Tag: tovino
തുണ്ടുപടമെന്നും ചളിപ്പെന്നും എത്ര വിഴുപ്പുകൾ വാരിയെറിഞ്ഞാലും നദി ഒഴുകികൊണ്ടേ ഇരിക്കും
തീരത്തിരുന്നു കാഴ്ച കാണാൻ പോയവരെക്കൂടി തന്റെ ആഴങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്ന മാന്ത്രികത, കാഴ്ചക്കാരനെ തന്റെ ഒഴുക്കിലേക്ക് പിടിച്ചിടുന്ന മായാനദി
ലൂസിഫർ ; മലയാളി ആണത്തത്തിന് മുന്നിലേയ്ക്കിട്ട് കൊടുക്കാന്‍ പറ്റിയ എല്ലിന് കഷ്ണം
താങ്കളുടെ ഡെബ്യു സംവിധാന സംരംഭമായ ലൂസിഫര്‍ കണ്ടു. നിങ്ങളുടെ സഹപ്രവര്‍ത്തകയെ നിങ്ങളുടെ തന്നെ സഹപ്രവര്ത്തകന് ആളെ വിട്ട് ബലാല്‍സംഗം ചെയ്യാനും അത് കാമറയില്‍ പകര്‍ത്താനും നോക്കിയിരുന്നല്ലോ. ആ സമയത്ത് നടിക്ക് പിന്തുണയുമായി വന്നെന്ന് കേട്ടിരുന്നു. പിന്തുണക്കുറിപ്പെഴുതിയ അതേ ആളാണോ ഒരു 'ഐറ്റം നമ്പര്‍' സിനിമയില്‍ തിരുകിയത്? കൃത്യമായും സ്ത്രീയെ വസ്തുവത്കരിക്കാന്‍ മാത്രം ഡിസൈന്‍ ചെയ്യപ്പെട്ട ഷോട്ടുകള്‍ - വയറിന്റെ, തുടയുടെ, ഡാന്‍സ് മൂവുകള്‍ - ദിലീപ് പ്രതിനിധാനം ചെയ്യുന്ന സ്ത്രീവിരുദ്ധത സ്പെക്ട്രത്തിന്റെ, വയലന്‍സിന്റെ തന്നെ ഭാഗമാണതെന്ന് നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടല്ല.
കനമില്ലാത്ത കഥ, കാമ്പിലാത്ത തിരക്കഥ, കരുത്തില്ലാത്ത കഥാപാത്രങ്ങള്‍
ലൂസിഫർ എന്ന സിനിമയുടെ അപദാനങ്ങൾ കേട്ടുകൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച മലയാളികൾ ഉണർന്നത്, നിർബന്ധമായും ആദ്യദിവസം തന്നെ കാണണം എന്ന നിശ്ചയത്തിൽ വളരെ പാടുപെട്ടാണ് ഫാമിലിയടക്കം 4 ടിക്കറ്റുകൾ തരപ്പെടുത്തിയത്, സിനിമാ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമുയര്‍ത്താന്‍ ആവശ്യത്തിലധികം ഘടകങ്ങളായി ലൂസീഫറില്‍. ആ പ്രതീക്ഷയുടെ പ്രതിഫലനമാണ് തീയറ്ററുകളില്‍ തിരയടിച്ചെത്തുന്ന പ്രേക്ഷകവൃന്ദം. തീയറ്ററുകള്‍ പ്രേക്ഷകരെ കൊണ്ട് തിങ്ങിനിറയുന്ന കാഴ്ചതന്നെ ഏതൊരു കലാസ്നേഹിയേയും ആനന്ദിപ്പിക്കുന്ന കാഴ്ചയാണ്.