പ്രിയപ്പെട്ട കള്ളാ പണം എടുത്തോളൂ,രേഖകൾ തിരിച്ചു തരാൻ അപേക്ഷിക്കുന്നു,വേറെ വഴിയില്ലാത്തതുകൊണ്ടാണ്

0
347

Adv.Sreejith kumar

പ്രിയപ്പെട്ട കള്ളാ പണം എടുത്തോളൂ, രേഖകൾ തിരിച്ചു തരാൻ അപേക്ഷിക്കുന്നു, വേറെ വഴിയില്ലാത്തതുകൊണ്ടാണ്,

രാത്രി ഏറെ വൈകിയാണ് പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂരിന്റെ (Actor) Live കാണുന്നത്.
75,000 രൂപയും ഒരുപാട് വിലപിടിപ്പുള്ള രേഖകളുമടങ്ങിയ ബാഗ് എർണാകുളം South Railway Station ൽ നിന്നും Train ൽ വച്ച് നഷ്ടമായത്രെ. ഞാൻ ഉടനെ Online ൽ പരതി എർണാകുളം Railway Station ലേക്ക് വിളിച്ചു. ഫോൺ എടുത്തത് ഏതോ ഒരു പാവം മനുഷ്യൻ, Railway യുടെ നമ്പറായി കാണിച്ചത് അയാളുടെ Personal Number ആണത്രെ. പിന്നെ RPF നെ വിളിക്കാമെന്ന് കരുതി വിളിച്ചപ്പോ Switch Off. വീണ്ടും ഒരു പാട് നമ്പറുകൾ Online നോക്കി Try ചെയ്തു, ഒന്നും Available അല്ലത്രെ.

കുറച്ചു ദിവസം മുമ്പ് തൃശൂർ റയിൽവെ സ്റ്റേഷനിൽ വച്ച് ഒരു ചെറുപ്പക്കാരന്റെ സർട്ടിഫിക്കറ്റ് അടങ്ങിയ ബാഗ് നഷ്ടപ്പെട്ടിരുന്നു, അതിനു ശേഷം ഒരു കുടുംബത്തിന്റെ ബാഗും മോഷണം പോയതായി വാർത്തകളിൽ കണ്ടു. സ്റ്റേഷഷനിലെ CCTV പരിശോധിക്കാൻ പറഞ്ഞപ്പോൾ ഒന്നും പ്രവർത്തിക്കുന്നില്ലത്രെ. പരാതിയുമായി ചെല്ലുമ്പോൾ നിങ്ങൾ ശ്രദ്ധിക്കാത്തതു കൊണ്ട് നഷ്ടപ്പെട്ടതിന് മറ്റാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന നിരുത്തരവാദിത്തപരമായ മറുപടിയാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവാറത്രെ. കള്ളൻമാരും കൊള്ളക്കാരും സ്വൈര്യ വിഹാരം നടത്തുന്ന റയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരന്റെ ജീവനും സ്വത്തിനും എന്ത് സുരക്ഷിതത്വമാണ് ഉള്ളത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലന്നതിനപ്പുറത്ത്, ഒരത്യാഹിതം സംഭവിച്ചാൽ വിളിച്ചാൽ കിട്ടുന്ന ഒരു Telephone Number പോലും ഇല്ലന്നത് എത്ര ദയനീയമായ കാര്യമാണ്.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, ബലാത്സംഗശ്രമങ്ങൾ, പിടിച്ചുപറി, കളവ്, കൊള്ള, കൈയേറ്റങ്ങൾ തുടങ്ങിയ കുറ്റകൃത്യങ്ങൾ നമ്മുടെ റയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. റയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വലിയ മാഫിയകൾ തന്നെയാണ് ഇത്തരം ആക്രമണങ്ങൾക്ക് പുറകിൽ എന്നതുറപ്പാണ്,
Railway Station പരിസരങ്ങളിൽ ദിവസങ്ങളോളം തമ്പടിച്ച് താമസിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും, യാത്ര ചെയ്യാനല്ലാതെ സ്റ്റേഷനുകളിൽ കറങ്ങി നടക്കുന്നവരും, യാത്രക്കാർക്കു പോലും പരിചിത മുഖങ്ങളാണന്നിരിക്കെ, എന്തുകൊണ്ട് നമ്മുടെ Railway ഉദ്യോഗസ്ഥർക്കും, Railway Protection Force [RPF] നും ഇത്തരം ക്രിമിനലുകളെ തിരിച്ചറിയാനും, കുറ്റകൃത്യങ്ങൾ തടയിടാനും കഴിയുന്നില്ല എന്നത് ഒരു ചോദ്യചിഹ്നം മാത്രമായി അവശേഷിക്കുന്നു.

പണം എടുത്തോളൂ, സർട്ടിഫിക്കറ്റുകൾ മാത്രം തിരിച്ചു തന്നാൽ മതി എന്ന ചെറുപ്പക്കാരന്റെ ഉള്ളു പൊള്ളിയുള്ള കരച്ചിൽ കണ്ട് അലിവു തോന്നിയ കള്ളന്റെ നല്ല മനസ്സ്, സർട്ടിഫിക്കറ്റുകൾ തിരിച്ചു നൽകാൻ പ്രേരിപ്പിച്ചു എന്നതിലുള്ള പ്രതീക്ഷകൊണ്ടാണന്ന് തോന്നുന്നു, ‘പണം എടുത്തോളൂ പാസ്പോർട്ടും, രേഖകളും തിരിച്ചു നൽകിയാൽ മതി’ എന്ന് കള്ളനോട് അപേക്ഷിക്കാൻ പ്രിയ സുഹൃത്ത് സന്തോഷ് കീഴാറ്റൂരിനെയും പ്രേരിപ്പിച്ചതെന്നു തോന്നുന്നു. കട്ടവന്റെ കാലു പിടിക്കുകയല്ലാതെ രക്ഷയില്ലന്ന് ഓരോ യാത്രക്കാരനും ബോദ്ധ്യമാവുന്ന ഒരു ദുരവസ്ഥ സംജാതമാക്കിയ, റയിൽവെ ഉദ്യോഗസ്ഥരും, റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും, ദിവസേന ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന, കോടിക്കണക്കിന് രൂപയുടെ വരുമാനമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായ ഇന്ത്യൻ റയിൽവേയുടെ അളിഞ്ഞ മുഖമാണ് വരച്ചുകാട്ടുന്നത്.