Home Tags Stories

Tag: Stories

കഥകളിൽ വിശ്വസിക്കുക എന്നതു് മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളിൽ ഒന്നു മാത്രമാണ്

0
കഥകളിൽ വിശ്വസിക്കുക എന്നതു് മനുഷ്യന്റെ ഗോത്രീയ സ്വഭാവങ്ങളിൽ ഒന്നു മാത്രമാണ്. മനുഷ്യൻ ഒരു നാടോടിയാണു്. ദേശാന്തരങ്ങൾ കടന്ന് മനുഷ്യൻ നടത്തിയ അധിനിവേശത്തിന്റേയും, സഞ്ചാരത്തിന്റേയും ചരിത്രമാണ് ചരിത്രപരമായി പഠിച്ചാൽ

സ്വവർഗ്ഗാനുരാഗവും സിനിമകളും കഥകളും

0
മലയാള നോവലുകളിലും, സിനിമകളിലും കടന്നു വന്ന ഇനിയും കടന്നു വരാൻ സാധ്യത ഉളള വിഷയമാണ് സ്വവർഗാനുരാഗം. മാധവികുട്ടിയുടെ ചന്ദനമരങ്ങൾ എന്ന നോവൽ പത്മരാജന്റെ ദേശാടന പക്ഷികൾ കരയാറില്ല എന്ന സിനിമ

മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു ?

0
മനുഷ്യർ എന്തുകൊണ്ട് ജീവിക്കുന്നു എന്ന പേരിൽ ടോൾസ്റ്റോയ് എഴുതിയ അതിമനോഹരമായ കഥയുണ്ട്

ശവഭോഗി (കഥ)

0
ആത്മാക്കൾ തേങ്ങിക്കരയാറുണ്ടോ? ഉറക്കെ പൊട്ടിച്ചിരിക്കാറുണ്ടോ? അവർക്കും വികാരങ്ങൾ ബാക്കി നിൽക്കാറുണ്ടോ ?മോർച്ചറിയുടെ മൈനസ് ഡിഗ്രി തണുപ്പിൽ ഒരു ജീവിതത്തിന്റെ മുഴുവൻ ഉയർച്ചതാഴ്ചകളുമേറ്റുവാങ്ങിയ ഹൃദയങ്ങൾ !നിശബ്ദതയുടെ തേങ്ങലുകൾ !

കറുത്ത ഹാസ്യത്തിന്റെ വെളിച്ചമുള്ള ബൾബ് (വായന: മാധവൻ പുറച്ചേരി)

0
ചെറുകഥ എന്ന സാഹിത്യ രൂപത്തിന് ഒരു പാട് പഴക്കമില്ല. വാസനാ വികൃതി തൊട്ടുള്ള മലയാള ചെറുകഥാ ചരിത്രം നിരന്തരം പുതുക്കലുകൾക്ക് വിധേയമാണ്.

ഗുണ്ടകൾ ജനിക്കുന്നതെങ്ങിനെ? Part 5

എനിക്ക് ആളെ മനസിലായി.അന്ന് രാമകൃഷ്ണന്റെ കത്തുമായി എന്നെ കാണാൻ വന്ന ആൾ തന്നെ."സാർ രാമകൃഷ്ണൻ ആരാണെന്ന് അന്വേഹിച്ചിറങ്ങിയതാണെന്ന് തോന്നുന്നു.അത് വിട്ടുകളഞ്ഞേക്ക് സാർ.തന്നെയുമല്ല ആരും ഈ അന്വേഷണത്തിനിറങ്ങി വിജയിച്ചിട്ടുമില്ല."

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? part 4

നാലാം ദിവസം ആഗതൻ കറുത്ത് തടിച്ച ഒരു ആജാനബാഹുവായിരുന്നു .കണ്ടാൽ ഒരു ഗുണ്ടയാണന്നേ തോന്നൂ. “നിങ്ങളെ കൂട്ടികൊണ്ടുവരാൻ രാമകൃഷ്ണൻ ചേട്ടൻ പറഞ്ഞു." "എന്താ കാര്യം?" "അറിയില്ല,നിങ്ങൾ എന്റെ കൂടെ വരൂ" അയാളുടെ മട്ടും സംസാരവും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു."നിങ്ങൾ പൊയ്ക്കൊള്ളൂ ഞാൻ കുറച്ചു കഴിഞ്ഞു വരാം." . അയാൾക്ക്‌ അതു സമ്മതമായില്ല.അയാൾ ചുറ്റിപറ്റി നിൽക്കുന്നതു കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടു."നിന്റെ രാമകൃഷ്ണൻ ആരാ എന്നോട് കൽപ്പിക്കാൻ?എനിക്ക് സൗകര്യമില്ല വരാൻ"ഞാൻ പൊട്ടിത്തെറിച്ചു."നിങ്ങൾ എന്തിനാണ് ബഹളം വയ്ക്കുന്നത്?എന്നോട് കൂട്ടികൊണ്ടുവരാൻ പറഞ്ഞു,അത്ര തന്നെ".എന്റെ ഭാവമാറ്റം കണ്ടിട്ടാകണം പിന്നെ അയാൾ ഒന്നും പറയാതെ സ്ഥലം വിട്ടു. തൽക്കാലം അയാൾ പോയെങ്കിലും ഇനിയും ആരെങ്കിലും വന്നേക്കാം എന്ന് എനിക്ക് തോന്നി.രാമകൃഷ്ണനുമായി ഒരാഴ്ചത്തെ പരിചയമേ ഉള്ളൂ ,ഉണ്ണിയെ പരിചയപ്പെട്ടിട്ടു ഒരു മാസവും. ചുരുക്കത്തിൽ മനസമാധാനം നഷ്ട്ടപെട്ടു എന്നു പറയാം.പരിചയക്കാരായി ആരുമില്ല താനും. ഭാഗ്യത്തിന്  വൈകുന്നേരമായപ്പോൾ  നാട്ടിൽ പോയിരുന്ന എന്റെ സുഹൃത്ത് തിരിച്ചെത്തി.കഥയെല്ലാം കേട്ട് അവൻ വെറുതെ ചിരിച്ചു."ഇനിയും ആരെങ്കിലും വരുമോ എന്ന് നോക്കാം."എന്നിട്ടു അവൻ പറഞ്ഞു,"രാമകൃഷ്ണനെ എനിക്കറിയാം. വെറും പാവം.ആ കൊമ്പൻ മീശയും തടിയുമൊക്കെ ഉണ്ടന്നേയുള്ളൂ". എനിക്ക് സമാധാനമായി.ഭാഗ്യത്തിന്ന് അടുത്ത ദിവസം ആരും എന്നെ തിരക്കി വന്നുമില്ല. എല്ലാം അവസാനിച്ചു എന്ന്  ഞാൻ സമാധാനിച്ചു. എന്നാൽ രണ്ടാം ദിവസം വീണ്ടും മറ്റൊരാൾ എന്നെ തേടി വന്നു.അയാൾ വന്ന സമയത്തു ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല.അയാൾ അടുത്ത വീട്ടിൽ എനിക്ക്  തരാനായി ഒരു കത്ത്  കൊടുത്തിട്ടു പോയി.രാമകൃഷ്ണൻ എഴുതിയ   ആ തുണ്ടുകടലാസിൽ ഇത്രമാത്രം,"നീ ഒന്ന് ഇവിടം വരെ വരിക .എനിക്ക് നിന്നോട്  ചില കാര്യങ്ങൾ പറയാനുണ്ട്." തൽക്കാലം എനിക്ക് അയാളെ ഇനി കാണേണ്ട ആവശ്യമില്ല,പിന്നെ ഞാൻ എന്തിന് അയാൾ വിളിക്കുന്നിടത്തു പോകണം? ജോലികഴിഞ്ഞു സുഹൃത്ത് വന്നപ്പോൾ ഞാൻ ആ കടലാസ്‌ തുണ്ടു കാണിച്ചുകൊടുത്തു."ഇത് നീ വിചാരിക്കുന്നപോലെ ആകണമെന്നില്ല.അയാൾക്ക്‌ എന്താണ് പറയാനുള്ളത് എന്നറിയാമല്ലോ." ഒരുകണക്കിന്  അതും ശരിയാണ്.എന്നാലും അയാൾ വിളിച്ച ഉടനെ പോകുന്നില്ല രണ്ടു ദിവസം കഴിയട്ടെ. "നിന്റെ ഇഷ്ടം പോലെ ചെയ്യൂ". രണ്ടു ദിവസം കഴിഞ്ഞു .ഏകദേശം പന്ത്രണ്ടു മണിയായപ്പോൾ ഞാൻ മലബാർ ലോഡ്ജിൽ ചെന്നു. രാമകൃഷ്ണന്റെ മെസ്സ് അടഞ്ഞു കിടക്കുന്നു.സാധാരണ നല്ല തിരക്കുള്ള സമയമാണ്. ഇതെന്തുപറ്റി? അല്പസമയം കഴിഞ്ഞപ്പോൾ ഒരു ജോലിക്കാരൻ പുറത്തേക്കുവന്നു. "രാമകൃഷ്ണൻ ചേട്ടൻ.....?" "ബോഡി ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി സാർ" "ബോഡി.............?" "സാർ നിങ്ങൾ...........?" ഞാൻ പേരു  പറഞ്ഞു. അയാൾ എന്നെ ദയനീയമായി നോക്കി.മരിക്കുന്നതിന്  രണ്ടു മണിക്കൂർ മുൻപും നിങ്ങൾ വന്നോ വന്നോ എന്ന് ചോദിച്ചു കൊണ്ടിരുന്നു സാർ................  അറ്റാക്ക് ആയിരുന്നു............ബോധം തെളിഞ്ഞപ്പോളെല്ലാം നിങ്ങൾ വന്നോ എന്ന് ചോദിച്ചിരുന്നു " ഞാൻ സ്തംഭിച്ചുപോയി . എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.എന്തായിരിക്കും ആ മനുഷ്യന് എന്നോട് പറയാനുണ്ടായിരുന്നത്?അന്ന് ഞാൻ ഓടിപ്പോരുമ്പോൾ പുറകിൽ നിന്നും അനിയാ എന്ന് വിളിച്ചത് എന്തിനായിരുന്നു? അറിയില്ല. വെറും ഒരാഴ്‌ചത്തെ പരിചയമേ ഞങ്ങൾ തമ്മിലുള്ളൂ.ആ മനുഷ്യന്റെ മന്സിലെന്തായിരുന്നു എന്ന് അറിയാൻ മാർഗ്ഗമില്ലല്ലോ.  ഇന്നും എന്തിനാണ് രാമകൃഷ്ണൻ മരണാസന്നനായി കിടക്കുമ്പോൾ എന്നെ തിരക്കിയത് എന്നറിഞ്ഞുകൂട. പിന്നെ ഒരിക്കലും ഞാൻ മലബാർ ലോഡ്ജിൽ പോകുകയുണ്ടായില്ല. ഉണ്ണിയെക്കുറിച്ചു പിന്നീട് പലതും കേട്ടു. അവൻ ജോലി വിട്ട് ഒരു   റിയൽ എസ്റ്റേറ്റ് ഏജൻസി ആരംഭിച്ചു.ബിസിനസ്സ് പങ്കാളി ഫയാസ് എന്ന ഒരു  ഒരു കുപ്രസിദ്ധ ഗുണ്ടയായിരുന്നു .അവന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വർഷങ്ങൾക്ക്  ശേഷം യാദൃച്ഛികമായി ഞാൻ അവനെ ബാംഗ്ലൂർ എയർപോർട്ടിൽ വച്ച് കണ്ടുമുട്ടി. ഓടിവന്ന് എന്നെ കെട്ടിപിടിച്ചു കൊച്ചുകുട്ടികളേപ്പോലെ അവൻ കരഞ്ഞു."നിവൃത്തിയില്ലാതെ .ചെയ്തതാണ്  അന്ന് അതെല്ലാം...........പാവം രാമകൃഷ്ണൻ ചേട്ടൻ...........നല്ല  മനുഷ്യനായിരുന്നു... പക്ഷേ............." ഞാൻ ചോദ്യഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. "ഞങ്ങൾ ഒരേ നാട്ടുകാരാണ്.മരണവർത്തയറിഞ്ഞു നാട്ടിൽനിന്നും ആരും വരാതിയുന്നതുകൊണ്ട് ബോഡി നാട്ടിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ ഞാനും പോയിരുന്നു." "എന്നിട്ട്?" "പാലക്കാട് ഈ അഡ്രസ്സിൽ ആരുമില്ല.രാമകൃഷ്ണനെ അറിയുന്നവരുമില്ല." ഈ കഥയിൽ ഇങ്ങിനെ ഒരു ട്വിസ്റ്റ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.   അപ്പോൾ രാമകൃഷ്ണൻ എന്നറിയപ്പെടുന്ന ഈ മനുഷ്യൻ വേറെ ആരോ ആണ്.അയാൾക്ക്‌ എന്നോട് പറയാനുണ്ടായിരുന്നത് എന്താണ് എന്ന് ഊഹിക്കാൻ പോലും കഴിയില്ല. (തുടരും) ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part- 3 ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ?Part 2 ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ?Part 1

ക്രൂശിതൻ

0
മനുഷ്യരേക്കാൾ സ്വസ്ഥത വിജനതയെങ്കിലും പുല്ലാങ്കരയിലെ ആ വിജനത അവനെ തെല്ലൊന്നു ഭയപ്പെടുത്തി.  അതാ അകലെനിന്നും വേച്ചുവേച്ചു ഒരാളുവരുന്നുണ്ട്. അയ്യാളോട് ചോദിയ്ക്കാം, അലക്സിനു നെഞ്ചിടിപ്പ് കൂടി. കാരണം പോകണ്ട സ്ഥലം അത്ര വെടിപ്പുള്ളതല്ലെന്ന് ശേഷിക്കുന്ന സദാചാരം മനസ്സിൽ പുലമ്പിക്കൊണ്ടിരുന്നു.

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? ( രണ്ടാം ഭാഗം )

ഉണ്ണി കയ്യുംകെട്ടി അങ്ങിനെ നിന്നു കൊടുത്തു.അരിശവും സങ്കടവും അപമാനവും കൂടിക്കലർന്ന ഒരു വല്ലാത്ത  അവസ്ഥയിലായി ജോസഫ്. ഒന്നും പറയാതെ നിലത്തുവീണുപോയ പുസ്തകങ്ങൾ  പെറുക്കിയെടുത്തു ഉണ്ണികൃഷ്ണനെ  രൂക്ഷമായി ഒന്ന് നോക്കിയിട്ട്  മുൻപോട്ടു നടന്നു.

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part 1

ജോസഫ് പതുക്കെ എഴുനേറ്റു ഞങ്ങളുടെ അടുത്തുവന്നു,"ചേട്ടൻ മറ്റൊന്നും വിചാരിക്കരുത് ചെറിയ സഹായം വല്ലതുമാണെങ്കിൽ ഞാൻ ചെയ്യാം ഇത്തരം കാര്യങ്ങളുമായിട്ടു ചേട്ടൻ ദയവായി എന്റെ അടുത്തുവരരുത്.ആവശ്യത്തിലധികം പ്രശനങ്ങൾ ഇപ്പോൾ തന്നെയുണ്ട്.സോറി ". അയാൾ തിരിച്ചു തന്റെ സീറ്റിൽ പോയിരുന്നു, ജോലി തുടർന്നു

അവാർഡ് ദാനം

എക്സിബിഷനുകളിൽ  പെയിൻറിങ്ങുകൾ പലതും വിറ്റുപോയത്   ലക്ഷക്കണക്കിനു രൂപയ്ക്കാണ്. മോ ഹനചന്ദ്രൻ അവാർഡിന് തികച്ചും അർഹൻ തന്നെയാണന്നുള്ള കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.പക്ഷെ ഇത്രയും കാലം എന്തുകൊണ്ട്  തികച്ചും തിരശീലക്കു പിറകിലിരുന്നു മഹാനായ ഈ കലാകാരൻ?

ദൈവത്തെ പറ്റിച്ച കവി.

0
കവി ചിന്തിച്ചു. പ്രകൃതിക്ഷോഭങ്ങൾ, യുദ്ധം, കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, പീഡനങ്ങൾ, ചൂഷണങ്ങൾ, അപചയങ്ങൾ,മൂല്യച്യുതികൾ, വഞ്ചന, പ്രണയനൈരാശ്യം... ഇങ്ങനെ ഒരായിരം വിഷയങ്ങൾക്കെതിരെ താനെഴുതിയിട്ടുണ്ട്.

എനിക്കിപ്പോ കാണണം ഗാന്ധിജിയെ..

1
'ഹലോ.. എന്താടാ ???' ഫോണ്‍ എടുത്ത ഉടന്‍ ഞാന്‍ ചോദിച്ചു.. 'വീട്ടില്‍ നിന്നും രാവിലെ ഇറങ്ങുമ്പോള്‍ ഉണ്ടായതൊക്കെ വൈകിട്ടും അവിടുണ്ടോന്നു നോക്കിക്കൊടെടാ നിനക്കൊക്കെ..' അവന്‍ ദേഷ്യത്തോടെ ചോദിച്ചു.

പതനം – ജുവൈരിയ സലാം

0
അച്ചടി മഷി പുരണ്ടപ്പോള്‍ വിലാസവും ഫോണ്‍ നമ്പറും പതിയുടെ കൂടെ പതുങ്ങി നിന്നത് ആപത്താകുമോ? കുളം തോണ്ടാന്‍ ഒരു കുടുംബം എനിക്കു മുണ്ടല്ലോ.

പിറന്നാള്‍ സമ്മാനം!

0
രോഗികളുടെ തിരക്കൊഴിഞ്ഞപ്പോഴാണ് മീര, രാഹുലിന്റെ റൂമിലേക്ക്‌ ചെന്നത്.

അറ്റാക്ക് – കഥ

0
കാലമാകും മുമ്പേ പാകമായ ചക്ക തിന്ന് കൊതിയടക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് മുളത്തോട്ടി കൊണ്ട് ഏന്തി വലിഞ്ഞ് അതു താഴ്ത്തിടാന്‍ പരിശ്രമിച്ചത് .അരമതിലില്‍ നിന്നും ചക്കയുടെ ഞെട്ടിക്കിട്ടു കൊളുത്തി ആഞ്ഞു വലിക്കവേ നെഞ്ചിന്‍ കൂടിന് മധ്യഭാഗത്ത് വല്ലാത്തൊരു വേദന. അവള്‍ ചെറുതായൊന്ന് ഞെട്ടി. കാരണം നെഞ്ചല്ലേ. ഇതിനകത്താണല്ലോ എനിക്കു സ്വപ്നങ്ങള്‍ വിരിയിക്കാനും സങ്കല്പ തേരിലേറി പറക്കാനും അതിലുപരി എല്ലാം ഒളിപ്പിച്ച് വയ്ക്കാനുമുള്ള മനസ്സുള്ളത്. ഇതെങ്ങാനും പൊട്ടിത്തെറിച്ചാല്‍ എന്റെ സ്വകാര്യതകള്‍ ചവിട്ടിമെതിക്കപ്പെടുമല്ലോ. എന്തൊക്കെയോ ചിന്തകള്‍ അനുവാദമില്ലാതെ മനസ്സിലേക്ക് ഇരച്ചു കയറിയപ്പോള്‍ അവള്‍ വേവലാതി പൂണ്ടു.

ഒറോത സാനിയാ മാത്തപ്പന്‍ – രഘുനാഥന്‍ കഥകള്‍

0
വെള്ളരിക്കയ്ക്ക് കയ്യും കാലും വച്ചത് പോലെയാണ് ഒറോത ചേടത്തിയുടെ ശരീര പ്രകൃതിയെങ്കിലും വെളുത്ത ചട്ടയും അടുക്കിട്ടുടുത്ത മുണ്ടും ധരിച്ച് കയ്യില്‍ ഒരു കുടയും പിടിച്ചു പള്ളിയിലേയ്ക്ക് പോകുന്ന ഒറോത ചേടത്തിയെ കണ്ടാല്‍ ആരും നോക്കി നിന്നുപോകും.

ജീവിത സായാഹ്നത്തില്‍ ഒരു പ്രവാസിയുടെ സമ്പാദ്യം

0
വര്‍ഷങ്ങള്‍ കരിയില കണക്കെ കൊഴിഞ്ഞു കൊണ്ടിരുന്നു.ഇതിനിടെ വലിയ ചെമ്പിന്‍ കലങ്ങള്‍ക്കുള്ളില്‍ ഒരു പുഴുവിനെ പോലെനുഴഞ്ഞു കയറി വ്യത്തിയാക്കി. പെങ്ങന്‍മരെ മാത്രം ചോദിച്ചു്‌ പുതിയാപ്ളമാര്‍ വരാതിരുന്നപ്പോള്‍ കൂടെസ്ത്രിധന മെന്ന കനത്ത ധനവും വിവാഹ പരസ്യത്തില്‍ വാഗ്ദാനം ചെയ്തു

സുവിശേഷം: ഒരു മദ്യനിരോധന സമിതി മീറ്ററിംഗില്‍ സംഭവിച്ചത്

“ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ ഇവിടെ പറയുവാനുള്ള ഒരവസരം ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് മുന്നോട്ട് വരാം” നാണു അനൌണ്‍സ് ചെയ്തു.

ലാ എസ്മെറാള്‍ഡാ

" അയാളെ കെട്ടാന്‍ എന്നെ നോക്കണ്ട " എന്ന ചിറ്റയുടെ പ്രഖ്യാപനം കേട്ടപ്പോള്‍ എന്റെ ആദ്യത്തെ സംശയം ആണുങ്ങള്‍ പെണ്ണുങ്ങളെ അല്ലെ കേട്ടുന്നത്, പിന്നെ എന്താ ഒരു പെണ്ണായ ചിറ്റ അയാളെ കെട്ടില്ലാ...

പൊയ്മുഖം

വളരെ യാദര്‍ശ്ചികമായി ആണ് ആ കാഴ്ച കണ്ടത് തുണികടയിലെ ചില്ല് കൂട്ടില്‍ നില്‍ക്കുന്ന പ്രതിമക്കു ജീവന്‍ ഉണ്ട് എന്ന് .സാരി ചുറ്റി നില്‍ക്കുന്ന വശ്യമനോഹരമായ ആ രൂപത്തിന്റെ കണ്ണുകള്‍ ചലിക്കുന്നു ,അല്പം അടുത്തേക്ക് ചെന്ന് സൂക്ഷിച്ചു നോക്കിയപ്പോള്‍ ആ പ്രതിമയില്‍ നിന്നും ഒരു പുഞ്ചിരി അയാളുടെ നേരെ ഒഴുകിയെത്തി . ആ പുന്ചിരിക്കായുള്ള യാത്ര അയാള്‍ തുടര്‍ന്ന് കൊണ്ടേ ഇരുന്നു ,ജീവിതത്തിനു അര്‍ഥം കൈവന്ന പോലെ ,ലക്ഷ്യ ബോധം ഇല്ലാത്ത ജീവിതം പെട്ടന്ന് എന്തിനോകെയോ ആഗ്രഹങ്ങള്‍ ,ഓരോ ദിവസവും പുലരാന്‍ ആയി അയാള്‍ കാത്തിരുന്നു ,വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണാടിയില്‍ നോക്കി . തന്‍റെ മുഖത്തിന്റെ മാറ്റം അയാള്‍ക്ക്‌ വിശ്വസിക്കാന്‍ ആയില്ല ,നീണ്ടു വളര്‍ന്ന താടി ,നിരാശയുടെ പ്രതീകം ആയി കണ്ണുകള്‍,ദിവസം തോറും അതെല്ലാം മാറി വരുന്നതായി അയാള്‍ക്ക്‌ തോന്നി,അയാളിലെ സൌന്ദര്യം വീണ്ടും പുറത്തു വന്നു തുടങ്ങി .വേഷത്തിലും നടപ്പിലും എല്ലാം അയാള്‍ ശ്രേധ ചെലു

അബുവിന്റെ ആദ്യാനുരാഗം

0
അബു നാട്ടിലെ പ്രമാണിയായ അമ്മദാജീന്റെ മകനാണ്.പ്രീ-ഡിഗ്രീ തന്നെ വലിയ ഡിഗ്രീ ആയിരുന്ന അക്കാലത്ത് ഡിഗ്രിക്ക് പഠിക്കുന്ന അന്നാട്ടിലെ ചുരുക്കം ചില ചെറുപ്പക്കാരില്‍ ഒരാള്‍.

സാനിയാമിര്‍സാ..!

നാട്ടില്‍ പോകാന്‍ ഒരു ചാന്‍സ് നോക്കിയിരിക്കുവായിരുന്നു ഞാന്‍. അത് നാല് പ്രൊപോസലിന്റെ രൂപത്തില്‍ വന്നു. ആകെ 5 ദിവസത്തെ അവധി..! നാല് ചെറുക്കന്‍ കാണലുകള്‍..അതായത് എന്നെ കാണാന്‍ നാല് പേര്‍ വരുന്നു എന്ന്‍.

ഏകാന്ത ജാലകം – കഥ

3
ജനലഴികലൂടെ ഗായത്രി പുറത്തോട്ട് നോക്കി, തന്റെ പ്രിയതമന്റെ ചിത കെട്ടടങ്ങിയിരികുന്നു. വന്നവരില് കുറേപ്പേര് പോയിക്കഴിഞ്ഞിരികുന്നു.

ഗന്ധര്‍വ്വനെ സ്നേഹിച്ച പെണ്‍കുട്ടി – കഥ

1
അപ്പൊ ഇതൊക്കെ സ്വപ്നം ആയിരുന്നോ? അതോ സത്യമോ ? ആരായിരുന്നു ആ ഗന്ധര്‍വ്വന്‍, എന്‍റെ സ്വപ്നത്തില്‍ വന്ന ഗന്ധര്‍വ്വന്റെ മുഖം ഓര്‍ക്കുവാന്‍ അവള്‍ ആവുന്നത് ശ്രമിച്ചു നോക്കി, കഴിയുന്നില്ല.

നിലാവ് പെയ്യുന്ന രാത്രിയില്‍

3
ഏതോ കാട്ടുപ്രദേശത്താണ് താന്‍ എത്തിപ്പെട്ടിരിക്കുന്നത് എന്ന ഭീതി അവളുടെ ഉള്ളില്‍ പടര്‍ന്നു കയറി. പരിഭ്രമത്തോടെ അവള്‍ ചുറ്റും നോക്കി, ജീവനുള്ള എന്തിനെയെങ്കിലും കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നവള്‍ ആശിച്ചു.

ചക്കരവള്ളികള്‍

0
മുട്ടിനുതാഴെ ഒരല്‍പ്പം മാത്രം ഇറങ്ങിക്കിടക്കുന്ന പുത്തന്‍ ഒറ്റമുണ്ടുടുത്ത് ആമിനയോടൊപ്പം ഓത്തുപള്ളിയില്‍ പോയിരുന്നത് ഇന്നലെയെന്ന പോലെ അയാള്‍ ഓര്‍ക്കുന്നു.

പുളിയുറുമ്പുകള്‍

1
ഭാര്യ പിന്നെയും പുളിയുറുമ്പുകളെ അടിച്ചുകൂട്ടി അടുപ്പില്‍ കൊണ്ടുപോയി ചെരിഞ്ഞു. ചെറിയൊരു സീല്‍ക്കാരശബ്ദത്തോടെ അവ എരിഞ്ഞടങ്ങി

പാളങ്ങള്‍ – കഥ

0
നാലുമണിക്കേ എഴുന്നേല്‍ക്കണമെന്ന അയാളുടെ ആവശ്യത്തോട് അവള്‍ പ്രതികരിച്ചത് ഇങ്ങനെയാണ് . 'അയ്യോ , അത്ര നേരത്തെയോ , അഞ്ചിന് എണീറ്റാല്‍ തന്നെ ധാരാളം സമയമുണ്ട്.

എന്‍റെ ലക്ഷ്മി അമ്മ

2
ചില ഓര്‍മ്മകള്‍ അങ്ങനെയാണ് ഒരിക്കലും മായില്ല അത് മരണം വരെ കൂടെ ഉണ്ടാകും അങ്ങനെ ഉള്ള ഒരു ഓര്‍മ്മ ഞാന്‍ നിങ്ങളുമായി പങ്കു വെക്കട്ടെ ഉമ്മയുടെയും ഉപ്പയുടെയും ജീവിത തിരക്കിനിടയില്‍ എനിക്ക് ലാളനയോ സ്നേഹമോ കൂടുതല്‍ നല്‍കാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല അതില്‍ എനിക്ക് പരിഭവമോ പരാതിയോ ഇല്ല കാരണം എന്‍റെ വീടിനു ചുറ്റും ഉള്ള വീടുകളിലെ അമ്മമാര്‍ തന്നെയാണ്,