനയിലും ഇന്ത്യയിലും നിക്ഷേപിയ്ക്കുന്നു, ആ നിക്ഷേപങ്ങളില്‍ നിന്നു കിട്ടുന്ന ലാഭം മൊറീഷ്യസ് ചെറിയൊരു നികുതി മാത്രം ചുമത്തിയ ശേഷം, വിദേശനിക്ഷേപകര്‍ക്കു നല്കുന്നു.
ഇന്ത്യന്‍ ഇറക്കുമതിക്കാരനു ദുബായിലെ ബാങ്കില്‍ രഹസ്യഅക്കൗണ്ടുള്ളതുപോലെ, ചൈനീസ് കയറ്റുമതിക്കാരനും ഏതെങ്കിലുമൊരു ചൈനീസിതരരാജ്യത്ത് ഒരു രഹസ്യബാങ്ക് അക്കൗണ്ടുണ്ടായിരിയ്ക്കും.
ഞാന്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്ത് റൈറ്റ് ടേണ്‍ സിഗ്നലിട്ടപ്പോള്‍ത്തന്നെ പത്തന്‍സിന്റെ പാര്‍ക്കിങ് സ്പേയ്സിലെ സെക്യൂരിറ്റിക്കാരന് റോഡിലേയ്ക്കു കടന്ന്, ഇടത്തു നിന്നുള്ള വാഹനങ്ങളെ കൈകാണിച്ചു തടഞ്ഞു നിര്‍ത്തിത്തരാന്‍ തുടങ്ങിയിരുന്നു. അതു കണ്ടപ്പോള്‍ത്തന്നെ ശ്രീ ജനല്‍ താഴ്ത്തി, തയ്യാറായിരുന്നു...
'...ഉല്‍ഘാടനം ചെയ്യാന്‍ ബഹുമാനപ്പെട്ട മന്ത്രിയെ വിനയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.' ഇത്തരം ക്ഷണങ്ങള്‍ക്കു നാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. ക്ഷണം സ്വീകരിച്ചുകൊണ്ട് '...ഉല്‍ഘാടനം ചെയ്തതായി' മന്ത്രി പ്രഖ്യാപിയ്ക്കുന്നതും നാം പല തവണ കേട്ടിരിയ്ക്കുന്നു.
ഓളത്തില്‍പ്പെട്ട വഞ്ചിയെപ്പോലെ ആടിയുലഞ്ഞ്, കെഎസ്ആര്‍ടിസി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് ജെട്ടി സ്റ്റാന്റിലേയ്ക്കിറങ്ങിച്ചെന്നു നിന്നു. ആളുകള്‍ തിരക്കിട്ടിറങ്ങി. അവരിറങ്ങിയ ശേഷം ബിഗ്ഷോപ്പറുമായി ഞാനെഴുന്നേറ്റു.