Tag: mother and son
ഭർത്താവ് മരിച്ചസ്ത്രീകൾ അങ്ങനെ ചെയ്യരുതു് ഇങ്ങനെ ചെയ്യരുത് എന്നൊക്കെ പറഞ്ഞാൽ എന്റെ അമ്മയെ ആ വഴിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല
ഇതൊരു ചെറിയ കുറിപ്പാണ്, ഇതിൽ വലിയ സാഹിത്യമോ സാമൂഹ്യപ്രതിബദ്ധതയോ ഒന്നുമില്ല. ഒരു മകന് അമ്മയോടുള്ള സ്നേഹമാണ്. അത്രമാത്രം. ഭർത്താവു മരിച്ചാൽ ആ ചിതയിൽ സ്ത്രീയും ചാടി മരിക്കണം
ആണുങ്ങളെ വളർത്തി വഷളാക്കുന്ന സ്ത്രീകൾ
ചില അമ്മമാരുണ്ട്;മക്കളെ ഒരിക്കലും വലുതാവാൻ അനുവദിക്കാത്തവർ.രണ്ടു വയസ്സോ അതിൽ താഴെയോ ഉള്ള കുഞ്ഞിനെ പരിചരിക്കുന്ന പോലെ 25 വയസ്സായ മകനെ (പെൺമക്കളെ അത്രയ്ക്കില്ല) പരിചരിക്കുന്നവർ. രാവിലെ ബദാം പൗഡർ കലക്കിയ പാൽ മുതൽ പ്രത്യേകം തയാറാക്കിയ പ്രഭാത ഭക്ഷണം, കറികൾ എന്നിങ്ങനെ അവർക്ക് സവിശേഷമായ മെനു ആണ്. രാവിലെ വീട്ടിൽ എല്ലാവർക്കുമായി പുട്ടും കടലയും ആയിരിക്കും.മകന് അതിനോട് തെല്ലൊരു ഇഷ്ടക്കുറവ് കണ്ടേക്കാം; എന്നു വച്ച് അയാൾ അത് കഴിക്കാതിരിക്കുകയൊന്നുമില്ല. പക്ഷെ അമ്മ അവനു വേണ്ടി ഏത്തപ്പഴം നെയ്യിൽ പൊരിച്ചതും ബുൾസ് ഐ യും ഉണ്ടാക്കിക്കൊടുത്തിരിക്കും. ചിലപ്പോൾ അവൻ അതൊന്നു തിരിഞ്ഞു നോക്കുക പോലുമില്ലാതെ ചടപടാന്ന് ഇറങ്ങിപ്പോയെന്നുമിരിക്കും.