Home Tags Story

Tag: story

നായയുടെ തോണി യാത്ര

0
ഒരു രാജാവ് തന്റെ നായയോടൊപ്പം ഒരിക്കൽ ഒരു നദിയിൽ തോണി യാത്ര നടത്തി . ആ തോണിയിൽ മറ്റനേകം യാത്രികരും ദേശാടനം നടത്തുന്ന ഒരു സഞ്ചാരിയും ഉണ്ടായിരുന്നു . ആ നായ ഒരിക്കലും ഒരു തോണിയിൽ യാത്ര ചെയ്തിട്ടില്ലാത്തതിനാൽ

ശരശയ്യ പോലും, ശരശയ്യ, ത്ഫൂ…

0
ശരശയ്യ മുഖത്തോട്ട് മൂത്രമൊഴിച്ചിട്ട് ഓടിപ്പോയ ചാവാലിപ്പട്ടിയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഭീഷ്മപിതാമഹൻ പുലമ്പി. "ശരശയ്യ പോലും, ശരശയ്യ. ത്ഫൂ..."

ഒരു പഴയ സാരോപദേശ കഥ. ഈ കാലഘട്ടത്തിലും പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലാത്തത്

0
ഒരു പഴയ സാരോപദേശ കഥ. ഈ കാലഘട്ടത്തിലും പ്രാധാന്യം നഷ്ടപ്പെട്ടിട്ടില്ലാത്തത്. ഒരു ഗ്രാമത്തിൽ ഈശ്വര ഭക്തനായ ഒരു ബ്രാഹ്മണൻ താമസിച്ചിരുന്നു . തികച്ചും സാത്വികനായ അദ്ദേഹം സദാസമയവും

കേരളത്തിലെ പ്രതിപക്ഷവും വിറക് പെറുക്കിയ അമേരിക്കൻ ആദിവാസികളും കാലാവസ്ഥയും

എവിടെയോ വായിച്ച കഥയാണ്.അമേരിക്കയിലെ ആദിവാസി ഗോത്രവർഗക്കാർക്ക് (നേറ്റിവ് അമേരിക്കൻസ്) മഞ്ഞുകാലത്തിന് മുൻപേ വിറക് ശേഖരിക്കുന്ന പതിവുണ്ട്. ഒരു മഞ്ഞുകാലത്തിന് മുൻപ് ഒരു ഗോത്രത്തിലെ ആളുകൾ അവരുടെ ചീഫിനോട് ചോദിച്ചു, ഈ മഞ്ഞുകാലം കഠിനമായിരിക്കുമോ?

ഭാര്യയുടെ ജന്മദിനം (കഥ)

0
ഇന്ന് എന്റെ ഭാര്യയുടെ ജന്മദിനമാണ്. വർഷങ്ങൾക്ക് മുൻപ് ആദ്യമായ് കണ്ടുമുട്ടിയപ്പോൾ ഞാൻ അറിഞ്ഞതേയില്ല, വളരെ നാളുകൾക്ക് ശേഷം ഇതുപോലൊരു ജന്മദിനത്തിൽ ഞങ്ങൾ ഒരുമിച്ചായിരിക്കുമെന്ന്.

മാജിക്ക് ഇഷ്ടമുള്ള വിശ്വാസികൾക്ക് ഈ കഥ ഇഷ്ടമാകില്ല

0
യേശുവിനെ കുറിച്ചുള്ള ഏറ്റവും ഇഷ്ടപ്പെട്ട കഥ അയാൾ അയ്യായിരങ്ങളെ ഊട്ടിയതിനെ പറ്റി ഉള്ളതാണ്. അയാളെ കാണാൻ വേണ്ടി ഒരു വലിയ ജനസഞ്ചയം വരുന്നു. അവരിൽ ഒരു വലിയ കൂട്ടം പാവങ്ങളാണ്

മുനുസ്വാമിയും വീര റെഡ്ഡിയും

0
ആന്ധ്രയിലെ വലിയ വ്യാപാരിയുണ്ടായിരുന്ന മുനുസ്വാമി ഒരിക്കൽ ഒരു വലിയ വ്യാപാര നേട്ടം ഉണ്ടായ സമയത്ത് വിശാഖപട്ടണത്തിൽ നിന്നും അല്പം ദൂരെയുള്ള വിജയനഗരത്തിലെ ഒരു ഗ്രാമപ്രദേശത്ത് കുറച്ച് ഭൂമി വാങ്ങിച്ചു.

കുഞ്ഞലീന്റെ മീൻകൊട്ട

0
ഫോർമാലിൻ പ്രയോഗം തുടങ്ങുന്നതിനും വളരെക്കാലം മുൻപ്. "കൂയി...കൂ...യി, അയിലാ പത്തിന് രണ്ട്...പത്തിന് രണ്ട്... കൂ...യി...." പഴയ റബ്ബർ സോള് കൊണ്ട് ചേർത്ത് കെട്ടിയ മീൻകൊട്ടയും തലയിൽ പേറി കുഞ്ഞാലി നടന്നു വരുന്നുണ്ട്. അപ്പുറത്തെ വീട്ടിലെ കമലാക്ഷിയും ഇപ്പുറത്തെ വീട്ടിലെ ശാരദയുമൊക്കെ കുഞ്ഞാലിയെ കാത്തു നിൽക്കുന്നുണ്ട്.

വാച്ച് മോഷ്ടിച്ച കുട്ടിയും അധ്യാപകനും; ഈ കഥ വായിക്കേണ്ടത് കുട്ടികളല്ല, അധ്യാപകരാണ്

0
ഒരിക്കൽ ക്ലാസിലെ വാച്ച്കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരൂസം ഒരുതവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്.

തുടയിൽ വാക്കത്തി കെട്ടിവച്ച വളവില്പനക്കാരി അഥവാ സുൽത്താൻ പറഞ്ഞ കഥ

0
മലയാളത്തിൽ കഥയെഴുതി സുൽത്താൻ ആയ ഒരാളുണ്ട്.കേരളചരിത്രം,ഇന്ത്യാ ചരിത്രം,ലോകചരിത്രം ഇങ്ങനെ പഴയമട്ടിലുള്ള ചരിത്രപുസ്തകങ്ങളിലും മേലാള ചരിത്രം, ആൺപക്ഷചരിത്രം

ഈ ബസ്‌ ഡ്രൈവർക്ക്‌ നിന്റെ ചേച്ചിയെ കെട്ടിച്ച്‌ തരുമോ കാന്താരീ ?

0
സ്ഥിരമായി ഞാൻ ഓടിക്കുന്ന ബസിൽ കയറുന്ന ഒരു കുട്ടി കാന്താരി, രാവിലെ ബസ്‌ എടുത്താൽ അവളാകും ആദ്യ യാത്രക്കാരി, കുട്ടികൾക്ക്‌ സീറ്റ് കൊടുക്കാൻ കഴിയില്ലെന്ന് പറയുന്ന കണ്ടക്ടറിനോട്‌ അവൾ ചൂടാകുമ്പോൾ

പ്രണയരതി (കഥ)

0
മഴയുടെ വരവറിയിച്ച് ഇടിമുഴങ്ങിയപ്പോഴാണ് മാർഗരറ്റ് മയക്കത്തിൽ നിന്നുണർന്നത്.. ശരീരമാകെ വേദന.. പനി വിട്ടുമാറിയിട്ടില്ല.. ഫോൺ റിംഗ് ചെയ്തു.. ഹലോ.. ങ്ങാ .. ശരി ബുക്കും പൈസയും കടയിൽ ഏൽപിച്ചിട്ടുണ്ട്...

ലിലിത്ത് (കഥ)

0
യോഹന്നാൻ 1:1 - ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു. വചനം ദൈവമായിരുന്നു. 1:3- സകലവും അവൻ മുഖാന്തരം ഉളവായി. ഇരുളിന് കനം വെച്ച് തുടങ്ങി. മരുഭൂമിയിൽ മണൽകാറ്റ് വീശിയടിച്ചു. കാറ്റിനും മീതെ ലിലിത്ത് അവളുടെ സുന്ദരമായ അളകങ്ങൾ പാറിച്ച് ഒഴുകി നടന്നു

താവഴി – കഥ

0
നിലക്കാതെ നിലവിളിച്ചുകൊണ്ട് എതിരെനിന്നും ഒരു വാഹനം കൂടി കടന്നുപോയി. തിരക്കിനിടെ കൂട്ടം തെറ്റിയ കുട്ടിയെപ്പോലെ തലച്ചോറിന്റെ കൈവിട്ട് എവിടെയെന്നില്ലാതെ തറഞ്ഞു നിന്ന കണ്ണുകൾ ഒരിക്കൽക്കൂടി തന്റെ കർത്തവ്യത്തിലേക്കു കടന്നു.

നുണകളുടെയും ഭയങ്ങളുടേയും കാലത്തു കേള്‍ക്കേണ്ട ഒരു കഥ

0
എത്ര ശ്രമിച്ചിട്ടും തനിയ്ക്ക് എഴുതാന്‍ കഴിയാതെപോയ ഒരു ചെറുകഥയെക്കുറിച്ച് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ് ഒരു സാഹിത്യസമ്മേളനത്തില്‍ സംസാരിച്ചിട്ടുണ്ട്.

മുഴക്കോലിലൊതുങ്ങാത്തവർ

ചേത്ത്യാരേ..... പൂയ് ചേത്ത്യാരേ....കക്ഷത്തിലിറുക്കിപ്പിടിച്ച മുഴക്കോലുമായി 'കുള്ളൻശങ്കു കുണ്ടനിടവഴിയിലൂടെ വിളിച്ചുകൂവിക്കൊണ്ട് പാഞ്ഞു.

ശവഭോഗി (കഥ)

0
ആത്മാക്കൾ തേങ്ങിക്കരയാറുണ്ടോ? ഉറക്കെ പൊട്ടിച്ചിരിക്കാറുണ്ടോ? അവർക്കും വികാരങ്ങൾ ബാക്കി നിൽക്കാറുണ്ടോ ?മോർച്ചറിയുടെ മൈനസ് ഡിഗ്രി തണുപ്പിൽ ഒരു ജീവിതത്തിന്റെ മുഴുവൻ ഉയർച്ചതാഴ്ചകളുമേറ്റുവാങ്ങിയ ഹൃദയങ്ങൾ !നിശബ്ദതയുടെ തേങ്ങലുകൾ !

നിദ്ര (കഥ)

0
തലയ്ക്കു നേരെ പിന്നിലായി തുറന്നിട്ട ജനലിനപ്പുറം കിളികളും അണ്ണാറക്കണ്ണന്മാരും പതിവുസംവാദം തുടങ്ങിയത് കേട്ടാണ് അവൻ കണ്ണ് തുറന്നത്. ലക്ഷ്യം ഭേദിക്കാൻ കഴിയാത്ത അമ്പുകളെപ്പോലെ കണ്ണുകൾ കുഴങ്ങിയപ്പോൾ ഒന്നുരണ്ടുതവണ കൂടി കണ്ണുകൾ ചിമ്മിത്തുറന്നു

പിതൃവ്യഥ (കഥ)

0
പതച്ച് തുള്ളുന്ന സൂര്യതാപത്തിന് കീഴേ ബസ്സ് ഷൽട്ടറിലെ ഇരിപ്പിടത്തിൽ കഠിന ദു:ഖഭാവം പേറുന്ന മുഖവുമായി അയാൾ ഓരോ അഞ്ച് സെക്കന്റിലും വാച്ച് നോക്കിക്കൊണ്ടിരുന്നു....

ഇടയത്താഴങ്ങൾ (കഥ)

0
ഇടത്തരം തവിയാൽ രണ്ടുവട്ടം കോരിയൂറ്റിയ ഇരുമ്പരിക്കഞ്ഞിയിലേയ്ക്ക്, ഉപ്പിട്ടു പുഴുങ്ങിയ അര കയിൽ വൻപയർ പകർന്ന് മേശപ്പുറങ്ങളിൽ നിരത്തി വച്ചിരുന്ന അനേകം അലുമിനിയ പാത്രങ്ങളിൽ, അവരവരുടേതിലേയ്ക്കുമാത്രം

ആത്മാവിൽ പൂത്ത ലില്ലികൾ (കഥ)

0
ഭാരം തൂങ്ങിയ കൺപോളകൾ ആയാസത്തോടെ വലിച്ചു തുറക്കുമ്പോൾ അരണ്ട പ്രകാശം കണ്ണിലേക്ക് അരിച്ചെത്തി. നെറ്റിയിലെ വലിച്ചിലിൽ അസ്വസ്ഥതയോടെ വിരലമർത്തിയപ്പോൾ കൊടിഞ്ഞിയെ അടക്കാൻ ശലോമിയുടെ സ്നേഹം പച്ചമരുന്നു കൂട്ടായി നെറ്റിയിൽ പുരണ്ടത് ഓർമ്മ വന്നു.എനിക്ക് സംഭവിച്ചതെന്താണെന്ന് ഓർത്തെടുക്കാൻ ശ്രമിക്കവേ ഒരീർച്ചവാൾ ഹൃദയത്തിന്റെ ആഴത്തിലേക്ക് പാഞ്ഞു പോയി.ചാട്ടവാറടിയുടെ ശബ്ദത്തോടൊപ്പം ചുറ്റും ചിതറിത്തെറിക്കുന്ന മാംസത്തുണ്ടുകൾ...."ഗുരോ....."

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പറഞ്ഞ കഥ

0
ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ വലിയൊരു സ്വാർത്ഥമതിയായിരുന്നു. നല്ലതെന്തും കൈയടക്കണമെന്നുള്ള ദുശ്ശാഠ്യക്കാരൻ. മെല്ലേ മെല്ലേ കൂട്ടുകാരൊക്കെ എന്നിൽനിന്നകന്നു. ഒടുവിൽ ഞാനൊറ്റയ്ക്കായി. പക്ഷേ അതെന്റെ തെറ്റാണെന്നു ഞാൻ മനസ്സിലാക്കാതെ അവരെ പഴിച്ചുകൊണ്ടിരുന്നു. എന്റെ അച്ഛന്റെ മൂന്നു വചനങ്ങളാണ് എന്നെ ജീവിതത്തിൽ രക്ഷിച്ചത്. ഒരുദിവസം രാവിലെ അദ്ദേഹം നൂഡിൽസ് പാകം ചെയ്ത് രണ്ടുപാത്രങ്ങളിലായി വിളമ്പി മേശപ്പുറത്തു വെച്ചു. ഒന്നിന്റെ മുകളിൽ ഒരു മുട്ടയും ഉണ്ടായിരുന്നു. ഒരുപാത്രത്തിലേത് എടുത്തുകഴിച്ചുകൊള്ളാൻ അദ്ദേഹം എന്നോടു പറഞ്ഞു. അക്കാലത്തു മുട്ട അത്ര സുലഭമായിരുന്നില്ല. ആഘോഷദിനങ്ങളിൽ മാത്രമായിരുന്നു മുട്ട വിളമ്പിയിരുന്നത്. അതുകൊണ്ടുതന്നെ മുട്ട മുകളിലുള്ള പാത്രം ഞാൻ എടുത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ എന്നെത്തന്നെ അനുമോദിച്ചു

ഒരിക്കലും നന്നാവില്ലെന്ന് എല്ലാവരും വിധിച്ച ഒരു കുട്ടിയെ നന്നാക്കാൻ അദ്ധ്യാപിക ചെയ്തത് !

0
സ്കൂളില്‍ അല്ലെങ്കില്‍ കോളേജിൽ നമ്മെ ‍ പഠിപ്പിച്ച അധ്യാപകരെ വെറുതേ ഒന്നോര്‍ത്തു നോക്കൂ, ചില മുഖങ്ങള്‍ നമുക്കു ഓര്‍മ്മ വരികയേ ഇല്ല.ചിലരെ ഓര്‍മ്മ വരും, എങ്കിലും അവരെ ഓര്‍ക്കാന്‍ പോലും നമ്മള്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല.പക്ഷേ ഇതിലൊന്നും പെടാത്ത ചിലരുണ്ടാവും. നമ്മുടെ മനസ്സിനെ തൊട്ടവര്‍. ഹൃദയത്തെ ചുംബിച്ചവര്‍. നമ്മുടെ ചിന്തകളെ അവിസ്മരണീയമാം വിധം വഴിതിരിച്ചു വിട്ടവര്‍.Nicholas Kristof (CreditDamon Winter/The New York Times) എഴുതിയ ഒരു സംഭവ കഥ വായിച്ചു നോക്കൂ.കറുത്ത വംശജനായ വളരെ മോശമായ പെരുമാറ്റം കൈമുതലായുള്ള ഒരു കുട്ടിയായിരുന്നു ഒല്ലി നീൽ . പതിമൂന്നു മക്കളില്‍ ഒരുവന്‍. കറണ്ടോ വെളിച്ചമോ ഇല്ലാത്ത വീട്ടില്‍ വളര്‍ന്ന, വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത കര്‍ഷകനായ അച്ഛന്റെ മകന്‍.

നാടോടികൾ (കഥ)

0
വെയിൽ മൂത്തു തുടങ്ങിയിട്ടും ഒട്ടും തന്നെ ക്ഷീണമില്ലാതെ ആ കൈവണ്ടി ഉരുണ്ടു നീങ്ങികൊണ്ടിരുന്നു. കാലിലെ കൊലുസ്സിനോടൊപ്പം തന്നെ ഇരുകൈകളിലെയും കുപ്പിവളകളും കൂട്ടിയുരസി പ്രത്യേക ശബ്ദത്തിൽ താളമിട്ടു. വെയിൽ ഏറിവരികയാണ്. വിയർപ്പുതുള്ളികൾ ഇടയ്ക്കിടെ മുത്ത് കൊഴിച്ചുകൊണ്ട് അവളുടെ കുപ്പിവളകളെ ഈറനണിയിച്ചു. ചീകിമിനുക്കി തിളങ്ങിയ ചെമ്പൻ മുടിയെ മന്ദമാരുതൻ അലക്ഷ്യമായി തട്ടിനീക്കി. ഉടഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾക്കും പഴകിയ പത്രത്താളുകൾക്കും തുരുമ്പിച്ച തകരപാട്ടയ്ക്കുമെല്ലാമിടയിൽ ഒരു കൊച്ചു സുന്ദരി..മല്ലി.. അത് അവളുടെ കുഞ്ഞാണ്. 3 വയസ്സ് പ്രായംകാണും. പാറിപ്പറന്ന ചെറിയ മുടികൾ നെറുകയിൽ കൂട്ടി ചേർത്തു കെട്ടിവച്ചിരിക്കുന്നു.

ഒരു കട്ടിൽ കഥ

0
ക്രിസ്റ്റോഫിൽ എന്ന പാരിസിലെ വെള്ളി പണിക്കാരന് ഒരു ദിവസം ഒരു എഴുത്തു കിട്ടി..അയച്ച ആളുടെ മേൽവിലാസം ഇല്ല.. കത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.."ഞാൻ ആര് എന്നൊന്നും നിങ്ങൾ അറിയേണ്ട.. എനിക്ക് നിങ്ങളെ കൊണ്ട് ഒരു ആവിശ്യം ഉണ്ട്..എനിക്ക് ഒരു കട്ടിൽ വേണം..മുഴുവൻ വെള്ളി ആയിരിക്കണം..കൂടാതെ ആ കട്ടിലിന്റെ നാലു വശത്തും നഗ്നരായ സ്ത്രീകളുടെ ശിൽപ്പവും വേണം..ശരീരത്തിന്റെ നിറം തന്നെ വേണം ആ ശില്പങ്ങൾക്കും..ശരിക്കും ഉള്ള മുടി വേണം.

പെണ്ണിന്റെ സാമ്രാജ്യം

0
പെണ്ണിന്റെ ഐഹിക രാജ്യം വീടകത്തിന്റെ ഭൂപടത്തിൽ കടുക് മണിയോളം ചെറുതെങ്കിലും അവളുടെ മനോരാജ്യം വിത്ത് മുളച്ചു വളർന്നു ലോകം നിറയുന്നൊരു വിശാലമായ സാമ്രാജ്യം ആണ് ഏറ്റവും ചെറുതാണെങ്കിൽപോലും വത്തിക്കാനെ പ്പോലെ സ്വയം ഭരണാവകാശം ഉണ്ട് പെൺമനോരാജ്യത്തിന്റെ വിസ്തീർണം കണക്ക്കൂട്ടി കൂട്ടി വട്ടായതും...

ഇരുഹൃദയങ്ങള്‍ (കഥ) – അന്നൂസ്

0
കാര്‍ത്ത്യായനിച്ചേച്ചിയെ പോലെത്തന്നെയായിരുന്നു ഞാനും. നാരായണേട്ടന്റെ കടയില്‍ ഒരു നേരമെങ്കിലും പോകാത്ത ദിവസങ്ങള്‍ നന്നേ ചുരുക്കം. കടുപ്പത്തിലൊരു ചായ, അല്ലെങ്കില്‍ ഒരു സിഗരറ്റ്. നെടുമുടി സ്കൂളില്‍ മാഷായി ചേര്‍ന്ന അന്ന് മുതലുള്ള ശീലം. പരസ്പരമുള്ള പുഞ്ചിരികള്‍. ഒന്നുരണ്ടു വര്‍ത്തമാനം പറച്ചിലുകള്‍. മാഷേ......എന്നൊരു വിളി. എന്തെങ്കിലും മേമ്പൊടിക്ക് പറഞ്ഞ് ഒരു പൊട്ടിച്ചിരി......

യാത്രികന്‍ (ചെറുകഥ)

0
ഫോണ്‍ അടിക്കുന്നത് കേട്ടാണ് രേഖാ മേനോന്‍ കുളി കഴിഞ്ഞിറങ്ങിയത്. തല തുവര്‍ത്തിക്കൊണ്ടിരുന്ന തോര്‍ത്ത് കസേരമേല്‍ ഇട്ടു അവര്‍ നേരെ വന്നു ഫോണ്‍ എടുത്തു. ''മേഡം, ബാലന്‍ മിനിസ്റ്റര്‍ ലൈനിലുണ്ട്'' ''ഓക്കേ'' അല്‍പ നേരത്തിനു ശേഷം മിനിസ്റ്ററുടെ ശബ്ദം ''ഗുഡ് മോര്‍ണിംഗ് മാഡം'' ''മോര്‍ണിംഗ് സര്‍'' ''ഞാറാഴ്ച്ചയായിട്ടു ബുദ്ധിമുട്ടിക്കുന്നതില്‍ ക്ഷമിക്കണം '' ''ഏയ്, ഇല്ല സര്‍ ''

ഗുണ്ടകൾ ജനിക്കുന്നത് എങ്ങിനെ? Part 1

ജോസഫ് പതുക്കെ എഴുനേറ്റു ഞങ്ങളുടെ അടുത്തുവന്നു,"ചേട്ടൻ മറ്റൊന്നും വിചാരിക്കരുത് ചെറിയ സഹായം വല്ലതുമാണെങ്കിൽ ഞാൻ ചെയ്യാം ഇത്തരം കാര്യങ്ങളുമായിട്ടു ചേട്ടൻ ദയവായി എന്റെ അടുത്തുവരരുത്.ആവശ്യത്തിലധികം പ്രശനങ്ങൾ ഇപ്പോൾ തന്നെയുണ്ട്.സോറി ". അയാൾ തിരിച്ചു തന്റെ സീറ്റിൽ പോയിരുന്നു, ജോലി തുടർന്നു

റോഡ് ടു ഹെവന്‍ ( ചെറു കഥ )

0
എനിക്ക് നാല്‍പ്പതു വയസ്സായി. ഇനി എത്ര നാള്‍ എന്നറിയില്ല...മരണം എന്നെ ഭയപ്പെടുത്തുന്നില്ല, പക്ഷെ മരണത്തിനു മുന്‍പ് ഞാന്‍ ചെയ്തു തീര്‍ക്കുന്ന കാര്യങ്ങള്‍ എത്രയോ ചെറുതാണെന്ന യാഥാര്‍ത്ഥ്യം എന്നെ വിഷമിപ്പിക്കുന്നു. ഇവിടെ സ്വാഗത പ്രാസംഗികന്‍ പറഞ്ഞത് പോലെ പതിനായിരം ദരിദ്ര കുടുംബങ്ങള്‍ക്ക് ജീവിത, പഠന ചിലവുകള്‍ നല്‍കാന്‍ കാരണം എന്റെ മഹത്തായ കാരുണ്യമല്ല, മറിച്ച് ഈശ്വരന്‍ എനിക്കതിനു അവസരം തന്നതാണ്. അതാണ് സത്യം . ക്യാമറകള്‍ ഉണ്ടെങ്കില്‍ ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞതും ഈ സത്യം തിരിച്ചറിഞ്ഞത് കൊണ്ട് മാത്രമാണ്. ഈ നന്മയുടെ ചിത്രങ്ങള്‍ എന്റെ മനസ്സില് എന്നും ഉണ്ടാകും