Home Tags Vishu

Tag: vishu

കാർഷികോത്സവത്തെ ബ്രാഹ്മണ്യോത്സവമാക്കി നശിപ്പിച്ച വിഷുവും മറന്നുപോകുന്ന അബേദ്ക്കർ ജയന്തിയും

0
ഒരു ജനാധിപത്യ രാജ്യത്തിലേക്ക് വളരുന്ന നമ്മേ സംബന്ധിച്ച് വിഷു ആഘോഷത്തേക്കാൾ പ്രധാനമാകേണ്ടിയിരുന്നത് ഇന്ന് അംബേദ്ക്കറുടെ ജന്മദിനമാണെന്ന വസ്തുതയ്ക്കാണ്

പൂതലിച്ച സാംസ്ക്കാരിക ശേഷിപ്പുകളെ ചുവപ്പു പുതപ്പിച്ചു എഴുന്നള്ളിക്കുന്ന നാടകങ്ങൾ

0
ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നിലനിൽക്കുവാൻ ഈ മാതിരി പ്രദർശനങ്ങൾ വേണമെന്ന് ആരാണ് നിങ്ങൾക്ക് പറഞ്ഞുതന്നത് ? നിങ്ങൾ യഥാർത്ഥ കമ്യൂണിസം അറിയുന്നവരും പ്രത്യയശാസ്ത്ര പ്രതിബദ്ധത ഉള്ളവരും അതിനെ വ്യാഖ്യാനിക്കാനും

വിശ്വാസങ്ങളുടെ പേരില്‍ മണ്ടത്തരങ്ങള്‍ കാണിക്കാന്‍ മലയാളികള്‍ കേമന്മാരാണല്ലോ

0
കണിക്കൊന്ന പൂത്തൊഴിഞ്ഞത് കൊന്നക്ക് വട്ടായത് കൊണ്ടല്ല വിഷു (സമരാത്രദിനം) എന്നോ കഴിഞ്ഞു. മാര്‍ച്ച് 21ന്. തെറ്റിയത് വിഷു ആഘോഷിക്കുന്നവര്‍ക്കാണ്. എന്നോ കഴിഞ്ഞുപോയ വിഷു... ഏപ്രില്‍ 14 വച്ചുള്ള പഞ്ചാംഗവും വിഷു ആഘോഷവും.. എന്താണ് വിഷു..??? രാത്രിയും പകലും തുല്യമായ ദിവസം. വർഷത്തിൽ 6 മാസ ഇടവേളകളിൽ രണ്ടു ദിവസങ്ങൾ രാവും പകലും തുല്യമാണ്. സൂര്യ പഥവും ഖഗോള മധ്യരേഖയും സന്ധിക്കുന്ന ബിന്ദുവില്‍ സൂര്യന്‍ എത്തുന്നതാണ് കാരണം. അതായത് കൃത്യം ഭൂമധ്യരേഖക്ക് നേ൪മുകളില്‍ സൂര്യന്‍ വരുന്ന ദിവസങ്ങള്‍. മറ്റു ദിവസങ്ങളിൽ രാവും പകലും തമ്മിലുള്ള സമയ ദൈര്‍ഘ്യം വ്യത്യാസപ്പെട്ടിരിക്കും. ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവാണിതിന് കാരണം. ഇൗ കാരണത്താലുള്ള അയന ചലനങ്ങളാണ് കാലാവസ്ഥക്ക് അടിത്തറ. മേടം 1 ന് സൂര്യൻ കൃത്യം കിഴക്കുദിച്ച് പടിഞ്ഞാറ് അസ്തമിക്കും.

ഇല്ലാത്ത കാർഷികസമൃദ്ധിയുടെ പേരിൽ സസ്യങ്ങളെ ദ്രോഹിച്ചല്ല വിഷു ആഘോഷിക്കേണ്ടത്

0
രാവിലെ മുതൽ വിഷു ആശംസകൾ എത്തിത്തുടങ്ങി. പക്ഷേ ഇന്ന് ഈ വീട്ടിൽ കണി വച്ചില്ല. ഇന്നലെ കുട്ടികൾ പുറത്തുപോയപ്പോൾ വിഷുക്കണി വയ്ക്കാൻ എന്നു പറഞ്ഞുള്ള കിറ്റ് വാങ്ങിക്കൊണ്ടുവന്നു. ഇന്നലെ വിരുന്നുകാരെല്ലാം പോയിക്കഴിഞ്ഞപ്പോൾ അർദ്ധരാത്രിയായി, വീടെല്ലാം വൃത്തിയാക്കിക്കഴിഞ്ഞപ്പോൾ ഏകദേശം വെളുപ്പാൻകാലം. എന്നാൽ പിന്നെ കണി വയ്ക്കാം എന്നു കരുതി ആ കൂട് തുറന്നു നോക്കിയപ്പോൾ എനിക്ക് എന്നോടു തന്നെ കടുത്ത വെറുപ്പ് തോന്നി

കേരളീയരുടെ വിഷുവും കാലംതെറ്റി പൂക്കുന്ന കണിക്കൊന്നയും

0
ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. "വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. ഈ വിശേഷ ദിവസങ്ങൾ പണ്ടു മുതലേ ആഘോഷിച്ചു വരുന്നുണ്ടാവണം. സംഘകാലത്ത് ഇതിനെക്കുറിച്ച് പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ ഉണ്ട്. എന്നാൽ വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പൊൾ 24 ദിവസത്തോളം പിന്നിലാണ്‌. ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം ആണ് ഇതിന്‌ കാരണം.

കൊന്ന മരങ്ങളെ വിഷുക്കണി വെക്കാനെന്ന പേരിൽ കൊന്നുതള്ളുന്നു; സേവ് കണിക്കൊന്ന

0
വീണ്ടുമൊരു വിഷു വരവായി, നാട്ടിലൊക്കെ കണിക്കൊന്ന പൂവിട്ടു നിൽക്കുന്ന കാഴ്ച വളരെ ഹൃദയഹാരിയാണ്. ആരെയും കൊന്നിട്ടില്ലെങ്കിലും കൊന്നമരം എന്ന പേരുദോഷം കൊണ്ടാണോ എന്നറിയില്ല പല മരങ്ങളെയും വിഷുക്കണി വെക്കാനെന്ന പേരിൽ കൊന്നുതള്ളുന്നു.പ്രകൃതി ഒരുക്കിയ കണിയെ മനുഷ്യന്റെ കച്ചവട കണ്ണുകൾ പിച്ചിചീന്താൻ തുടങ്ങിക്കഴിഞ്ഞു.മുന്ന് ദിവസം മുൻപ് ഒരു വലിയ കണികൊന്നമരത്തിൽ നിന്നും പൂത്തുനിൽക്കുന്ന കൊമ്പുകൾ വെട്ടി പ്ലാസ്റ്റിക് കവറുകളിലാക്കി ഓട്ടോയിൽ കയറ്റുന്ന കാഴ്ച ഒരു യാത്രയുടെ മധ്യേ കാണാൻ കഴിഞ്ഞു. ഒരാഴ്ചയോളം വിഷുവിനുണ്ടെന്നിരിക്കെ ആ കൊണ്ടുപോയ പൂക്കളിൽ ഒരു പൂക്കുല പോലും വിഷുവിന് കൊഴിയാതെ കിട്ടുമെന്ന് തോന്നുന്നില്ല.

അഡ്ജസ്റ്റ്‌മെന്റ് വിഷുക്കണിയും സ്‌കൈപ് വിഷുക്കണിയും

0
ബ്രിട്ടനില്‍ ആണെങ്കിലും എല്ലാ വര്‍ഷത്തെപ്പോലെയും ഇത്തവണയും വിഷുക്കണി ഒരുക്കുന്നുണ്ട്. ലോക്കല്‍ ഇന്ത്യന്‍ ഷോപ്പില്‍ ഇത്തവണ വെള്ളരിക്ക കിട്ടിയില്ല. എങ്കിലും ഏതാണ്ട് അതിനോട് സാമ്യമുള്ള ഒരു ഫലം കിട്ടി. തേങ്ങയും മാങ്ങയും കിട്ടി. കൊന്നപ്പൂ ഒഴിച്ച് വിഷുക്കണിക്ക് വേണ്ടിയുള്ള മറ്റു സാധനങ്ങള്‍ ഒക്കെ റെഡി.