സ്നേഹത്തിന്റെ മധുരമാണ് എനിക്ക് പോപ്പിന്‍സ് മിഠായികള്‍ നല്‍കുന്നത്. അതുകൊണ്ട് തന്നെ എവിടെ കണ്ടാലും ഒരു പാക്കറ്റ് ഞാനറിയാതെ വാങ്ങിപോകും എന്റെ കുട്ടികള്‍ക്ക് വേണ്ടി.
മറ്റൊരു സ്കൂളിലേക്കുള്ള ഒരു പറിച്ചു നടല്‍ എന്റെ കുഞ്ഞു മനസ്സിനെ ഒരുപാട് വേനിപ്പിച്ചിരുന്നു . സ്കൂള്‍ പടവുകള്‍ ഇറങ്ങുമ്പോള്‍ ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ അകമേ വിങ്ങിയ ഒരുപാട് നാളുകള്‍.. ഇനി ഒരിക്കല്‍ പോലും അവിടെക്കൊരു...
രണ്ടാം ക്ലാസിലെ കൊല്ല പരീക്ഷക്ക് കിട്ടിയത് അഞ്ചുമാര്‍ക്ക്. കറുത്ത സ്ളേറ്റില്‍ വെളുത്തുകിടന്ന അഞ്ചിനുമുകളിലൂടെ വിരലോടിച്ച് വിരല്‍തുമ്പത്ത് തടഞ്ഞ ചോക്കുപൊടികൊണ്ട് അടുത്തൊരു പൂജ്യമിട്ട് അമ്പതാക്കി പരീക്ഷക്ക് അമ്പതില്‍ അമ്പതും വാങ്ങി വീട്ടില്‍ വീരനായി.