Tag: Short film
സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറില്‍ കയറിയ ആണിന്റെ അവസ്ഥ – വീഡിയോ കണ്ടു നോക്കൂ …
സാധാരണക്കാരനായ ഒരു യുവാവ് സ്ത്രീകള്‍ നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ കയറി. പിന്നീട് നടന്നതൊന്നു കണ്ടു നോക്കൂ ...
എന്‍ ഫ്രണ്ട പോലെയാരു മച്ചാ ??? : വീഡിയോ
ഇത് സൗഹൃത്തിന്റെ കഥയാണ്...സുഹൃത്ത് ബന്ധത്തിന്റെ കഥയാണ്..!!!
“കൈയ്യിലൊരു നയാ പൈസയില്ലാ…ബെഗ് ബ്രോ..” – മലയാളം ഷോര്‍ട്ട് ഫിലിം.
കയ്യില്‍ നയാ പൈസ ഇല്ലാത്ത കാലം ആര്‍ക്കും വരും, ചിലപ്പോ തെണ്ടി പോകുന്ന അവസ്ഥ. ഒരു തെണ്ടിയുടെ അടുത്ത് തെണ്ടേണ്ടി വന്നാലോ ??? ഈ കോമഡി ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ...
ബസില്‍ പെമ്പിള്ളേരുടെ പിറകെ നിന്ന് ശല്യം ചെയ്യുന്നവരെ, ഇമ്മാതിരി പണി നിങ്ങള്‍ പ്രതീക്ഷിക്കില്ല – വീഡിയോ
സ്കൂള്‍ തുടങ്ങുന്ന സമയങ്ങളില്‍ ബസിലും മറ്റും യാത്ര ചെയ്യുന്നവര്‍ സ്ഥിരമായി കാണുന്ന കാഴ്ചയാകും പെമ്പിള്ളേരുടെ പിറകെ നിന്ന് ശല്യം ചെയ്യുന്ന യുവാക്കള്‍.
‘ബ്ലഡി മല്ലൂസ്’ – ഒരു ഷോര്‍ട്ട് ഫിലിം വീഡിയോ
ഒരു ന്യൂ ജനറേഷന് ദാസന്റെയും വിജയന്റെയും കഥയാണ് ഈ ഹ്രസ്വ ചിത്രം ഉദ്ദേശിക്കുന്നത്. രസകരമായ ഈ ഷോര്‍ട്ട് ഫിലിം വീഡിയോ ഒന്ന് കണ്ടു നോക്കൂ ....
ഇത് ഹാപ്പി എന്‍ഡിംഗ് ലവ് സ്റ്റോറി…!
ഈ ലോകത്തെ മികച്ചതും ഏറ്റവും സുന്ദരമായതൊന്നും കാണാനോ, കേള്‍ക്കാനോ തൊടാണൊ സാധിക്കില്ല. അത് തീര്‍ച്ചയായും മനസ്സ് കോണ്ട് അനുഭവിച്ചറിയേണ്ടതാണെന്ന് ഹെലന് കെല്ലര്‍ പറഞ്ഞത് നൂറുവട്ടംശരിയാണെന്ന് ഈ വീഡിയോതെളിയിക്കും
യാഥാര്ത്യത്തിന്റെ നേര്‍ക്കാഴ്ചയുമായി ‘നീര്‍ക്കുമിളകള്‍’ -ഷോര്‍ട്ട് ഫിലിം
സംരക്ഷകന്‍ തന്നെ സംഹരിക്കുവാന്‍ തുനിഞ്ഞു നില്ക്കുന്ന വൈരുധ്യാവസ്ഥയിലാണ് ഇന്നത്തെ സമൂഹം.ആ സമൂഹത്തിനു നേരേ സ്വയം വിമര്‍ശനത്തിന്റെ കണ്ണാടി തുറന്ന് വെച്ചിരിക്കുകയാണ് 'നീര്‍ക്കുമിളകള്‍'.
പതിനൊന്നാം മണിക്കൂറിന്റെ കഥ പറയുന്ന ’11മത് അവര്‍’ യുട്യുബില്‍ തരംഗമാകുന്നു…
ഭയം സിഗരറ്റ് പുകയ്ക്ക് ഉള്ളില്‍ ഒതുക്കി, ബുദ്ധിപൂര്‍വ്വം വിക്റ്റര്‍ ആ അതിഥിയെ നേരിട്ടു...ബാക്കി സസ്പ്പെന്സ്..യു ട്യുബില്‍ തരംഗമാകുന്ന അഭിലാഷ് സുധിഷ് അണിയിച്ചു ഒരുക്കിയ 11മത് അവര്‍ ഒന്ന് കണ്ടു നോക്ക്..
ഷോര്‍ട്ട് ഫിലിം – മുസ്തഫ
മലപ്പുറത്ത് നിന്നും തൃശ്ശൂരില്‍ എത്തുന്ന ഒരു യുവാവ് ആണ് മുസ്തഫ. തൃശ്ശൂരിലെ ഒരു വീട്ടില്‍ ജോലിക്ക് നില്ക്കുന്ന ഇയാള്‍ അവിടെ കാണിച്ചു കൂട്ടുന്ന രസകരമായ സംഭവങ്ങള്‍ ആണ് ഈ ഷോര്‍ട്ട്ഫിലിമില്‍ അവതരിപ്പിച്ചിരിക്കുന്നത്. വളരെ തന്മയത്വത്തോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടുനോക്കൂ..
ആളെ പേടിപ്പിച്ച് കൊല്ലുന്ന ഷോര്‍ട്ട് ഫിലിം; ലൈറ്റുകള്‍ താനേ ഒഫാകുന്നു; ഇരുട്ടില്‍ രൂപം തെളിയുന്നു
നിങ്ങള്‍ ഒരു ലോലഹൃദയമുള്ളവര്‍ ആണെങ്കില്‍ ഈ ഷോര്‍ട്ട് ഫിലിം കാണാന്‍ വരികയെ വേണ്ട. ലൈറ്റുകള്‍ താനേ ഒഫാകുന്നു; ഇരുട്ടില്‍ രൂപം തെളിയുന്നു. ശ്വാസമടക്കിപ്പിടിച്ച് ഇരുന്നു കണ്ടോളൂ.
Forgive Me – ഷോര്‍ട്ട് ഫിലിം
പോപ്പിന്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, നിക്കു സി.വി തിരക്കഥ എഴുതി, ബാജോ മാത്യു സംവിധാനം ചെയ്ത FORGIVE ME എന്ന ഷോര്‍ട്ട് ഫിലിം യൂ ടൂബില്‍ കാണാം. "പ്രണയം എന്നതു പരസ്യമായ രഹസ്യമാണ്, അത് വില കൊടുത്താല്‍ കിട്ടില്ല". എന്ന സന്ദേശം ഈ ഷോര്‍ട്ട് ഫിലിമില്‍ നിന്ന് മനസിലാകും
ഓരോ മനുഷ്യരിലും ഒരു പീഡകന് ഒളിഞ്ഞിരിക്കുന്നുവോ ?
എന്തെ ഇങ്ങനെ ഒരു സംശയം എന്ന് ചോദിക്കുവാന്‍ വരട്ടെ, നമ്മള് സ്വയം ഒന്ന് ചിന്തിച്ചാല്‍ മതി. നമ്മള് എത്ര മാത്രം ബലാല്‍സംഗങ്ങളെയും മറ്റും കുറ്റം പറഞ്ഞാലും ഒരു ദിവസം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നിമിഷം നമ്മുടെ മനസ്സില്‍ നിന്നും ആ പീഡകന് പുറത്ത് വരുന്നു എന്നാണ് ഈ വീഡിയോ നമ്മെ പഠിപ്പിക്കുന്നത്. കണ്ടു നോക്കൂ ഈ ഷോര്‍ട്ട് ഫിലിം
അല്‍ മൊയ്തുവിന്റെ കള്ള് ജിഹാദ്
കയ്യില്‍ തസ്ബീഹ് മാല (ജപമാല) പിടിച്ച് കള്ള് കച്ചവടം നടത്തുന്ന മലപ്പുറം കാക്കയുടെ കഥാപാത്രത്തെ കള്ള് ജിഹാദിലേക്ക് സന്നിവേശിപ്പിച്ച രീതി നന്നായിട്ടുണ്ട്. വീര്യമുള്ള കള്ള് നല്കി ആളുകളെ മയക്കിക്കിടത്തിയ ശേഷം തലയില്‍ പൊന്നാനിത്തൊപ്പി കമഴ്ത്തിയാണ് അല്‍ മൊയ്തു മതം മാറ്റം നടത്തുന്നത്. ഇത്തരം കഥകള്‍ ആളുകള്‍ വിശ്വസിക്കുമോ എന്ന് ചോദിച്ചാല്‍ ലവ് ജിഹാദ് വിശ്വസിച്ച കിഴങ്ങന്മാര് ഇതും വിശ്വസിക്കും എന്നാണ് സെന്സേഷന് എക്സ്പേര്‍ട്ടിന്റെ മറുപടി.
കൊടുത്താല്‍ കൊല്ലത്തും കിട്ടും.. എല്ലാ ആണുങ്ങളും ഇത് ഒന്ന് കാണണം
കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പണ്ടാരോ പറഞ്ഞത് എത്ര സത്യമാണെന്ന് ഈ ഷോര്‍ട്ട് ഫിലിം കണ്ടാല്‍ നിങ്ങള്‍ക്ക് ബോധ്യമാകും. കാരണം നട്ടപ്പാതിരക്ക് മറ്റുള്ളവരുടെ പെങ്ങന്മാരെ വിളിച്ചു സൊള്ളാനും മതില് ചാടാനും പോകുന്ന നമ്മുടെ യുവാക്കള്‍ തങ്ങള്‍ക്കും പെങ്ങന്മാരുള്ള കാര്യം മറന്നുവോ?
തര്‍പ്പണം – ഷോര്‍ട്ട് ഫിലിം
മരണം അങ്ങനെയാണ്. അപ്രതീക്ഷിതമായി കടന്നു വരും. അതിന്റെ കടന്നു വരവുകള്‍ പലരിലും പലതരത്തിലാണ് പ്രതിഫലിക്കുന്നത് 'നശ്വരമായ ദേഹത്തിന്റെ യാത്രകളില്‍ നിന്നും ദേഹിയുടെ അനശ്വരമായ പ്രയാണത്തിലേക്കുള്ള കൂടുമാറ്റമാണ് മരണം.
നഷ്ടപ്പെട്ടുപോയ ബാല്യത്തിന്റെ നോവുള്ള സുഖമറിയാന്‍ ഒരു സുന്ദരമായ ഷോര്‍ട്ട് ഫിലിം
ബാല്യകാല ഓര്‍മ്മകള്‍.. അതെത്ര നൊമ്പരമുള്ളത് ആണെങ്കിലും മധുരമൂറും. അങ്ങനെയുള്ള ഒരു നോവോര്‍മയുടെ മാധുര്യമാണ് ഇതു കാണുമ്പോള്‍ ഹൃദയത്തില്‍ ഉണ്ടാവുക. പത്തു മിനുട്ട് കൊണ്ട് നമ്മുടെ ഉള്ളം തൊടുന്ന ഒരു കഥ മനോഹരമായി അവതരിപ്പിച്ച സംവിധായകന് റിനോയ് കല്ലൂരിന്റെ എഴുത്തിനും വല്ലാത്തൊരു ലാളിത്യവും വശ്യതയും ഉണ്ട്.
ഇടുക്കി ഗോള്‍ഡ് ഉണ്ടോ? കോമഡി ഷോര്‍ട്ട് ഫിലിം ശ്രദ്ധ പിടിച്ചു പറ്റുന്നു
ഇടുക്കി ഗോള്‍ഡ് ഉണ്ടോ എന്ന പേരില്‍ ഇടുക്കി ഗോള്‍ഡ് സിനിമ തീമിനെ ആസ്പദമാക്കി ഒരു സംഘം ചെറുപ്പക്കാര്‍ നിര്‍മ്മിച്ച കോമഡി ഷോര്‍ട്ട് ഫിലിം ശ്രദ്ധ പിടിച്ചു പറ്റുന്നു. ഇടുക്കി ഗോള്‍ഡ് എന്ന കഞ്ചാവ് തേടി ഒരു കടല്‍ത്തീരത്ത് പോകുന്ന യുവാവിന്റെ രംഗങ്ങളാണ് ഷോര്‍ട്ട് ഫിലിമില്‍ ഉള്ളത്. കണ്ടു നോക്കൂ.
ഈ രാത്രി നിങ്ങള്‍ കണ്ടിരിക്കേണ്ട ഷോര്‍ട്ട് ഫിലിം – മിസ്റ്റെറി – (ഹൊറര്‍ )
ഈ രാത്രി ഉറങ്ങും മുന്‍പേ നിങ്ങള്‍ കണ്ടിരിക്കേണ്ട ഒരു ഷോര്‍ട്ട് ഫിലിം ആണ് മിസ്റ്റെറി. മലയാളം ഷോര്‍ട്ട് ഫിലിം ചരിത്രത്തില്‍ ഹൊറര്‍ ഫീലിംഗ് തരുന്ന ചുരുക്കം ചില ഷോര്‍ട്ട് ഫിലിമുകളില്‍ ഒന്നാണിത്. മൂന്നു സുഹൃത്തുക്കള്‍ക്കിടയില്‍ ഒരു ദിവസം സംഭവിക്കുന്ന കാര്യങ്ങള്‍ ആണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ ഇതിവൃത്തം. ബാക്കി സ്ക്രീനില്‍
പാസ് വേഡ് – ചിന്തോദ്വീപകമായ ഒരു ഷോര്‍ട്ട് ഫിലിം
ന്യൂ ജെനറേഷന് തമാശകളും ചിരിക്ക് വകനല്കുന്ന മറ്റ് കാര്യങ്ങളും നിറഞ്ഞ ഷോര്‍ട്ട് ഫിലിമുകളുടെ യൂട്യൂബ് കുത്തൊഴുക്കുകള്‍ക്കിടയില്‍ ചിന്തക്ക് വക നല്കുന്ന മറ്റൊരു ഹ്രസ്വചിത്രം കാണാനിടയായി. പാസ് വേഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ഓണ്‍ലൈന്‍ മീഡിയയിലെ ഇന്നത്തെ യുവത്വത്തിന്റെ ജീവിതത്തിന്റെ കഥയാണു പറയുന്നത്.
ഒരു കട്ടന്‍ ചായ തരംഗമാകുന്നു…
നിതിന്‍ രാജ് അറോളിന്റെ "ബ്ലാക്ക് ടീ" യൂ ടുബില്‍ വമ്പന്‍ ഹിറ്റ്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേര് ഈ ഷോര്‍ട്ട് ഫിലിം ഇതിനകം കണ്ടു കഴിഞ്ഞു. കാസര്‍ഗോഡ് LBS കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഈ കട്ടന്‍ ചായ തയാറാക്കിയിരിക്കുന്നത്. നിങ്ങളും കണ്ടു നോക്കൂ...
ഒരു ക്യാമറ വാങ്ങുന്നത് കൊണ്ട് നിങ്ങളൊരിക്കലും ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നില്ല
ഒരു ക്യാമറ വാങ്ങുന്നത് കൊണ്ട് നിങ്ങളൊരിക്കലും ഒരു ഫോട്ടോഗ്രാഫര്‍ ആകുന്നില്ല, മറിച്ച് അപ്പോള്‍ നിങ്ങളൊരു ക്യാമറയുടെ ഉടമ മാത്രമാണ് ആകുന്നതു. കണ്ടു നോക്കൂ ഈ ഷോര്‍ട്ട് ഫിലിം
സര് ലഡ്ഡു 2: നിങ്ങളെ പൊട്ടിച്ചിരിപ്പിച്ച ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗം ഇറങ്ങി
താന്‍ വഴിയരുകില്‍ കണ്ട ഒരു പെണ്‍കുട്ടിയെ ലൈനടിക്കനായി തനിക്കുണ്ടായിരുന്ന നല്ല ശമ്പളമുള്ള ജോലി രാജി വെച്ച് കുട്ടി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇന്റര്‍വ്യൂനായി വരുന്നതും അവിടെയുള്ള മറ്റു അപേക്ഷകരെ ഇയാള ഓരോ അടവുകള്‍ പ്രയോഗിച്ചു ഓടിക്കുന്നതും വീഡിയോയില്‍ പ്രമേയം ആകുന്നു. തുടര്‍ന്ന് ഇയാളെ ജോലിക്ക് എടുക്കുന്നു. അതായിരുന്നു 2012 ലെ സര് ലഡ്ഡു എന്ന പേരില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ഷോര്‍ട്ട് ഫിലിമിന്റെ തീം. അഞ്ചര ലക്ഷത്തോളം കാഴ്ചക്കാരെ സ്വന്തമാക്കിയ ആ കിടിലന്‍ ഷോര്‍ട്ട് ഫിലിമിന്റെ രണ്ടാം ഭാഗവുമായി കൊച്ചിയിലെ നിയോ ഫിലിം ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്കൂള്‍ വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്.
കല്ല്: കണ്ടിരിക്കേണ്ട ഒരു ഷോര്‍ട്ട് ഫിലിം
ജീവിതത്തില്‍ സ്നേഹം ഒരു ഭാരമാണ്. സ്നേഹമുള്ളവര്‍ക്ക് നെഞ്ചിനിടയില്‍ ഒരു കല്ല് വച്ചതുപോലെ ഒരു ഭാരം അനുഭവപ്പെടുന്നു. ഈ തത്വം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിരിക്കുന്ന ഒരു ലഘു ചിത്രമാണ് കല്ല്. നിങ്ങള്‍ ഇതൊന്നു കണ്ടു നോക്കൂ.
ടോയിലറ്റ് ഷോര്‍ട്ട്ഫിലിം
നമ്മെ ഏറെ ചിന്തിപ്പിക്കുന്ന ഒരു ഷോര്‍ട്ട്ഫിലിം ആണ് ടോയിലറ്റ്. ഹാരിസണ്‍ നിര്‍മ്മിച്ച ഷോര്‍ട്ട്ഫിലിം ഒന്ന് കണ്ടു നോക്കൂ.
കിട്ടോ? ഹ നിങ്ങള്‍ പറ.. കിട്ടോ? ഷോര്‍ട്ട് ഫിലിം
ബസില്‍ നിന്ന് യത്ര ചെയ്യുന്ന യുവത്വം തുളുമ്പുന്ന നിങ്ങളോട് അടുത്തുള്ള സീറ്റില്‍ ഇരിക്കുന്ന സുന്ദരിയായ യുവതി ഇരിക്കാന്‍ പറഞ്ഞാല്‍ ? യാതൊരു പരിചയവുമില്ലാത്ത നിങ്ങളുമായി അവര്‍ പരിചയപ്പെടാന്‍ വന്നാല്‍ ? അതും പോരാഞ്ഞ് അവരുടെ വീട്ടിലേക്ക് ക്ഷണിക്കുകയും കൂടി ചെയ്താല്‍? കിട്ടോ? ഹ നിങ്ങള്‍ പറ.. കിട്ടോ? ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ.
ഇതാണോ ന്യൂ ജനറേഷന് തുണ്ടുപടം ?
ഈ ന്യൂ ജനറേഷന് തുണ്ടുപടം എന്ന് വെച്ചാല്‍ ഇതാണോ? നമ്മുടെ ഇക്കാലത്തെ യുവതലമുറയെ കളിയാക്കി കൊണ്ട് ഇറക്കിയ ഈ ഷോര്‍ട്ട് ഫിലിം നിങ്ങള്‍ കാണാതെ പോകരുത്. ഇതെന്തേ ഒരു സിനിമയായില്ല എന്നാണ് യൂട്യൂബില്‍ ഈ ഷോര്‍ട്ട് ഫിലിം കണ്ടവര്‍ ചോദിക്കുന്നത്. തന്റെ റോള്‍ അനശ്വരമാക്കി ക്കൊണ്ട് തട്ടത്തിന് മറയത്ത് ഫെയിം അജു വര്‍ഗീസ് നിങ്ങളെ ചിരിപ്പിക്കുക തന്നെ ചെയ്യും. കണ്ടു നോക്കൂ ഈ തുണ്ടുപടം..
മലയാളത്തിലെ ഏറ്റവും കൂതറ ഷോര്‍ട്ട് ഫിലിം ഇതാ !!!. കണ്ടു നോക്കൂ.. !!
ഷോര്‍ട്ട് ഫിലിമുകള്‍ തഴച്ചു വാഴുന്ന ഈ കാലത്ത് ഇങ്ങനെ ഒരു അവസ്ഥ നേരിട്ട ഒരു ഷോര്‍ട്ട് ഫിലിം മാത്രമേ ഉണ്ടാകാന്‍ സാധ്യത ഉള്ളു. തെറിവിളികള്‍ കൊണ്ട് അമ്മാനമാടിയ മലയാള ഷോര്‍ട്ട് ഫിലിം 'തിരിച്ചു വരവ് ' വീണ്ടും യൂട്യൂബില്‍ തിരിച്ചു വരവ് നടത്തി. മദ്യപാനത്തെ ആസ്പദമാക്കി ഏതാനും ചില വ്യക്തികള്‍ നിര്‍മിച്ച ഈ ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തു ആദ്യ ആഴചയില്‍ തന്നെ തെറി വിളികള്‍ കൊണ്ട് മൂടപ്പെട്ടിരുന്നു. കണ്ടു നോക്കൂ...
സപ്ലി അടിച്ചു നടക്കുന്ന ബിടെക്കുകാരെ നിനക്കെന്താ പുച്ഛമാണോ? – ഷോര്‍ട്ട്ഫിലിം
സപ്ലി അടിച്ചു നടക്കുന്ന കേരളത്തിലെ ബിടെക്കുകാര്‍ക്ക് സമര്‍പ്പിക്കാം നമുക്ക് ഈ ഷോര്‍ട്ട് ഫിലിമിനെ. ഇത് കാണുമ്പോള്‍ കയ്യിലും കാലിലും എണ്ണിയാല്‍ തീരാത്ത സപ്ലിയുള്ള ഏതൊരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിക്കും ഇത് തന്റെ കഥയാണോ എന്ന സംശയം തോന്നിപ്പോകാം. അതിനു കാരണം ഈ ഷോര്‍ട്ട് ഫിലിമിന്റെ പിറകില്‍ പ്രവര്‍ത്തിച്ചവര്‍ സ്വന്തം ജീവിതമാണ് ഇവിടെ പകര്‍ത്തിയത്. കണ്ടു നോക്കൂ, ഏതൊരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും കാണേണ്ട ഷോര്‍ട്ട് ഫിലിം
ഈ ചായക്ക് കടുപ്പമില്ല എന്ന് ആര് പറഞ്ഞു ?
ന്യൂ ജനറേഷന് സിനിമ എന്ന് പറഞ്ഞു മുറവിളി കൂട്ടുന്ന ഇന്നത്തെ കാലത്തും, സിനിമകള്‍ക്ക് ആശയ ദാരിദ്ര്യം നേരിടുന്നു എന്ന് പറയുന്നവര്‍ക്കും ഒന്ന് കൂടി ചിന്തിക്കാനുള്ള ഒരു കച്ചി തുരുമ്പ് കൊടുക്കുകയാണ് ഈ സിനിമ എന്ന് വേണമെങ്കില്‍ പറയാം.
പര്‍ദ്ദ – ഷോര്‍ട്ട് ഫിലിം
കരിവളയും,കാല്തളയും,മുല്ലപ്പൂ പുഞ്ചിരിയും നിഷ്കളങ്കതയുടെ പൂനീലാവാണ് മനുഷ്യ ഹൃദയങ്ങളില്‍ പരത്തിയിരുന്നത്. മടിയിലിരുത്തി ഓമനിച്ചു, തോളില്‍ കയറ്റി കഥകള്‍ കേള്‍പ്പിച്ചും, കവിളുകളില്‍ മുത്തമിട്ട് സ്നേഹം പകര്‍ന്നും, മേലാകെ ഇക്കിളിപ്പെടുത്തി കൊഞ്ചിച്ചും ചെറുബാല്യങ്ങളെ ഭാരതീയര്‍ ഉല്‍സവങ്ങളാക്കി നെഞ്ചോട് ചേര്‍ത്തിരുന്നു. പൊയ്പോയ ബാലസ്മൃതിയില് സംസ്കൃത മനസ്സുകള്‍ അഭിരമിക്കുമ്പോള്‍ ഭാരത്തില്‍ പിഞ്ചു പെണ്‍ബാല്യങ്ങള്‍ കടിച്ചുകീറപ്പെടുകയാണ്. തത്ത്വമസിയും ഭഗവദ്ഗീതയും,ബൈബിളും, ഖുറാനും,ഗുരുഗ്രന്ഥസാഹിബും..തത്വചിന്തയുടെയും ദൈവീകതയുടെയും ആയിരമായിരം സ്തുതി വചനങ്ങല്‍ ഉയരുമ്പോഴും കാമവെറിയുടെ കഴുകന്കാലുകള്ക്കിടയില് പിഞ്ചുബാല്യങ്ങള്‍ പിടയുകയാണ്. ഇവിടെ പര്‍ദ്ദ ജനിക്കുന്നു.