ഈ ജീവിയെ എങ്ങിനെ അവിടെ നിന്ന് ഇറക്കാമെന്നു നോക്കൂ

539


വളരെ രസകരമായൊരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നു. വാട്ടർ ടാങ്കിനു മുകളിൽ നിൽക്കുന്ന കഴുത എങ്ങനെ അവിടെ എത്തി എന്നതാണ് പൊതു സംശയം. അത് സ്വാഭാവികവുമാണ്. കഴുതകൾ അള്ളിപ്പിടിച്ചു കയറില്ല. ആരെങ്കിലും കയറ്റാതെ അത് അവിടെ എത്തില്ല . എന്നാൽ ഇനിയും ആ സംശയമോർത്തു അതിനെ അവിടെ തന്നെ നിർത്തുന്നതിൽ എന്തർത്ഥം എന്നാണ് എഴുതിയ ആൾ ചോദിക്കുന്നത്. ജലത്തെ വീണ്ടും മലിനപ്പെടുത്തി അതിനെ അവിടെ നില്ക്കാൻ അനുവദിക്കാതെ എത്രയുംവേഗം അതിനെ താഴെയിറക്കുന്നതു എങ്ങനെയെന്ന് കൂട്ടായ ചർച്ചകൾ ചെയ്യാനും ആൾ പറയുന്നുണ്ട്. പോസ്റ്റ് വായിക്കാം .

Tajudheen Pothiyil എഴുതിയത്, വായിക്കാതെ പോവരുത്. 

ഈ ജീവി എങ്ങിനെ അവിടെ എത്തി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ സമയം മെനക്കെടുത്തുന്നതിൽ കാര്യമില്ല. ഈ ജീവിയെ എങ്ങിനെ അവിടെ നിന്ന് ഇറക്കാം എന്നതാണ് പ്രസക്തമായ ചോദ്യം. ഈ ജീവിയുടെ പൃഷ്ഠ ഭാഗം ടാങ്കിനെ അഭിമുഖീകരിക്കുന്നു. ജീവി മലമൂത്ര വിസർജനം നടത്തുന്നത് മുഴുവൻ ടാങ്കിലേക്ക്. കുടിവെള്ളം മലിനമാവാൻ ഇനി എന്തെങ്കിലും വേണോ?

രാഷ്ട്രീയ വിത്യാസം മറന്നു ഈ ജീവിയെ താഴെ ഇറക്കി മനുഷ്യന്റെ നിലനില്പ്പിനു ആവശ്യമുള്ള കുടിവെള്ളം സംരക്ഷിക്കുന്നതിനെ പറ്റി പാർട്ടികൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

(ഈ ജീവിക്ക് ജീവിച്ചിരിക്കുന്ന മറ്റു ആരെങ്കിലുമായി സാമ്യത തോന്നിയെങ്കിൽ ഞാൻ കഴുതവംശത്തോട് നിർവ്യാജം ക്ഷമ ചോദിക്കുന്നു. കഴുത മനുഷ്യന് ഏറെ ഉപകാരമുള്ള നിരുപദ്രവകാരിയായ ഒരു ജീവിയാണ്. വീൽ കണ്ടെത്തുന്നതിന് മുമ്പ് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ഗുഡ്സ് കാരിയറായിരുന്നു ഈ ജീവി. അത് കൊണ്ട് മനുഷ്യവംശത്തിന്റെ പുരോഗതിയില് ഒരു നിശബ്ദ പങ്കാളി കൂടിയാണ് ഈ സാധു മൃഗം. ഈ ജീവി ആരെയും കൊന്നിട്ടില്ല, കൊല്ലാൻ കൂട്ട് നിന്നിട്ടില്ല, കുറ്റവാളികളെ സംരഷിച്ചിട്ടില്ല. ഈ ജീവി ടാങ്കിനു മുകളിൽ കേറിയ ധൈര്യത്തിൽ മറ്റു കഴുതകൾ വ്യാപകമായി ആക്രമണവും നടത്തുന്നില്ല.)

Image may contain: outdoorNo meaning in wasting time in finding out how this donkey reached at the top of this water tank. But it’s crucial to find out how to bring it down. This animal’s excreta and urine are directly reaching the water and polluting it. So we have no time to waste in bringing the donkey down and clean the tank. Otherwise we shall be losing the elixir of life which is needed for our survival and existence.

It’s the need of the hour to stand united forgetting our political differences to bring the donkey down and afterwards start cleaning the tank.

(If this donkey resembles any other living personality, I hereby tender my unconditional apology to entire ass race. Donkey is a very useful animal to man. Prior to the invention of locomotives, donkey were the principal mode of transportation of goods and commodities. We can smell the sweat of donkeys in all important ancient monuments from Pyramid of Egypt to Great Wall of China. Moreover, donkeys never killed anybody, colluded in killing or protected the culprits. Fellow donkeys also never went on a killing spree just because one of their compatriots reached at the top.)