വളരെ ചെറിയൊരു ശതമാനം പേർക്ക് മാത്രം ഊഹിക്കാൻ കഴിയുന്ന ഒരു ക്ളൈമാക്‌സാണ് ഈ സിനിമയുടേത്, (‘തലവൻ’ റിവ്യൂ )

തലവൻ കൈക്കുറ്റപ്പാടുകൾ പൂർണ്ണമായി ഒഴിഞ്ഞ ഒരു ഇൻവെസ്റിഗേറ്റിവ് സിനിമയല്ല. എന്നാൽ പ്രേക്ഷകരെ ഉടനീളം ആകാംക്ഷയോടെ പിടിച്ചിരുത്താൻ പ്രാപ്തമായ ചേരുവകൾ ഏറെക്കുറെ കൃത്യമായ അനുപാതത്തിൽ തന്നെ ചേർത്തു കൊണ്ട് നിർമ്മിച്ച ഒരു ചിത്രമാണ്

നല്ലപോലെ എൻഗേജിങ് ആയ ഒരു കോമഡിയാണ് മഡ്ഗാവ് എക്സ്പ്രസ്സ്

സ്‌കൂൾ കാലഘട്ടത്തിൽ ദിൽ ചാഹ്താ ഹേ കണ്ടു ചാർജ്ജായി ഗോവയിലേക്ക് പോയി ചില്ല് ഔട്ട് ചെയ്യാൻ ആഗ്രഹവുമായി നടന്ന മൂന്ന് സുഹൃത്തുക്കളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.

ഒരു കൊച്ചു കുട്ടിക്ക് പോലും ക്ളൈമാക്സ് അനായാസം പ്രവചിക്കാവുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് “തലൈമൈ സേയലഗം”

കിഷോർ, ഭാരത്, ശ്രിയ റെഡ്ഢി, രമ്യ നമ്പീശൻ, സന്താന ഭാരതി, കനി കുസൃതി, ആദിത്യ മേനോൻ തുടങ്ങിയ മുൻ നിര താരങ്ങൾ പ്രധാന വേഷങ്ങളിൽ എത്തുന്ന സീരീസിന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ ഒതുക്കമില്ലാത്ത ആഖ്യാനരീതിയാണ്

‘ബ്ലിങ്ക്’ ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ കഴിയാത്ത രീതിയിലെ മേക്കിങ്

Vani Jayate ഈ വർഷം ഇന്ത്യൻ സിനിമാ ഉലകം മലയാളത്തിലേക്ക് ഫോക്കസ് ചെയ്യുന്നതിനിടയ്ക്ക് മിസ് ആയി…

അലസമായൊരു എഴുത്തു വേലയെ ആണ് ഇതിന്റെ പോരായ്മകൾക്ക് പ്രതിക്കൂട്ടിൽ നിർത്തുക

മലയാള സിനിമ ഒഴുകിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ ഓളത്തിന് രക്ഷപ്പെട്ടു പോവുമായിരിക്കും, പക്ഷെ എന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്ന മലയാളത്തിലെ എണ്ണം പറഞ്ഞ കോമഡി സിനിമകളുടെ കൂട്ടത്തിൽ നിർത്താനുള്ള മേന്മയൊന്നും ഈ സിനിമയ്ക്കില്ല.

ഇതാ ഒരു സ്ത്രീ വിമോചന സിനിമ വരുന്നേ എന്ന നാട്യമില്ലാതെ വന്നു എന്നതാണ് ഈ സിനിമയുടെ വിജയം

കുറെ പഞ്ച ഡയലോഗുകളും മുദ്രാവാക്യം സ്റ്റൈൽ കഥാപ്രസംഗങ്ങളും കൊണ്ട് പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് മാറ്റിനിർത്തുന്ന സ്ത്രീപക്ഷ സിനിമ ആയിരുന്നില്ല ഇത്

ലളിതമായ അവതരണം, ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ കൃത്യമായ രീതിയിൽ സസ്പെൻസ് ഒളിപ്പിച്ചു തന്നെ കാണിച്ചിരിക്കുന്നു

കലാഭവൻ ഷാജോൺ പെർഫെക്ട് കാസ്റ്റ് ആണ്. സിനിമയുടെ ടൈറ്റിൽ കഥാപാത്രമായി ഷാജോൺ വളരെ മികച്ച പ്രകടനമാണ് സിനിമയിൽ കാഴ്ചവെച്ചിരിക്കുന്നത്. സിനിമയിൽ ഷാജോൺ ഇല്ലാത്ത സീനുകൾ വളരെ ചുരുക്കമാണ്. ഒരു സിനിമയെ മുഴുവനായി തോളിലേറ്റിയ പ്രകടനം.

എറ്ററോ എന്ന 48 കാരിയും മുർമൻ എന്ന സമപ്രായക്കാരനും തമ്മിലുള്ള പ്രണയം

ഒരു ചെറിയ ഷോപ്പ് നടത്തുന്ന എറ്ററോക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനത്തിലെ ഡ്രൈവറോട് പ്രണയം തോന്നുകയും അയാളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്യുന്നു. ആ പ്രണയവും അതിൻറെ സ്വാഭാവികവും എന്നാൽ നാം പ്രതീക്ഷിക്കാത്ത അന്ത്യവുമൊക്കെ പറഞ്ഞ് കൊണ്ട് സ്ത്രീകളുടെ സ്വാതന്ത്ര്യം നേരിടുന്ന പ്രശ്നങ്ങളെ ആവിഷ്കരിക്കുകയാണ് സംവിധായിക

ചിരിപ്പിക്കുന്ന പ്രണയകഥ

ന്നാ താൻ കേസുകൊട് എന്ന സിനിമയിലൂടെ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ യാഥാർഥ്യബോധത്തോടെ എങ്ങനെ അവതരിപ്പിക്കണമെന്ന് കാണിച്ചു തന്ന സംവിധായകനാണയാൾ. തൊട്ടാൽ പൊള്ളുന്ന രാഷ്ട്രീയ സാഹചര്യമുള്ള നാട്ടിൽ ഒരു സാമൂഹിക പ്രാധാന്യമുള്ള വിഷയം മൃദുവായ ആക്ഷേപഹാസ്യത്തിലൂടെ എങ്ങനെ അവതരിപ്പിക്കാമെന്ന് കാണിച്ചുതന്ന മികച്ച കലാകാരനാണ് രതീഷ്.

കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ വികസിക്കുന്ന കഥ, ലോകത്തിൽ എവിടെയുള്ളവർക്കും പെട്ടെന്ന് പരിചിതമാകുന്ന വികാരങ്ങൾ

ഇരാവതിയുടെയും പ്രീതത്തിന്റെയും ബന്ധത്തെ എന്താണ് വിളിക്കേണ്ടത് എന്ന് മനസ്സിലാകില്ല. അത്രയ്ക്കും സങ്കീർണം ആണ് അവരുടെ ബന്ധം. ഒരു മെട്രോ ട്രെയിനിൽ വച്ച് കണ്ട് മുട്ടിയ രണ്ടു പേര്. അതിൽ ഇരാവതിയ്ക്കു ട്രെയിനിൽ യാത്ര ചെയ്യാൻ ഭയമാണ്. അതിനു പിന്നിൽ ഒരു കാരണമുണ്ട്.അവളുടെ ഭൂതക്കാലവും ആയി ബന്ധപ്പെട്ടത്.