ഞാനും എന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ലൈറ്റ് ആന്‍ഡ് സൌണ്ട് വാടകയ്ക്ക് നല്‍കുന്ന ഒരു സ്ഥാപനം തുടങ്ങി.. തുടക്കത്തില്‍ നല്ല രീതിയിലാണ് തുടങ്ങിയതെങ്കിലും വലിയ ലാഭം ഒന്നും ഇല്ലാത്ത സംഭവം കാലപ്പഴക്കം കൊണ്ട് പെട്ടിക്കട സെറ്റപ്പ് ല്‍ ആയി.. തടവിയാല്‍ മാത്രം കത്തുന്ന ടൂബ് ലൈറ്റ് ഉം ‘കര കര’ ശബ്ദത്തോട് കൂടിയ മൈക് & സ്പീകര്‍ സെറ്റും ഞങ്ങളുടെ മാത്രം പ്രത്യേകതയാണ്.. എന്തിനു… ‘കാലപ്പഴക്കം’ എന്ന വൃത്തി കെട്ട പ്രശ്‌നം കാരണം ഞങ്ങളുടെ ‘ഓഫീസ് മന്ദിരം’ വരെ ദ്രവിച്ചു തീരാറായി.. എങ്കിലും ചുറ്റുവട്ടത് കോമ്പറ്റീഷന് പറ്റിയ മറ്റു സ്ഥാപനങ്ങള്‍ ഇല്ലാത്തത് കൊണ്ട് ജനങ്ങള്‍ക്ക് ഞങ്ങളെ ആശ്രയിച്ചേ പറ്റൂ എന്നുള്ളതുകൊണ്ടും മറ്റും പിടിച്ചു നിന്ന് പോകുന്നു എന്ന് മാത്രം..