ഏറനാടിന്റെ മണ്ണിലും മനസിലും കമ്യൂണിസത്തിന്റെ വിത്തു വിതക്കാന്‍ നിയോഗിക്കപ്പെട്ട ധീര വിപ്ലവകാരിയായിരുന്ന സഖാവ് കുഞ്ഞാലിയെ കാളികാവ് പള്ളിപ്പറമ്പിന്റെ ആറടിമണ്ണില്‍ അടക്കിയശേഷം ചേര്‍ന്ന അനുശോചനയോഗത്തിനു മുമ്പ് സഖാക്കള്‍ വിളിച്ച മുദ്രാവാക്യമായിരുന്നു അത്. 1969ജൂലൈ 29ന്റെ പുലര്ച്ചെയില് അന്ന്...
കുഞ്ഞാലിയും സഹപ്രവര്‍ത്തകരുമാണ് ഒന്നിച്ച് അറസ്റ്റിലായിരിക്കുന്നത്. കരുവാരക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. വാര്‍ത്ത ഏറനാട്ടിലെങ്ങും പരന്നു.
ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയില്‍ വേരുറച്ചതിനുശേഷമായിരുന്നു കാര്‍ഷികവൃത്തി ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായി കണ്ടിരുന്ന ജനവിഭാഗങ്ങളെയും സാമ്രാജ്യത്വ വിരുദ്ധ കലാപങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയുണ്ടായത്.ബ്രിട്ടീഷുകാര്‍ കാര്‍ഷിക രംഗത്തും ഭൂനികുതികളിലും വരുത്തിയ മാറ്റങ്ങളായിരുന്നു ഇത്തരം കലാപങ്ങള്‍ക്കു പിന്നിലെ ഹേതുവും. കര്‍ഷക...
വന്‍കിട ഭൂവുടമകള്‍ക്കു കീഴില്‍ കഴുതകളെ പോലെ പണിയെടുക്കാന്‍ വിധിക്കപ്പെട്ടിരുന്ന ഒരു ജന സമൂഹത്തിന്റെ ആവാസകേന്ദ്രമായിരുന്നു അന്പതുകളിലെ കിഴക്കന്‍ ഏറനാട്. സ്ഥാപിത താത്പര്യങ്ങള്‍ക്കായി അവര്‍ ഒരുപറ്റം പട്ടിണിപ്പാവങ്ങളെ ചൂഷണം ചെയ്തു. ചവിട്ടിയരച്ചു. അവകാശങ്ങള്‍ നിഷേധിച്ചു. അവരുടേത് മാത്രമായ...
കല്‍ക്കത്താ തീസിസിന്റെ പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ച കാലം. ബി ടി രണദിവേയുടെ തീവ്രവാദപരമായ സിദ്ധാന്തത്തിന്റെ കരുത്തനായ അനുകൂലിയായിരുന്നു കുഞ്ഞാലിയും. കല്‍ക്കത്താ തീസീസിന്റെ പേരില്‍ പാര്‍ട്ടിക്കുണ്ടായ നഷ്ടം കനത്തതായിരുന്നു. അതിനുകൊടുക്കേണ്ടിവന്ന വിലയോ ഭയാനകവുമാണ്. പോലീസ് വേട്ട...
1948 ഫിബ്രുവരി 28മുതല്‍ മാര്‍ച്ചുവരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ടാം കോണ്‍ഗ്രസ് കല്‍ക്കത്തയില്‍ നടന്നു.രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യം ശരിക്കുള്ളതല്ലെന്നതായിരുന്നു വിലയിരുത്തല്‍. രാഷ്ട്രീയവും സാമ്പത്തികവുമായ അടിമത്വം തുടര്‍ന്നുപോകാനാണ് സാമ്രാജ്യത്വ ശക്തികള്‍ പരിശ്രമിക്കുന്നത്. അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നാണയപെരുപ്പവും...
കേട്ട വിവരങ്ങള്‍ സത്യമായിരുന്നു. അത് സ്ഥിരീകരിക്കുന്നതിന് വേണ്ട തെളിവുകള്‍ വിശ്വസ്തരില്‍ നിന്ന് തന്നെ ലഭിച്ചു. അപ്പോള്‍ സന്തോഷവും സങ്കടവും ഒരു പോലെയുണ്ടായി ആയിഷുമ്മക്ക്. പട്ടാളത്തിലുള്ള ജോലിയല്ലെ. വീട്ടിലിരിക്കുന്നവര്‍ക്ക് ഒരു സമാധാനവും തരാത്തതാണത്. ഇനി എന്തായാലും കുഞ്ഞാലി...
കുഞ്ഞാലിയെ അധ്യാപകര്‍ക്കെല്ലാം വലിയ കാര്യമായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലുമുണ്ടായിരുന്നു ആ മികവ്. മറ്റു കുട്ടികളെയൊക്കെ വളരെ പിന്നിലാക്കിയിരുന്ന ബുദ്ധി സാമര്‍ത്ഥ്യം. അവനൊരു ചുണക്കുട്ടിയാണെന്നായിരുന്നു അവര്‍ക്കിടയിലുണ്ടായിരുന്ന അഭിപ്രായം. എന്ത് വന്നാലും അവനെ തുടര്‍ന്ന് പഠിപ്പിക്കണമെന്നും ഹെഡ്മാസ്റ്റര് ആയിഷുമ്മയെ...