കള്ളക്കൃഷ്ണാ, കരുമാടീ – സുനില്‍ എം എസ് എഴുതുന്ന രസകരമായ കഥ !

അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? ഉണ്ടാകാനിടയില്ല. എന്നാല്‍ ഞാനനുഭവിച്ചിട്ടുണ്ട്. അതും വിവാഹം കഴിഞ്ഞയുടനെ.

വര്‍ഗ്ഗീസ് ചാക്കോയ്ക്ക് ഓണമാഘോഷിയ്ക്കാം (കഥ) – സുനില്‍ എം എസ്

‘എടോ, വര്‍ഗ്ഗീസ്, താനിങ്ങു വന്നേ.’ ഉമ്മച്ചന്റെ ഗൌരവത്തിലുള്ള വിളി കേട്ട്, അങ്ങകലെയുള്ള സീറ്റില്‍ നിന്നു തല നീട്ടി നോക്കിക്കൊണ്ടു വര്‍ഗ്ഗീസ് ചാക്കോ ചോദിച്ചു, ‘എന്നെയാണോ, സാറേ?’

മേരിയ്ക്ക് വ് വ് വ് വിക്കുണ്ടോ (നര്‍മ്മകഥ) – സുനില്‍ എം എസ്

‘നിങ്ങള്‍ടെ മാര്യേജ് ലവ് മാര്യേജായിരുന്നോ, മേരിസാറേ?’ ഷെരീഫയുടെ ശബ്ദത്തില്‍ ആകാംക്ഷ നിറഞ്ഞിരുന്നു.

ശ്രീമുവിന്റെ അമ്മ, എന്റേയും (കഥ) – സുനില്‍ എം എസ്

ഷേവു ചെയ്യുന്നതിനിടയില്‍ ശ്രീമു പിന്നില്‍ വന്ന് ഭിത്തിയില്‍ ചാരി നില്‍ക്കുന്നതു കണ്ടു. നല്ല മൂഡിലാണെങ്കില്‍ ഇതല്ല അവളുടെ പതിവ്. പുറകിലൂടെ വരിഞ്ഞു മുറുക്കി പുറത്ത് ഉമ്മ വയ്ക്കും. എനിയ്ക്ക് തിരിയാനാകും മുമ്പെ അവള്‍ ഓടിപ്പോയിട്ടുമുണ്ടാകും.

വൈശാഖപൌര്‍ണമി – ഭാഗം എട്ട് (കഥ)

കട്ടിലിന്നടുത്ത് നീട്ടിപ്പിടിച്ച മോതിരവുമായി ഒരു മുട്ടൂന്നി നിന്ന് വിശാഖത്തിന്റെ കണ്ണിലേയ്ക്ക് പ്രാര്‍ത്ഥനയോടെ നോക്കുന്ന സദാനന്ദ്. അടുത്ത്, മന്ദസ്‌മേരത്തോടെ നില്‍ക്കുന്ന, ബ്രീച്ച് കാന്റിയിലെ പ്രശസ്തനായ ഡോക്ടര്‍. ആകാംക്ഷയോടെ, പുഞ്ചിരിച്ചുകൊണ്ട് ചുറ്റും നില്‍ക്കുന്ന നേഴ്‌സുമാര്‍.

കുക്കു (കഥ)

ഇന്നലെ ചോറൂണ് നടത്തിക്കഴിഞ്ഞതല്ലേ. ഇന്നു പേരുവിളിയും നടത്താം, ശാരദ പറഞ്ഞു. “കാക്കേ” എന്നു തന്നെ വിളിയ്ക്കാം”, ഞാനെന്‍റെ ഭാവനയില്‍ നിന്നു വന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചു. “പോ ചേട്ടാ.” ഞാനവതരിപ്പിച്ച പ്രമേയം അവള്‍ ചര്‍ച്ചയ്ക്കെടുക്കുക പോലും ചെയ്യാതെ വീറ്റോ ചെയ്തു. ഇവിടുത്തെ ഭരണഘടനയില്‍ വീറ്റോയ്ക്കുള്ള അവകാശം വേറെയാര്‍ക്കുമില്ല. അവള്‍ കാക്കക്കുഞ്ഞിനെ കൈയ്യിലെടുത്തുപിടിച്ചു കൊണ്ട് അതിന്‍റെ നേരേ നോക്കി “കുക്കൂ” എന്നു ‘പേരുവിളി’ നടത്തി. അതിശയം, ‘കുക്കു’ തല ചരിച്ച് അവളുടെ നേരേ നോക്കി എന്നു ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി. ‘കുക്കു’ എന്ന പേര് കാക്കക്കുഞ്ഞ് അംഗീകരിച്ചതു കണ്ടില്ലേ എന്നു ചോദിയ്ക്കുന്ന മട്ടില്‍ അവള്‍ അഭിമാനത്തോടെ എന്നെ നോക്കി. തുടര്‍ന്ന് ഓരോ മിനിറ്റിലും അവളതിനെ ‘കുക്കൂ’ എന്നു വിളിച്ചു. പിറ്റേദിവസം അതിരാവിലെ ചിറകടിയൊച്ച കേട്ടാണ് അടുക്കള വാതില്‍ ഞങ്ങള്‍ തുറന്നത്. കുക്കുവിനെ പൂച്ചയെങ്ങാന്‍ പിടിച്ചോ ദൈവമേ!