Home Tags Raghunadhan

Tag: raghunadhan

മാത്തപ്പന്‍ ചേട്ടന്റെ പീഡന ശ്രമം – രഘുനാഥന്‍ കഥകള്‍

0
കാരണമൊന്നും അറിയത്തില്ല. രാവിലെ പാലും കൊണ്ടു പോയതാ. ബസ്‌സ്‌റ്റോപ്പിനടുത്തുള്ള ജങ്ങ്ഷനില്‍ വച്ചാ സംഭവം. പുതുതായി വന്നിരിക്കുന്ന വനിതാ എസ് ഐ ആണ് പിടിച്ചിരിക്കുന്നത്

ജൂനിയര്‍ മമ്മൂട്ടിയും കുറെ ഇഡ്ഡലികളും !!

0
ഒരു കാരണവുമില്ലാതെ ആരെങ്കിലും ഞെട്ടുമോ? ഞെട്ടും. അങ്ങനെ ഞെട്ടുന്ന ഒരാളുണ്ട്.

രണ്ടു സുന്ദരികളും ഞാനും – രഘുനാഥന്‍ കഥകള്‍

0
ഇടതു തോളില്‍ വാനിറ്റി ബാഗും തൂക്കി വലതു കൈ മുകളിലെ കമ്പിയില്‍ പിടിച്ച് പുറത്തേക്ക് അലസമായി നോക്കി നില്‍കുകയാണ് ആ സുന്ദരി. വണ്ടി കുലുങ്ങുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും അവളുടെ ശരീരത്തിന്റെ മുന്‍ഭാഗം എന്റെ വലതു തോളില്‍ മുട്ടുന്നുണ്ട്. പക്ഷെ ഒരു പട്ടാളക്കാരനായ ഞാന്‍ പൊതു സ്ഥലങ്ങളില്‍, ജനങ്ങളോട്, പ്രത്യേകിച്ച് സ്ത്രീകളോട് കാണിക്കേണ്ട മര്യാദകളെ മാനിക്കേണ്ടാവനായതിനാല്‍ ആ സ്പര്‍ശന സുഖത്തെ അവഗണിച്ച് കൊണ്ട് എന്റെ യാത്ര തുടര്‍ന്നു.

മാത്തുക്കുട്ടിയുടെ ക്രൂര കൃത്യം – പട്ടാള കഥകള്‍

0
പട്ടാളത്തില്‍ ചേരുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു അടുക്കളയിലെത്തി ഏകദേശം പത്തു ദോശയും അതിനു ആനുപാതികമായ അളവിലുള്ള ചമ്മന്തിയും അകത്താക്കിയ ശേഷം വീടിനടുത്തുള്ള ബസ് സ്റ്റോപ്പിലെത്തി അവിടെ ബസ് കാത്തു നില്‍ക്കുന്ന

ഒരു കുട്ടമാക്രി വയറന്‍ – രഘുനാഥന്‍ കഥകള്‍

0
അതിരാവിലെ എഴുനേറ്റ് അഞ്ചു കിലോമീറ്റര്‍ ഓട്ടം. ഓടിവന്നാലുടന്‍ പുഷ് അപ്പ്‌, ചിന്‍ അപ്പ്‌, തവള ചാട്ടം, തലകുത്തി മറിയല്‍ മുതലായ എമണ്ടന്‍ എക്സര്‍സൈസുകള്‍...!! പട്ടാളത്തില്‍ ആയിരുന്നപ്പോള്‍ എന്റെ ആരോഗ്യത്തിന്റെ രഹസ്യം ഈ എക്സര്‍സൈസുകളായിരുന്നു. പട്ടാളത്തില്‍ നിന്നു...

ഒറോത സാനിയാ മാത്തപ്പന്‍ – രഘുനാഥന്‍ കഥകള്‍

0
വെള്ളരിക്കയ്ക്ക് കയ്യും കാലും വച്ചത് പോലെയാണ് ഒറോത ചേടത്തിയുടെ ശരീര പ്രകൃതിയെങ്കിലും വെളുത്ത ചട്ടയും അടുക്കിട്ടുടുത്ത മുണ്ടും ധരിച്ച് കയ്യില്‍ ഒരു കുടയും പിടിച്ചു പള്ളിയിലേയ്ക്ക് പോകുന്ന ഒറോത ചേടത്തിയെ കണ്ടാല്‍ ആരും നോക്കി നിന്നുപോകും.

നിത്യസഞ്ചാര ദ്വിചക്ര ശകടവും ഒരു വവ്വാലും – രഘുനാഥന്‍ കഥകള്‍

0
എന്റെ "നിത്യ സഞ്ചാര ദ്വി ചക്ര ശകടമായ" ഹീറോ ഹോണ്ടാ സി. ഡി. ഡോണിനോട് നാട്ടുകാരായ കുമാരപുരം നിവാസികള്‍ക്ക് നല്ല ബഹുമാനമാണ്. അതും ഓടിച്ചു കൊണ്ട് ഞാന്‍ വരുന്നത് ദൂരെനിന്നു കാണുന്നവര്‍ ഉടന്‍ തന്നെ വഴിയില്‍ നിന്നും അല്പം മാറി ഒതുങ്ങി ഭവ്യതയോടെ നില്‍ക്കും. എതിരെ വരുന്ന സൈക്കിള്‍ യാത്രക്കാര്‍ സൈക്കിളില്‍ നിന്നും ഇറങ്ങിയ ശേഷം തന്റെ സൈക്കിള്‍ വഴിയുടെ അരികില്‍ സ്റ്റാന്‍ഡില്‍ വച്ചിട്ടു അടുത്തുള്ള ഏതെങ്കിലും കടയുടെ അല്ലെങ്കില്‍ വീടിന്റെ വരാന്തയില്‍ കയറി നില്‍ക്കും!.

പൊടിയച്ചന്റെ ”റീ“ – രഘുനാഥന്‍ കഥകള്‍

0
പൊടിയച്ചന്റെ "റീ"യെപ്പറ്റി മനസ്സിലാക്കാന്‍ അല്‍പസമയം അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കേണ്ടതായി വരും.അല്ലെങ്കില്‍ പൊടിയച്ചന്‍ നടക്കുന്ന വഴിയില്‍ കുറച്ചുദൂരം നടക്കേണ്ടി വരും.

ശാന്തമ്മയും ഞാനും ആന്‍ ഐഡിയായും – രഘുനാഥന്‍ കഥകള്‍

0
ഒരു മാസത്തിനുള്ളില്‍ രണ്ടു തവണയെങ്കിലും വീട്ടില്‍ പോവുക എന്നത് നാട്ടില്‍, പ്രത്യേകിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന പട്ടാളക്കാരുടെ രീതിയാണ്. അങ്ങനെ പോകാന്‍ അനുവാദമൊന്നുമില്ല. സെക്ഷനില്‍ ഉള്ള ഒരു ധാരണയുടെ പുറത്താണ് ഈ പോക്ക്. മിക്കവാറും ശനിയാഴ്ച വൈകിട്ടാണ് ഈ പരിപാടി നടക്കുക. 'കട്ട് പാസ്' എന്നാണു ഇതിന് ഞങ്ങള്‍ പേരിട്ടിരിക്കുന്നത്. ഒരു ദിവസത്തിന് ശേഷം, അതായത് തിങ്കളാഴ്ച രാവിലെ പി.റ്റി പരേടിനു മുന്‍പ് തിരികെ എത്തിക്കൊള്ളാം എന്നുള്ള ഉറപ്പിന്മേലാണ് 'കട്ട് പാസ്' പോകുന്നത്. പോകുന്ന ആള്‍ ഈ പറഞ്ഞിരിക്കുന്ന സമയത്ത് തന്നെ തിരിച്ചു വന്നിരിക്കണം. വന്നില്ലെങ്കില്‍ ഇപ്പോള്‍ നിലവിലുള്ള സകല ആര്‍മി ആക്ടും ടിയാന്റെ തലയില്‍ കെട്ടിവയ്ക്കപ്പെടും. അതോടെ അയാളുടെ പട്ടാള ജീവിതം കട്ടപ്പുക!

ഉണ്ണികൃഷ്ണനായ ഉണ്ണിയേശു

0
'എടാ ഈ ശ്രീകൃഷ്ണനും യേശു ക്രിസ്തുവുമൊക്കെ രാത്രി പന്ത്രണ്ടു മണിക്കാണോ ജനിച്ചത് ? ഇവര്‍ക്ക് പകല്‍ സമയത്ത് ജനിച്ചാല്‍ പോരായിരുന്നോ?'

പോലീസ്സ് പിടിച്ച പട്ടാളം – രഘുനാഥന്‍ കഥകള്‍

0
കല്യാണം കഴിക്കുന്നതിനു മുന്‍പ്, അതിരാവിലെ എഴുനേറ്റു കുളിയും തേവാരവും കഴിഞ്ഞു ഫുള്‍ ടാങ്ക് പുട്ടും കടലയും അകത്താക്കി അടുത്തുള്ള ബസ് സ്‌റ്റോപ്പിലെത്തി

ഞെട്ടിപ്പിക്കുന്ന അണ്ടര്‍വെയറും ഭീകര കാലുകളും

0
'ഒറോത ചേടത്തിയെ കരണ്ടടിച്ചു. ..!!?' വാര്‍ത്ത കാട്ടു തീ പോലെ പരന്നു...!!! കേട്ടവര്‍ കേട്ടവര്‍ ഒറോത ചേടത്തിയുടെ സ്വഭവനമായ മാത്തന്‍സ് വില്ലയിലേയ്ക്ക് പ്രവഹിച്ചു. മാത്തന്‍സ് വില്ല ശോകമൂകമായി. എന്റെ സുഹൃത്തും അയല്‍ക്കാരനുമായ ശ്രീമാന്‍ മാത്തപ്പന്‍ അവര്‍കളുടെ പ്രിയ പത്‌നിയാണ് ഒറോത ചേടത്തി. അഞ്ചടി പൊക്കവും കാക്കയുടെ കറുപ്പും ഭാരത് ഗ്യാസ് സിലിണ്ടെറിന്റെ ആകൃതിയും കഷണ്ടിത്തലയും പിന്നെ മുഖത്തു ഒരു ഹിറ്റ്‌ലര്‍ മീശയും ചേര്‍ന്നാല്‍ മാത്തപ്പന്‍ ചേട്ടനായി. നാലര അടി പൊക്കവും ഉരുണ്ട ശരീരവും വട്ടമുഖവും അടുക്കിട്ടുടുത്ത മുണ്ടും ചട്ടയും ചേര്‍ന്നാല്‍ ഒറോത ചേടത്തിയായി. ഇവരു രണ്ടും ചേര്‍ന്നാല്‍ മാത്തന്‍സ് വില്ലയിലെ തിരു:കുടുംബമായി.. ഇനി ഞാന്‍ മാത്തന്‍സ് വില്ലയിലേയ്ക്ക് മൈക്ക് കൈമാറുന്നു..ഇനി ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ മാത്തപ്പന്‍ ചേട്ടന്റെ അണ്ടര്‍വെയര്‍ കരണ്ട് ഉത്പാദിപ്പിക്കുകയുള്ളൂ എന്നുണ്ടോ? എങ്കില്‍ ഏതാണാ സന്ദര്‍ഭം? ഉത്തരം കിട്ടാത്ത അനവധി ചോദ്യങ്ങള്‍. ഉത്തരം തരാന്‍ ഒരാള്‍ക്കേ കഴിയൂ. അണ്ടര്‍ വെയറിന്റെ ഉടമസ്ഥനായ സാക്ഷാല്‍ മാത്തപ്പന്‍ ചേട്ടന്‍. ഞങ്ങള്‍ മാത്തപ്പന്‍ ചേട്ടന്റെ വരവ് പ്രതീക്ഷിച്ചിരുന്നു..

ഓപ്പറേഷന്‍ മാത്തപ്പന്‍ – രഘുനാഥന്‍ കഥകള്‍

0
'എസ് ' ആകൃതിയില്‍ കട്ടിലില്‍ കിടന്നു കൂര്‍ക്കം വലിച്ചിരുന്ന ഞാന്‍, എന്റെ അയല്‍ക്കാരനും സുഹൃത്തും അഭ്യുദയാകാംഷിയുമായ മാത്തപ്പന്‍ ചേട്ടന്റെ ധര്‍മപത്‌നി ഒറോത ചേടത്തിയുടെ വലിയ വായിലുള്ള നിലവിളി കേട്ട് ഞെട്ടിപ്പോയി.

എന്റെ ഭാവിയും അവളുടെ നോട്ടവും

0
'ഹലോ ഇത് രഘുനാഥന്‍ സാറാണോ?'.... 'രഘുനാഥന്‍ പിന്നെ സാറല്ലാതെ ടീച്ചര്‍ ആകുമോ? വെളുപ്പാന്‍ കാലത്ത് വെറുതെ മിനക്കെടുത്താതെ വച്ചിട്ടു പോടെ' എന്ന് ചോദിയ്ക്കാന്‍ തോന്നിയ ഞാന്‍ ഉടന്‍ എന്നെ നിയന്ത്രിച്ചു. കാരണം, മൊബൈലില്‍ കൂടി കേട്ടത് വെറുമൊരു സ്വരമല്ല. മധുരസ്വരമാണ്.

വെളുത്ത കത്രീനയും എന്റെ ആദ്യ കുര്‍ബാനയും!!! – രഘുനാഥന്‍ കഥകള്‍

0
ഈ സൗകര്യം ഹിന്ദു മതത്തിലുണ്ടോ? ഓരോ ഹിന്ദുവും ചെയ്യുന്ന പാപങ്ങള്‍ യമദേവന്റെ അസിസ്റ്റന്റ് ചിത്രഗുപ്തന്‍ അപ്പപ്പോള്‍ തന്റെ ലാപ്‌ടോപ്പില്‍ സേവ് ചെയ്യില്ലേ?

ഒരു കൊട്ടേഷന്‍ ഗുണ്ടാചരിതം

0
പട പേടിച്ചു പന്തളത്ത് ചെന്നപ്പോള്‍ അവിടെ പോലീസ്സുകാരുടെ സംസ്ഥാന സമ്മേളനം എന്നു പറഞ്ഞത് പോലെയായി കാര്യങ്ങള്‍. രണ്ടു മാസത്തെ ലീവ് കഴിഞ്ഞു ഫ്രഷ് ആയി തിരിച്ചു കാശ്മീരില്‍ എത്തിയ ഞാന്‍ അനശ്വര നടന്‍ ജയനെപ്പോലെ 'ഒരു ഉഗ്രവാദിയെ കിട്ടിയിരുന്നെങ്കില്‍.. വെടിവച്ച് കൊല്ലാമായിരുന്നൂ....'എന്ന ആഗ്രഹത്തോടെ നടക്കുമ്പോഴാണ് ആര്‍മി തമ്പുരാന്‍ ഡല്‍ഹിയില്‍ നിന്നയച്ച ആ കുറിമാനം എനിക്ക് കിട്ടിയത്. അത് വായിച്ച ഞാന്‍ മന്ത്രിസ്ഥാനം പോയ എം എല്‍ എ യെപ്പോലെ ശബ്ദമില്ലാതെ ഞെട്ടി. എന്നിട്ട് വിറയ്ക്കുന്ന കരങ്ങളോടെ കുറിമാനം വായിച്ചു..

പപ്പനാവന്‍ ഏലിയാസ് പരമശിവന്‍ – രഘുനാഥന്‍ കഥകള്‍

0
'ഹും ആ പപ്പനാവനെ എന്റെ കയ്യില്‍ കിട്ടിയാല്‍ ഇടിച്ചു ഞാന്‍ അവന്റെ കൂമ്പ് വാട്ടും' ഹെഡ് കോണ്‍സ്റ്റബിള്‍ 'വീരപ്പന്‍' ഭാസ്‌കരന്‍ മുന്‍പിലിരിരുന്ന കള്ളു കുപ്പി എടുത്ത് അതില്‍ ബാക്കിയുണ്ടായിരുന്ന കള്ള് മുഴുവന്‍ ഒറ്റയടിക്ക് വായിലേയ്ക്ക് കമഴ്ത്തി.

തെങ്ങിന്റെ മണ്ടയിലെ ത്രെഡ് – രഘുനാഥന്‍ കഥകള്‍

0
ദേണ്ടെ മനുഷ്യാ നിങ്ങള്‍ നേരം വെളുത്തപ്പോള്‍ മുതല്‍ മുറിക്കകത്ത് കേറി കതകടച്ചിരുന്നു എന്തോ ചെയ്യുവാന്നു എനിക്കിപ്പോ അറിയണം

ഓപ്പറേഷന്‍ ദശമൂലാരിഷ്ടം – രഘുനാഥന്‍ കഥകള്‍

0
രാവിലെ അഞ്ചു മണിക്ക് ബെഡ് കോഫീ (ഭാര്യ ഉണര്‍ന്നെങ്കില്‍ മാത്രം) ഒന്‍പതിനും പത്തിനും ഇടയില്‍ ബ്രേക്ക് ഫാസ്റ്റ് (ഞാന്‍ ഉണര്‍ന്നെങ്കില്‍ മാത്രം) ഉച്ചക്ക് ഒന്നിനും രണ്ടിനുമിടയില്‍ ഉച്ചയൂണ് (അപ്പോഴേയ്ക്കും റെഡി ആയെങ്കില്‍ മാത്രം)