ഇപ്പോള്‍ എല്ലാം ഒരു സെല്ഫിമയമാണല്ലോ ? എവിടെ തിരിഞ്ഞു നോക്കിയാലും ഒരു സെല്‍ഫി കാണാം. സ്വന്തം ഫോണില്‍ ഫോട്ടോ എടുത്ത് കൂട്ടുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. ചിലര്‍ക്ക് അത് ഒരു ഫോബിയയായി മാറാനും ചാന്‍സ് ഉണ്ട്…പക്ഷെ ഇങ്ങനെയൊക്കെയാണെങ്കിലും മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഫോട്ടോ കുളമായി പോകും..
മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍…
1. ഫോക്കസ് ഫോക്കസ് പിന്നെയും ഫോക്കസ്
മൊബൈല്‍ ഫോണില്‍ ഏറ്റുവും അത്യാവിശമായ കാര്യമാണ് ഫോക്കസ്.! ഫോക്കസ് ചെയ്യാതെ ഫോട്ടോ എടുത്താല്‍ ദേ ഇങ്ങനെയിരിക്കും…
ഇപ്പോള്‍ മനസ്സിലായോ ഫോക്കസ് എന്ന പരിപാടിയുടെ അത്യാവിശകത. ഫോണ്‍ അഡ്ജസ്റ്റ് ചെയ്തും നിങ്ങള്‍ നില്ക്കുന്ന പൊസിഷന്‍ മാറ്റിയും ഒക്കെ നിങ്ങളുടെ ഫോണ്‍ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കും.കൃത്യമായി ഫോക്കസ് ചെയ്യാന്‍ സാധിച്ചാല്‍ വ്യക്തമായ ഫോട്ടോ എടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
2. ദയവ് ചെയ്ത് സൂം ചെയ്യല്ലേ…
മൊബൈല്‍ ക്യാമറയില്‍ നിങ്ങള്‍ക്ക് കഴിവതും ഒഴിവാക്കേണ്ട ഒരു ഓപ്ഷനാണ് “സൂം”. ഫോട്ടോ മൊത്തത്തില്‍ കിട്ടാന്‍ നിങ്ങള്‍ സൂം ചെയ്യും, പക്ഷെ മൊത്തത്തില്‍ കിട്ടുമ്പോള്‍ വ്യക്തത നല്ല രീതിയില്‍ കുറയുകയും ചെയ്യും. ഒരു ഇമേജ് ക്രോപ് ചെയ്യുന്ന ഇഫക്റ്റ് മാത്രാമാണ് പല ഫോണുകളിലേയും ഡിജിറ്റല്‍ സൂം ചെയ്യുന്നത് എന്ന് നമ്മളില്‍ പലര്‍ക്കും അറിയില്ല. ചുരുക്കി പറഞ്ഞാല്‍ ഒരു നല്ല ഫോട്ടോ എടുക്കാന്‍ സൂമിന് സാധിക്കില്ല.
3. ഫ്ലാഷ് ഇട്ടു ഫോട്ടോ എടുക്കരുത്
കഴിയുന്നതും പ്രകൃതിയില്‍ നിന്നുള്ള വെളിച്ചം എടുത്ത് മാത്രം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുക. ഫ്ലാഷ് ഉപയോഗിച്ച് ഇങ്ങനെ ഫോട്ടോ എടുക്കണം എന്നതിനെ പറ്റി ഒരു നല്ല പഠനം തന്നെ നടത്താതെ സകല ഫോട്ടോകളും ഫ്ലാഷ് ഇട്ടു എടുക്കാന്‍ നടന്നാല്‍ ഫോട്ടോയുടെ ഭംഗി മൊത്തത്തില്‍ നഷ്ടമാകും. മാത്രമല്ല ക്യാമറയുടെ ഫ്ലാഷും ആ ഫോട്ടോയില്‍ വരികയും ചെയ്യും.
4. ഫോട്ടോ എടുക്കാന്‍ ബെസ്റ്റ് ബാക്ക് ക്യാമറ
അതിപ്പോള്‍ ഏത് കമ്പനിയുടെ ഏത് മോഡല്‍ ഫോണ്‍ വാങ്ങിയാലും നല്ല ക്യാമറ എപ്പോഴും ബാക്ക് ക്യാമറയായിരിക്കും. കൂടുതല്‍ എംപിയുള്ള ബാക്ക് ക്യാമറയില്‍ ഫോട്ടോ എടുക്കുന്നതാണ് ഏറ്റവും ഉത്തമം. ഒരു ആവറേജ് സെല്‍ഫിയെടുക്കാന്‍ മുന്‍ ക്യാമറ ധാരാളം. പിന് ക്യാമറ ഉപയോഗിച്ച് സെല്‍ഫി എടുക്കാന്‍ ബുദ്ധിമുട്ടാണ്, പക്ഷെ അങ്ങനെ എടുക്കാന്‍ സാധിച്ചാല്‍ മികച്ച സെല്ഫിയത് തന്നെയാണ്.
5. കൂടുതല്‍ ക്യാമറ ആപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക
ഫോണ്‍ എത്തും ആയി കൊള്ളട്ടെ, ക്യാമറയുടെഎംപിയും എന്തുമായി കൊള്ളട്ടെ…പക്ഷെ ഫോണില്‍ ഫോട്ടോകള്‍ എടുക്കുമ്പോള്‍ പ്ലേസ്റ്റോറിലും ഗൂഗിള്‍ പ്ലെയിലും ഒക്കെ ലഭിക്കുന്ന വിവിധ ഫോട്ടോ ആപ്പുകള്‍ ഒന്ന് പരീക്ഷിക്കാവുന്നതാണ്. ഇതുവഴി ഇങ്ങനെ ഒക്കെ ഫോട്ടോ എടുക്കാം, ഫോട്ടോകളില്‍ എന്തൊക്കെ ചെയ്യാം എന്നൊക്കെ നമുക്ക് പഠിക്കാനും അറിയാനും സാധിക്കും.