‘ജയിലറി’ക്ക് ശേഷം രജനികാന്തിന്റെ ചിത്രം തിരുവനന്തപുരത്ത് ആരംഭിച്ചു. ജയിലറിൽ നരച്ച തലമുടിയും താടിയും ഉണ്ടായിരുന്നെങ്കിൽ, പുതിയ ചിത്രത്തിൽ രജനി അൽപ്പം ചെറുപ്പമാണ്. മഞ്ജു വാര്യർ, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ പൂജയിൽ പങ്കെടുത്തു. പോലീസ് വേഷത്തിലാണ് രജനി എത്തുന്നത്. മഞ്ജു വാര്യരാണ് ഭാര്യയുടെ വേഷത്തിൽ എത്തുന്നത്.

‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. പത്ത് ദിവസത്തെ ചിത്രീകരണമുണ്ടാകും. ‘തലൈവർ 170’ കേരളത്തിൽ വെള്ളായണി കാർഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലും ചിത്രീകരിക്കുന്നു. ‘ജയ് ഭീം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണിത്.

സാമൂഹിക സന്ദേശമുൾക്കൊള്ളുന്ന ബ്രഹ്മാണ്ഡ ചിത്രമായിരിക്കും ഇതെന്ന് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞു. ഇതാദ്യമായാണ് രജനികാന്ത് തിരുവനന്തപുരത്ത് ഒരു സിനിമയുടെ ചിത്രീകരണം നടത്തുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റിതിക സിംഗ്, ദുഷാര വിജയൻ, റാണ ദഗ്ഗുബതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാണ് തലൈവർ 170. പ്രശസ്ത തമിഴ് നിർമ്മാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സുബാഷ്കരൻ നിർമ്മിക്കുന്നത്. അനിരുദ്ധിന്റെ സംഗീതം.

You May Also Like

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

ഇംഗ്ലീഷ് ഭാഷയാകും ലോകത്തു ഏറ്റവും ഈസിയായി പഠിക്കാൻ സാധിക്കുന്ന ഭാഷ. ഏതൊക്കെ രാജ്യങ്ങളിൽ ആ ഭാഷ…

25 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ ഹനുമാൻ എന്ന ചിത്രം റിലീസ് ആയതിനു ശേഷം ആദിപുരുഷ് സംവിധായകൻ ഓം റൗത്തിനെ ആളുകൾ മോശമായി ട്രോളി, കാരണം അറിയൂ.

പ്രശാന്ത് വർമ്മയുടെ ‘ഹനുമാൻ’ എന്ന ചിത്രം റിലീസ് ചെയ്തു. വിമർശകരിൽ നിന്ന് മികച്ച പ്രതികരണമാണ് ഇതിന്…

മയക്കുമരുനിന്റെ കാര്യത്തിൽ ഇന്ത്യയിൽ പഞ്ചാബിന്റെ വഴിയേ ആണ് കേരളവും എന്ന് ദേശീയ മാധ്യമങ്ങൾ വിധി എഴുതി കഴിഞ്ഞിരിക്കുന്നു

Sanal കേരളത്തിലെ ഡ്രഗ്സ് കേസുകൾ ഇക്കഴിഞ്ഞ കഴിഞ്ഞ 5 വർഷങ്ങളിൽ ഏതാണ്ട് 25 ഇരട്ടിയോളം വർധിച്ചിട്ടുണ്ട്.ഏതാണ്ട്…

സൂര്യയെ നായകനാക്കി ശങ്കറിന്റെ 1000 കോടിയുടെ വമ്പൻ പ്രോജക്ട്

തമിഴകത്തിന്റെ ഷോമാൻ ഷങ്കർ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം ഒരുക്കാൻ…