ഓഹരി വിപണിയിലെ പരാജിതരുടെ 3 ലക്ഷണങ്ങൾ

Sony Joseph ഓഹരി വിപണിയിലെ പരാജിതരുടെ 3 ലക്ഷണങ്ങൾ ഒന്ന്, അമിതമായ പേടി. ഗോഡ്ഫാദർ സിനിമയിൽ…

ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം 3)

മറ്റു വിഷയങ്ങളിലേയ്ക്കു കടക്കുംമുന്‍പേ, നാം പിന്തുടരാന്‍ പോകുന്ന തത്വം ഇവിടെയൊന്ന് ആവര്‍ത്തിയ്ക്കാം: വില ഉയരാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക, വില താഴാന്‍ തുടങ്ങുമ്പോള്‍ വില്‍ക്കുക.

ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം 2)..

‘വില ഉയരാന്‍ തുടങ്ങുമ്പോള്‍ വാങ്ങുക, വില താഴാന്‍ തുടങ്ങുമ്പോള്‍ വില്‍ക്കുക’ ഇതാണ് ഞാനുപദേശിയ്ക്കുന്ന തത്വം.

ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം ഒന്ന്)

പുകവലിയും ഓഹരിനിക്ഷേപവും തമ്മില്‍ രണ്ടു വ്യത്യാസങ്ങളുണ്ട്. അവയിലൊന്നിനെപ്പറ്റി ആദ്യം തന്നെ പറയാം. പുകവലി ആരോഗ്യത്തെ തുടക്കത്തിലെങ്കിലും സാവധാനമാണ് കരണ്ടു തിന്നാറ്. ഓഹരികള്‍ക്കാകട്ടെ, നിങ്ങളുടെ സമ്പത്തു മുഴുവന്‍ തകര്‍ക്കാന്‍ ഏതാനും മണിക്കൂര്‍ മാത്രം മതി.

ഓഹരികളില്‍ പണം നിക്ഷേപിയ്ക്കുമ്പോള്‍ (ഭാഗം 4)

ഓഹരിവില കുതിച്ചുയര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍ ആ ഓഹരി കൈയ്യിലില്ലാതിരിയ്ക്കുന്ന അവസ്ഥയാണ് നിക്ഷേപകന്റെ ഭീതികളിലൊന്ന്. ഓഹരിവില ഉയര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍ അതു മൂലമുണ്ടാകുമായിരുന്ന മൂലധനത്തിലെ മൂല്യവര്‍ദ്ധന സാദ്ധ്യമാകണമെങ്കില്‍ ആ ഓഹരി നിങ്ങളുടെ പക്കലുണ്ടായിരിയ്‌ക്കേണ്ടതുണ്ട്. ആ ഓഹരി നിങ്ങളുടെ പക്കലില്ലെങ്കില്‍ അതിന്റെ വിലവര്‍ദ്ധന മൂലം മൂലധനത്തിലുണ്ടാകുമായിരുന്ന മൂല്യവര്‍ദ്ധന നിങ്ങള്‍ക്കു ലഭ്യമാകാതെ പോകും. ഓഹരി വാങ്ങേണ്ടിയിരുന്ന സമയത്ത് നിങ്ങള്‍ വാങ്ങാതിരുന്നു, ഓഹരിവില കയറിപ്പോയി. കയറേണ്ടിയിരുന്ന ബസ്സു വന്നപ്പോള്‍ നിങ്ങളതില്‍ കയറാതിരിയ്ക്കുകയും ആ ബസ്സു വിട്ടുപോകുകയും ചെയ്തു. ഈ അദ്ധ്യായങ്ങളില്‍ വിവരിച്ചിരിയ്ക്കുന്ന രീതി പിന്തുടര്‍ന്നാല്‍, ഈ വിട്ടുപോക്ക് സംഭവിയ്ക്കുകയില്ല.