അയാളെ കാണുമ്പൊൾ കോക്രി കാണിക്കണം എന്നല്ല പറഞ്ഞത്, പ്രൊമോട്ട് ചെയ്യാതിരുന്നുകൂടെ ?

0
153

ദേ ഇപ്പോൾ ധർമ്മസംസ്ഥാപനത്തിനായി അവതരിച്ച ശ്രീ എം എന്ന പുതിയ അവതാരത്തെ കുറിച്ചാണ് പറയുന്നത് . ഇപ്പോൾ അത്യാവശ്യം വാർത്താപ്രാധാന്യം നേടിയ ആളാക്കി അയാളെ മാറ്റിയതിൽ ഇടത്പക്ഷത്തിനുള്ള പങ്ക് വിസ്മരിക്കാൻ ആകില്ല. ഭൂമി നൽകിയും രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ ചർച്ചയ്ക്കു മധ്യസ്ഥത വഹിച്ചതായി തുറന്നു സമ്മതിച്ചും ഇടതുപക്ഷം ശ്രീ എം ന് നല്ല മൈലാജാണ് നൽകിയത്. അയാളെ എതിർക്കണം എന്നോ കോക്രി കാണിക്കണം എന്നോ അല്ല പറയുന്നതു, പ്രൊമോട്ട് ചെയ്യാതിരുന്നുകൂടെ ഇടതുപക്ഷത്തിന് ?

Tajudheen Pothiyil ന്റെ ഫേസ്ബുക് കുറിപ്പ്

ആർ എസ് എസ് ഉത്തമ ദേശീയ സംഘടനയാണ് എന്ന് വിശ്വസിക്കുന്ന, മോദിജി ഇന്ത്യയെ രക്ഷിക്കാൻ അവതരിച്ച അവതാരമാണ് എന്ന് വിശ്വസിക്കുന്ന, ആർ എസ് എസ് വേദികളിൽ സ്ഥിരം കാണപ്പെടുന്ന ആത്മീയാചാര്യനെ പിന്തുണക്കേണ്ട കാര്യം ഇടതു പക്ഷത്തിനുണ്ടോ? അദ്ദേഹത്തെ കാണുമ്പോൾ കോക്രി കാണിക്കണം, ചിരിക്കരുത് എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. പക്ഷെ ഇത്തരമൊരു വ്യക്തിയെ പ്രൊമോട്ട് ചെയ്യേണ്ട ഒരു ബാധ്യതയും മതേതര ചേരിക്കില്ല. അടിയന്തിരമായി എതിർത്തു തോൽപ്പിക്കേണ്ട ഒരു അപകടകാരിയാണ് അദ്ദേഹം എന്ന അഭിപ്രായം എനിക്കുമില്ല. അദ്ദേഹത്തിന് ശരിയാണ് എന്ന് തോന്നുന്ന കാര്യങ്ങൾ അദ്ദേഹം പ്രചരിപ്പിക്കട്ടെ; സഹായവും വേണ്ട; ഉപദ്രവവും വേണ്ട.

ഇനി അദ്ദേഹം ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നില്ല, പരമത വിദ്വേഷം പ്രചരിപ്പിക്കുന്നില്ല എന്നൊക്കെയാണ് മറുവാദമെങ്കിൽ പത്തു വർഷത്തിനുള്ളിൽ മോദിജിയോ മോഹൻ ഭാഗവത്തോ പരമത വിദ്വേഷ പ്രസംഗം നടത്തിയത് കാണിക്കാമോ? മോദിയോ അമിത് ഷായോ മുസ്ലിംകളെ ആക്രമിക്കണം എന്ന് പറഞ്ഞതായി കാണിക്കാമോ? ആർ എസ് എസ് ഓരോരുത്തർക്കും അവർക്ക് അനുയോജ്യമായ റോളുകൾ ഏൽപ്പിക്കും എന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം പോലും എഴുപതു വയസ്സിനുള്ളിൽ നേടിയില്ലേ? പ്രതീഷ് വിശ്വാനാഥിന്റെ റോളാവില്ല അമ്മക്ക്. കാരണം രണ്ടു ശൈലിക്കും വേറെ വേറെ ആളുകളിൽ സ്വീകാര്യതയുണ്ട്. ശ്രീ ശ്രീയുടെ Art of Living യോഗ ക്ളാസുകളിൽ പതിവായി പോകുന്ന മതേതരക്കാർ BJP അനുഭാവികളായി മാറുന്നത് കണ്ടിട്ടില്ലേ?

കേരള സർക്കാരിനെ വിമർശിക്കുമ്പോൾ ചില അന്തം കമ്മികൾ എന്നെ വിളിക്കുന്നത് സുടാപ്പി എന്നാണു (മുസ്ലിം പേരാണെങ്കിൽ ഓൺ ദി സ്പോട്ട് ബ്ലോക്കും. ഹിന്ദു പേരുള്ള സഖാവാണെങ്കിൽ നന്നാവാൻ രണ്ടു അവസരം കൂടി നൽകും). കാരണം ഞാൻ ഫേസ്ബുക്കിൽ സുടാപ്പികളോട് തമാശ പറയാറുണ്ട്. അതിനും പുറമെ അവരും എന്നെ പോലെ സംഘു പരിവാർ വിരോധികളാണ്. പക്ഷെ ഇന്നേ വരെ ഞാൻ സുടാപ്പികളുടെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല. സംഭാവന നൽകിയിട്ടില്ല. എന്തിനധികം എന്നെ ഒരു സുഡാപ്പിയും ടെലിഫോണിലോ ചാറ്റിലോ നേരിട്ടോ ബന്ധപ്പെടാറുമില്ല. (അപൂർവ്വമായി ചാറ്റിൽ വരുന്നത് വല്ല തമാശയും പറയാനാവും). സംഘു പരിവാർ വിരോധം മാറ്റിവെച്ചാൽ കോമണ് ത്രെഡ് തീരെയില്ല എന്ന് തന്നെ പറയാം. സംഘികളെ വിമർശിക്കുന്ന അതെ തോതിൽ സുടാപ്പികളെ ദിവസവും നിരന്തരം തെറി വിളിക്കുന്നില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് കമ്മികൾ എന്നെ സുടാപ്പിയാക്കി. ആ ലോജിക് വെച്ച് ശ്രീ എമ്മിനെ പത്തു പ്രാവശ്യം സംഘിയാക്കാം.